തൊടുപുഴ: കെഎസ്എസ്പിയു ഇളംദേശം ബ്ലോക്ക് വാര്‍ഷിക സമ്മേളനവും തെരഞ്ഞെടുപ്പും പെന്ഷന് ഭവനില്‍ നടത്തി. പ്രസിഡന്റ് കെ.വി. ദേവസ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബാബു പീറ്റര്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.എം. ഇമ്മാനുവല്‍, സെക്രട്ടറി കെ. ശശിധരന്, ട്രഷറര്‍ ടി.കെ. ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന കൗണ്‍സിലംഗം എം.കെ. ഗോപാലപിള്ള വരണാധികാരിയായി 2026-27 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. കെ.വി. ദേവസ്യ, കെ. ശശിധരന്, ടി.കെ. ശിവപ്രസാദ് എന്നിവര്‍ പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. കരിമണ്ണൂര്‍ യൂണിറ്റിനെ വിഭജിച്ച് കരിമണ്ണൂര്‍ വെസ്റ്റ്, കരിമണ്ണൂര്‍ ഈസ്റ്റ് എന്നിവയും ഉടുമ്പന്നൂര്‍ യൂണിറ്റിനെ വിഭജിച്ച് ഉടുന്പന്നൂര്, ചീനിക്കുഴി എന്നിവയും നിലവില്‍വന്നു. ബ്ലോക്കിലെ എല്ലാ യൂണിറ്റുകളില്‍നിന്നുമായി 105 പ്രതിനിധികള്‍ പങ്കെടുത്തു.
Tags : nattu vishesham KSSPU Block Annual