സെന്റ് തോമസ് കോളജിൽ ബൊട്ടാണിക്ക 2026 യുവഗവേഷണ സിന്പോസിയം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ടീച്ചേഴ്സ് അസോസിയേഷൻ ഓഫ് ബോട്ടണിയും (ടാബ്) സെന്റ് തോമസ് കോളജും സംയുക്തമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബൊട്ടാണിക്ക 2026 യുവ ഗവേഷണ സിന്പോസിയം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.എ. മാർട്ടിൻ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നുള്ള 110 വിദ്യാർഥികൾ പങ്കെടുത്തു. 34 ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചു. തെരെഞ്ഞെടുത്ത പ്രബന്ധങ്ങൾക്കു കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകി.
കോളജിലെ ബോട്ടണിവിഭാഗം മേധാവിയും ബൊട്ടാണിക്ക 2026 കണ്‍വീനറുമായ ഡോ. പി.വി. ആന്റോ, ഡോ. എസ് അനീഷ് എന്നിവർ പ്രസംഗിച്ചു. ടാബ് പ്രസിഡന്റ് പി.എ. ജെയിൻ സ്വാഗതവും സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. സി.എ. നിഷ, കെ. ലിബി തോമസ്, എം.വി. ഹൃദ്യ, ജോമി പി.ജോബ്, മരിയ പോൾ, ലിജി കെ.ശശി എന്നിവർ നേതൃത്വം നൽകി.
Tags :