മുതുകാട്: കത്തോലിക്കാ കോൺഗ്രസിന്റെ വാർഷികത്തോടനുബന്ധിച്ച് മുതുകാട് ക്രിസ്തുരാജാ ദേവാലയ അങ്കണത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോണി പൈനാപ്പള്ളി പതാക ഉയർത്തി. യൂണിറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് കൊച്ചു കയ്പ്പേൽ മുഖ്യ പ്രഭാഷണം നടത്തി. ജോബി കുന്നേൽ, ചെറിയാൻ കൊമ്മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര: എകെസിസി 108-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന സമുദായ ശാക്തീകരണ സംഗമത്തിന്റെ ഭാഗമായി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസീസി ഇടവകയില്‍ പതാകദിനം ആചരിച്ചു. പ്രസിഡന്റ് ജസ്റ്റിന് വലിയവീടന്‍ പതാക ഉയര്‍ത്തി. ഇടവക വികാരി ഫാ. ജോര്‍ജ് കുഴിവിളയില്‍, സെക്രട്ടറി ജോസഫ് പുല്‍തകിടിയില്‍, ട്രഷറര്‍ തോമസ് അമ്പാട്ട് എന്നിവര്‍ സംസാരിച്ചു. സ്കറിയച്ചന്‍ തടത്തില്‍, ജിമ്മി ജോര്‍ജ് കീമറ്റത്തില്‍, ജോണ്സണ് പൂവത്തുങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
Tags : nattu vishesham AKCC Annual