Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-social Elements

Thrissur

സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട മാ​ര്‍​ക്ക​റ്റി​ലെ ജ​ല​സം​ഭ​ര​ണി പ​രി​സ​രം

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​മ​ധ്യ​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട മാ​ര്‍​ക്ക​റ്റി​നോ​ട് ചേ​ര്‍​ന്നു​ള്ള ജ​ല​സം​ഭ​ര​ണി പ​രി​സ​രം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പാ​നി​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റു​ന്ന​താ​യി പ​രാ​തി. മാ​ര്‍​ക്ക​റ്റി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടേ​ണ്ട പൊ​തു​സ്ഥ​ല​മാ​ണ് ഇ​പ്പോ​ള്‍ സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്ന ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ജ​ല​സം​ഭ​ര​ണി​യു​ടെ പ​രി​സ​ര​ത്ത് വെ​ളി​ച്ച​ക്കു​റ​വും കാ​ടു​പി​ടി​ച്ച അ​വ​സ്ഥ​യും ആ​ളു​ക​ളു​ടെ നി​രീ​ക്ഷ​ണം കു​റ​വാ​യ​തു​മാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​രോ​പ​ണം. രാ​ത്രി സ​മ​യ​ങ്ങ​ളി​ലും ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ക്കു​ന്നു​ണ്ട്. ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ളും ഉ​ള്‍​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ പ​രി​സ​ര​ത്തു​നി​ന്നു ല​ഭി​ക്കാ​റു​ള്ള​താ​യി സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പൊ​ലി​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ള്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​ത് ത​ട​യാ​ന്‍ ന​ഗ​ര​സ​ഭ​യും പോ​ലീ​സും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ജ​ല​സം​ഭ​ര​ണി പ​രി​സ​ര​ത്ത് മ​തി​യാ​യ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പ​രി​സ​രം വൃ​ത്തി​യാ​ക്കി രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യാ​ല്‍ ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.

 

District News

മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം; കോ​ൺ​സ്റ്റ​ബി​ളി​ന​ട​ക്കം മ​ർ​ദ​നം

മാ​ഹി: ചോ​മ്പാ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ഹി റെ​യി​ൽ​വെ സ്റ്റേ​ഷ​നും പ​രി​സ​ര​വും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടേ​യും താ​വ​ള​മാ​യി മാ​റി​യ​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.


അ​ജ്ഞാ​ത സം​ഘ​ങ്ങ​ൾ തീ​വ​ണ്ടി ഇ​റ​ങ്ങി വ​രു​ന്ന​വ​രെ​യും പ്ര​ദേ​ശ​ത്തു​ള്ള​വ​രെ​യും മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ൺ​സ്റ്റ​ബി​ൾ പു​തു​ച്ചേ​രി സ്വ​ദേ​ശി സെ​ൽ​വ​കു​മാ​റി​നെ (29) ഒ​രു​സം​ഘം മ​ർ​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ക​ല്ല് കൊ​ണ്ട് ഇ​ടി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന​ടു​ത്ത് സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ച്ചു നി​ൽ​ക്ക​വെ അ​കാ​ര​ണ​മാ​യി മ​ർ​ദ​ന​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​ത് കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റ​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തെ മാ​ഹി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ചോ​മ്പാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കെ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഈ ​പ്ര​ദേ​ശ​ത്ത് മ​തി​യാ​യ പോ​ലീ​സു​കാ​ർ ഇ​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്. ഇ​തി​ന് മു​ന്പ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് വ​ന്ന് ട്രെ​യി​നി​യി​റ​ങ്ങി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ത്തി​നും മ​ർ​ദ​ന​മേ​റ്റി​രു​ന്നു.

District News

സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ കർഷകന്‍റെ തേ​നീ​ച്ച​ക്കൂടു​ക​ൾ ന​ശി​പ്പി​ച്ചു

നെ​ന്മാ​റ: റ​ബ​ർതോ​ട്ട​ത്തി​ൽ വ​ള​ർ​ത്തു​ന്ന തേ​നീ​ച്ച​ക്കൂ​ടു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ചു. ക​യ​റാ​ടി പ​ട്ടു​കാ​ട് കൊ​ച്ചു​ത​റ​യി​ൽ വീ​ട്ടി​ൽ ഗോ​പാ​ല​ന്‍റെ കൈ​ത​ച്ചി​റ​യി​ലു​ള്ള റ​ബ​ർതോ​ട്ട​ത്തി​ൽ വ​ള​ർ​ത്തു​ന്ന തേ​നീ​ച്ച കൂ​ടു​ക​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​കൊ​ളു​ത്തി ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ റ​ബ​ർ ടാ​പ്പിം​ഗി​ന് പോ​യ സ​മ​യ​ത്താ​ണ് കൂ​ടു ന​ശി​പ്പി​ച്ച കാ​ര്യം ക​ർ​ഷ​ക​ൻ അ​റി​യു​ന്ന​ത്.

പ​ത്തോ​ളം കൂ​ടു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന റ​ബ​ർതോ​ട്ട​ത്തി​ലെ 6 കൂ​ടു​ക​ളാ​ണ് ചൂ​ട്ട് ഉ​പ​യോ​ഗി​ച്ച് ക​ത്തി​ച്ച് ന​ശി​പ്പി​ച്ച​ത്. കൂ​ടു​ക​ൾ​ക്ക് ചു​വ​ട്ടി​ൽ തെ​ങ്ങോ​ല​യും മ​റ്റും കൂ​ട്ടി​യി​ട്ട് തീ ​വെ​ച്ച് ന​ശി​പ്പി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ളും കി​ട​പ്പു​ണ്ട്. ആ​റ് കൂ​ടു​ക​ളി​ലെ​യും റാ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള തേ​നീ​ച്ച​ക​ളും ച​ത്തു. കൂ​ടു​ക​ളും തേ​നീ​ച്ച​യും ഉ​ൾ​പ്പെ​ടെ 28,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഗോ​പാ​ല​ൻ പ​റ​ഞ്ഞു. ഒ​രു മാ​സം മു​മ്പ് ഗോ​പാ​ല​ന്‍റെ തോ​ട്ട​ത്തി​ലെ ഒ​രു തേ​നീ​ച്ച​ക്കൂ​ട് സ​മാ​ന​രീ​തി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഗോ​പാ​ല​ൻ നെ​ന്മാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up