x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ കർഷകന്‍റെ തേ​നീ​ച്ച​ക്കൂടു​ക​ൾ ന​ശി​പ്പി​ച്ചു


Published: November 18, 2025 12:33 AM IST | Updated: November 18, 2025 12:33 AM IST

സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​വ​ച്ചു ന​ശി​പ്പി​ച്ച റ​ബ​ർതോ​ട്ട​ത്തി​ലെ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ.

നെ​ന്മാ​റ: റ​ബ​ർതോ​ട്ട​ത്തി​ൽ വ​ള​ർ​ത്തു​ന്ന തേ​നീ​ച്ച​ക്കൂ​ടു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ചു. ക​യ​റാ​ടി പ​ട്ടു​കാ​ട് കൊ​ച്ചു​ത​റ​യി​ൽ വീ​ട്ടി​ൽ ഗോ​പാ​ല​ന്‍റെ കൈ​ത​ച്ചി​റ​യി​ലു​ള്ള റ​ബ​ർതോ​ട്ട​ത്തി​ൽ വ​ള​ർ​ത്തു​ന്ന തേ​നീ​ച്ച കൂ​ടു​ക​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​കൊ​ളു​ത്തി ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ റ​ബ​ർ ടാ​പ്പിം​ഗി​ന് പോ​യ സ​മ​യ​ത്താ​ണ് കൂ​ടു ന​ശി​പ്പി​ച്ച കാ​ര്യം ക​ർ​ഷ​ക​ൻ അ​റി​യു​ന്ന​ത്.

പ​ത്തോ​ളം കൂ​ടു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന റ​ബ​ർതോ​ട്ട​ത്തി​ലെ 6 കൂ​ടു​ക​ളാ​ണ് ചൂ​ട്ട് ഉ​പ​യോ​ഗി​ച്ച് ക​ത്തി​ച്ച് ന​ശി​പ്പി​ച്ച​ത്. കൂ​ടു​ക​ൾ​ക്ക് ചു​വ​ട്ടി​ൽ തെ​ങ്ങോ​ല​യും മ​റ്റും കൂ​ട്ടി​യി​ട്ട് തീ ​വെ​ച്ച് ന​ശി​പ്പി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ളും കി​ട​പ്പു​ണ്ട്. ആ​റ് കൂ​ടു​ക​ളി​ലെ​യും റാ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള തേ​നീ​ച്ച​ക​ളും ച​ത്തു. കൂ​ടു​ക​ളും തേ​നീ​ച്ച​യും ഉ​ൾ​പ്പെ​ടെ 28,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഗോ​പാ​ല​ൻ പ​റ​ഞ്ഞു. ഒ​രു മാ​സം മു​മ്പ് ഗോ​പാ​ല​ന്‍റെ തോ​ട്ട​ത്തി​ലെ ഒ​രു തേ​നീ​ച്ച​ക്കൂ​ട് സ​മാ​ന​രീ​തി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഗോ​പാ​ല​ൻ നെ​ന്മാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Anti-social elements nattuvisesham local news

Recent News

Corehub Up