x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​യു​ടെ ഫോ​ണും ബാ​ഗും ക​വ​ർ​ന്നു

വെബ് ഡെസ്ക്
Published: September 6, 2026 03:01 AM IST | Updated: September 6, 2026 03:01 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ഇ​ടു​ക്കി സ്വ​ദേ​ശി​നി​യു​ടെ മൊ​ബൈ​ൽ ഫോ​ണും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗും ക​വ​ർ​ന്നു. യോ​ഗ് ന​ഗ​രി ഋ​ഷി​കേ​ശ് - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ക്സ്പ്ര​സി​ൽ ഹ​രി​ദ്വാ​റി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് എ​സ് ടു ​കോ​ച്ചി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു യു​വ​തി​യാ​ണ് ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്.

ഓ​ഗ​സ്റ്റ് 19ന് ​പു​ല​ർ​ച്ചെ 3.30 ഓ​ടെ ട്രെ​യി​ൻ ക​ണ്ണൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ സ​മ​യ​ത്ത് സ​മീ​പ​ത്ത് വെ​ച്ചി​രു​ന്ന 30,000രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ, പ​വ​ർ ബാ​ങ്ക്, ആ​ധാ​ർ കാ​ർ​ഡ് 3,000 രൂ​പ​യും അ​ട​ങ്ങി​യ ബാ​ഗ് എ​ന്നി​വ ആ​രോ മോ​ഷ്ടി​ച്ച് കൊ​ണ്ടു​പോ​യി എ​ന്നാ​ണ് പ​രാ​തി. എ​റ​ണാ​കു​ളം റെ​യി​ൽ​വേ പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി സം​ഭ​വ ന​ട​ന്ന​ത് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ ക​ണ്ണൂ​ർ റെ​യി​ൽ​വേ പൊ​ലി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tags : stolen NattuVishasham DistrictNews

Recent News

Corehub Up