x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്പാ​നി​ൽ കാ​ണാ​താ​യ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യെ ട്രെ​യി​ൻത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: September 6, 2026 03:43 AM IST | Updated: September 6, 2026 03:43 AM IST

ദേ​വി​ക

ഇ​രി​ട്ടി: ജ​പ്പാ​നി​ൽ ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് കാ​ണാ​താ​യ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ട്ടി നി​ടി​യോ​ടി​യി​ലെ തെ​ക്ക​ൻ​വീ​ട്ടി​ൽ പ്ര​കാ​ശ​ൻ-​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വി. ​ദേ​വി​ക (22) ആ​ണ് മ​രി​ച്ച​ത്.

ലാ​ബ് ടെ​ക്നീ​ഷ്യ​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ദേ​വി​ക ജ​പ്പാ​നി​ലെ ഇ​ഗ​ലൊ ചൊ​വ​ൻ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​ർ​പ​റേ​ഷ​നി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

മൂ​ന്നു​വ​ർ​ഷ​ത്തെ ക​രാ​ർ പ്ര​കാ​രം ആ​റു​മാ​സം മു​ന്പാ​ണു ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ദേ​വി​ക​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ച്ച​ത്

Tags : found dead NattuVishasham DistrictNews

Recent News

Corehub Up