x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യെ​സ് ടു ​സ്പോ​ർ​ട്സ്, നോ ​ടു ഡ്ര​ഗ്സ്: ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

വെബ് ഡെസ്ക്
Published: September 6, 2026 03:34 AM IST | Updated: September 6, 2026 03:34 AM IST

ടി.​കെ.​ ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ക​ണ്ണൂ​ർ: ‘യെ​സ് ടു ​സ്പോ​ർ​ട്സ്, നോ ​ടു ഡ്ര​ഗ്സ്' എ​ന്ന ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി എ​ട്ടു​മു​ത​ല്‍ 10 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന കേ​ര​ള പൊ​ലി​സ് സ്പോ​ർ​ട്സ് മീ​റ്റ് 2026ന്‍റെ ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന് ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ​യ്യ​ന്നൂ​ർ പെ​രു​ന്പ​യി​ലാ​യി​രു​ന്നു ജി​ല്ല​യി​ലെ ആ​ദ്യ​സ്വീ​ക​ര​ണം. പെ​രു​മ്പ ജം​ഗ്ഷ​നി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം പൂ​ര്‍​ണ​മാ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ മാ​ത്രം വി​ചാ​രി​ച്ചാ​ല്‍ പോ​രാ, പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലും വേ​ണ​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി പി.​കെ. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ റൂ​റ​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഉ​മേ​ഷ് ഗോ​യ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സ​രി​ന്‍ ശ​ശി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ കെ.​വി. ധ​നേ​ഷ്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ര്‍ പി.​കെ.​ദി​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് എ​ന്‍​എ​സ്എ​സ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച "ച​ക്ര​വ്യൂ​ഹം' നാ​ട​കം, ക​ണ്ട​ങ്കാ​ളി എ​സ്പി​സി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൃ​ത്ത​ശി​ല്‍​പം, നാ​ട​കം തു​ട​ങ്ങി​യ വി​വി​ധ ക​ലാ​സാം​സ്‌​കാ​രി​ക​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ത​ളി​പ്പ​റ​ന്പ് ടൗ​ൺ​സ്ക്വ​യ​റി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഉ​മേ​ഷ് ഗോ​യ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി എ.​വി. ജോ​ൺ ല​ഹ​രി വി​രു​ദ്ധ തൂ​ഫാ​ൻ സ​ന്ദേ​ശം ന​ൽ​കി. മു​ൻ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ജോ​ബി ജോ​സ​ഫ്, ടോ​പ് സിം​ഗ​ർ ഫെ​യിം റാ​നി​യ റ​ഫീ​ഖ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ക​ണ്ണൂ​ർ റൂ​റ​ൽ പൊ​ലി​സി​ന്‍റെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ദീ​പ​ശി​ഖ ക​ല്യാ​ശേ​രി​യി​ൽ റൂ​റ​ൽ എ​സ്പി ഉ​മേ​ഷ് ഗോ​യ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ർ​ആ​ർ​ആ​ർ​എ​ഫ് ക​മ​ൻ​ഡാ​ന്‍റ് ശ​ക്തി​സിം​ഗ് ആ​ര്യ​യി​ൽ നി​ന്ന് ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി ഏ​റ്റു വാ​ങ്ങി. എ​കെ​ജി ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന് മാ​ര​ത്ത​ണും സൈ​ക്കി​ൾ റാ​ലി​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തെ അ​നു​ഗ​മി​ച്ചു. ക​ണ്ണൂ​രി​ലെ സ്വീ​ക​ര​ണ​യോ​ഗം കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ദേ​വ്ന മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി, എ​സി​പി എം​പി ആ​സാ​ദ്, കോ​ർ​പ​റേ​ഷ​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ഷ ദീ​പ​ക്, ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. സ്വാ​തി, മ​ദേ​ഴ്സ് ആ​ർ​മി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബാ​ന ജം​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​ച്ചൂ​ർ വി​ശ്വ​ഭാ​ര​തി ക​ള​രി സം​ഘ​ത്തി​ന്‍റെ ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​നം, വ​നി​താ പൊ​ലി​സ് ടീം ​അ​വ​ത​രി​പ്പി​ച്ച "തൂ​ഫാ​ൻ' നൃ​ത്താ​വി​ഷ്കാ​രം, സെ​ന്‍റ് തെ​രേ​സാ​സ് ടീ​മി​ന്‍റെ ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ​യും ന​ട​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ അ​ത്‌​ല​റ്റു​ക​ൾ മാ​റ്റു​ര​ച്ച റി​ലേ മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ടീം ​ജേ​താ​ക്ക​ളാ​യി. റ​വ​ന്യു വ​കു​പ്പ് ര​ണ്ടാം സ്ഥാ​നം നേ​ടി.

 

Tags : Yes to Sports NattuVishasham DistrictNews

Recent News

Corehub Up