x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഹി​ക്ക​ടു​ത്ത് റെ​യി​ല്‍​വേ ട്രാ​ക്കി​ലേക്ക് ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: September 6, 2026 03:35 AM IST | Updated: September 6, 2026 03:35 AM IST

മു​ക്കാ​ളി റെ​യി​ൽവേ ​സ്റ്റേ​ഷ​നി​ൽ പാ​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ ടി​പ്പ​ർ ലോ​റി.

മാ​ഹി: മാ​ഹി​ക്കും വ​ട​ക​ര​യ്ക്കും ഇ​ട​യി​ല്‍ മു​ക്കാ​ളി റെ​യി​വേ സ്റ്റേ​ഷ​നി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞ് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ന​വീ​ക​ര​ണം ന​ട​ക്കു​ന്ന സ്റ്റേ​ഷ​ന്‍റെ ടി​ക്ക​റ്റ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കി​ഴ​ക്കെ പ്ലാ​റ്റ്ഫോ​മി​ൽനി​ന്ന് ടി​പ്പ​ർ നി​യ​ന്ത്ര​ണം വി​ട്ട ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​ര​ന്നു.

ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഈ ​ട്രാ​ക്കി​ലൂ​ടെ ക​ട​ന്നു പോ​കേ​ണ്ട ട്രെ​യി​നു​ക​ൾ മാ​ഹി​യി​ലും ത​ല​ശേ​രി​യി​ലും എ​ട​ക്കാ​ടു​മാ​യും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കേ​ണ്ട ട്രെ​യി​നു​ക​ൾ വ​ട​ക​ര, തി​ക്കോ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും പി​ടി​ച്ചി​ട്ടു.

റെ​യി​ൽ പാ​ള​ത്തി​ന് മു​ക​ളി​ലാ​യു​ള്ള ഹൈ​വോ​ൾ​ട്ടേ​ജ് ലൈ​നി​ലെ വൈ​ദ്യു​ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ലോ​റി പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. വീ​ഴ്ച​യി​ൽ ടി​പ്പ​ർ റെ​യി​ൽ​പാ​ള​ത്തി​ൽ ത​ട്ടാ​തി​രു​ന്ന​തി​നാ​ൽ പാ​ള​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടി​ല്ല.

 

Tags : Tipper lorry NattuVishasham DistrictNews

Recent News

Corehub Up