x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ൽ ക​ട​ത്തി​യ 12 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 6, 2026 02:51 AM IST | Updated: September 6, 2026 02:51 AM IST

ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി പി​ടി​കൂ​ടി​യ കാ​ർ

അ​ങ്ക​മാ​ലി: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 12 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ൺ ദാ​സ്, ചാ​ൾ​സ് ഡെ​ന്നി​സ് എ​ന്നി​വ​രെ​യാ​ണ് ഡാ​ൻ​സാ​ഫ് ടീ​മും അ​ങ്ക​മാ​ലി പൊ​ലി​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ങ്ക​മാ​ലി അ​ങ്ങാ​ടി​ക്ക​ട​വ് സി​ഗ്ന​ൽ ജം​ഗ്ഷ​ന് സ​മീ​പം ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​റു​കു​റ്റി വ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച ക​ഞ്ചാ​വ് അ​വി​ടെ നി​ന്നാ​ണ് ഇ​വ​ർ കാ​റി​ൽ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

Tags : cannabis smuggled NattuVishasham DistrictNews

Recent News

Corehub Up