x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യവി​രു​ദ്ധ​ർ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ​യി​ട്ടു


Published: June 2, 2026 05:53 AM IST | Updated: June 2, 2026 05:53 AM IST

ക​ട്ട​പ്പ​ന: വ​ലി​യ​പ​റ​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ​യി​ട്ടു. ചാ​ണ​ശേരി​ൽ സ​നീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ാഹ​ന​മാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​നു പു​റ​ത്ത് വ​ലി​യ​തോ​തി​ൽ വെ​ളി​ച്ചം ക​ണ്ട​തി​നെത്തുടർ​ന്ന് സ​നീ​ഷും ഭാ​ര്യ​യും പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ഓ​ട്ടോ​റി​ക്ഷ ക​ത്തു​ന്ന​ത് ക​ണ്ട​ത്. പ​രി​സ​രവാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​അ​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​ണ്.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 5,000 രൂ​പ​യും എ​ടിഎം ​കാ​ർ​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചു. പ​ത്തു​വ​ർ​ഷ​മാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​യാ​ളാ​ണ് സ​നീ​ഷ്. ക​ട്ട​പ്പ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.
വാ​ഹ​നം ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ വാ​ഹ​നം ന​ഷ്ട​മാ​യ​തോ​ടെ കു​ടും​ബം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്

Tags : nattu vishesham Anti-social elements

Recent News

Corehub Up