x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ക്കും​പാ​ട​ത്ത് അ​മ്പ​തോ​ളം വാ​ഴ​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച് സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ


Published: February 3, 2026 01:15 AM IST | Updated: February 3, 2026 01:15 AM IST

സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ ന​ശി​പ്പി​ച്ച വാ​ഴ​ക​ൾ​ക്ക് സ​മീ​പം ക​ർ​ഷ​കനാ​യ ബേ​ബി.

പ​ട്ടി​ക്കാ​ട്: തെ​ക്കും​പാ​ട​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന വാ​ഴ​ത്തോ​ട്ട​ത്തി​ലെ അ​മ്പ​തോ​ളം വാ​ഴ​ക​ൾ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചു.

മ​ഞ്ഞ​ക്കു​ന്ന് സ്വ​ദേ​ശി മ​റ്റ​മ​ന ബേ​ബി​യു​ടെ വാ​ഴ​ക​ളാ​ണ് കഴിഞ്ഞദിവസം രാ​ത്രി വെ​ട്ടിന​ശി​പ്പി​ച്ച​ത്. വാ​ഴ കു​ല​യ്ക്കാ​ൻ ര​ണ്ടു​മാ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് ബേ​ബി പ​റ​ഞ്ഞു.

പ​റ​മ്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് വാ​ഴ ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​തേ​സ്ഥ​ല​ത്ത് വാ​ഴ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​നാ​ണ് ബേ​ബി.

വെ​ജി​റ്റ​ബി​ൾ ആ​ൻഡ് ഫു​ഡ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പീ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​ൻ, കെ​എ​ച്ച്ഡി​പി, കൃ​ഷി​ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബേ​ബി പ​രാ​തി ന​ൽ​കി.

Tags : Anti-social elements nattuvishesham local news

Recent News

Corehub Up