Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attukal Pongala

പോര് മുറുകുന്നു; മേ​യ​റും മ​ന്ത്രി​യും നേ​ർ​ക്കു​നേ​ർ

തി​രു​വ​ന​ന്ത​പു​രം : ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ദി​വ​സ​ത്തെ മാ​ലി​ന്യ നീ​ക്ക​ത്തി​ൽ മേ​യ​ർ വി.​വി.​രാ​ജേ​ഷും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യും ത​മ്മി​ലു​ള്ള​വാ​ക്ക് പോ​ര് തു​ട​രു​ന്നു. കോ​ർ​പ​റേ​ഷ​ന് മു​ക​ളി​ലാ​ണ് സ​ർ​ക്കാ​രെ​ന്ന് മേ​യ​ർ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ഇ​ട​പെ​ടേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​ലി​ന്യ​നീ​ക്ക​ത്തി​ൽ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം കോ​ർ​പ​റേ​ഷ​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​കു​പ്പി​ന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്കി​യാ​ൽ മ​തി​യെ​ന്നും കോ​ർ​പ​റേ​ഷ​ന്‍റെ കാ​ര്യം ത​ങ്ങ​ൾ നോ​ക്കി​ക്കൊ​ള്ളാ​മെ​ന്നും വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞി​രു​ന്നു.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് ശേ​ഷം പ​ല സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്നു​ണ്ടെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ മ​ന്ത്രി ആ​ര്‍​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ നീ​ക്കം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ ആ​റ്റു​കാ​ൽ കൗ​ൺ​സി​ല​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.

 

 

 

Kerala

പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ച് പ്ര​മു​ഖ​ർ

തി​രു​വ​ന​ന്ത​പു​രം ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​റു​ടെ ഭാ​ര്യ ലോ​ക്ഭ​വ​നു മു​ന്നി​ല്‍ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. ഗ​വ​ര്‍​ണ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ല്‍ മ​ക​ള്‍ ഉ​ണ്ണി​മാ​യ​യും സ​ഹോ​ദ​രി ആ​ശ​യും പൊ​ങ്കാ​ല​യ​ര്‍​പ്പി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ വീ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ രാ​ധി​ക പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ ബി​ജെ​പി നേ​താ​വ് ശോ​ഭ ക​ര​ന്ത​ല​ജ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു.

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ദീ​പ്തി മേ​രി വ​ര്‍​ഗീ​സും പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് സു​രേ​ഷി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു ഇ​രു​വ​രും പൊ​ങ്കാ​ല​യി​ട്ട​ത്. യു​ഡി​എ​ഫി​ന് അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് പ്രാ​ര്‍​ഥി​ച്ച് കൊ​ണ്ടാ​ണ് ത​ന്‍റെ പൊ​ങ്കാ​ല​യെ​ന്ന് ദീ​പാ​ദാ​സ് മു​ന്‍​ഷി പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഷാ​ജി കൈ​ലാ​സി​ന്‍റെ ഭാ​ര്യ​യും ന​ടി​യും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യു​മാ​യ ചി​ത്ര (ആ​നി) ഇ​ത്ത​വ​ണ​യും ദേ​വി​ക്ക് പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. ഷാ​ജി കൈ​ലാ​സി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു പൊ​ങ്കാ​ല. 15 മ​ണ്‍​ക​ല​ങ്ങ​ളി​ല്‍ ഷാ​ജി കൈ​ലാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ ഭാ​ര്യ​മാ​രും പൊ​ങ്കാ​ല​യി​ല്‍ പ​ങ്ക് ചേ​ര്‍​ന്നു. നി​ര്‍​മ്മാ​താ​വ് ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി​യും ഷാ​ജി കൈ​ലാ​സി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു.

ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ വ​ര​വ് സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു​വെ​ന്ന് ഷാ​ജി കൈ​ലാ​സും ചി​ത്ര​യും പ​റ​ഞ്ഞു. മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും ബി​ജെ​പി നേ​താ​വു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ലും പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. പ​ത്മ​ജ​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ച​ത്. അ​ച്ഛ​ന്‍ ജീ​വി​ച്ചി​രു​ന്ന കാ​ലം മു​ത​ല്‍ വീ​ട്ടി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും മു​ട​ങ്ങാ​തെ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ച് വ​ന്നി​രു​ന്നു​വെ​ന്ന് പ​ത്മ​ജ പ​റ​ഞ്ഞു.

Kerala

ആ​റ്റു​കാ​ല്‍ അ​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ര്‍​പ്പി​ച്ച് ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി​യെ ഭ​ക്തി​സാ​ന്ദ്ര​മാ​യ യാ​ഗ​ശാ​ല​യാ​ക്കി ആ​റ്റു​കാ​ല്‍ അ​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ര്‍​പ്പി​ച്ച് ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍. അ​മ്മേ നാ​രാ​യ​ണ ദേ​വി നാ​രാ​യ​ണ, മ​ന്ത്ര​ങ്ങ​ള്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ മു​ഴ​ക്കി കൊ​ണ്ടാ​ണ് പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് തീ​പ​ട​ര്‍​ന്ന​ത്.

ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തി​ന് ക്ഷേ​ത്ര​ത്തി​ലെ പ​ന്തീ​ര​ടി പൂ​ജ​യ്ക്കും ദീ​പാ​രാ​ധ​ന​യ്ക്കും ശേ​ഷം ശു​ദ്ധ​പു​ണ്യാ​ഹം ന​ട​ത്തി 9.45 ഓ​ടെ പ​ണ്ടാ​ര അ​ടു​പ്പി​ല്‍ തീ​പ​ക​ര്‍​ന്നു. ക്ഷേ​ത്ര​ത്തി​ലെ വ​ലി​യ തി​ട​പ്പ​ള്ളി​യി​ല്‍ നി​ന്നു​ള്ള ദീ​പം മേ​ല്‍​ശാ​ന്തി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​റ്റ് പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി​പ​ക​ര്‍​ന്നു.

ചെ​ണ്ട​മേ​ള​വും ക​തി​ന​വെ​ടി​യും വാ​യ്ക്കു​ര​വ​യും ഇ​ട്ട് ഭ​ക്ത​ര്‍ ദേ​വി​യെ വ​ണ​ങ്ങി​യാ​ണ് പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് തീ​പ​ക​ര്‍​ന്ന​ത്. പാ​യ​സ പൊ​ങ്കാ​ല​യും തെ​ര​ളി​യും മ​ണ്ട​പ്പു​റ്റും ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ഴി​പാ​ടു​ക​ളാ​ണ് ഭ​ക്ത​മ​ന​സോ​ടെ വ​നി​ത​ക​ൾ‍ ദേ​വി​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്. വി​ട്ടു​മാ​റാ​ത്ത ത​ല​വേ​ദ​ന മാ​റാ​ന്‍ ദേ​വി​ക്ക് മ​ണ്ട​പ്പു​റ്റ് വ​ഴി​പാ​ട് ന​ട​ത്തി​യാ​ല്‍ മാ​റി കി​ട്ടു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് മ​ണ്ട​പ്പു​റ്റ് വ​ഴി​പാ​ട് ന​ട​ത്തു​ന്ന​ത്.

ഓ​രോ വ​ഴി​പാ​ടി​നും കൃ​ത്യ​മാ​യ ഐ​തി​ഹ്യ​മു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​നി​ത​ക​ളാ​യ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ന​ല്ല ആ​തി​ഥേ​യ​രാ​യി ത​ല​സ്ഥാ​ന​വാ​സി​ക​ള്‍ മാ​റു​ക​യാ​യി​രു​ന്നു.

ഓ​രോ​രു​ത്ത​രു​ടെ​യും വീ​ടു​ക​ളു​ടെ മു​റ്റം ഭ​ക്ത​ര്‍​ക്കു​വേ​ണ്ടി തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ള്‍ മു​ത​ല്‍ വി​ഐ​പി​ക​ള്‍ വ​രെ ആ​റ്റു​കാ​ല്‍ ദേ​വി​ക്ക് പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് അ​ന​ന്ത​പു​രി​യി​ല്‍ കാ​ണാ​ന്‍ സാ​ധി​ച്ച​ത്. വ​ലി​പ്പ​ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ‍ മു​ഴ​ങ്ങി​യ​ത് അ​മ്മേ നാ​രാ​യ​ണ ദേ​വി നാ​രാ​യ​ണ മ​ന്ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു.

ആ​റ്റു​കാ​ല്‍ ദേ​വീ​ക്ഷേ​ത്രം മു​ത​ല്‍ 25 കി​ലോ മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ല്‍ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളാ​ല്‍ നി​ര​ന്നി​രു​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം 2.15 നാ​ണ് നി​വേ​ദ്യം. 350 ല്‍​പ​രം ശാ​ന്തി​മാ​രെ​യാ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കാ​നാ​യി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നാ​യെ​ത്തി​യ ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളും ജാ​തി​മ​ത​ഭേ​ദ​മി​ല്ലാ​തെ ത​ല​സ്ഥാ​ന​ത്തെ വി​വി​ധ മ​ത​പു​രോ​ഹി​ത​ര്‍ ഒ​രു​ക്കി​ക്കൊ​ടു​ത്തു. പാ​ള​യം മു​സ്ലിം പ​ള്ളി, ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ങ്ങ​ള്‍​ക്ക് മു​ന്നി​ലും പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ ഭ​ക്ത​ര്‍​ക്ക് എ​ല്ലാ വി​ധ സ​ഹാ​യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി കൊ​ടു​ത്തു.

ത​ല​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും വി​വി​ധ ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഓ​ട്ടോ-​ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​ക​ളും ഉ​ള്‍​പ്പെ​ടെ അ​ന്ന​ദാ​ന​വും ദാ​ഹ​ജ​ല​വി​ത​ര​ണ​വും പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ശീ​ത​ള പാ​നീ​യ​ങ്ങ​ളും ന​ല്‍​കി​യി​രു​ന്നു.

ഇ​ന്ന് ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ല്‍ 3.10 വ​രെ​യാ​ണ് ക്ഷേ​ത്ര ദ​ര്‍​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 3.10 മു​ത​ല്‍ ഏ​ഴ് മ​ണി​വ​രെ ഗ്ര​ഹ​ണം പ്ര​മാ​ണി​ച്ചാ​ണ് ന​ട അ​ട​ച്ചി​ടു​ന്ന​ത്. രാ​ത്രി എ​ട്ട​ര​യ്ക്കാ​ണ് കു​ത്തി​യോ​ട്ട​ത്തി​നു​ള്ള ചു​ട്ടി​കു​ത്ത് ച​ട​ങ്ങ്. ഇ​ത്ത​വ​ണ കു​ത്തി​യോ​ട്ട വ്ര​ത​ത്തി​ന് 580 ബാ​ല​ന്‍​മാ​രാ​ണ് വ്ര​തം നോ​റ്റ് വ​ഴി​പാ​ടി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. രാ​ത്രി 10.45 നാ​ണ് പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത് ച​ട​ങ്ങ്.

Kerala

പൊങ്കാലയ്ക്ക് റിക്കാർഡ് ജനക്കൂട്ടം; ഗവർണറുടെ ഭാര്യ മുതൽ ദീപാദാസ് മുൻഷി വരെ

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ഏറ്റവും കൂടുതൽ ഭക്തജനങ്ങളെ പ്രത്യേകിച്ചും സ്ത്രീ ഭക്തജനങ്ങൾ ആകർഷിച്ച പൊങ്കാല എന്ന നിലയ്ക്ക് മാത്രമല്ല ഏറ്റവും കൂടുതൽ വിഐപി സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.

തിരുവനന്തപുരത്തെ ലോക് ഭവന് മുന്നിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ഭാര്യ പൊങ്കാലയിട്ടു. ഭാര്യ പൊങ്കാല ഇടുന്നത് കാണാൻ ഗവർണർ സന്നിഹിതനായിരുന്നു. പതിവുപോലെ തന്നെ നടി ചിപ്പിയും മറ്റ് നടിമാരും സുഹൃത്തുക്കളായ നടിമാരും ആറ്റുകാൽ ഗൗരീശങ്കരൻ ഹോട്ടൽ പരിസരത്താണ് പൊങ്കാലയിട്ടത്.

കോൺഗ്രസ് നേതാവ് ദീപാ ദാസ് മുൻഷി കോൺഗ്രസിന്‍റെ ജില്ലാ നേതാവ് മണക്കാട് സുരേഷിന്‍റെ വസതിയിൽ പൊങ്കാലയിട്ടു. അവരോടൊപ്പം ദീപ്തി മേരി വർഗീസും പൊങ്കാലയിടാൻ ഉണ്ടായിരുന്നു പ്രതിപക്ഷനേതാവിന്‍റെ മകൾ ഉണ്ണിമായയും സഹോദരി ആശയും തമ്പാനൂർ ഭാഗത്ത് ബന്ധുവീട്ടിൽ പൊങ്കാലയിട്ടു.

കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ തമ്പാനൂരിലാണ് പൊങ്കാലയിട്ടത്. എന്നാൽ നടി ആനി അവരുടെ കുടുംബവീട്ടിൽ തന്നെ പൊങ്കാലയിട്ടു.

Kerala

അ​ടു​ത്ത പൊ​ങ്കാ​ല​ക്ക് കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ക്ലി​ഫ് ഹൗ​സി​ലു​ണ്ടാ​വും: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത പൊ​ങ്കാ​ല​ക്ക് ക്ലി​ഫ് ഹൗ​സി​ൽ ഒ​രു കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ കു​ടും​ബ​ത്തി​നൊ​പ്പം ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ല്‍ 24 മ​ണി​ക്കൂ​റി​ന​കം ആ​ദ്യ​ത്തെ 50 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. മു​ഖ്യ​മ​ന്ത്രി ആ​രാ​ണെ​ന്ന​ത് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും. യു​ഡി​എ​ഫി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ജ​യി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ദൗ​ത്യ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ര​മേ​ഷ് പി​ഷാ​ര​ടി മ​ത്സ​രി​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പ​ല​രെ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പേ​ര് ച​ര്‍​ച്ച​യി​ലു​ണ്ടാ​യി​രു​ന്നു.

അ​ധി​കാ​രം ഇ​ല്ലാ​ത്ത​കാ​ല​ത്തും കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​പ്പം നി​ന്നൊ​രാ​ളാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി. മ​ട്ട​ന്നൂ​രി​ല്‍ കെ.​കെ.​ഷൈ​ല​ജ പ​രാ​ജ​യ​പ്പെ​ടും. അ​തി​നാ​ലാ​ണ് മ​ണ്ഡ​ലം​മാ​റാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. വെ​ഞ്ഞാ​റ​മൂ​ട് ഉ​ദി​മൂ​ടി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കോ​ഴി​ക്കോ​ട് വെ​ങ്ങാ​ലി ഗൗ​രി​ശ​ങ്ക​ര​ത്തി​ൽ രാ​ഹു​ൽ വാ​ര്യ​ർ (47), ഏ​റ്റു​മാ​നൂ​ർ അ​രു​ൺ നി​വാ​സി​ൽ അ​രു​ൺ​കു​മാ​ർ (44) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് പോ​യ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​നു​ള്ളി​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​ൻ പോ​യ നി​ര​വ​ധി ഭ​ക്ത​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

ബ​സി​ൽ ഇ​ടി​ച്ച​ശേ​ഷം കാ​ർ മു​ന്നോ​ട്ട് പോ​യി സ​മീ​പ​ത്തു​ണ്ടാ​യ മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ച​ശേ​ഷ​മാ​ണ് നി​ന്ന​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പുകളിൽ തീപകർന്നു

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.

ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നാ​യി ഭ​ക്ത​ല​ക്ഷ​ങ്ങ​ളാ​ണ് ന​ഗ​ര​വീ​ഥി​ക​ളി​ൽ അ​ടു​പ്പു​കൂ​ട്ടി കാ​ത്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ 9:45ന് ​തോറ്റംപാട്ടിന്‍റെ അകമ്പടിയോടെ പൊ​ങ്കാ​ല​യു​ടെ അ​ടു​പ്പു​വെ​ട്ട് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. നേ​ര​ത്തെ ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ‌ ഇ​ഷ്ടി​ക നി​ര​ത്തി സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്നു.

ഉ​ച്ച​യ്ക്ക് 2.15ന് ​ആ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കു​ന്ന​ത്. ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ൽ ഉ​ച്ച ക​ഴി​ഞ്ഞ് 3.10 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ക്ഷേ​ത്ര ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല.

രാ​ത്രി 8.30 ന് ​കു​ത്തി​യോ​ട്ട ബാ​ല​ന്മാ​രെ ചൂ​ര​ൽ​ക്കു​ത്ത് ച​ട​ങ്ങ് ന​ട​ക്കും. തു​ട​ർ​ന്ന് രാ​ത്രി 10.45 ന് ​മ​ണ​ക്കാ​ട് ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദേ​വി​യു​ടെ എ​ഴു​ന്ന​ള്ള​ത്തു പു​റ​പ്പെ​ടും. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ങ്കാ​ല​യ്ക്ക് എ​ത്തു​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി അ​ധി​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​യും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി ജില്ലയിലുടനീളം 4,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരം നാലു സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ വിന്യസിച്ചിരിക്കുന്നത്.

Kerala

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കൊ​രു​ങ്ങി ത​ല​സ്ഥാ​ന ന​ഗ​രി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കൊ​രു​ങ്ങി ത​ല​സ്ഥാ​ന ന​ഗ​രി. ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നാ​യി ഭ​ക്ത​ല​ക്ഷ​ങ്ങ​ളാ​ണ് ന​ഗ​ര​വീ​ഥി​ക​ളി​ൽ അ​ടു​പ്പു​കൂ​ട്ടി കാ​ത്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ 9:45ന് ​പൊ​ങ്കാ​ല​യു​ടെ അ​ടു​പ്പു​വെ​ട്ട് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

നേ​ര​ത്തെ ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ‌ ഇ​ഷ്ടി​ക നി​ര​ത്തി സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്ക് 2.15ന് ​ആ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കു​ന്ന​ത്. ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ൽ ഉ​ച്ച ക​ഴി​ഞ്ഞ് 3.10 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ക്ഷേ​ത്ര ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല.

രാ​ത്രി 8.30 ന് ​കു​ത്തി​യോ​ട്ട ബാ​ല​ന്മാ​രെ ചൂ​ര​ൽ​ക്കു​ത്ത് ച​ട​ങ്ങ് ന​ട​ക്കും. തു​ട​ർ​ന്ന് രാ​ത്രി 10.45 ന് ​മ​ണ​ക്കാ​ട് ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദേ​വി​യു​ടെ എ​ഴു​ന്ന​ള്ള​ത്തു പു​റ​പ്പെ​ടും. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ങ്കാ​ല​യ്ക്ക് എ​ത്തു​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി അ​ധി​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​യും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

ആ​റ്റു​കാ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍​ ഭ​ക്ത​ജ​ന​പ്ര​വാ​ഹം; പൊങ്കാല ചൊവ്വാഴ്ച

തിരുവനന്തപുരം: ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് അഭീഷ്ട വരസിദ്ധിക്കായി മഹിളകൾ ദേവിക്കായി നിവേദ്യം അർപ്പിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം സഹമേല്‍ശാന്തിമാർക്ക് ദീപം കൈമാറും.

അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളില്‍ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പുണ്യാഹം തളിച്ച് നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.

NRI

ല​ണ്ട​ൻ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മാ​ർ​ച്ച് മൂ​ന്നി​ന്

ല​ണ്ട​ൻ: ആ​റ്റു​കാ​ൽ ദേ​വീ ഭ​ക്ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ലെ ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് വ​ർ​ഷം തോ​റും ന​ട​ത്തി​വ​രു​ന്ന ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ത്തൊ​മ്പ​താ​മ​ത്‌ സ​മ​ർ​പ്പ​ണം ചൊ​വ്വാ​ഴ്ച മാ​ർ​ച്ച് മൂ​ന്നി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ക്കും.

ഡോ. ​ഓ​മ​ന ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ലെ "ആ​റ്റു​കാ​ൽ സി​സ്റ്റേ​ഴ്സ്' തു​ട​ക്കം കു​റി​ച്ച​താ​ണ് ല​ണ്ട​നി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. ബ്രി​ട്ട​നി​ലെ നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ളു​ടെ സ​ഹാ​യ​ത്തി​നും, ഉ​ന്ന​മ​ന​ത്തി​നും ശ​ക്തി​സ്രോ​ത​സാ​യി നി​ല​കൊ​ള്ളു​ന്ന "ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ണ്‍​സ് നെ​റ്റ് വ​ർ​ക്ക്' (മു​ൻ ആ​റ്റു​കാ​ൽ സി​സ്റ്റേ​ഴ്സ്) കൂ​ട്ടാ​യ്മ​യു​ടെ ചെ​യ​റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​ഓ​മ​ന ഗം​ഗാ​ധ​ര​നാ​ണ് ല​ണ്ട​നി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​ക്ക് തു​ട​ക്കം കു​റി​ച്ച് നാ​ളി​തു​വ​രെ​യാ​യി നേ​തൃ​ത്വം ന​ൽ​കി പോ​രു​ന്ന​ത്.

മു​ൻ സി​വി​ക് മേ​യ​റും യു​കെ​യി​ലെ ആ​ദ്യ മ​ല​യാ​ളി കൗ​ൺ​സി​ല​റു​മാ​ണ്‌ ഡോ. ​ഓ​മ​ന. മാ​ർ​ച്ച് മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​പൂ​ജാ​ദി​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ഉ​ച്ച പൂ​ജ​യോ​ടെ സ​മാ​പി​ക്കു​ന്ന​തു​മാ​ണ്. ന​വാ​ഗ​ത​രാ​യ ധാ​രാ​ളം ദേ​വീ ഭ​ക്ത​രു​ടെ സാ​ന്നി​ധ്യ​വും സാ​മീ​പ്യ​വും യു​കെ​യി​ൽ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത്ത​വ​ണ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് സം​ഘാ​ട​ക സ​മി​തി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ര​വ​ധി​യാ​യ അ​ത്ഭു​ത-​അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ​ക്ക്‌ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഉ​റ​വി​ട​മാ​വു​ന്നു​വെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും സാ​ക്ഷ്യ​ങ്ങ​ൾ. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​പ്പോ​രു​ന്ന "ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ണ്‍​സ് നെ​റ്റ് വ​ർ​ക്ക്' ല​ണ്ട​ൻ ബ്രെ​സ്റ്റ് കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രു​മാ​ണ്.

ഈ ​വ​ർ​ഷ​ത്തെ ഫ​ണ്ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പേ​സ്, ഹാ​ഗ്നി​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ അ​ന്തി​മ പ​രി​ച​ര​ണ സെ​ന്‍റ​റി​ലേ​ക്കാ​വും ന​ൽ​കു​ക. മ​ന്ത്രി സ്റ്റീ​ഫ​ൻ ടിം​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ധ​ന​സാ​ഹ​യ നി​ധി പി​ന്നീ​ട് കൈ​മാ​റും.

ഏ​റെ പേ​ർ​ക്ക് പ്ര​ചോ​ദ​ന​വും ബോ​ദ്ധ്യ​വും അ​വ​സ​ര​വും പ​ക​ർ​ന്ന പൊ​ങ്കാ​ല, സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം യു​കെ യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി തു​ട​ങ്ങു​വാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​എ​ന്ന​തി​ൽ ല​ണ്ട​നി​ലെ ആ​റ്റു​കാ​ൽ സി​സ്റ്റേ​ഴ്സി​നും, യു ​കെ യി​ലെ പൊ​ങ്കാ​ല​യു​ടെ മാ​തൃ​ഗ്ര​ഹം എ​ന്ന നി​ല​യി​ൽ ശ്രീ ​മു​രു​ക​ൻ മ​ഹാ​ക്ഷേ​ത്ര​ത്തി​നും ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ല​ണ്ട​ൻ ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ള്ളു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 020 8478 8433

Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF.

District News

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല : കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍

 

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യ്ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍. എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി മേ​യ​ര്‍ വി.​വി.​രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ ഇ​ക്കു​റി ഇ​ര​ട്ടി​യി​ല​ധി​കം ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

പൊ​ങ്കാ​ല​യ്ക്കാ​യി ഭ​ക്ത​ര്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ന്‍​പ് തീ​രു​മാ​നി​ച്ചി​രു​ന്ന 107 ടാ​ങ്ക​റു​ക​ള്‍​ക്ക് പു​റ​മെ 60 ടാ​ങ്ക​റു​ക​ള്‍ കൂ​ടി വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ കു​ടി​വെ​ള്ള​ത്തി​നു ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലേ​ക്കും ടാ​ങ്ക​റു​ക​ള്‍ വ​ഴി വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി. ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തി​ക്കാ​ന്‍ 25 ടാ​ങ്ക​റു​ക​ള്‍ കൂ​ടി പു​തി​യ​താ​യി വാ​ങ്ങു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഐ​രാ​ണി​മു​ട്ടം, വെ​ള്ള​യ​മ്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയു​ടെ വെ​ന്‍​ഡിം​ഗ് പോ​യി​ന്റ് ഏ​ര്‍​പ്പെ​ടു​ത്തും.

പേ​രൂ​ര്‍​ക്ക​ട​യി​ല്‍ മു​ന്‍​പു​ണ്ടാ​യി​രു​ന്ന വെ​ന്‍​ഡിം​ഗ് പോ​യി​ന്‍റ് പു​നഃ​സ്ഥാ​പി​ക്കും. പൊ​ങ്കാ​ല​യ്ക്ക് മു​ന്‍​പും ശേ​ഷ​വും ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ന്‍ മൂ​വാ​യി​ര​ത്തോ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ന​ഗ​രം വൃ​ത്തി​യാ​ക്കും. പൊ​ങ്കാ​ല​യ്ക്ക് ശേ​ഷ​മു​ണ്ടാ​കു​ന്ന മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ന്‍ 200 ടി​പ്പ​ര്‍ ലോ​റി​ക​ളും ജെ​സി​ബി​ക​ളു​മാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ തീ ​പി​ടു​ത്ത​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ളു​ടെ സേ​വ​ന​വും ഒ​രു​ക്കും. ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​സാ​ന​വ​ട്ട വി​ല​യി​രു​ത്ത​ലി​നാ​യി കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റുത​ല യോ​ഗം ഇ​ന്നു ചേ​രു​മെ​ന്നും മേ​യ​ര്‍ അ​റി​യി​ച്ചു. പൊ​ങ്കാ​ല​യ്ക്കു ശേ​ഷം ല​ഭി​ക്കു​ന്ന ചു​ടു​ക​ല്ലു​ക​ള്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ ന​ഗ​ര​സ​ഭ​യു​ടെ ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നാ​യി ന​ല്‍​കു​മെ​ന്നും മേ​യ​ര്‍ വി.​വി.​രാ​ജേ​ഷ് അ​റി​യി​ച്ചു. ഇ​തി​നാ​യി ഇ​പ്പോ​ള്‍ ത​ന്നെ ആ​വ​ശ്യ​ക്കാ​ര്‍ കോ​ര്‍​പ​റേ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്കു​ള്ള അ​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല ക​ഴി​ഞ്ഞ് ട്രെയിനിൽ മ​ട​ങ്ങി പോ​കു​ന്നത് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ത​ന്പാ​ന്നൂ​ർ ഭാ​ഗ​ത്തു കൂ​ടി​യും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പു​റ​കു​വ​ശ​ത്തെ പ​വ​ർ ഹൗ​സ് റോ​ഡി​ൽ നി​ന്നു​ള്ള ക​വാ​ട​ത്തി​ലൂ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന രീ​തി​യി​ലും ആ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മ​റ്റും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നാ​ൽ പ​വ​ർ ഹൗ​സ് റോ​ഡ് ഭാ​ഗ​ത്തു​കൂ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യി​ല്ല.


കി​ഴ​ക്കേ​കോ​ട്ട, പ​വ​ർ ഹൗ​സ് റോ​ഡ് ഭാ​ഗ​ത്തു നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ തൈ​ക്കാ​ട് റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ് ഭാ​ഗ​ത്ത് കൂ​ടി​യും എം​ജി റോ​ഡ് ഭാ​ഗ​ത്തു​ള്ള ഓ​വ​ർ​ബ്രി​ഡ്ജ് ഭാ​ഗ​ത്തു കൂ​ടി​യും ത​ന്പാ​ന്നൂ​ർ ഭാ​ഗ​ത്തു വ​ന്ന് മാ​ത്ര​മേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു. തൈ​ക്കാ​ട് ഭാ​ഗ​ത്തു​കൂ​ടി വ​രു​ന്ന​വ​ർ​ക്ക് റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ന് താ​ഴ്ഭാ​ഗ​ത്ത് കൂ​ടി റെ​യി​ൽ​വേ പ്ലാ​റ്റ​ഫോ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്.


ഓ​വ​ർ​ബ്രി​ഡ്ജ്, ആ​ർ​എം​എ​സ് ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ചൈ​ത്രം ഹോ​ട്ട​ലി​ന് എ​തി​ർ വ​ശ​ത്തു​ള്ള പാ​ഴ്സ​ൽ ഗേ​റ്റ്, ത​ന്പാ​നൂ​രി​ലെ പ്ര​ധാ​ന ക​വാ​ടം എ​ന്നി​വ​യി​ലൂ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. പ്ലാ​റ്റ​്ഫോ​മു​ക​ളി​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​ൻ സ്ഥ​ല​ക്കു​റ​വ് ഉ​ള്ള​തി​നാ​ൽ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന സ​മ​യ​ക്ര​മ​ത്തി​ന് അ​നു​സ​രി​ച്ച് മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. അ​തു​വ​രെ യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള താ​ൽ​ക്കാ​ലി​ക പ​ന്ത​ലു​ക​ളി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട​താ​ണ്.


താ​ൽ​ക്കാ​ലി​ക പ​ന്ത​ലു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വെ​യി​ൽ ഏ​ൽ​ക്കാ​തെ നി​ൽ​ക്കു​ന്ന​തി​നും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി എ​ല്ലാ യാ​ത്ര​ക്കാ​രും പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ഡോ. ബിന്ദു സുന്ദറിനെതിരായ നടപടി: ആറ്റുകാൽ പൊങ്കാല ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ സമരം ശക്തമാക്കാൻ കെജിഎംഒഎ (കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ).

സമരം ജില്ലാതലത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.

ഫെബ്രുവരി 23ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരണം തുടരാനും ഫെബ്രുവരി 24ന് തിരുവനന്തപുരം ജില്ല മുഴുവൻ ഒപി ബഹിഷ്കരണം നടത്താനുമാണ് സംഘടനയുടെ തീരുമാനം. മെഡിക്കൽ ഉദ്യോ​ഗസ്ഥരുടെ ജില്ലാ ജനറൽ ബോഡിയിലാണ് തീരുമാനം എടുത്തത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഡോ. ബിന്ദുവിനെ തിരിച്ചെടുക്കണമെന്നതാണ് പ്രധാന ആവശ്യം.

കൂടാതെ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

NRI

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി കെ​എ​ച്ച്എ​ൻ​എ

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) മാ​ർ​ച്ച് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന മ​ഹാ പൊ​ങ്കാ​ല​യ്ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രുക്കു​ന്നു.

ക്ഷേ​ത്ര​ത്തി​ന​രി​കി​ൽ, അ​മ്മ​യു​ടെ സ​ന്നി​ധി​യി​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 100 മീ​റ്റ​ർ അ​ക​ലെ, ശ​ബ​രി ഹൗ​സി​ൽ കെ​എ​ച്ച്എ​ൻ​എ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കോ നാ​ട്ടി​ലു​ള്ള അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കോ ഇ​തി​ലേ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

രാ​വി​ലെ 9.45ന് ​പൊ​ങ്കാ​ല അ​ടു​പ്പ് ക​ത്തി​ക്ക​ലും ഉ​ച്ച​യ്ക്ക് 2.15ന് ​നി​വേ​ദ്യം ത​ളി​ക്ക​ലും ന​ട​ക്കും. ഇ​ത്ത​ര​മൊ​രു ഒ​ത്തൊ​രു​മ, ദൂ​ര​ത്ത് ജീ​വി​ക്കു​മ്പോ​ഴും ഭ​ക്തി​യും പൈ​തൃ​ക​ബോ​ധ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ത്മ​ഹ​ർ​ഷം ന​ൽ​കു​ന്ന അ​നു​ഭ​വ​മാ​യി​രി​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ - സൗ​ജ​ന്യം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്ഥ​ലം വി​ന്യാ​സം, മാ​ർ​ഗ​നി​ർ​ദ്ദേ​ശം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മു​ൻ​കൂ​ർ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ഈ ​മാ​സം 25-ന​കം namaha.org സ​ന്ദ​ർ​ശി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​പ്പു​ക്കു​ട്ട​ൻ പി​ള്ള: +1 917 8471534, +91 96568 08059, സി​നു നാ​യ​ർ: +1 215 668 2367, ഡോ. ​ക​ലാ സാ​ഹി: +1 202 359 8427, വി​നോ​ദ് കു​മാ​ർ: +91 86068 24451.

ആ​റ്റു​കാ​ൽ അ​മ്മ​യു​ടെ കൃ​പ നേ​ടാ​നു​ള്ള ഈ ​അ​പൂ​ർ​വ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഈ ​വി​വ​രം കൂ​ടു​ത​ൽ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സും വ​ന​ജ നാ​യ​ർ ചെ​യ​ർ​പേ​ഴ്സ​ണാ​യ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​ഭ്യ​ർ​ഥി​ച്ചു.

Kerala

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല മാ​ര്‍​ച്ച് മൂ​ന്നി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റ്റു​​​കാ​​​ല്‍ ഭ​​​ഗ​​​വ​​​തീ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ പൊ​​​ങ്കാ​​​ല ഉ​​​ത്സ​​​വം ഈ ​​​മാ​​​സം 23ന് ​​​വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ദേ​​​വി​​​യെ പാ​​​ടി കാ​​​പ്പു​​​കെ​​​ട്ടി കു​​​ടി​​​യി​​​രു​​​ത്തു​​​ന്ന​​​തോ​​​ടെ ആ​​​രം​​​ഭി​​​ക്കും.

മാ​​​ര്‍​ച്ച് മൂ​​​ന്നി​​​നാ​​​ണ് പൊ​​​ങ്കാ​​​ല. രാ​​​വി​​​ലെ 9.45ന് ​​​അ​​​ടു​​​പ്പു​​​വെ​​​ട്ട്, ഉ​​​ച്ച​​​യ്ക്ക് പൊ​​​ങ്കാ​​​ല നി​​​വേ​​​ദ്യം.

നാ​​​ലി​​​ന് രാ​​​ത്രി കാ​​​പ്പ​​​ഴി​​​ച്ച് കു​​​ടി​​​യി​​​ള​​​ക്കു​​​ന്നു. 12.45ന് ​​​ന​​​ട​​​ക്കു​​​ന്ന കു​​​രു​​​തി ത​​​ര്‍​പ്പ​​​ണ​​​ത്തോ​​​ടെ ഉ​​​ത്സ​​​വം സ​​​മാ​​​പി​​​ക്കും. പൊ​​​ങ്കാ​​​ല​​​ദി​​​വ​​​സം ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണ​​​മാ​​​യ​​​തി​​​നാ​​​ല്‍ ഉ​​​ച്ച​​​യ്ക്ക് 3.10മു​​​ത​​​ല്‍ രാ​​​ത്രി ഏ​​​ഴു വ​​​രെ ന​​​ട അ​​​ട​​​യ്ക്കു​​​ന്ന​​​തു മൂലം​​​‍ ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​കും.

Kerala

ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തിരുവനന്തപുരം: ലക്ഷകണക്കിന് സ്ത്രീകളും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന് നടക്കും.

ഈ മാസം 23ന് കാപ്പ് കെട്ട് ഉത്സവം തുടങ്ങും. അന്നു രാത്രി എട്ടിന് ആറ്റുകാൽ അമ്മ പുരസ്കാരം നടൻ മോഹൻലാലിന് നൽകും. 25ന് ഒമ്പതു ദിവസത്തെ കുത്തിയോട്ട വ്രതം ആരംഭിക്കും. പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചയ്ക്ക് 3.30 ന് നട അടയ്ക്കും.

രാവിലെ 9.45 ന് അടുപ്പിൽ തീ പകരും. 2.15നാണ് പൊങ്കാല നിവേദ്യം. താലപ്പൊലികൾ 1.30 ഓടെ മാത്രമേ അനുവദിക്കൂ. ക്ഷേത്ര നട വൈകുന്നേരം ഏഴിനു മാത്രമേ അന്നു തുറക്കൂ.

ചന്ദ്രഗ്രഹണ സമയത്ത് ക്ഷേത്ര ദർശനം അനുവദനീയമല്ലാത്തതിനാൽ തിരക്ക് നിയന്ത്രിക്കാൻ കർശന നിയന്ത്രണം ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Latest News

Corehub Up