x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റു​കാ​ല്‍ അ​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ര്‍​പ്പി​ച്ച് ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍

എം. ​സു​രേ​ഷ്ബാ​ബു
Published: March 3, 2026 04:31 PM IST | Updated: March 3, 2026 06:32 PM IST

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി​യെ ഭ​ക്തി​സാ​ന്ദ്ര​മാ​യ യാ​ഗ​ശാ​ല​യാ​ക്കി ആ​റ്റു​കാ​ല്‍ അ​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ര്‍​പ്പി​ച്ച് ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍. അ​മ്മേ നാ​രാ​യ​ണ ദേ​വി നാ​രാ​യ​ണ, മ​ന്ത്ര​ങ്ങ​ള്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ മു​ഴ​ക്കി കൊ​ണ്ടാ​ണ് പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് തീ​പ​ട​ര്‍​ന്ന​ത്.

ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തി​ന് ക്ഷേ​ത്ര​ത്തി​ലെ പ​ന്തീ​ര​ടി പൂ​ജ​യ്ക്കും ദീ​പാ​രാ​ധ​ന​യ്ക്കും ശേ​ഷം ശു​ദ്ധ​പു​ണ്യാ​ഹം ന​ട​ത്തി 9.45 ഓ​ടെ പ​ണ്ടാ​ര അ​ടു​പ്പി​ല്‍ തീ​പ​ക​ര്‍​ന്നു. ക്ഷേ​ത്ര​ത്തി​ലെ വ​ലി​യ തി​ട​പ്പ​ള്ളി​യി​ല്‍ നി​ന്നു​ള്ള ദീ​പം മേ​ല്‍​ശാ​ന്തി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​റ്റ് പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി​പ​ക​ര്‍​ന്നു.

ചെ​ണ്ട​മേ​ള​വും ക​തി​ന​വെ​ടി​യും വാ​യ്ക്കു​ര​വ​യും ഇ​ട്ട് ഭ​ക്ത​ര്‍ ദേ​വി​യെ വ​ണ​ങ്ങി​യാ​ണ് പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് തീ​പ​ക​ര്‍​ന്ന​ത്. പാ​യ​സ പൊ​ങ്കാ​ല​യും തെ​ര​ളി​യും മ​ണ്ട​പ്പു​റ്റും ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ഴി​പാ​ടു​ക​ളാ​ണ് ഭ​ക്ത​മ​ന​സോ​ടെ വ​നി​ത​ക​ൾ‍ ദേ​വി​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്. വി​ട്ടു​മാ​റാ​ത്ത ത​ല​വേ​ദ​ന മാ​റാ​ന്‍ ദേ​വി​ക്ക് മ​ണ്ട​പ്പു​റ്റ് വ​ഴി​പാ​ട് ന​ട​ത്തി​യാ​ല്‍ മാ​റി കി​ട്ടു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് മ​ണ്ട​പ്പു​റ്റ് വ​ഴി​പാ​ട് ന​ട​ത്തു​ന്ന​ത്.

ഓ​രോ വ​ഴി​പാ​ടി​നും കൃ​ത്യ​മാ​യ ഐ​തി​ഹ്യ​മു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​നി​ത​ക​ളാ​യ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ന​ല്ല ആ​തി​ഥേ​യ​രാ​യി ത​ല​സ്ഥാ​ന​വാ​സി​ക​ള്‍ മാ​റു​ക​യാ​യി​രു​ന്നു.

ഓ​രോ​രു​ത്ത​രു​ടെ​യും വീ​ടു​ക​ളു​ടെ മു​റ്റം ഭ​ക്ത​ര്‍​ക്കു​വേ​ണ്ടി തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ള്‍ മു​ത​ല്‍ വി​ഐ​പി​ക​ള്‍ വ​രെ ആ​റ്റു​കാ​ല്‍ ദേ​വി​ക്ക് പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് അ​ന​ന്ത​പു​രി​യി​ല്‍ കാ​ണാ​ന്‍ സാ​ധി​ച്ച​ത്. വ​ലി​പ്പ​ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ‍ മു​ഴ​ങ്ങി​യ​ത് അ​മ്മേ നാ​രാ​യ​ണ ദേ​വി നാ​രാ​യ​ണ മ​ന്ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു.

ആ​റ്റു​കാ​ല്‍ ദേ​വീ​ക്ഷേ​ത്രം മു​ത​ല്‍ 25 കി​ലോ മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ല്‍ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളാ​ല്‍ നി​ര​ന്നി​രു​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം 2.15 നാ​ണ് നി​വേ​ദ്യം. 350 ല്‍​പ​രം ശാ​ന്തി​മാ​രെ​യാ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കാ​നാ​യി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നാ​യെ​ത്തി​യ ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളും ജാ​തി​മ​ത​ഭേ​ദ​മി​ല്ലാ​തെ ത​ല​സ്ഥാ​ന​ത്തെ വി​വി​ധ മ​ത​പു​രോ​ഹി​ത​ര്‍ ഒ​രു​ക്കി​ക്കൊ​ടു​ത്തു. പാ​ള​യം മു​സ്ലിം പ​ള്ളി, ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ങ്ങ​ള്‍​ക്ക് മു​ന്നി​ലും പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ ഭ​ക്ത​ര്‍​ക്ക് എ​ല്ലാ വി​ധ സ​ഹാ​യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി കൊ​ടു​ത്തു.

ത​ല​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും വി​വി​ധ ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഓ​ട്ടോ-​ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​ക​ളും ഉ​ള്‍​പ്പെ​ടെ അ​ന്ന​ദാ​ന​വും ദാ​ഹ​ജ​ല​വി​ത​ര​ണ​വും പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ശീ​ത​ള പാ​നീ​യ​ങ്ങ​ളും ന​ല്‍​കി​യി​രു​ന്നു.

ഇ​ന്ന് ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ല്‍ 3.10 വ​രെ​യാ​ണ് ക്ഷേ​ത്ര ദ​ര്‍​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 3.10 മു​ത​ല്‍ ഏ​ഴ് മ​ണി​വ​രെ ഗ്ര​ഹ​ണം പ്ര​മാ​ണി​ച്ചാ​ണ് ന​ട അ​ട​ച്ചി​ടു​ന്ന​ത്. രാ​ത്രി എ​ട്ട​ര​യ്ക്കാ​ണ് കു​ത്തി​യോ​ട്ട​ത്തി​നു​ള്ള ചു​ട്ടി​കു​ത്ത് ച​ട​ങ്ങ്. ഇ​ത്ത​വ​ണ കു​ത്തി​യോ​ട്ട വ്ര​ത​ത്തി​ന് 580 ബാ​ല​ന്‍​മാ​രാ​ണ് വ്ര​തം നോ​റ്റ് വ​ഴി​പാ​ടി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. രാ​ത്രി 10.45 നാ​ണ് പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത് ച​ട​ങ്ങ്.

Tags : attukal pongala devotees

Recent News

Corehub Up