x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​ര പൊ​ങ്കാ​ല​യ്ക്കാ​യി കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്ന്

അ​നി​ൽ മം​ഗ​ല​ത്ത്
Published: March 3, 2026 06:45 PM IST | Updated: March 3, 2026 07:21 PM IST

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തെ ക​ണ്ണ​കി​യു​ടെ കാ​ൽ ചി​ല​മ്പി​ന്‍റെ താ​ള​വും തി​ള​ക്ക​വും തേ​ടി​യാ​ണ് കാ​ലി​ഫോ​ർ​ണി​യ​ക്കാ​രി ഡ​യാ​ൻ ജാ​ന​റ്റ് ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. അ​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര​ത്തു​ക​ളി​ൽ എ​ല്ലാം ക​ണ്ണ​കി​യെ ക​ണ്ടു..

വി​സ്മ​യി​ച്ചു പോ​യ ആ ​യൂ​റോ​പ്യ​ൻ വ​നി​ത ഭ​ക്തി​യി​ൽ എ​ഴു​തി​യ ആ ​വ​ർ​ണ്ണ സു​ഗ​ന്ധ നാ​ദരു​ചി വി​സ്മ​യം എ​ന്ന പൊ​ങ്കാ​ല​യെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. അ​ങ്ങ​നെ​യാ​ണ് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യെ ലോ​കം അ​റി​ഞ്ഞ​ത്. അ​തു​വ​ഴി പൊ​ങ്കാ​ല ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ്ത്രീ​ക​ളു​ടെ ആ​ധ്യാ​ത്മി​ക സ​മ്മേ​ള​നം എ​ന്ന നി​ല​യി​ൽ ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് ​റിക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചു.

ഡ​യാ​ൻ ജാ​ന​റ്റ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്ന് ഇ​ത്ത​വ​ണ​യും പൊ​ങ്കാ​ല​യി​ടാ​ൻ എ​ത്തി - ഇ​രു​പ​ത്തൊ​മ്പ​താം ത​വ​ണ. ഈ ​വ​ർ​ഷം അ​രി​പ്പൊ​ങ്കാ​ല​യ്ക്കൊ​പ്പം മ​റ്റൊ​ന്ന് കൂ​ടി അ​വ​ർ നി​വേ​ദി​ച്ചു - ഒ​രു അ​ക്ഷ​ര പൊ​ങ്കാ​ല. ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് എ​ഴു​തി​യ 590 പേ​ജു​ള്ള ആ​റ്റു​കാ​ൽ ദേ​വി ടെ​മ്പി​ൾ എ​ന്ന ബൃ​ഹ​ത് ഗ്ര​ന്ഥം അ​വ​ർ ത​ലേ​ന്നു ത​ന്നെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി ദേ​വി​ക്ക് സ​മ​ർ​പ്പി​ച്ചു.

ഭൗ​മ ശാ​സ്ത്ര​വും ആ​ധ്യാ​ത്മി​ക​യും ഒ​രു​പോ​ലെ ഇ​ഷ്ട​പെ​ട്ടി​രു​ന്ന ജാ​ന​റ്റ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​റ്റ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ഗ​വേ​ഷ​ക​യാ​യി​രു​ന്നു. 1991-ൽ ​ദേ​വ​താ സ​ങ്ക​ൽ​പ്പ​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് അ​വ​ർ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ വ​ന്ന​ത്.

നി​ര​ത്തു​ക​ളെ ചി​ല​പ്പ​തി​കാ​ര തെ​രു​വു​ക​ളാ​ക്കി മാ​റ്റി​യ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല അ​വ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി. അ​ങ്ങ​നെ​യാ​ണ്ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ്ത്രീ ​കൂ​ട്ടാ​യ്മ​യാ​യി ആ​റ്റു​കാ​ൽ പൊ​ങ്കാ​ല 1997 ലും 2009​ലും ഗി​ന്ന​സ് ബു​ക്കി​ൽ ക​യ​റി​യ​ത്. ഇ​പ്പോ​ൾ അ​ത് 25 ല​ക്ഷം പേ​രു​ടെ കൂ​ട്ടാ​യ്മ എ​ന്ന നി​ല​യ്ക്കാ​ണ് സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

29 ത​വ​ണ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഇ​ട്ടി​ട്ടു​ണ്ട് അ​വ​ർ. ലോ​ക​മെ​ങ്ങും ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളു​മാ​യി ക​റ​ങ്ങി ന​ട​ക്കു​മ്പോ​ഴും കും​ഭ മാ​സ​ത്തി​ലെ പൗ​ർ​ണ​മി ദി​വ​സം അ​വ​ർ കേ​ര​ള​ത്തി​ൽ എ​ത്തും. "എ​നി​ക്ക് ദേ​വ​ത​മാ​രെ വ​ലി​യ ഇ​ഷ്ട​മാ​ണ്. ഞ​ങ്ങ​ളു​ടെ നാ​ട്ടി​ൽ അ​വ​രി​ല്ല​ല്ലോ'. ശ്രീ ​ക​ണ്ടേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പൊ​രി​വെ​യി​ൽ പൊ​ങ്കാ​ല​യി​ട​വേ ജാ​ന​റ്റ് പ​റ​യു​ന്നു.

Tags : attukal pongala

Recent News

Corehub Up