Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayurveda

Kasaragod

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

വെ​ള്ള​രി​ക്കു​ണ്ട്: പു​ങ്ങം​ചാ​ൽ പ്രി​യ​ദ​ർ​ശി​നി ക​ലാ സം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ​യും ഭീ​മ​ന​ടി ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യൂ​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ക്കി​ട​ക​മാ​സ ആ​യു​ർ​വേ​ദ ചി​കി​ത്സ​യും മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് മെം​ബ​ർ സു​മി​ത്ര ത​മ്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​യ​ദ​ർ​ശി​നി ക​ലാ സാം​സ്‌​കാ​രി​ക കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ടി.​വി. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​രാ​ജു, കെ.​കെ. ത​ങ്ക​ച്ച​ൻ, ര​ഞ്ജി​ത് ടി. ​അ​ഗ​സ്റ്റി​ൻ മ​ണ​ലേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​അ​രു​ൺ കു​മാ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

Kerala

കു​റി​ച്ചി​യി​ൽ ആ​യു​ർ​വേ​ദ ആ​യു​ർ​ടെ​ക് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു

കൊ​​​​ച്ചി: കു​​​​റി​​​​ച്ചി​​​​യി​​​​ൽ ആ​​​​യു​​​​ർ​​​​വേ​​​​ദ 250 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ആ​​​​യു​​​​ർ​​​​ടെ​​​​ക് പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ആ​​​​യു​​​​ർ​​​​വേ​​​​ദ​​​​ത്തെ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് (എ​​​​ഐ) സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യു​​​​മാ​​​​യി സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചു രോ​​​​ഗ​​​​ങ്ങ​​​​ൾ മു​​​​ൻ​​​​കൂ​​​​ട്ടി പ്ര​​​​വ​​​​ചി​​​​ക്കാ​​​​നും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ടം ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ ക​​​​രി​​​​മ്പ​​​​നി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു.

മൂ​​​​ന്നു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് 250 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത ആ​​​​യു​​​​ർ​​​​ടെ​​​​ക് ആ​​​​ൻ​​​​ഡ് വെ​​​​ൽ​​​​നെ​​​​സ് ഡെ​​​​സ്റ്റി​​​​നേ​​​​ഷ​​​​ൻ, വ​​​​ർ​​​​ക്ക് ഫ്രം ​​​​നേ​​​​ച്ച​​​​ർ റ​​​​സി​​​​ഡ​​​​ൻ​​​​ഷൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ, അ​​​​ത്യാ​​​​ധു​​​​നി​​​​ക മ​​​​രു​​​​ന്നു​​​നി​​​​ർ​​​​മാ​​​​ണ യൂ​​​​ണി​​​​റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും.

ആ​​​​രോ​​​​ഗ്യം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി, നി​​​​ർ​​​​മാ​​​​ണം തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 500ഓ​​​​ളം പു​​​​തി​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും കു​​​​റി​​​​ച്ചി​​​​യി​​​​ൽ ആ​​​​യു​​​​ർ​​​​വേ​​​​ദ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ഡോ. ​​​​ജി​​​​തി​​​​ൻ ജെ. ​​​​കു​​​​റി​​​​ച്ചി​​​​യി​​​​ൽ, ഡോ. ​​​​അ​​​​മ്മു മാ​​​​ത്യു, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ ഇ.​​​​കെ. ഷാ​​​​ജി, ശ്രീ​​​​നാ​​​​ഥ് തു​​​​ള​​​​സീ​​​​ധ​​​​ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

District News

ചെ​ങ്ങ​ന്നൂ​രി​ന് ഇ​നി ആ​യു​ർ​വേ​ദ​ത്തി​ന്‍റെ പു​ത്ത​ൻ ഉ​ണ​ർ​വ്; അ​ത്യാ​ധു​നി​ക മ​ന്ദി​രം നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും

ചെ​ങ്ങ​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നു വി​രാ​മം. ചെ​ങ്ങ​ന്നൂ​ർ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ പു​തി​യ മ​ന്ദി​രം നാ​ളെ വൈ​കി​ട്ട് 4.30ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ന​ഗ​ര​സ​ഭ​യി​ലെ 19-ാം വാ​ർ​ഡി​ൽ ഐ​ടി​ഐ ജം​ഗ്ഷ​നു സ​മീ​പം 5.23 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ മൂ​ന്നു നി​ല കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി​യി​രു​ന്ന ആ​ശു​പ​ത്രി സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​രി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും രോ​ഗി​ക​ൾ​ക്കു മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​കും.

15,000 ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ലെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ ഇ​വ​യാ​ണ്. 23 കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ അ​ത്യാ​ധു​നി​ക ഐ​പി വി​ഭാ​ഗം. മു​മ്പ് പു​രു​ഷ​ന്മാ​ർ​ക്ക് കി​ട​ത്തി​ച്ചി​കി​ത്സാ സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​തി​യ മ​ന്ദി​ര​ത്തി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി.

കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക പേ ​വാ​ർ​ഡു​ക​ൾ. ആ​യു​ർ​വേ​ദ​ത്തി​ലെ സ​വി​ശേ​ഷ ചി​കി​ത്സാ രീ​തി​യാ​യ പ​ഞ്ച​ക​ർ​മ​യ്ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച മു​റി​ക​ൾ.


മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ:
വി​ശാ​ല​മാ​യ ഒ​പി വി​ഭാ​ഗം, ഫാ​ർ​മ​സി, ആ​ധു​നി​ക അ​ടു​ക്ക​ള, സ്റ്റോ​ർ റൂ​മു​ക​ൾ, മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ൾ. മി​ക​ച്ച ചി​കി​ത്സാ അ​നു​ഭ​വം രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ ഒ​രു​ങ്ങി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Business

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ര്‍​വേ​ദ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഇ​​​​​ന്‍റ​​​​​ര്‍​നാ​​​​​ഷ​​​​​ണ​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ആ​​​​​യു​​​​​ര്‍​വേ​​​​​ദ​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം 25ന് ​​​​​രാ​​​​​വി​​​​​ലെ 10ന് ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍ നി​​​​​ര്‍​വ​​​​​ഹി​​​​​ക്കും. ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ 200 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വി​​​​​ക​​​​​സ​​​​​ന പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

100 കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ള്ള ഗ​​​​​വേ​​​​​ഷ​​​​​ണ ആ​​​​​ശു​​​​​പ​​​​​ത്രി, മോ​​​​​ഡ​​​​​ല്‍ പേ​​​​​ഷ്യ​​​​​ന്‍റ് കെ​​​​​യ​​​​​ര്‍ സെ​​​​​ന്‍റ​​​​​ര്‍, താ​​​​​ളി​​​​​യോ​​​​​ല പ​​​​​ഠ​​​​​ന കേ​​​​​ന്ദ്രം, അ​​​​​ഡ്വാ​​​​​ന്‍​സ്ഡ് മെ​​​​​ഡി​​​​​സി​​​​​ന​​​​​ല്‍ പ്ലാ​​​​​ന്‍റ് ന​​​​​ഴ്സ​​​​​റി എ​​​​​ന്നി​​​​​വ ഇ​​​​​തി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്നു. ആ​​​​​ദ്യ ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ കാ​​​​​ന്‍​സ​​​​​ര്‍ ഡീ​​​​​ജ​​​​​ന​​​​​റേ​​​​​റ്റീ​​​​​വ് രോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നും പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​നും ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് മു​​​​​ന്‍​ഗ​​​​​ണ​​​​​ന ന​​​​​ല്‍​കും. മ​​​​​ല​​​​​ബാ​​​​​ര്‍ കാ​​​​​ന്‍​സ​​​​​ര്‍ സെ​​​​​ന്‍റ​​​​​ര്‍ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കും.

ഇ​​​​​ന്‍റ​​​​​ര്‍​നാ​​​​​ഷ​​​​​ണ​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ആ​​​​​യു​​​​​ര്‍​വേ​​​​​ദ (ഐ​​​​​ആ​​​​​ര്‍​ഐ​​​​​എ) കേ​​​​​ര​​​​​ളം ലോ​​​​​ക​​​​​ത്തി​​​​​ന് ന​​​​​ല്‍​കു​​​​​ന്ന മി​​​​​ക​​​​​ച്ച സം​​​​​ഭാ​​​​​വ​​​​​ന​​​​​യാ​​​​​ണെ​​​​​ന്ന് ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി വീ​​​​​ണാ ജോ​​​​​ര്‍​ജ് പ​​​​​റ​​​​​ഞ്ഞു. ആ​​​​​യു​​​​​ര്‍​വേ​​​​​ദ രം​​​​​ഗ​​​​​ത്തെ ദീ​​​​​ര്‍​ഘ വീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണി​​​​​ത്. താ​​​​​ളി​​​​​യോ​​​​​ല​​​​​ക​​​​​ള്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത അ​​​​​റി​​​​​വു​​​​​ക​​​​​ള്‍ ഭാ​​​​​വി ത​​​​​ല​​​​​മു​​​​​റ​​​​​യ്ക്ക് വേ​​​​​ണ്ടി സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്നു. ആ​​​​​യു​​​​​ര്‍​വേ​​​​​ദ രം​​​​​ഗ​​​​​ത്തെ മി​​​​​ക​​​​​ച്ച രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​മി​​​​​ത്.

ലോ​​​​​ക​​​​​ത്തെ പ​​​​​ല ആ​​​​​രോ​​​​​ഗ്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കും. ആ​​​​​യു​​​​​ര്‍​വേ​​​​​ദ​​​​​ത്തി​​​​​ന്‍റെ പു​​​​​രാ​​​​​ത​​​​​ന വി​​​​​ജ്ഞാ​​​​​ന​​​​​ത്തെ ആ​​​​​ധു​​​​​നി​​​​​ക ശാ​​​​​സ്ത്രീ​​​​​യ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി സം​​​​​യോ​​​​​ജി​​​​​പ്പി​​​​​ച്ച്, ആ​​​​​ഗോ​​​​​ള മി​​​​​ക​​​​​വി​​​​​ന്‍റെ കേ​​​​​ന്ദ്ര​​​​​മാ​​​​​യി മാ​​​​​റാ​​​​​നാ​​​​​ണ് ഐ​​​​​ആ​​​​​ര്‍​ഐ​​​​​എ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ആ​​​​​യു​​​​​ര്‍​വേ​​​​​ദ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലെ സു​​​​​പ്ര​​​​​ധാ​​​​​ന മേ​​​​​ഖ​​​​​ല​​​​​ക​​​​​ള്‍ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ആ​​​​​റ് പ്ര​​​​​ത്യേ​​​​​ക വ​​​​​കു​​​​​പ്പു​​​​​ക​​​​​ളാ​​​​​യാ​​​​​ണ് ഐ​​​​​ആ​​​​​ര്‍​ഐ​​​​​എ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ആ​​​​​യു​​​​​ര്‍​വേ​​​​​ദി​​​​​ക് ബ​​​​​യോ​​​​​ള​​​​​ജി ആ​​​​​ന്‍​ഡ് ട്രാ​​​​​ന്‍​സ്‌‌ലേഷ​​​​​ണ​​​​​ല്‍ ആ​​​​​യു​​​​​ര്‍​വേ​​​​​ദ, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് മെ​​​​​ഡി​​​​​സി​​​​​ന​​​​​ല്‍ പ്ലാ​​​​​ന്‍റ്സ് ആ​​​​​ന്‍​ഡ് നാ​​​​​ച്ചു​​​​​റ​​​​​ല്‍ പ്രൊ​​​​​ഡ​​​​​ക്ട്സ്, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ട്രാ​​​​​ന്‍​സ്‌ലേ​​​​​ഷ​​​​​ണ​​​​​ല്‍ ഡ്ര​​​​​ഗ് റി​​​​​സ​​​​​ര്‍​ച്ച്, ക്ലി​​​​​നി​​​​​ക്ക​​​​​ല്‍ എ​​​​​പ്പി​​​​​ഡെ​​​​​മി​​​​​യോ​​​​​ള​​​​​ജി, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ക്ലി​​​​​നി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​ഡ് പ​​​​​ബ്ലി​​​​​ക് ഹെ​​​​​ല്‍​ത്ത് റി​​​​​സ​​​​​ര്‍​ച്ച്, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ഹെ​​​​​ല്‍​ത്ത് ഹെ​​​​​റി​​​​​റ്റേ​​​​​ജ്, ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റ് ഓ​​​​​ഫ് ഐ​​​​​സി​​​​​ടി സ​​​​​ര്‍​വീ​​​​​സ​​​​​സ് എ​​​​​ന്നീ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ണ്ടാ​​​​​കു​​​​​ക.

ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി 20ന് ​​​​​സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് കോ​​​​​ണ്‍​ഫ​​​​​റ​​​​​ന്‍​സും 22 മു​​​​​ത​​​​​ല്‍ 25 വ​​​​​രെ ആ​​​​​യു​​​​​ര്‍​വേ​​​​​ദ എ​​​​​ക്സ്പോ​​​​​യും ക​​​​​ണ്ണൂ​​​​​രി​​​​​ല്‍ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കും. ആ​​​​​യു​​​​​ഷ് മി​​​​​ഷ​​​​​ന്‍ സ്റ്റേ​​​​​റ്റ് മി​​​​​ഷ​​​​​ന്‍ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഡോ. ​​​​​ഡി. സ​​​​​ജി​​​​​ത്ത് ബാ​​​​​ബു ആ​​​​​യു​​​​​ര്‍​വേ​​​​​ദ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഡോ. ​​​​​ടി.​​​​​ഡി. ശ്രീ​​​​​കു​​​​​മാ​​​​​ര്‍, ഐ​​​​​ആ​​​​​ര്‍​ഐ​​​​​എ നോ​​​​​ഡ​​​​​ല്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍ ഡോ. ​​​​​വി. രാ​​​​​ജ്മോ​​​​​ഹ​​​​​ന്‍, നാ​​​​​ഷ​​​​​ണ​​​​​ല്‍ ആ​​​​​യു​​​​​ഷ് മി​​​​​ഷ​​​​​ന്‍ സ്റ്റേ​​​​​റ്റ് പ്രോ​​​​​ഗ്രാം മാ​​​​​നേ​​​​​ജ​​​​​ര്‍​മാ​​​​​രാ​​​​​യ ഡോ. ​​​​​പി.​​​​​ആ​​​​​ര്‍.​​​​​സ​​​​​ജി, ഡോ. ​​​​​ആ​​​​​ര്‍. ജ​​​​​യ​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

National

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ വരുന്നു

ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ആയുർവേദത്തിന് ഊന്നൽ നൽകി പദ്ധതികൾ. മൂന്നു പുതിയ ആയുർവേദ എയിംസ് സ്ഥാപിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എന്ന പേരിലാണ് ഇവ സ്ഥാപിക്കുന്നത്. വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകളും കൂടുതൽ സ്ഥാപിക്കും.

*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈൻ സ്ഥാപിക്കും.
*ട്രെക്കിംഗ് പ്രോത്സാഹിപ്പിക്കാൻ പദ്ധതി
*ഹെറിറ്റേജ് ടൂറിസം പദ്ധതികൾക്കു പ്രോത്സാഹനം
*എസ്എംഇ വികസനത്തിന് 10,000 കോടി
*എല്ലാ ജില്ലയിലും ഒരു ഗേൾഡ് ഹോസ്റ്റൽ
*രണ്ട് പുതിയ ദേശീയ ജലപാതകൾ
*10 മേഖലകളിൽ നൈപുണ്യ വികസന പദ്ധതികൾ
* വനിതകളുടെ പദ്ധതികൾക്ക് ധനസഹായം എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.

National

മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നാ​യി പ​ദ്ധ​തി; ആ​യു​ര്‍​വേ​ദ​ത്തി​ന് കൈ​നി​റ​യെ പ​ദ്ധ​തി​ക​ള്‍

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ ആ​രോ​ഗ്യ രം​ഗ​ത്തി​നും വ​മ്പൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നാ​യി സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

അ​ഞ്ച് മേ​ഖ​ല മെ​ഡി​ക്ക​ൽ ഹ​ബു​ക​ൾ വ​രും. ഹ​ബു​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​കു​മെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ആ​യു​ർ​വേ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മ​രു​ന്ന് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​വ​ർ​ക്കും സം​സ്ക്ക​രി​ക്കു​ന്ന​വ​ർ​ക്കും സ​ഹാ​യ​പ​ദ്ധ​തി.

മൂ​ന്ന് പു​തി​യ അ​ഖി​ലേ​ന്ത്യ ആ​യു​ര്‍​വേ​ദ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കും. ആ​യു​ഷ് ഫാ​ർ​മ​സി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തും. ഗ​വേ​ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും കൂ​ടു​ത​ൽ പ്രഫ​ഷ​ണ​ലു​ക​ളെ നി​യോ​ഗി​ക്കും.

Health

പത്തിലത്തോരന്‍റെ ആരോഗ്യവിശേഷങ്ങൾ

ക​ർ​ക്ക​ട​ക മാ​സ​ത്തി​ലെ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ഒ​രു പ്ര​ധാ​ന വി​ഭ​വ​മാ​ണ് പ​ത്തി​ല​തോ​ര​ൻ.

ചേ​രു​വ​ക​ൾ

കോ​വ​ലി​ന്‍റെ ത​ളി​രി​ല, മ​ത്ത​ന്‍റെ ത​ളി​രി​ല, ത​ഴു​താ​മ, മു​ള്ള​ൻ ചീ​ര, കാ​ട്ടു​താ​ൾ, കു​ള​ത്താ​ൾ, ത​ക​ര, പ​യ​റി​ല, സാ​മ്പാ​ർ ചീ​ര, കുന്പളത്തിന്‍റെ ഇല.

കോ​വ​ലി​ന്‍റെ ഇ​ല

ഉ​ദ​ര രോ​ഗ​ങ്ങ​ൾ കു​റ​യ്ക്കാ​നും ദ​ഹ​ന​ശ​ക്തി വ​ർ​ധി​പ്പി​ക്കാ​നും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും കി​ഡ്‌​നി സ്റ്റോ​ൺ, അ​ല​ർ​ജി, അ​ണു​ബാ​ധ എ​ന്നിവ ഇ​ല്ലാ​താ​ക്കാ​നും ഉ​പ​യോ​ഗി​ക്കാം.​

ഇ​തി​ൽ വി​റ്റാ​മി​ൻ എ, ​സി എ​ന്നി​വ​യും അ​സ്ഥി​ക​ൾ, പേ​ശി​ക​ൾ, എ​ന്നി​വ​യ്ക്ക് അ​വ​ശ്യ​മാ​യ കാ​ൽ​സ്യം, പൊ​ട്ടാ​സ്യം, ഇ​രു​മ്പ് എ​ന്നി​വ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഇ​ൻ​സു​ലി​ൻ സെ​ൻ​സി​റ്റി​വി​റ്റി വ​ർ​ധി​പ്പി​ച്ച് ഗ്ലൂ​ക്കോ​സ് ആ​ഗി​ര​ണം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്ക് ഗു​ണം ചെ​യ്യും.

മ​ത്ത​ന്‍റെ ഇ​ല

മ​ത്ത​ന്‍റെ ഇ​ല​യി​ൽ ധാ​രാ​ളം പോ​ഷ​ക​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ന് പ്ര​തി​രോ​ധ​ശേ​ഷി ന​ൽ​കാ​നും കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​നും എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. കൂ​ടാ​തെ ഇ​രു​മ്പ്, വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ എ ​എ​ന്നി​വ​യും അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ത​ക​ര​യി​ല

ത​ക​ര​യി​ല ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ച​ർ​മ രോ​ഗ​ങ്ങ​ൾ, ശ്വ​സ​ന പ്ര​ശ്ന​ങ്ങ​ൾ, നേ​ത്ര​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഗു​ണ​പ്ര​ദം.

ത​ഴു​താ​മ​

ത​ഴു​താ​മ​യു​ടെ ഇ​ല​യി​ൽ പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ് ധാ​രാ​ളം ഉ​ള്ള​തി​നാ​ൽ ഇ​ത് ഡൈ ​യൂ​റ​റ്റി​ക്ക് ആ​യി ഉ​പ​യോ​ഗി​ക്കു​ന്നു. മ​ല​ബ​ന്ധം, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ചു​മ എ​ന്നി​വ​യ്ക്കും ഗു​ണ​പ്ര​ദം.

മു​ള്ള​ൻചീ​ര​

മു​ള്ള​ൻചീ​ര​യി​ൽ 84 ശ​ത​മാ​ന​ത്തി​ല​ധി​ക​വും വെ​ള്ള​മാ​ണ്. കൂ​ടാ​തെ കാ​ത്സ്യ​വും ഫോ​സ്ഫ​റ​സും അ​യ​ണും അ​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​ള​സ്ട്രോ​ൾ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഔ​ഷ​ധ ഗു​ണ​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മു​ള്ള​ൻ ചീ​ര.

താ​ളി​ന്‍റെ ഇ​ല

താ​ളി​ന്‍റെ ഇ​ല​ക​ൾ​ക്ക് ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്താ​നും മ​ല​ബ​ന്ധം അ​ക​റ്റാ​നും കു​ട​ലി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും സ​ഹാ​യി​ക്കു​ന്നു. കൂ​ടാ​തെ, കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ക​യും ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ക​യും പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധിപ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

താ​ളി​ന്‍റെ ഇ​ല​യി​ൽ ധാ​രാ​ളം പോ​ഷ​ക​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​ൽ പ്രോ​ട്ടീ​ൻ, ഫൈ​ബ​ർ, വി​റ്റാ​മി​ൻ സി, ​പൊ​ട്ടാ​സ്യം, ഇ​രു​മ്പ്, ഫോ​സ്ഫ​റ​സ് എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

സാ​മ്പാ​ർ ചീ​ര

സാ​മ്പാ​ർ ചീ​ര, അ​ഥ​വാ വാ​ട്ട​ർ​ലീഫ്, ഏറെ പോ​ഷ​ക​ഗു​ണ​ങ്ങ​ളു​ള്ള ഇ​ല​വ​ർ​ഗ​മാ​ണ്. ഇ​ത് ര​ക്ത​ക്കു​റ​വി​നും ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​ണ്. കൂ​ടാ​തെ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും ക​ണ്ണി​ന്‍റെ​യും ത​ല​ച്ചോ​റിന്‍റെ​യും ആ​രോ​ഗ്യ​ത്തി​നും ഉ​ത്ത​മം.

വി​റ്റാ​മി​ൻ എ​യു​ടെ ഏ​റ്റ​വും മി​ക​ച്ച സ്രോ​ത​സു​ക​ളി​ലൊ​ന്നാ​ണി​ത്. കാ​ത്സ്യം, ഫോ​സ്ഫ​റ​സ്, ഇ​രു​മ്പ് എ​ന്നി​വ​യും ഈ ​ഇ​ല​യി​ൽ ധാ​രാ​ളം അ​ട​ങ്ങി​യി​രി​ക്കു​ന്നു.

കുമ്പളത്തിന്‍റെ ഇല

കു​മ്പ​ള​ത്തി​ന്‍റെ ഇ​ല​യി​ൽ വി​റ്റാ​മി​ൻ സി, ​നി​യാ​സി​ൻ, ത​യാ​മി​ൻ, റൈ​ബോ​ഫ്ളാ​വി​ൻ, പ്രോ​ട്ടീ​ൻ, ഗ്ലൈ​ക്കോ​സൈ​ഡ്സ്, ക​രോ​ട്ടി​ൻ, യൂ​റോ​നി​ക് ആ​സി​ഡ് എ​ന്നി​വ അ​ട​ങ്ങി​യ ഊ​ർ​ജ​ത്തി​ന്‍റെ ക​ല​വ​റ​യാ​ണ് കു​മ്പ​ള​ങ്ങ​യി​ല.​

ബു​ദ്ധി​ഭ്ര​മം, അ​പ​സ്മാ​രം, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം, മൂ​ത്ര​ത​ട​സം, ആ​മാ​ശ​യ രോ​ഗ​ങ്ങ​ൾ, അ​ർ​ശ​സ് എ​ന്നി​വ​യ്ക്കു വ​ള​രെ ഗു​ണ​പ്ര​ദ​മാ​ണ് കു​മ്പ​ള​ത്തി​ന്‍റെ ഇ​ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​നി​ത്യ എ.​കെ
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ​ൺമെന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര, കാ​സ​ർ​ഗോ​ഡ്.

Health

ക​ർ​ക്ക​ട​ക​വും ആ​രോ​ഗ്യ​വും: ചി​കി​ത്സ​യ്ക്കും ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും

ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഏ​റ്റ​വും കു​റ​യു​ന്ന സ​മ​യം കൂ​ടി​യാ​ണു ക​ർ​ക്കി​ട​കം. അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രി​ൽ മ​ര​ണനി​ര​ക്ക് കൂടുന്ന കാ​ല​ഘ​ട്ടം കൂ​ടി​യാ​ണി​ത്.

എ​ന്താ​ണ് ഋ​തു​ച​ര്യ

ആ​യു​ർ​വേ​ദ പ്ര​കാ​രം ഓ​രോ ഋ​തു​ അ​നു​സ​രി​ച്ച് ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളാ​ണ് ഋ​തു​ച​ര്യ എ​ന്നുപ​റ​യു​ന്ന​ത്. വ​ർ​ഷ ഋ​തു​ച​ര്യ എ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് ചെ​യ്യേ​ണ്ട ജീ​വി​ത​ച​ര്യ​ക​ളാ​ണ്. കേ​ര​ള​ത്തി​ൽ ക​ർ​ക്കട​ക മാ​സ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ വ​ർ​ഷ ചി​കി​ത്സ​യ്ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യം ക​ർ​ക്ക​ട​ക മാ​സ​മാ​ണ്.
ആ​യു​ർ​വേ​ദ പ്ര​കാ​രം കാ​ല​ത്തെ ര​ണ്ടാ​യി ത​രം​തി​രി​ക്കാം. ആ​ദാ​ന കാ​ല​ഘ​ട്ടം എ​ന്നും വി​സ​ർ​ഗ കാ​ല​ഘ​ട്ട​മെ​ന്നും. വി​സ​ർ​ഗ കാ​ല​ഘ​ട്ട​ത്തി​ലെ ഭാ​ഗ​മാ​ണ് ക​ർ​ക്ക​ട​ക മാ​സം.

സൂ​ര്യ​ന്‍റെ ദ​ക്ഷി​ണാ​യ​ന കാ​ല​ഘ​ട്ടം കൂ​ടി​യാ​ണി​ത്. ത്രി​ദോ​ഷ​ങ്ങ​ളാ​യ വാ​തം, പി​ത്തം, ക​ഫം എ​ന്നി​വ​യു​ടെ കോ​പം(ഈ ​ദോ​ഷ​ങ്ങ​ളു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ)​ ശ​രീ​ര​ത്തി​ൽ വി​വി​ധ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി​യും അ​ഗ്നി​ബ​ലവും(ദ​ഹ​ന​ശേ​ഷി) കു​റ​യു​ക​യും ചെ​യ്യു​ന്ന മാ​സം കൂ​ടി​യാ​ണി​ത്.

ശ്വ​സ​ന സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും അ​സ്ഥി​സ​ന്ധി രോ​ഗ​ങ്ങ​ൾ,വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ളാ​യ മ​ല​മ്പ​നി, കോ​ള​റ, ടൈ​ഫോ​യി​ഡ്, ചി​ക്കുൻ​ ഗു​നി​യ, ഡെ​ങ്കി​പ്പ​നി എ​ന്നി​വ പ​ട​ർ​ന്നു പി​ടി​ക്കാ​നും സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള മാ​സ​മാ​ണി​ത്.

അ​തി​നാ​ൽ പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും ശ​രീ​ര​ബ​ല വ​ർ​ധ​ന​യ്ക്കും ആ​യു​ർ​വേ​ദ പ്ര​കാ​രം മ​രു​ന്നു​ക​ഞ്ഞി ഔ​ഷ​ധ​പ്ര​യോ​ഗ​ങ്ങ​ൾ,ശോ​ധ​ന ചി​കി​ത്സ എ​ന്നി​വ​യി​ലൂ​ടെ സാ​ധി​ക്കും.

ക​ർ​ക്കട​ക​ചി​കി​ത്സ ആ​ർ​ക്കെ​ല്ലാം

ആ​യു​ർ​വേ​ദപ്ര​കാ​രം ആ​രോ​ഗ്യം എ​ന്നു പ​റ​യു​ന്ന​ത് ആ​രോ​ഗ്യ​മു​ള്ള​വ​രു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ക, രോ​ഗ​മു​ള്ള​വ​രു​ടെ രോ​ഗം ചി​കി​ത്സി​ച്ച് ശ​മ​നം വ​രു​ത്തു​ക എ​ന്ന​താ​ണ്.

അ​തു​പ്ര​കാ​രം ഒ​രു മാ​സ​ത്തെ ക​ർ​ക്കട​ക ചി​കി​ത്സ​യി​ലൂ​ടെ രോ​ഗ​മി​ല്ലാ​ത്ത​വ​ർ​ക്കും ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള രോ​ഗം നേ​രി​ടു​ന്ന​വ​ർ​ക്കും ന​വോ​ന്മേ​ഷ​വും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും നേ​ടി​യെ​ടു​ക്കാം.

ചി​കി​ത്സ​യി​ലൂ​ടെ ശ​രീ​ര​ബ​ലം കൂ​ട്ടു​ന്ന​തി​നും നാ​ഡീ​ഞ​ര​മ്പു​ക​ളെ പു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ര​ക്ത​യോ​ട്ടം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, ഉ​ന്മേ​ഷം, ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ നേ​ടി​യെ​ടു​ക്കു​ന്ന​തി​നും സാ​ധി​ക്കു​ന്നു.

മ​രു​ന്നു​ക​ഞ്ഞി ഔ​ഷ​ധ​പ്ര​യോ​ഗ​ങ്ങ​ൾ, പ​ഞ്ച​ക​ർ​മ്മ ചി​കി​ത്സ​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ർ​ക്ക​ട​ക ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യ വ്യ​ത്യ​സ്ത മു​റ​ക​ളാ​ണ്.

രോ​ഗി​യു​ടെ ശ​രീ​ര​പ്ര​കൃ​തി അ​നു​സ​രി​ച്ചാ​ണ് ചി​കി​ത്സ ഏ​തെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത്. ഓ​രോ രോ​ഗി​യു​ടെ​യും ശ​രീ​ര​പ്ര​കൃ​തി​ക്കും ശ​രീ​ര ബ​ല​ത്തി​ന​നു​സ​രി​ച്ച് വൈ​ദ്യ നി​ർ​ദേശ​പ്ര​കാ​രം ചി​കി​ത്സ തെ​ര​ഞ്ഞെ​ടു​ക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​നി​ത്യ എ.​കെ.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ​ൺമെന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര, കാ​സ​ർ​ഗോ​ഡ്

Latest News

Corehub Up