കൊച്ചി: കുറിച്ചിയിൽ ആയുർവേദ 250 കോടി രൂപയുടെ ആയുർടെക് പദ്ധതി പ്രഖ്യാപിച്ചു.
ആയുർവേദത്തെ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചു രോഗങ്ങൾ മുൻകൂട്ടി പ്രവചിക്കാനും പ്രതിരോധിക്കാനും കഴിയുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കിയിലെ കരിമ്പനിൽ ആരംഭിച്ചു.
മൂന്നു ഘട്ടങ്ങളിലായാണ് 250 കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നത്. ഇതിൽ എഐ അധിഷ്ഠിത ആയുർടെക് ആൻഡ് വെൽനെസ് ഡെസ്റ്റിനേഷൻ, വർക്ക് ഫ്രം നേച്ചർ റസിഡൻഷൽ സൗകര്യങ്ങൾ, അത്യാധുനിക മരുന്നുനിർമാണ യൂണിറ്റ് എന്നിവയുണ്ടാകും.
ആരോഗ്യം, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി, നിർമാണം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 500ഓളം പുതിയ തൊഴിലവസരങ്ങൾ ഈ പദ്ധതിയിലുണ്ടാകുമെന്നും കുറിച്ചിയിൽ ആയുർവേദ ഡയറക്ടർമാരായ ഡോ. ജിതിൻ ജെ. കുറിച്ചിയിൽ, ഡോ. അമ്മു മാത്യു, വൈസ് പ്രസിഡന്റുമാരായ ഇ.കെ. ഷാജി, ശ്രീനാഥ് തുളസീധരൻ എന്നിവർ അറിയിച്ചു.
Tags : Ayurveda Ayurtech Kurichi