Movies
വീട്ടിൽ ബോധരഹിതനായി വീണതിനെത്തുടർന്ന് നടൻ ഗോവിന്ദയെ മുംബൈ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് 61-കാരനായ താരം ബോധരഹിതനായി നിലത്ത് വീണത്. ഉടനെ തന്നെ ആശുപത്രിയെലത്തിച്ച താരത്തിനെ വിവിധ പരിശോധനകൾക്കായി വിധേയനാക്കി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ ഇടതുകാലിൽ വെടിയേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെ അന്ന് വെടിയുണ്ട പുറത്തെടുക്കുകയായിരുന്നു.
Movies
ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശ്സ്ത നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.
വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
ധർമേന്ദ്ര അന്തരിച്ചു എന്ന രീതിയിൽ ചൊവ്വാഴ്ച രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് മകൾ ഇഷാ ഡിയോൾ രംഗത്തെത്തിയിരുന്നു.