District News
മട്ടന്നൂർ: ശിവപുരം പടുപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയോടെ ശിവപുരം പടുപാറയിലായിരുന്നു സംഭവം. ചക്കരക്കല്ലിൽ നിന്ന് തില്ലങ്കേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഓട്ടത്തിനിടയിൽ നിന്നു പോകുകയായിരുന്നു.
ഡ്രൈവർ ബോണറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടയിലാണു ബോണറ്റിനുള്ളിൽ നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു. ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്ന നാലുപേർ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. യാത്രക്കാരും സ്ഥലത്തിയവരും ചേർന്ന് സമീപത്തെ വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവന്ന് തീയണയ്ക്കുകയായിരുന്നു.
കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തി. വിവരം അറിയിച്ചതിനെ തുടർന്ന് മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയും മാലൂരിൽ നിന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.
District News
കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം ആറിന് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില് കപ്പാട് ഗവൺമെന്റ് സ്കൂളിന് സമീപമാണ് സംഭവം.
കാറില്നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് കാര് റോഡരികില് നിർത്തി യാത്രക്കാർ ഇറങ്ങിയപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.
തിടനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വില്പനയ്ക്കായി വച്ചിരുന്ന ഈ കാര് വാങ്ങാന് വന്നവര് ഓടിച്ചുനോക്കാനായി പോകുന്ന വഴിക്കാണ് തീപിടിച്ചതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര് പറഞ്ഞു. തീപടരാനുണ്ടായ സാഹചര്യം വ്യക്തമല്ല.
Kerala
പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത കൊപ്പം ജംഗ്ഷനിൽ വച്ച് ഓടിക്കൊണ്ടിരിക്കേ കാറിന് തീപിടിച്ചു. രാത്രി പത്തോടെയിരുന്നു സംഭവം. കാറിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ കാർ റോഡരികിൽ നിർത്തി. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് തീയണച്ചത്. പാലക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർ സഞ്ജിതിന്റെ സ്കോർപ്പിയോ കാറാണ് കത്തി നശിച്ചത്. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു സംഭവം.
Kerala
കോഴിക്കോട്: ഹൈലൈറ്റ് മാളിന് മുന്നിലുള്ള ഫ്ലൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. മലപ്പുറത്തുനിന്ന് കുന്നമംഗലത്തേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.
എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവറും യാത്രക്കാരും ഉടൻതന്നെ വാഹനം റോഡിന് ഒരു വശത്തേക്ക് മാറ്റി നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.
സംഭവമറിഞ്ഞ ഉടൻതന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച വാഹനത്തിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്