Kerala
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കോണ്‍ഗ്രസുകാര്‍ വലിച്ചുകീറുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍. ആവേശത്തിനിടയില്‍ ആരെങ്കിലും ചെയ്തതാവാമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഒരുപക്ഷെ മദ്യം ഉപയോഗിച്ചവരാകാം അങ്ങനെ ചെയ്തത്. കോൺഗ്രസ് പ്രകടനത്തിനിടെ മാറ്റാരെങ്കിലുമൊക്കെ നുഴഞ്ഞുകയറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു രീതിയുണ്ട്. അത് പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാം.
ആർക്കും പരാതിയില്ലാത്തവിധം പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ബോധ്യമുണ്ടെന്നും ചാണ്ടി കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥന നടത്തിയാണ് ചാണ്ടി ഉമ്മൻ മടങ്ങിയത്.
ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലെ പള്ളിയിൽ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നതെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.
അതിന് സമാനമാണ് തന്റെയും ദിനം ആരംഭിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണം. അത് എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: വോട്ടെടുപ്പിന് ശേഷം രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ ഒരേ ഹാളിൽ സൂക്ഷിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ രംഗത്തെത്തി. കോട്ടയത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ യന്ത്രങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നതിലാണ് അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയത്.
വിഷയത്തിൽ തന്റെ ഇലക്ഷൻ ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിലെയും ചങ്ങനാശേരിയിലെയും ഇവിഎമ്മുകൾ ഒരേ സ്ഥലത്താണ് വെച്ചിരിക്കുന്നത്. മറ്റൊരു ഹാൾ ലഭ്യമായിട്ടും രണ്ട് മണ്ഡലങ്ങളിലെ യന്ത്രങ്ങൾ ഒരുമിച്ച് വെക്കേണ്ട സാഹചര്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
International
മോസ്കോ: ആഗോള ആരോഗ്യരംഗത്തു പുതിയ ദിശാബോധം സൃഷ്ടിക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കു വേദിയായി റഷ്യയില്‍ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ ടയര്‍-2 സമ്മേളനം. റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയില്‍ നടന്ന സമ്മേളനത്തില്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇന്ത്യയുടെ അഭിമാനമായ ആയുര്‍വേദത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി. രോഗചികിത്സയില്‍ ഒതുങ്ങാതെ, മുന്‍കരുതല്‍ ആരോഗ്യസംരക്ഷണത്തിലും ജീവിതശൈലീ മാറ്റങ്ങളിലുമാണ് ഭാവി ലോകം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.
സമ്മേളനത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ ചേര്‍ന്ന് പ്രിവന്റീവ് ആന്‍ഡ് ട്രഡീഷണല്‍ മെഡിസിന് സെന്റര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
പരമ്പരാഗത ചൈനീസ് ചികിത്സാവിധിയും ആയുര്‍വേദവും ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ചികിത്സാരീതികളെ ഏകോപിപ്പിച്ച് ശാസ്ത്രീയമായി വികസിപ്പിക്കുകയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
സംയുക്ത ഗവേഷണം, ഔഷധസസ്യങ്ങളുടെ ശാസ്ത്രീയ പഠനം, പരിശീലന-വിദ്യാഭ്യാസ സഹകരണം, മുന്‍കരുതല്‍ ആരോഗ്യരീതികളുടെ വ്യാപനം എന്നിവയ്ക്ക് കേന്ദ്രം വഴിതുറക്കും.
Kerala
കോട്ടയം: വയനാട് ടൗൺഷിപ്പിലെ വീട്ടിലുണ്ടായ വിള്ളൽ പരിശോധിക്കാനെത്തിയ മന്ത്രി കെ.രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. മന്ത്രിയുടെ രൂപത്തിൽ തൃശൂരുകാരനായ പണിക്കാരനെ കിട്ടി. വിള്ളൽ ഇല്ലാതെ വീട് പണിയാൻ പറ്റിയ ആളെ തൃശൂരിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇന്നലെ കണ്ടത് ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ്. വീടിന് വിള്ളലുണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകാൻ പോകുകയാണ്. രാഹുല്‍ ഗാന്ധി പറയുന്ന ആള് മുഖ്യമന്ത്രിയാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. കെ. രാജന്റെ വിള്ളൽ പരിശോധന നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു.
Kerala
നെടുമങ്ങാട്: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം ആധുനിക കേരളത്തിന് അപമാനമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉഴമലയ്ക്കലിലെ നിതിന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ പോലീസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. നിതിന്റെ സഞ്ചയന ദിവസം പോലും പ്രതികളെ പിടികൂടാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കാമ്പസുകളിൽ കുട്ടികൾ വിവേചനം നേരിടേണ്ടി വരുന്നത് നാം അസ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഈ കേസിൽ വലിയ ഉദാസീനതയുണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാമ്പസുകളിലെ ഹരാസ്മെന്റുകൾ തടയാൻ നിലവിലുള്ള സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. കമ്മിറ്റികൾ ഉണ്ടെന്നതുകൊണ്ട് മാത്രം കാര്യമില്ല, അവയുടെ പ്രവർത്തനം ഉറപ്പാക്കണം. ആന്റി റാഗിംഗിന്റെ ഭാഗമായി ജില്ലാ-സംസ്ഥാന തലങ്ങളിൽ ശക്തമായ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരണം. കാമ്പസിനുള്ളിലെ വിവേചനങ്ങൾക്കെതിരെ വ്യക്തമായ സന്ദേശം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ദിനം കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ. തന്റെ പിതാവിനെ എൽഡിഎഫ് സർക്കാർ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു.
ഇങ്ങനെ തങ്ങളെ അപമാനിക്കണോയെന്നു ചാണ്ടി ഉമ്മൻ ചോദിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്.
പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. തന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചു. അതിനെതിരായ പ്രതിഷേധമാണ് ഇത്.
വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഈ കറുപ്പ് വസ്ത്രമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
Movies
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത പ്രതിഛായ മികച്ച സിനിമയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
കേരളത്തിലെ ചില രാഷ്ടീയ സംഭവങ്ങൾ സിനിമയിൽ പരാമർശിക്കുന്നുണ്ട്, അത് ഫിക്ഷനായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമക്ക് നല്ല ഒറിജിനാലിറ്റിയുണ്ട്. നല്ലൊരു ശ്രമവും ഈ ചിത്രത്തിന് പിന്നിലുണ്ട്. സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പയാണ് എന്റെ ഹീറോയെന്നും ചാണ്ടി പറഞ്ഞു.
കോട്ടയം കറുകച്ചാലിലെ തിയറ്ററിലാണ് ചാണ്ടി സിനിമ കാണാൻ എത്തിയത്.
നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ.
ഈ സിനിമ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കഥയാണോ ചിത്രം പറയുന്നത് എന്നതടക്കമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ പ്രതിഛായ ഉമ്മൻ ചാണ്ടിയുടെ ജീവിതകഥയല്ല എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളിയാണ് ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്.
മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തന്റെ കുടുംബത്തിൽ നിന്ന് രണ്ട് പേർ തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്കുണ്ടാകില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മറിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ച നടന്നിട്ടില്ല. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: കെ.ബി.ഗണേഷ് കുമാർ വിഷയത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ല. വിഷയത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ്.
പത്തുവർഷം മുമ്പ് സോളാർ വിഷയം വന്നപ്പോൾ സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടുകൾ തന്റെ മനസിലുണ്ട്. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പൊതുസമൂഹം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇപ്പോൾ സിപിഎമ്മോ മുഖ്യമന്ത്രിയോ മിണ്ടുന്നില്ല. പാണ്ടൻ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. നാളത്തെ ദേശാഭിമാനി പത്രം കാണാൻ കാത്തിരിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഡബിൾ സ്പീഡ് ആണ് പോലീസ് എടുത്തത്.
ഹോട്ടൽ വളഞ്ഞ് അറസ്റ്റ് ചെയ്തു. ഗണേഷ് കുമാറിന്റെ കേസിൽ അതൊന്നും കാണുന്നില്ല. ഇതിന്റെ കാരണമെന്താണ്. സോളാറിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയെയും എംപിമാരെയും അധിക്ഷേപിച്ചവരാണ് ഇന്ന് ഭരണപക്ഷത്തുള്ളത്.
മോറൽ പോലീസിംഗ് നടത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് ഗണേഷിന് കിട്ടിയ കൂലിയാണിത്. ഗണേഷിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയാറാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു. മോറൽ പോലീസിംഗ് നടത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നീതികേടിന് ഗണേഷിന് കിട്ടിയ കൂലിയാണിത്. ഗണേഷിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയാറാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു.
NRI
ന്യൂയോർക്ക്: മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഉമ്മൻ ചാണ്ടി ഭവനം പ്രോജക്ടിന്റെ ആദ്യത്തെ വീടിന്റെ താക്കോൽദാന ചടങ്ങ് തിരുവനന്തപുരം ബാലരാമപുരത്ത് വച്ച് നടത്തി.
ന്യൂയോർക്കിലെ കുന്നുപറമ്പിൽ ആൻഡ്രൂസ് - ശോശാമ്മ ദമ്പതികളാണ് ആദ്യത്തെ ഭവനം സ്പോൺസർ ചെയ്തത്. ചാണ്ടി ഉമ്മൻ എംഎൽഎയും ഡോ. മരിയ ഉമ്മനുമാണ് ഈ ചാരിറ്റബിൾ ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.
Kerala
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തെന്ന കെ.ബി.ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ. പറഞ്ഞത് ശരിയാണോയെന്ന് ഗണേഷ് കുമാർ സ്വന്തം മനസാക്ഷിയോട് ചോദിക്കണം. കൂടുതൽ വിവാദത്തിനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ബാലകൃഷ്ണപിള്ള സാറിന്റെ കുടുംബവുമായി ഞങ്ങൾ വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന് വയ്യാത്ത സമയത്ത് തന്റെ അമ്മ പ്രാർഥിക്കുമായിരുന്നു. ഗണേഷ് വലിയ പ്രതീക്ഷയുള്ള നേതാവായിരുന്നു. അത് അസ്ഥാനത്തായോയെന്നു മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ.
പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി. സോളാര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി.ഗണേഷ് കുമാറാണെന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎൽഎ. ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെയെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സോളാർ കേസ് സമയത്ത് എങ്ങനെയാണ് ഗണേഷ് കുമാർ പ്രതികരിച്ചതെന്ന് എല്ലാവർക്കും അറിയാം. മരിച്ചുപോയ പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് കൊണ്ടു പോകാൻ താൻ ആഗ്രഹിക്കുന്നില്ല. ഗണേഷിന് തന്റെ പിതാവ് ചെയ്തു കൊടുത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് തനിക്കും സമൂഹത്തിനും അറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ആർ. ബാലകൃഷ്ണപിള്ള ജയിലിൽ കിടന്ന സമയത്ത് ഗണേഷിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങളുടെ കുടുംബത്തിന് ഉണ്ടായിരുന്നത്. അത്തരം ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചതെന്നാണ് താൻ പറഞ്ഞത്. പ്രകോപനം ഉണ്ടാക്കുന്ന ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയാണ് തന്നെ ചതിച്ചതെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവപ്പിച്ചുവെന്നും ഗണേഷ് പറഞ്ഞു. തന്റെ രണ്ടു മക്കളെയും വേർപിരിച്ചത് ഉമ്മൻചാണ്ടിയാണ്. കാര്യങ്ങൾ പറയുമ്പോൾ അന്തസ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയിൽ കിടപ്പുണ്ട്. ഒരാൾ പോലും അതിൽ ഹാജരാവുന്നില്ല.
കൊടികുന്നിൽ സുരേഷിന് ഇതറിയാം. ഒരു ചതിയൻ ആണെങ്കിൽ കസേരയിൽ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താൻ തെരഞ്ഞെടുപ്പ് ജയിച്ചു. പറയാൻ ഇറങ്ങിയാൽ കൂടി പോകും. ചാണ്ടി ഉമ്മൻ നിർത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയിൽ എന്താണുള്ളത്.
തലയിൽ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാൻ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താൻ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കണം.
താൻ ഉമ്മൻചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മൻചാണ്ടിപോലും പറഞ്ഞിട്ടില്ല. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് പറയാം. വായിൽ വിരൽ ഇട്ടാൽ കടിക്കും. മേലിൽ ഇത് പറയരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ്കുമാറാണെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ പരാമർശത്തിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ.
തനിക്കും കുറേ പറയാനുണ്ട്. ഉമ്മൻചാണ്ടിയാണ് തന്നെ ചതിച്ചത്. ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവപ്പിച്ചു. തന്റെ രണ്ടു മക്കളെയും വേർപിരിച്ചത് ഉമ്മൻചാണ്ടിയാണ്. കാര്യങ്ങൾ പറയുമ്പോൾ അന്തസ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയിൽ കിടപ്പുണ്ട്. ഒരാൾ പോലും അതിൽ ഹാജരാവുന്നില്ല.
കൊടികുന്നിൽ സുരേഷിന് ഇതറിയാം. ഒരു ചതിയൻ ആണെങ്കിൽ കസേരയിൽ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താൻ തെരഞ്ഞെടുപ്പ് ജയിച്ചു. പറയാൻ ഇറങ്ങിയാൽ കൂടി പോകും. ചാണ്ടി ഉമ്മൻ നിർത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയിൽ എന്താണുള്ളത്.
തലയിൽ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാൻ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താൻ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കണം.
താൻ ഉമ്മൻചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മൻചാണ്ടിപോലും പറഞ്ഞിട്ടില്ല. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് പറയാം. വായിൽ വിരൽ ഇട്ടാൽ കടിക്കും. മേലിൽ ഇത് പറയരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
‘ഇതൊരു വാർത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേൾക്കുന്നുണ്ട്. താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും എന്നോട് പറഞ്ഞിട്ടുള്ളത്. വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. അതേ എനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയിൽ ഇറങ്ങിയാൽ ഞാനെന്ത് ചെയ്യും. കോൺഗ്രസുകാർ എത്രയോ പേരുണ്ട്. പാർട്ടിക്ക് തീരുമാനിക്കാം, പക്ഷേ ഒരാളെ കാണുകയുള്ളൂ.’ -ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
നേരത്തെ, അച്ചു ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. മറിയ ഉമ്മൻ ചെങ്ങന്നൂരിലോ ആറന്മുളയിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിച്ചേക്കുമെന്നും വാർത്തകൾ വന്നിരുന്നു.
Kerala
കോട്ടയം: കോൺഗ്രസിൽ തലമുറമാറ്റം ചർച്ചയാകുന്നതിനിടെ മത്സരരംഗത്തു നിന്ന് മാറാൻ തയാറെന്ന് ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ താൻ മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎമാർ പലരും തങ്ങളുടെ സീറ്റ് നിലനിർത്താൻ നെട്ടോട്ടമോടുമ്പോഴാണ് ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. 1970 മുതൽ 12 തവണ തുടർച്ചയായി ഉമ്മൻ ചാണ്ടി വിജയിച്ച മണ്ഡലമാണ് പുതുപ്പള്ളി.
Kerala
ന്യൂഡൽഹി : കോൺഗ്രസ് പുനഃസംഘടനയിൽ പ്രതിഷേധമറിയിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഡോ.ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ഇരുവരെയും ടാലന്റ് ഹണ്ട് കോ-ഓർഡിനേറ്ററായി നിയമിച്ചു.
മേഘാലയ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയാണ് ചാണ്ടി ഉമ്മന്‍ നല്‍കിയിരിക്കുന്നത്. ഡോ.ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയും ജോര്‍ജ് കുര്യന് കേരളത്തിന്റെ ചുമതലയും നല്കി.
കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്. 13 ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കെപിസിസി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്.
Kerala
കോട്ടയം: യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്നും മാറ്റി നിർത്തപ്പെട്ട അബിൻ വർക്കിയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
അബിൻ വർക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണ്. പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പാർട്ടി തീരുമാനങ്ങൾ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം.
അബിൻ വർക്കി കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനഃസംഘടനയിൽ അബിന്റെ കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാൻ. പക്ഷെ അങ്ങനെ ഉണ്ടായില്ല. നിലവിൽ തീരുമാനമെടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് അപമാനിക്കുന്ന രീതിയിലായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അന്ന് യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ ഒന്നും പറഞ്ഞില്ല. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു. പാർട്ടി തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി.
പക്ഷേ പറയാനുള്ള ഒരു ദിവസം പറയും. പിതാവിന്റെ ഓർമ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവച്ച് ഒഴിയുമായിരുന്നു എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
Kerala
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.