x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെന്‍റലിസ്റ്റ് ആനന്ദുവിന്‍റെ മെഗാഷോ: ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് ചാണ്ടി ഉമ്മൻ

എൻആർഐ ഡെസ്ക്
Published: July 7, 2026 03:26 PM IST | Updated: July 7, 2026 03:26 PM IST

ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിക്കുന്നു

വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​ർ: പ്ര​ശ​സ്ത മെ​ന്‍റ​ലി​സ്റ്റ് ആ​ന​ന്ദു​വി​ന്‍റെ "The Secret Letter - Season2 UK Tour' എ​ന്ന മെ​ഗാ മെ​ന്‍റ​ലി​സം ഷോ​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യ്ക്ക് തു​ട​ക്ക​മാ​യി. സെ​പ്റ്റം​ബ​ർ 20ന് ​വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​റി​ൽ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റിന്‍റെ ആ​ദ്യ വിൽപ്പന ചാ​ണ്ടി ഉ​മ്മ​ൻ എംഎൽഎ നിർവഹിച്ചു.

ജൂ​ൺ ഏഴിന് ​ബ്രാ​ഡ്ഫോ​ർ​ഡി​ൽ റി​മി ടോ​മി​യെ അ​ണി​നി​ര​ത്തി വ​ൻ​വി​ജ​യം നേ​ടി​യ ഷോ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് WizMagic Entertainment Ltd, LADS Eventsന്‍റെ ​സ​ഹ​ക​ര​ണ​ത്തോ​ടെ പു​തി​യ മെ​ഗാ ഷോ ​ഒ​രു​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് ചാ​ക്കോ കോ​ട്ടേ​ജ​സ് ഉ​ട​മ​ക​ളാ​യ ചാ​ക്കോ​യും ലീ​നു​മോ​ളും ചേ​ർ​ന്ന് ചാ​ണ്ടി ഉ​മ്മ​നി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

 

K-Rail Survey

രാ​ജ്യ​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി വേ​ദി​ക​ളി​ൽ ശ്ര​ദ്ധ നേ​ടി​യ "The Secret Letter'ന്‍റെ ​ര​ണ്ടാം സീ​സ​ണാ​യ ഈ ​യുകെ ടൂ​ർ, മെ​ന്‍റ​ലി​സ​വും മൈ​ൻ​ഡ് റീ​ഡിം​ഗും നേ​രി​ട്ട് അ​നു​ഭ​വി​ക്കാ​നു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

അ​സാ​ധ്യ​മാ​യി തോ​ന്നു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ, മ​ന​സുവാ​യ​ന, സൈ​ക്കോ​ള​ജി​ക്ക​ൽ ഇ​ല്ല്യൂ​ഷ​നു​ക​ൾ എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ഈ ​ഷോ യോ​ർ​ക്ക്ഷ​യ​റി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്രേ​ക്ഷ​ക​ർ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ, പ്രെ​സ്റ്റ​ൺ, ന്യൂ​കാ​സി​ൽ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്രേ​ക്ഷ​ക​ർ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് വേ​ദി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 

K-Rail Survey

ടി​ക്ക​റ്റു​ക​ൾ £30 മു​ത​ൽ ല​ഭ്യ​മാ​ണ്. ഓ​ൺ​ലൈ​ൻ ബു​ക്കിംഗി​ന് wizmagic.co.uk സ​ന്ദ​ർ​ശി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Tom Joseph - 07727 622470, Sojan Mathew - 07860 532396, Jinto Xavier: 07721 688080, Aswin Siby: 07733 593297.

മെ​ന്‍റ​ലി​സ്റ്റ് ആ​ന​ന്ദു​വി​ന്‍റെ "The Secret Letter - Season2 UK Tour' യു​കെ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് Celebr8 Events ആ​ണ്. യോ​ർ​ക്ക്ഷ​യ​റി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ക​ലാ​സ്വാ​ദ​ക​രെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

Tags : Mentalist Anandu Chandy Oommen The Secret Letter First Ticket UK

Recent News

Corehub Up