കോട്ടയം: . മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയെപോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്നും ചാണ്ടി ഉമ്മന്‍. കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിയെ ലഭിക്കുമ്പോള്‍ തന്നെ പുതുപ്പള്ളിക്കൊരു മന്ത്രിയെ ലഭിച്ചുകഴിഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് താൻ പറഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ പ്രത്യേകിച്ച് മന്ത്രിയാക്കണമെന്നില്ല. പാര്‍ട്ടി അവസരം തന്നതുകൊണ്ടാണ് ഞാന്‍ മത്സരിച്ചത്. പാര്‍ട്ടി അവസരം തന്നാല്‍ ഉറപ്പായാലും മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : chandy oommen v d satheesan