തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വേറിട്ട വസ്ത്രധാരണത്തിലൂടെ ശ്രദ്ധേയനായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ഷർട്ട് ധരിച്ചാണ് അദ്ദേഹം സഭയിൽ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യത്തോടുള്ള ആദരസൂചകമായാണ് ചാണ്ടി ഉമ്മൻ ഇത്തരമൊരു രീതി സ്വീകരിച്ചത്.
പ്രോ ടെം സ്പീക്കർ ജി. സുധാകരന്റെ മുൻപാകെ രാവിലെ 9 മണിയോടെയാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭയിൽ ആരംഭിച്ചത്. അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎൽഎമാർ സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ മാത്രമാണ് സഭയിലുണ്ടാവുക. നാളെ രാവിലെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.
Tags : Chandy Oommen Kerala Assembly oath ceremony Latest News