തിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തെന്ന കെ.ബി.ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ. പറഞ്ഞത് ശരിയാണോയെന്ന് ഗണേഷ് കുമാർ സ്വന്തം മനസാക്ഷിയോട് ചോദിക്കണം. കൂടുതൽ വിവാദത്തിനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ബാലകൃഷ്ണപിള്ള സാറിന്റെ കുടുംബവുമായി ഞങ്ങൾ വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന് വയ്യാത്ത സമയത്ത് തന്റെ അമ്മ പ്രാർഥിക്കുമായിരുന്നു. ഗണേഷ് വലിയ പ്രതീക്ഷയുള്ള നേതാവായിരുന്നു. അത് അസ്ഥാനത്തായോയെന്നു മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ.
പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി. സോളാര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി.ഗണേഷ് കുമാറാണെന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു.