Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Class

എന്നു വരും? സിബിഎസ്ഇ രണ്ടാം ബോർഡ് പരീക്ഷാഫലം പ്രഖ്യാപനം വൈകുന്നു

ന്യൂ​ഡ​ൽ​ഹി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സി​ബി​എ​സ്ഇ ര​ണ്ടാ​മ​ത് ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തി 53 ദി​വ​സം പി​ന്നി​ട്ടി​ട്ടും ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക. മേ​യ് 15ന് ​ആ​രം​ഭി​ച്ച് 21ന് ​അ​വ​സാ​നി​ച്ച പ​രീ​ക്ഷ​യു​ടെ ഫ​ല​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​ഭാ​രം കു​റ​ക്കു​ന്ന​തി​നും മി​ക​ച്ച സ്‌​കോ​ര്‍ നേ​ടാ​ന്‍ ര​ണ്ടാ​മ​തൊ​രു അ​വ​സ​രം ന​ല്‍കു​ന്ന​തി​നു​മാ​യി ഈ ​വ​ര്‍ഷം മു​ത​ലാ​ണ് പ​ത്താം ക്ലാ​സി​ൽ സി​ബി​എ​സ്ഇ ഇ​ര​ട്ട ബോ​ര്‍ഡ് പ​രീ​ക്ഷ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി​ട്ടും ഫ​ലപ്ര​ഖ്യാ​പ​നം എ​ന്നു​ണ്ടാ​കു​മെ​ന്ന് സി​ബി​എ​സ്ഇ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

കേ​ര​ള​ത്തി​ൽ ജൂ​ലൈ ആ​റ് മു​ത​ൽ പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. മി​ക്ക വി​ദ്യാ​ർഥി​ക​ളും ആ​ദ്യ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്.

ഫ​ലപ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​നാ​ൽ പ്ല​സ് വ​ണ്ണി​ലെ വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്ക​ൽ, സ്‌​കൂ​ൾ ട്രാ​ൻ​സ്ഫ​ർ, ഫീ​സ് സം​ബ​ന്ധി​ച്ച വി​ഷ​യം തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ആ​കു​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്ന​ത്.

സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം ആ​റ് ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ആ​ദ്യ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ 23 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. 93.66 ആ​യി​രു​ന്നു മൊ​ത്ത​ത്തി​ലു​ള്ള വി​ജ​യ​ശ​ത​മാ​നം.

National

സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് ര​ണ്ടാം​ഘ​ട്ടം: 6.68 ല​ക്ഷം അ​പേ​ക്ഷ​ക​ർ

ന്യൂ​ഡ​ൽ​ഹി:​സി​ബി​എ​സ്ഇ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യ്ക്ക് 6.68 ല​ക്ഷ​ത്തി​ലേ​റെ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. ഈ ​മാ​സം ആ​ദ്യം മു​ഖ്യ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​ർ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ഭൂ​രി​ഭാ​ഗം അ​പേ​ക്ഷ​ക​ളെ​ന്നു സി​ബി​എ​സ്ഇ അ​റി​യി​ച്ചു.

ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യ്ക്ക് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് മൊ​ത്തം 6,68,854 അ​പേ​ക്ഷ​ക​ളാ​ണു ല​ഭി​ച്ച​ത്. ഇ​തി​ൽ 5,25,655 ഉം ​മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള​താ​ണ്. അ​വ​ശേ​ഷി​ച്ച​വ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കും.

ഈ​വ​ർ​ഷം മു​ത​ലാ​ണ് പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ത്തെ പ​രീ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും എ​ഴു​ത​ണം. മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഒ​ന്നോ ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു​മാ​ണു ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​വ​സ​രം.

ര​ണ്ടു പ​രീ​ക്ഷ​യി​ലെ​യും ഉ​യ​ർ​ന്ന മാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ചേ​ർ​ക്കും.ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ അ​ടു​ത്ത​മാ​സം പ​തി​ന​ഞ്ച് മു​ത​ൽ 21 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ത്തു​മെ​ന്നും സി​പി​എ​സ്ഇ അ​റി​യി​ച്ചു.

Kerala

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് സ​മാ​ന​മാ​യി ശു​ചി​മു​റി​യും ഭ​ക്ഷ​ണ​വും ക​ഫെ​റ്റീ​രി​യ​യും പാ​ന്‍​ട്രി​യും ഒ​ക്കെ​യു​ള്ള ആ​ഡം​ബ​ര ബ​സാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ര​ണ്ട് കോ​ടി രൂ​പ വി​ല​യു​ള്ള ര​ണ്ട് ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​യ​ര്‍​ഹോ​സ്റ്റ​സ് മാ​തൃ​ക​യി​ല്‍ ബ​സ് ഹോ​സ്റ്റ​സും ബ​സി​ല്‍ ഉ​ണ്ടാ​കും. പു​ല​ര്‍​ച്ചെ 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബ​സ് കൊ​ച്ചി​ക്ക് പു​റ​പ്പെ​ടും.

അ​തേ സ​മ​യം ത​ന്നെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മ​റ്റൊ​രു ബി​സി​ന​സ് ക്ലാ​സ് യാ​ത്ര തി​രി​ക്കും. രാ​വി​ലെ 10ന് ​മു​ന്‍​പ് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ബ​സ് സ​ര്‍​വീ​സ്.

മ​റ്റ് ബ​സു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​ത്യേ​ക നി​ര​ക്കാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ഭ​ക്ഷ​ണ​ത്തി​നും മ​റ്റും പ്ര​ത്യേ​കം പ​ണം ന​ല്‍​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ടാ​ല്‍ കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സ്‌​റ്റോ​പ്പു​ണ്ടാ​വു​ക.

ടി​ക്ക​റ്റ് നേ​ര​ത്തെ റി​സ​ര്‍​വ് ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കും. റി​സ​ര്‍​വ് ചെ​യ്ത എ​ല്ലാ യാ​ത്ര​ക്കാ​രും എ​റ​ണാ​കു​ള​ത്തേ​ക്കാ​ണെ​ങ്കി​ല്‍ കൊ​ല്ല​ത്തും ആ​ല​പ്പു​ഴ​യി​ലും സ്റ്റോ​പ്പു​ണ്ടാ​കി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മൂ​ലം ഔ​ദ്യോ​ഗി​ക​മാ​യി രം​ഗ​ത്തി​റ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്റെ അ​നു​മ​തി തേ​ടി​യ ശേ​ഷം 22ന് ​എ​ങ്കി​ലും സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി പ്ര​തീ​ക്ഷ.

International

ക്ലാസിൽ ​ഗെയിം കളിക്കുന്നത് തടഞ്ഞു; മലയാളി അധ്യാപികയെ ക്രൂരമായി മർദിച്ച് എട്ടാം ക്ലാസ് വിദ്യാർഥി

ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.

മാലദ്വീപിലെ ഗധൂ ദ്വീപിലെ ഗഫ് ധാൽ അടോൾ സ്കൂളിൽ ഞായറാഴ്ചയായിരുന്നു സംഭവം. ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ ഗെയിം കളിക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിയെ സ്മിത പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് കൂട്ടാക്കാതിരുന്നതോടെ വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത പറഞ്ഞു. ഇതോടെ, പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നുവെന്ന് ഭർത്താവ് ദീപക് പറഞ്ഞു.

ബോധരഹിതയായ ഇവരെ മറ്റ് അധ്യാപകരാണ് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. മൂക്കിന്‍റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.

മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ട് സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ദീപക് വ്യക്തമാക്കി. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ അധ്യാപികയായി ജോലിക്ക് ചേർന്നത്.

Kerala

ഗു​രു യോ​ഗി​രാ​ജ് ബോ​ധി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തൊ​ടു​പു​ഴ: ഗു​രു യോ​ഗി​രാ​ജ് ബോ​ധി എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പാ​ലാ മു​രി​ക്കു​മ്പു​ഴ ക​ദ​ളി​ക്കാ​ട്ട് വീ​ട്ടി​ൽ പി.​ബി. രാ​ജു (68) അ​ന്ത​രി​ച്ചു. മെ​ഡി​റ്റേ​ഷ​ൻ ക്ലാ​സ് ന​ട​ത്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ തൊ​ടു​പു​ഴ​യി​ൽ ക്ലാ​സ് ന​ട​ത്തു​മ്പോ​ഴാ​ണ് സം​ഭ​വം. ഉ​ട​ൻ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​ലാ, തൊ​ടു​പു​ഴ, അ​ടി​മാ​ലി, വ​യ​നാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഹാ​യോ​ഗ മെ​ഡി​റ്റേ​ഷ​ൻ എ​ന്ന പേ​രി​ൽ ക്ളാ​സു​ക​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൈ​മാ​റും. സം​സ്കാ​രം വ​യ​നാ​ട് പു​തു​പ്പാ​ടി​യി​ലെ ഗു​രു​കു​ല​ത്തി​ൽ.

Kerala

ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ

കണ്ണൂർ: ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ. തലശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.

ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്. 

കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യപേപ്പർ എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്. 

ചോദ്യപേപ്പർ മാറിയത് മനസിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.

NRI

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ "ആ​ശ​യ​വി​നി​മ​യ ക​ള​രി': സീ​ന മാ​ത്യു ന​യി​ക്കു​ന്ന ക്ലാ​സ് 15ന്

ഫി​ല​ഡ​ൽ​ഫി​യ: കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലും ശ​രി​യാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി​ക്കൊ​ണ്ട് "ഫ​ല​പ്ര​ദ​മാ​യ ആ​ശ​യ​വി​നി​മ​യം കെ​ട്ടി​പ്പ​ടു​ക്കാം' (Building Effective Communication) എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി (സ്നേ​ഹ​തീ​രം), സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഈ ​പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. ഈ ​മാ​സം 15ന് ​രാ​വി​ലെ 11ന് (​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം) ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി ഹാ​ളി​ൽ വ​ച്ചാ​ണ് ക്ലാ​സ് ന​ട​ക്കു​ന്ന​ത്.

മു​ഖ്യ​പ്ര​ഭാ​ഷ​ണം: സീ​ന മാ​ത്യു (Family Counselor in Philadelphia, തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ബി​രു​ദ​ധാ​രി, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അ​സോ​സി​യേ​റ്റ് മി​നി​സ്റ്റ​ർ). സാ​ന്നി​ധ്യം: റ​വ. ഫാ. ​റെ​ന്നി എ​ബ്ര​ഹാം, റ​വ. ഫാ. ​ചാ​ക്കോ പു​ന്നൂ​സ്.

മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തി​നും വ്യ​ക്തി​ത്വ വി​കാ​സ​ത്തി​നും സ​ഹാ​യി​ക്കു​ന്ന പ്രാ​യോ​ഗി​ക ആ​ശ​യ​ങ്ങ​ൾ സ്ലൈ​ഡ് ഷോ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​ക്ലാ​സി​ൽ അ​വ​ത​രി​പ്പി​ക്കും.

പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11ന് ​മു​ൻ​പാ​യി ത​ന്നെ ഹാ​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് പ​ള്ളി ട്ര​സ്റ്റി ലി​ജു എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി റെ​ന്നി ഇ​ര​ണ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​പ്പം യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഈ ​സെ​ഷ​നി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​പു​ല​മാ​യ ക​മ്മി​റ്റി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

സു​ജ കോ​ശി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ലീ​ലാ​മ്മ വ​ർ​ഗ​സ്, ക​ൺ​വീ​ന​ർ (ഫി​നാ​ൻ​സ്), ജെ​സി മാ​ത്യു, ക​ൺ​വീ​ന​ർ (പ്രോ​ഗ്രാം), ആ​നി സ​ക്ക​റി​യ, ക​ൺ​വീ​ന​ർ (ക​ൾ​ച്ച​റ​ൽ), കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ - ട്ര​സ്റ്റി).

District News

ക​രി​യ​ർ കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സ്

മു​ട്ടി​ക്കു​ള​ങ്ങ​ര: ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ആ​ൻ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് ക​രി​യ​ർ കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സു​ക​ൾ ന​ൽ​കി. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ എ​ങ്ങ​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ത​നു​സ​രി​ച്ചു ഏ​തെ​ല്ലാം രീ​തി​യി​ൽ ഒ​രു കു​ട്ടി​യു​ടെ അ​ഭി​രു​ചി​ക​ൾ വ​ർ​ധി​പ്പി​ക്കാ​മെ​ന്ന​തി​നെ കു​റി​ച്ചു​മാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്.

ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഭാ​ര​ത് (ജെ​ഐ​ബി) എ​ന്ന ക​രി​യ​ർ കൗ​ണ്‍​സി​ലിം​ഗ് സ്ഥാ​പ​ന​മാ​ണ് ക്ലാ​സു​ക​ൾ ന​ൽ​കി​യ​ത്. ക​രി​യ​ർ കൗ​ണ്‍​സി​ല​ർ​മാ​രാ​യ റൈ​സ, റെ​നീ​ഷ് റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജോ​സ്മി പ്ര​സം​ഗി​ച്ചു.

Latest News

Corehub Up