x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു യോ​ഗി​രാ​ജ് ബോ​ധി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: March 9, 2026 10:17 AM IST | Updated: March 9, 2026 10:18 AM IST

തൊ​ടു​പു​ഴ: ഗു​രു യോ​ഗി​രാ​ജ് ബോ​ധി എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പാ​ലാ മു​രി​ക്കു​മ്പു​ഴ ക​ദ​ളി​ക്കാ​ട്ട് വീ​ട്ടി​ൽ പി.​ബി. രാ​ജു (68) അ​ന്ത​രി​ച്ചു. മെ​ഡി​റ്റേ​ഷ​ൻ ക്ലാ​സ് ന​ട​ത്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ തൊ​ടു​പു​ഴ​യി​ൽ ക്ലാ​സ് ന​ട​ത്തു​മ്പോ​ഴാ​ണ് സം​ഭ​വം. ഉ​ട​ൻ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​ലാ, തൊ​ടു​പു​ഴ, അ​ടി​മാ​ലി, വ​യ​നാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഹാ​യോ​ഗ മെ​ഡി​റ്റേ​ഷ​ൻ എ​ന്ന പേ​രി​ൽ ക്ളാ​സു​ക​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൈ​മാ​റും. സം​സ്കാ​രം വ​യ​നാ​ട് പു​തു​പ്പാ​ടി​യി​ലെ ഗു​രു​കു​ല​ത്തി​ൽ.

Tags : guru yogi raj bodhi passes away meditation class

Recent News

Corehub Up