x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സ്


Published: July 6, 2026 02:26 AM IST | Updated: July 6, 2026 02:26 AM IST

അ​മ്പ​ല​പ്പു​ഴ: ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ഹ​രി​മു​ക്ത ഗ്രാ​മ​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​ന്ന​പ്ര ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രൊ​ജ​ക്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വത്കര​ണ ക്ലാ​സ് ന​ട​ത്തി​യ​ത്.

കാ​ർ​മലൈ​റ്റ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് സ​ഭ, സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സ്, തി​രു​വ​ന​ന്ത​പു​രം, കാ​ർ​മൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, പു​ന്ന​പ്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് കെ.​ബി. തോ​ബി​യാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പു​ന്ന​പ്ര സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി ച​ർ​ച്ച് വി​കാ​രി ഫാ. ​ക്ലീ​റ്റ​സ് കാ​ര​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി. ​ദാ​മോ​ദ​ര​ൻ ബോ​ധ​വത്കര​ണ ക്ലാ​സ് ന​ട​ത്തി. ഫാ. ​ബി​ജോ എം​ഡി​സി​എം​ഐ, അ​ഡ്വ.​ കെ.​ആ​ർ. ശ്രീ​ലേ​ഖ, ജ​യ​ശ്രീ ബോ​ബ​ൻ, ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Anti-drug awareness class

Recent News

Corehub Up