x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചനിലയിൽ


Published: May 16, 2026 10:45 PM IST | Updated: May 16, 2026 10:47 PM IST

മഞ്ചേരി: എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കി. മഞ്ചേരി പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദീന്റെ മകന്‍ മുഹമ്മദ് ഷംസാന്‍ (15) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12.45നാണ് സംഭവം. പൂക്കൊളത്തൂര്‍ സിഎച്ച്എംഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച പരീക്ഷാ ഫലം വന്നപ്പോള്‍ രണ്ടു വിഷയങ്ങളില്‍ എ പ്ലസ് നേടിയ മുഹമ്മദ് ഷംസാന് ഒരു വിഷയത്തില്‍ എയും രണ്ടു വിഷയങ്ങളില്‍ ബി പ്ലസും ഒരു വിഷയത്തില്‍ സി പ്ലസും മൂന്ന് വിഷയത്തില്‍ സിയും ലഭിച്ചു. എന്നാല്‍ കെമിസ്ട്രിയില്‍ ഡി മാത്രമാണ് ലഭിച്ചത്.

പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

Tags : Class dead studen

Recent News

Corehub Up