Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cricketer

Sports

യു​​വ​​രാ​​ജി​​ന്‍റെ പേ​​രു​​കാ​​ര​​ന്‍

ഇ​​ന്ത്യ​​ന്‍ മു​​ന്‍ ക്രി​​ക്ക​​റ്റ​​ര്‍ യു​​വ​​രാ​​ജ് സിം​​ഗി​​ന്‍റെ ആ​​രാ​​ധ​​ക​​നാ​​യി​​രു​​ന്നു യു​​വ​​രാ​​ജ് സ​​മ്ര​​യു​​ടെ അ​​ച്ഛ​​ന്‍ ബ​​ല്‍​ജി​​ത് സ​​മ്ര.

അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ക​​ന് യു​​വ​​രാ​​ജ് സിം​​ഗ് എ​​ന്ന പേ​​രി​​ട്ടു. മ​​ക​​നെ കാ​​ണാ​​തെ ഒ​​ളി​​ച്ച് ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ന്‍​പോ​​കു​​ന്ന ശീ​​ല​​ക്കാ​​ര​​നാ​​യി​​രു​​ന്നു ബ​​ല്‍​ജി​​ത്.

മിക്ക​​പ്പോ​​ഴും ബ​​ല്‍​ജി​​ത്തി​​നൊ​​പ്പം മ​​ക​​നും വാ​​ലു​​പോ​​ലെ ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ലെ​​ത്തി. 18-ാം വ​​യ​​സി​​ല്‍ കാ​​ന​​ഡ​​യു​​ടെ ദേ​​ശീ​​യ ടീ​​മി​​ല്‍ യു​​വ​​രാ​​ജ് സിം​​ഗ് സ​​മ്ര എ​​ത്തി. കൂ​​റ്റ​​ന​​ടി​​ക്കു​​ശ്ര​​മി​​ക്കു​​ന്ന ഇ​​ടം​​കൈ ബാ​​റ്റ​​റാ​​യ യു​​വ​​രാ​​ജ് സിം​​ഗ് സ​​മ്ര എ​​ട്ട് ഏ​​ക​​ദി​​ന​​വും 19 ട്വ​​ന്‍റി-20​​യും ഇ​​തി​​നോ​​ട​​കം കാ​​ന​​ഡ ജ​​ഴ്‌​​സി​​യി​​ല്‍ ക​​ളി​​ച്ചു.

2019ല്‍ ​​ടൊ​​റ​​ന്‍റോ നാ​​ഷ​​ണ​​ല്‍​സി​​ല്‍ യു​​വ​​രാ​​ജ് ക​​ളി​​ക്കു​​മ്പോ​​ഴാ​​ണ് സ​​മ്ര ആ​​ദ്യ​​മാ​​യി സാ​​ക്ഷാ​​ല്‍ യു​​വ​​രാ​​ജ് സിം​​ഗി​​നെ ക​​ണ്ട​​ത്.

Sports

വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച് കെ​​യ്ൻ റി​​ച്ചാ​​ർ​​ഡ്സ​​ണ്‍

മെല്‍ബണ്‍: ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പേ​​സ് ബൗ​​ള​​ർ കെ​​യ്ൻ റി​​ച്ചാ​​ർ​​ഡ്സ​​ണ്‍ പ്രൊ​​ഫ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. 17 വ​​ർ​​ഷം നീ​​ണ്ട ക്രി​​ക്ക​​റ്റ് ക​​രി​​യ​​റി​​നാ​​ണ് താ​​രം വി​​രാ​​മം കു​​റി​​ച്ച​​ത്.

2021ൽ ​​ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് കി​​രീ​​ടം നേ​​ടി​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ അം​​ഗ​​മാ​​യി​​രു​​ന്നു റി​​ച്ചാ​​ർ​​ഡ്സ​​ണ്‍.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് വേ​​ണ്ടി 25 ഏ​​ക​​ദി​​ന​​ത്തി​​ലും 36 ട്വ​​ന്‍റി20 അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​ര​​ങ്ങ​​ളി​​ലും റി​​ച്ചാ​​ർ​​ഡ്സ​​ണ്‍ ക​​ളി​​ച്ചു. 2008-09 സീ​​സ​​ണി​​ൽ ത​​ന്‍റെ ലി​​സ്റ്റ് എ ​​അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച താ​​രം 2013ൽ ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി ഏ​​ക​​ദി​​ന അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു.

ഐ​​പി​​എ​​ൽ, ബി​​ഗ് ബാ​​ഷ് തു​​ട​​ങ്ങി​​യ ഫ്രാ​​ഞ്ചൈ​​സി ക്രി​​ക്ക​​റ്റി​​ലും താ​​രം സ​​ജീ​​വ​​മാ​​യി​​രു​​ന്നു.

Sports

ഡാ​​മി​​യ​​ൻ മാ​​ർ​​ട്ടി​​ൻ ജീ​​വി​​ത​​ത്തി​​ലേ​​ക്ക്

മെ​​ൽ​​ബ​​ണ്‍: മു​​ൻ ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഡാ​​മി​​യ​​ൻ മാ​​ർ​​ട്ടി​​ൻ മെ​​നി​​ഞ്ചൈ​​റ്റി​​സി​​ൽ​​നി​​ന്ന് മു​​ക്തി നേ​​ടി ജീ​​വി​​ത​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി.

മെ​​നി​​ഞ്ചൈ​​റ്റി​​സ് ബാ​​ധി​​ച്ച് അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്ന താ​​രം രോ​​ഗ​​ത്തെ കീ​​ഴ​​ട​​ക്കി​​യ വി​​വ​​രം ഇ​​ൻ​​സ്റ്റാ​​ഗ്രാ​​മി​​ലൂ​​ടെ പ​​ങ്കു​​വച്ചു. ഡോ​​ക്ട​​ർ​​മാ​​ർ​​ക്കു പോ​​ലും വി​​ശ്വ​​സി​​ക്കാ​​നാ​​വാ​​ത്ത വി​​ധം ജീ​​വി​​ത​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ന്നെ​​ന്നും കൂ​​ടെ​​ നി​​ന്ന​​വ​​ർ​​ക്കെ​​ല്ലാം ന​​ന്ദി​​യ​​റി​​യി​​ക്കു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ കു​​റി​​ച്ചു.

ജീ​​വി​​തം എ​​ത്ര​​മാ​​ത്രം വി​​ല​​പ്പെ​​ട്ട​​താ​​ണെ​​ന്ന് ഈ ​​അ​​നു​​ഭ​​വം ത​​ന്നെ ഓ​​ർ​​മി​​പ്പി​​ച്ചു​​വെ​​ന്നും 2026ലേ​​ക്ക് ശ​​ക്ത​​മാ​​യി തി​​രി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കു​​റി​​ച്ചു.

ഡി​​സം​​ബ​​ർ 27നാ​​ണ് മാ​​ർ​​ട്ടി​​ന് രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യ വി​​വ​​രം പു​​റ​​ത്തു വ​​രു​​ന്ന​​ത്. രോ​​ഗം ത​​ല​​ച്ചോ​​റി​​നെ ബാ​​ധി​​ച്ച​​തോ​​ടെ എ​​ട്ടു​​ദി​​വ​​സ​​ത്തോ​​ളം മാ​​ർ​​ട്ടി​​ൻ കോ​​മ​​യി​​ലാ​​യി. 50 ശ​​ത​​മാ​​ന​​മാ​​ണ് ഡോ​​ക്ട​​ർ​​മാ​​ർ അ​​തി​​ജീ​​വ​​ന സാ​​ധ്യ​​ത പ​​റ​​ഞ്ഞി​​രു​​ന്ന​​ത്.

Sports

റെ​​ഡ് ബോ​​ളി​​ൽ​​നി​​ന്ന് പിന്മാറി ര​​ഹാ​​നെ

മും​​ബൈ: റെ​​ഡ്-​​ബോ​​ൾ സീ​​സ​​ണി​​ലെ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് പിന്മാറി അ​​ജി​​ങ്ക്യ ര​​ഹാ​​നെ.

വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യും ഒ​​ഴി​​വാ​​ക്കി​​യ ര​​ഹാ​​നെ മും​​ബൈ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നെ (എം​​സി​​എ) തീ​​രു​​മാ​​നം അ​​റി​​യി​​ച്ചു. വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ര​​ഹാ​​നെ പിന്മാറി​​യ​​ത്.

ജ​​നു​​വ​​രി 22-25 വ​​രെ ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ​​യും 29 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്നു വ​​രെ ഡ​​ൽ​​ഹി​​ക്കെ​​തി​​രേ​​യു​​മാ​​ണ് മും​​ബൈ​​യു​​ടെ ശേ​​ഷി​​ക്കു​​ന്ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ.

National

ബിജെപി ടിക്കറ്റിൽ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ച​​​ർ​​​ച്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ക്രി​​​ക്ക​​​റ്റ് താ​​​രം സ​​​ഞ്ജു സാം​​​സ​​​ണെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ ബി​​​ജെ​​​പി നീ​​​ക്കം. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സീ​​​റ്റി​​​ൽ നാ​​​ട്ടു​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യ സ​​​ഞ്ജു​​​വി​​​നെ ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു​​​പോ​​​ലെ നേ​​​മ​​​ത്ത് മ​​​ത്സ​​​രി​​​ക്കും. വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ- ക​​​ഴ​​​ക്കൂ​​​ട്ടം, കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ- വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്- കാ​​​ട്ടാ​​​ക്ക​​​ട, ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ- കാ​​​യം​​​കു​​​ളം, കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ- ആ​​​റ​​​ന്മു​​​ള, ഷോ​​​ണ്‍ ജോ​​​ർ​​​ജ്- പാ​​​ലാ, അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി- തി​​​രു​​​വ​​​ല്ല, ജെ.​​​ആ​​​ർ. പ​​​ത്മ​​​കു​​​മാ​​​ർ- കാ​​​ട്ടാ​​​ക്ക​​​ട തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഏ​​​ക​​​ദേ​​​ശ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റി​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന ചെ​​​ങ്ക​​​ൽ രാ​​​ജ​​​ശേ​​​ഖ​​​ര​​​നേ​​​ക്കാ​​​ൾ ജ​​​യ​​​സാ​​​ധ്യ​​​ത സ​​​ഞ്ജു​​​വി​​​ന് ഉ​​​ണ്ടെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ക​​​രു​​​തു​​​ന്നു. സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ​​​ഞ്ജു​​​വു​​​മാ​​​യി പ്രാ​​​രം​​​ഭ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പാ​​​ലാ​​​യി​​​ൽ ഷോ​​​ണ്‍ മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ പൂ​​​ഞ്ഞാ​​​റി​​​ൽ പി.​​​സി. ജോ​​​ർ​​​ജ് വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്ക​​​ണ​​​മോ​​​യെ​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​നം ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നു വി​​​ടും.

ബി​​​ഡി​​​ജെ​​​എ​​​സി​​​നു ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ന​​​ൽ​​​കി​​​യ ചി​​​ല സീ​​​റ്റു​​​ക​​​ൾ ബി​​​ജെ​​​പി ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യോ വ​​​ച്ചു​​​മാ​​​റു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. മു​​​ൻ എം​​​എ​​​ൽ​​​എ ജോ​​​ർ​​​ജ് ജെ. ​​​മാ​​​ത്യു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ച​​​ർ​​​ച്ച തു​​​ട​​​രും.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യും എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് നാ​​​ളെ ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക. രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യെ​​​ത്തും.

ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​ത​​​ന്നെ ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ധാ​​​ന സീ​​​റ്റു​​​ക​​​ളി​​​ലെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. യു​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​ക​​​ളേ​​​ക്കാ​​​ൾ ഒ​​​രു പ​​​ടി മു​​​ന്നി​​​ലെ​​​ത്താ​​​നും 16 മു​​​ത​​​ൽ 20 വ​​​രെ സീ​​​റ്റു​​​ക​​​ളി​​​ൽ ജ​​​യ​​​ത്തി​​​നാ​​​യി പോ​​​രാ​​​ടാ​​​നു​​​മാ​​​ണ് ബി​​​ജെ​​​പി ത​​​ന്ത്രം.

Sports

എ​​ന്‍ വ​​ഴി ത​​നി വ​​ഴി...

ത​​മി​​ഴ് ചി​​ത്ര​​മാ​​യ പ​​ട​​യ​​പ്പ​​യി​​ല്‍ സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ ക​​ഥാ​​പാ​​ത്ര​​ത്തി​​ന്‍റെ സി​​ഗ്നേ​​ച്ച​​ര്‍ ഡ​​യ​​ലോ​​ഗാ​​ണ് ‘എ​​ന്‍ വ​​ഴി ത​​നി വ​​ഴി’... ഈ ​​ഡ​​യ​​ലോ​​ഗ് കൈ​​യി​​ല്‍ പ​​ച്ച​​കു​​ത്തി​​യൊ​​രു ന്യൂ​​സി​​ല​​ന്‍​ഡ് ക്രി​​ക്ക​​റ്റ് താ​​ര​​മു​​ണ്ട്; ആ​​ദി​​ത്യ അ​​ശോ​​ക്.

പേ​​രു​​ കേ​​ള്‍​ക്കു​​മ്പോ​​ഴേ അ​​റി​​യാം ഒ​​രു ത​​മി​​ഴ്/​​മ​​ല​​യാ​​ളി ട​​ച്ച്. ത​​ല​​പു​​ക​​യ്‌​​ക്കേ​​ണ്ട, വെ​​ല്ലൂ​​രി​​ല്‍ ജ​​നി​​ച്ച ത​​നി​​ത്ത​​മി​​ഴ​​നാ​​ണ് 23കാ​​ര​​നാ​​യ ആ​​ദി​​ത്യ അ​​ശോ​​ക്. ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ ക​​ടു​​ത്ത ആ​​രാ​​ധ​​ക​​ന്‍. അ​​തു​​കൊ​​ണ്ടാ​​ണ് ര​​ജ​​നി ചി​​ത്ര​​ത്തി​​ലെ ഡ​​യ​​ലോ​​ഗ് കൈയില്‍ പ​​ച്ച​​കു​​ത്തി​​യ​​ത്.

ആ​​ദി​​ത്യ​​യു​​ടെ നാ​​ലാം വ​​യ​​സി​​ല്‍ കു​​ടും​​ബം ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ഓ​​ക്‌ല​​ന്‍​ഡി​​ലേ​​ക്കു ചേ​​ക്കേ​​റി. എ​​ന്നാ​​ല്‍, ത​​മി​​ഴ്‌​​നാ​​ടു​​മാ​​യു​​ള്ള വ​​ഴി പി​​രി​​യാ​​ന്‍ ആ​​ദി​​ത്യ കൂ​​ട്ടാ​​ക്കി​​യി​​ല്ല. ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന്‍റെ അ​​ക്കാ​​ദ​​മി​​യി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടി. ന്യൂ​​സി​​ല​​ന്‍​ഡി​​നാ​​യി 2023 ഓ​​ഗ​​സ്റ്റി​​ല്‍ ട്വ​​ന്‍റി-20​​യി​​ലും ഡി​​സം​​ബ​​റി​​ല്‍ ഏ​​ക​​ദി​​ന​​ത്തി​​ലും അ​​ര​​ങ്ങേ​​റി.

നാളെ ഇ​​ന്ത്യ​​ക്കെ​​തി​​രേ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യ്ക്കു​​ള്ള ന്യൂ​​സി​​ല​​ന്‍​ഡ് സം​​ഘ​​ത്തി​​ല്‍ ആ​​ദി​​ത്യ അ​​ശോ​​ക് ഉ​​ണ്ട്. ഇ​​ഷ് സോ​​ധി, അ​​ജാ​​സ് പ​​ട്ടേ​​ല്‍ എ​​ന്നി​​വ​​ര്‍​ക്കു​​ശേ​​ഷം ന്യൂ​​സി​​ല​​ന്‍​ഡി​​നാ​​യി ക​​ളി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ വം​​ശ​​ജ​​നാ​​യ സ്പി​​ന്ന​​റാ​​ണ് ലെ​​ഗ്‌​​ബ്രേ​​ക്ക് ഗൂ​​ഗ്ലി ബൗ​​ള​​റാ​​യ ആ​​ദി​​ത്യ.

വെ​​ല്ലൂ​​രി​​ല്‍ മാ​​ത്ര​​മ​​ല്ല, വ​​ഡോ​​ദ​​ര​​യി​​ലും ആ​​ദി​​ത്യ​​യു​​ടെ കു​​ടും​​ബവേ​​രു​​ക​​ളു​​ണ്ട്. നാ​​ളെ വ​​ഡോ​​ദ​​ര​​യി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ഒ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡി​​നാ​​യി ആ​​ദി​​ത്യ ഇ​​റ​​ങ്ങു​​മോ എ​​ന്ന​​താ​​ണ് അ​​റി​​യേ​​ണ്ട​​ത്.

Sports

ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ ന​​​​യി​​​​ക്കും

മും​​​​ബൈ: വി​​​​ജ​​​​യ് ഹ​​​​സാ​​​​രെ ട്രോ​​​​ഫി​​​​യി​​​​ൽ ഗ്രൂ​​​​പ്പ് ഘ​​​​ട്ട​​​​ത്തി​​​​ലെ ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മും​​​​ബൈ​​​​യെ ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ ന​​​​യി​​​​ക്കും.

ക്യാ​​​​പ്റ്റ​​​​ൻ ഷ​​​​ർ​​​​ദൂ​​​​ൾ ഠാ​​​​ക്കൂ​​​​ർ പ​​​​രി​​​​ക്കി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ദേ​​​​ശീ​​​​യ ടീ​​​​മി​​​​ന്‍റെ വൈ​​​​സ്ക്യാ​​​​പ്റ്റ​​​​ൻ കൂ​​​​ടി​​​​യാ​​​​യ ശ്രേ​​​​യ​​​​സ് മും​​​​ബൈ​​​​യു​​​​ടെ നാ​​​​യ​​​​ക​​​​നാ​​​​കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കി​​​​ടെ പ​​​​രി​​​​ക്കേ​​​​റ്റ ശ്രേ​​​​യ​​​​സ് ജ​​​​യ്പൂ​​​​ർ വി​​​​ദ്യാ​​​​ല​​​​യ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ക​​​​ഠി​​​​ന പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തി ഫി​​​​റ്റ്ന​​​​സ് വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​ശേ​​​​ഷ​​​​മാ​​​​ണ് മും​​​​ബൈ​​​​ക്കൊ​​​​പ്പം ചേ​​​​രു​​​​ന്ന​​​​ത്.

വി​​​​ജ​​​​യ്ഹ​​​​സാ​​​​രെ ട്രോ​​​​ഫി​​​​ക്ക് ശേ​​​​ഷം ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ഏ​​​​ക​​​​ദി​​​​ന ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് താ​​​​രം ക​​​​ളി​​​​ക്കു​​​​ക.

Sports

മോ​ഹി​ത് ശ​ർ​മ ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: പേ​സ് ബൗ​ള​ർ മോ​ഹി​ത് ശ​ർ​മ ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു. 34 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​ഞ്ഞ മോ​ഹി​ത് ഒ​രു പ​തി​റ്റാ​ണ്ടോ​ളം ഐ​പി​എ​ല്ലി​ലും ക​ളി​ച്ചു. 26 ഏ​ക​ദി​ന​ങ്ങ​ളി​ലും എ​ട്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലു​മാ​ണ് താ​രം ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ച​ത്.

ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള 37 വ​യ​സു​കാ​ര​നാ​യ മോ​ഹി​ത് ഐ​പി​എ​ല്ലി​ലും ശ്ര​ദ്ധേ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്, ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്, ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്, കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് എ​ന്നീ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ചു. മൂ​ന്ന് ഐ​പി​എ​ൽ ഫൈ​ന​ൽ ക​ളി​ച്ചെ​ങ്കി​ലും ഒ​രി​ക്ക​ൽ പോ​ലും കി​രീ​ടം നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന ദു​ർ​ഗ​തി​യും താ​ര​ത്തി​നു​ണ്ട്.

26 ഏ​ക​ദി​ന​ങ്ങ​ളി​ൽ 31 വി​ക്ക​റ്റു​ക​ൾ നേ​ടി​യ താ​രം എ​ട്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ആ​റ് വി​ക്ക​റ്റു​ക​ളും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. ഐ​പി​എ​ല്ലി​ൽ 120 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 134 വി​ക്ക​റ്റു​ക​ൾ നേ​ടി.

Latest News

Corehub Up