ലഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ കേന്ദ്ര കരാറും മീഡിയ ചട്ടങ്ങളും ലംഘിച്ചുവെന്നാരോപിച്ച് പേസർ നസീം ഷായ്ക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).
പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) ഉദ്ഘാടന മത്സരത്തിനിടെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രി മറിയം നവാസിനെ പരിഹസിച്ചു പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിനു പിന്നാലെയാണ് നടപടി.
Tags : Naseem Shah PCB Action PSL Cricketer