x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​ന്‍​ഡെ​​ര്‍ ഡു​​സെ​​ന്‍ വി​​ര​​മി​​ച്ചു


Published: April 2, 2026 11:59 PM IST | Updated: April 2, 2026 11:59 PM IST

കേ​​പ് ടൗ​​ണ്‍: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ക്രി​​ക്ക​​റ്റ​​ര്‍ റാ​​സി വാ​​ന്‍​ഡെ​​ര്‍ ഡു​​സെ​​ന്‍ രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ചു.

ക്രി​​ക്ക​​റ്റ് സൗ​​ത്ത് ആ​​ഫ്രി​​ക്ക​​യു​​ടെ (സി​​എ​​സ്എ) ഹൈ​​ബ്രി​​ഡ് കോ​​ണ്‍​ട്രാ​​ക്റ്റി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന താ​​ര​​ത്തെ, 2026-27 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ക​​രാ​​റി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ല്ല. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പ​​നം.

2025 ഓ​​ഗ​​സ്റ്റി​​നു​​ശേ​​ഷം ദേ​​ശീ​​യ ടീ​​മി​​ൽ ക​​ള​​ിച്ചിട്ടില്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി 18 ടെ​​സ്റ്റും 71 ഏ​​ക​​ദി​​ന​​വും 57 ട്വ​​ന്‍റി-20​​യും ക​​ളി​​ച്ചി​​ട്ടു​​ണ്ട്.

ബാറ്റർ ഡേ​​വി​​ഡ് മി​​ല്ല​​റി​​നെ​​യും സി​​എ​​സ്എ ഇ​​ത്ത​​വ​​ണ ക​​രാ​​റി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ല്ല. അ​​തേ​​സ​​മ​​യം, കോ​​ര്‍​ബി​​ന്‍ ബോ​​ഷ്, മാ​​ത്യു ബ്രീ​​റ്റ്‌​​സ്‌​​കെ, ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സ്, ക​​രാ​​ബോ മെ​​സോ, ഒ​​ട്ട്‌​​നീ​​ല്‍ ബാ​​ര്‍​ട്ട്മാ​​ന്‍ എ​​ന്നി​​വ​​ര്‍​ക്ക് ആ​​ദ്യ​​മാ​​യി ക​​രാ​​ര്‍ ല​​ഭി​​ച്ചു.

Tags : cricketer South Africa Rassie van der Dussen retires international cricket

Recent News

Corehub Up