Kerala
കൊച്ചി: കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്തിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.
കോട്ടപ്പടി പഞ്ചായത്തിലെ പുത്തൻകുളം പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പാടത്ത് പുലരിയാൻ പോയവർ ദുർഗന്ധം വന്നതിന് തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കാണുകയായിരുന്നു.
സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.
മൃതദേഹത്തിനു സമീപത്തുനിന്ന് വാക്കത്തിയും തേങ്ങകളും കണ്ടു. ഫോറൻസിക് സംഘം എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം കൂടുതൽ വ്യക്തത വരും എന്നാണ് പോലീസിന്റെ നിഗമനം.
Kerala
കാസർഗോഡ്: മഞ്ചേശ്വരം കുണ്ടുകൊൽക്കെ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുൽ ഫാറൂഖിന്റെ മകൻ മുഹമ്മദ് സൈനുൽ ആബിദ് ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം കുടുംബത്തോടെപ്പം ബീച്ചിൽ എത്തിയപ്പോഴാണ് സൈനുൽ ആബിദ് തിരയിൽപ്പെട്ടത്. രണ്ടുപേർ രക്ഷപ്പെട്ടിരുന്നു.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിലെ ഒമ്പതാംവളവിന് സമീപം കൊക്കയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ കുളത്തൂര്‍ ചെറുവാലത്ത് ഹമീദ് (65) ആണ് മരിച്ചത്.
എട്ട്, ഒൻപത് വളവുകൾക്കിടയിൽ 50 അടി താഴ്ചയില്‍ വലിച്ചെറിഞ്ഞ മാലിന്യത്തിനിടയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
താമരശേരി പോലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു.
National
ലക്നോ: ബിരിയാണി കടയിലെ ഫ്രീസറിൽ യുവാവിന്റെ മൃതദേഹം. ബക്ഷി കാ തലാബിൽ വെജിറ്റബിൾ ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ നിന്നുമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കിഷൻപൂർ മജ്റ സ്വദേശി വിജയ് പാൽ (35) ആണ് മരിച്ചത്.
കടയുടമ ഷാനി റാവത്തിന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും കട തുറക്കാൻ ഷാനി എത്തിയപ്പോഴാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടത്.
ഉയാൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു.
ദിവസ വേതനക്കാരനായ വിജയ് അഞ്ച് വർഷം മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞതിനുശേഷം തനിച്ചായിരുന്നു താമസിച്ചിരുന്നത്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുയയാണെന്ന് പോലീസ് പറഞ്ഞു.
Kerala
ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാട്നിർത്ത് വീട്ടിൽ ലീല (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷി(49) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാഞ്ഞതിനെ തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കിയ മകൻ ഗിരീഷ് വളമംഗലത്തുള്ള ഭാര്യവീട്ടിൽ ചെന്ന് ഇയാളുടെ രണ്ട് മക്കളെയും വിളിച്ചു കൊണ്ടു വരികയും അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും കാൽ ഭാഗത്തായി അടുപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കി.
ഭാര്യയുമായി വഴക്കിട്ട് ഇയാൾ വർഷങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കളാണ് അമ്മയോട് വിവരങ്ങൾ പറഞ്ഞത്. ഇവർ ഈ വീടിന്റെ പരിസരത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ച് കാര്യങ്ങൾ പറയുകയും ഇയാൾ ഉടൻ കുത്തിയതോട് പോലീസിൽ അറിയിക്കുകയും ചെയ്തു.
പോലീസെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൃതദേഹം സംസ്കരിക്കാനുള്ള പണമില്ലാത്തതിനെ തുടർന്നാണ് അമ്മയെ കുഴിച്ചിട്ടതെന്നാണ് പറയുന്നത്. എന്നാൽ ഇയാൾ മദ്യപാനിയായിരുന്നെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും പരിസരവാസികൾ പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് പോലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തു. ഇന്ന് രാവിലെ ശാസ്ത്രീയ പരിശോധനസംഘവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് മേൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിനിയുടെത് എന്ന് സൂചന. മൃതദേഹത്തിന് അടുത്തു നിന്നും കണ്ടെത്തിയ ഫോണിലെ സിം കോട്ടയം സ്വദേശിയായ സുധ ബേബിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ 35കാരിയായ സുധ ബേബി തന്നെയാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.
കൊച്ചിയിലെ ഒരു ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ലോഗോയുള്ള വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്. അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളുമുണ്ട്.
ട്രാക്കിലും പല സ്ഥലങ്ങളിലും രക്തക്കറകളുണ്ട്. ഫൊറന്‍സിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും. മൃതദേഹം കിടന്നിരുന്നത് ഉപയോഗശൂന്യമായ ട്രാക്കിലാണ്. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാം എന്ന നിഗമനത്തിലാണ് പോലീസ്.
Kerala
കോഴിക്കോട്: തീപിടിച്ച കെട്ടിടത്തിൽ നിന്നും യുവാവിന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിന് സമീപത്തുള്ള കെട്ടിടത്തിലാണ് സംഭവം.
ഒറ്റ മുറികളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി കത്തിനശിച്ചിരുന്നു. പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. ഉടനെ ഫയർ ഫോഴ്സ് എത്തി. അപ്പോഴേക്കും മുറി പൂർണമായും കത്തിനശിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ നിന്നും ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കല്ലായിയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. ഇയാളോണാ മരിച്ചതെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തും.
ഈ കെട്ടിടത്തിന് മുകളിലാണ് ഉടമ താമസിച്ചിരുന്നത്. അദ്ദേഹം നിലവിൽ സ്ഥലത്തില്ല. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ സ്വത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 12 വയസുള്ള മകനെ പിതാവ് കൊലപ്പെടുത്തി. ലഹരി മരുന്നിന് അടിമയായ രാജേഷ് ആണ് മകൻ മായങ്കിനെ കൊന്നത്.
രാജേഷും ഭാര്യ ഊർമ്മിളയും ഏറെ കാലമായി സ്വത്തിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവം നടക്കുമ്പോൾ രാജേഷും മായങ്കും വീട്ടിൽ തനിച്ചായിരുന്നു. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഊർമ്മിള ജോലിക്ക് പോയിരുന്നു.
ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയ ഊർമ്മിള വീടിനുള്ളിൽ രക്തക്കറകൾ കണ്ടെതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെട്ടിക്കുള്ളിൽ മായങ്കിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മായങ്കിനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി.
ഊർമ്മിളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ നടന്നുവരികയാണ്.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. അവണൂർ വിഷ്ണു നിവാസിൽ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയാണ് മരിച്ച വിഷ്ണുലാൽ.
വീടിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു.
വ്യാഴാഴ്ച രാത്രിയോടെ അഗ്നിശമനസേന സ്ഥലത്തെത്തിയാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലം സ്വദേശിയായ വിഷ്ണുലാൽ മൂന്ന് വർഷമായി അവണൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു.
Kerala
കാസർഗോഡ്: കരിന്തളത്ത് വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ശനിയാഴ്ചയാണ് കരിന്തളത്ത് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. അയൽവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്.
വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധർ അടക്കം എത്തി സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.
Kerala
ആലപ്പുഴ: വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എഞ്ചിനിയറുടെ മൃതദേഹം മണിമലയാറ്റിൽ. ആലപ്പുഴ വണ്ടാനം ആറ്റുപുറം രഘുനാഥ് തങ്കപ്പന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.
നവംബർ 30ന് ജോലിയിൽനിന്ന് വിആർഎസ് എടുത്ത രഘുനാഥിനെ ഏതാനും ദിവസങ്ങളായി കാണാതായിരുന്നു. രഘുനാഥിന്റെ മൊബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം ആറ്റിൽ പൊന്തിയത്.
Kerala
കോഴിക്കോട്: തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്കയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയില്‍ മല്ലിക(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്നും കോഴിക്കോട്ടെത്തിയത്. കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കൈയ്യില്‍ ടി വിയുടെ റിമോട്ട് കണ്ട്രോള് ഉണ്ടായിരുന്നു. ടി വി ഓൺ ചെയ്ത നിലയിലായിരുന്നു.
ദുര്‍ഗന്ധം പരന്നതോടെ സമീപത്തുള്ളവര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മല്ലികയുടെ ഭര്‍ത്താവ് കൃഷ്ണനും അമ്മയും നേരത്തേ മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Kerala
കൊച്ചി: അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പളളി സ്വദേശി അഭിജിത്തിന്റെ (21) മൃതദേഹമാണ് കലാഭവൻ റോഡിലെ ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്.
യുവാവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
Kerala
കണ്ണൂർ: റോഡരികിൽ കിടന്നുറങ്ങിയയാൾ ടൂറിസ്റ്റ് ബസ് കയറി മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ചാവശേരി പഴയ പോസ്റ്റ്ഓഫീസ് പരിസരത്തായിരുന്നു സംഭവം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന. തുണികൾ അടങ്ങുന്ന കവറുകളും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു.
ബസ് റോഡിൽ നിന്ന് പാർക്ക് ചെയ്യാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാർക്കിംഗ് കോമ്പൗണ്ടിന്റെ ഗേറ്റിനോട് ചേർന്നുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
യാത്രക്കാർ ഉടൻതന്നെ വിവരം മട്ടന്നൂർ പോലീസിൽ അറിയിച്ചു. തുടർന്ന് എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിൽ പോലീസ് മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇയാൾ ഗേറ്റിന് സമീപം കിടന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.
Kerala
കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള ഇടനാഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്.
രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സൗത്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം.
കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്തു കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു.
അതേസമയം, ഇയാളുടെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നൽകുന്നത്.
Kerala
പിറവം: മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ബോട്ടിനുള്ളിൽനിന്നു ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ഇന്ദ്രജിത്തിന്റെ മൃതദേഹമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. കൊല്ലം തേവലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനും അപകടത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ 16നു പുലർച്ചെയാണു തുറമുഖത്തുനിന്നു 31 നോട്ടിക്കൽ മൈൽ ദൂരെ നങ്കൂരമിട്ടിരുന്ന സ്വീ-ക്വസ്റ്റ് എണ്ണക്കപ്പലിലേക്കു ജോലിക്കാരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞത്. ഇന്ദ്രജിത്ത് ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്.
ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ ആൻഡ് എൻജിനീയറിംഗ് സർവീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ. ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞ ബോട്ടിൽനിന്നു കോന്നി സ്വദേശി ആകാശ് ഉൾപ്പെടെ 16 പേർ രക്ഷപ്പെട്ടു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ചൊവ്വാഴ്ച മുതൽ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. ഹൈദരാബാദിലാണ് സംഭവം.
ഹുമൈനി സുമയ്യ ആണ് മരിച്ചത്. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലാണ്. മാതാപിതാക്കളായ മുഹമ്മദ് അസീം, ഷബാന ബീഗം എന്നിവരോടൊപ്പം മുത്തശിയെ കാണാൻ കുടുംബ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ സുമയ്യയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് വീടിന്റെ മേൽക്കൂരയിലെ വാട്ടർ ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടതും ടാങ്കിനുള്ളിൽ കുട്ടിക്ക് സ്വയം പ്രവേശിക്കാൻ സാധിക്കില്ലെന്ന സാഹചര്യവും സംഭവം കൊലപാതകമാണെന്നാണ് സൂചിപ്പിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പുറംകടലിൽ വച്ച് മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച പാലക്കോട് പുഴയിൽ വള്ളം മറിഞ്ഞു കാണാതായ പയ്യന്നൂർ സ്വദേശി ഏബ്രഹാമിന്റെ മൃതദേഹമെന്നാണ് സംശയം.