x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താമരശേരി ചുരത്തിലെ കൊക്കയില്‍ മധ്യവയസ്കൻ മരിച്ചനിലയില്‍

കോഴിക്കോട് ബ്യൂറോ
Published: March 27, 2026 10:14 AM IST | Updated: March 27, 2026 01:01 PM IST

കോഴിക്കോട്: താമരശേരി ചുരത്തിലെ ഒമ്പതാംവളവിന് സമീപം കൊക്കയില്‍ മധ്യവ‍യസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ കുളത്തൂര്‍ ചെറുവാലത്ത് ഹമീദ് (65) ആണ് മരിച്ചത്. 

എട്ട്, ഒൻപത് വളവുകൾക്കിടയിൽ 50 അടി താഴ്ചയില്‍ വലിച്ചെറിഞ്ഞ മാലിന്യത്തിനിടയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

താമരശേരി പോലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. 

Tags : Deadbody Thamarassery curve Police

Recent News

Corehub Up