Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Anniversary

മാ​ര്‍ ജ​യിം​സ് പ​ഴ​യാ​റ്റി​ലി​ന്‍റെ പ​ത്താം ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണം ഇ​ന്ന്

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ന്‍ മാ​ര്‍ ജയിം​സ് പ​ഴ​യാ​റ്റി​ലി​ന്‍റെ പ​ത്താം ച​ര​മ​വാ​ര്‍​ഷി​കം ഇ​ന്ന്.

രാ​വി​ലെ 10.30ന് ​സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​ക്കും ക​ബ​റി​ട​ത്തി​ലു​ള്ള ശു​ശ്രൂ​ഷ​ക​ള്‍​ക്കും ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍, മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും.

രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും ചേ​ര്‍​ന്നാ​ണ് ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്ന് ന​ട​ക്കും.

National

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ചരമവാര്‍ഷികം ആചരിച്ചു

ഉ​​​ദ​​​യ​​​ന​​​ഗ​​​ര്‍ (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): വാ​​​ഴ്ത്ത​​​പ്പെ​​​ട്ട സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ 31-ാം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണം ഉ​​​ദ​​​യ​​​ന​​​ഗ​​​റി​​​ലെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്നു.

ജാ​​​ബു​​​വ ബി​​​ഷ​​​പ് ഡോ. ​​​പീ​​​റ്റ​​​ര്‍ ഖ​​​രാ​​​ഡി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യോ​​​ടെ​​​യാ​​​ണ് ച​​​ട​​​ങ്ങു​​​ക​​​ള്‍ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്.

ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ട​​​ക്കേ​​​ല്‍, ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലി​​​യോ കൊ​​​ര്‍ണേ​​​ലി​​​യോ, ഇ​​​ന്‍ഡോ​​​ര്‍, ഗ്വാ​​​ളി​​​യോ​​​ര്‍, ജാ​​​ബു​​​വ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ബി​​​ഷ​​​പ്പു​​​മാ​​​ര്‍, 50 വൈ​​​ദി​​​ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി.

വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള നി​​​ര​​​വ​​​ധി ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും തീ​​​ര്‍ഥാ​​​ട​​​ക​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ഫ്രാ​​​ന്‍സി​​​സ്‌​​​ക​​​ന്‍ ക്ലാ​​​രി​​​സ്റ്റ് സ​​​ഭ​​​യു​​​ടെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ മ​​​ദ​​​ര്‍ ലി​​​റ്റി സ​​​ന്ദേ​​​ശം ന​​​ല്‍കി. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ​​​ക്കു​​​റി​​​ച്ച് സി​​​സ്റ്റ​​​ര്‍ ജെ​​​സി തോ​​​മ​​​സ് കാ​​​റാ​​​ച്ചി​​​റ എ​​​ഴു​​​തി​​​യ ‘ദ ​​​സോ​​​ഷ്യ​​​ൽ വി​​​റ്റ്ന​​​സ് ഓ​​​ഫ് എ ​​​മാ​​​ർ​​​ട്ട​​​യ​​​ർ; ദ ​​​ക​​​ള​​​ക്‌​​​ട​​​ഡ് റൈ​​​റ്റിം​​​ഗ് ഓ​​​ഫ് ബ്ല​​​സ്​​​ഡ് റാ​​​ണി മ​​​രി​​​യ’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണ​​​വും പ്ര​​​കാ​​​ശ​​​ന​​​വും ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മാ​​​ത്യു നി​​​ര്‍വ​​​ഹി​​​ച്ചു.

Kerala

മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്‍റെ 75-ാം ചരമവാര്‍ഷികം; അനുസ്മരണം നാളെ

കോ​​​​​ട്ട​​​​​യം: കോ​​​​​ട്ട​​​​​യം അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ദ്വി​​​​​തീ​​​​​യ മെ​​​​​ത്രാ​​​​​നും തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​സ​​ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യ മാ​​​​​ര്‍ അ​​​​​ല​​​​​ക്‌​​​​​സാ​​​​​ണ്ട​​​​​ര്‍ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ല്‍ ദി​​​​​വം​​​​​ഗ​​​​​ത​​​​​നാ​​​​​യി​​​​​ട്ട് 75 വ​​​​​ര്‍ഷ​​​​​ങ്ങ​​​​​ള്‍ പി​​​​​ന്നി​​​​​ടു​​​​​ന്നു. മാ​​​ർ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ലി​​​​​ന്‍റെ ദീ​​​​​ര്‍ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും അ​​​​​ദ്ദേ​​​​​ഹം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ ക​​​​​ര്‍മ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​ണ് കോ​​​​​ട്ട​​​​​യം രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ​​​​​യും ക്‌​​​​​നാ​​​​​നാ​​​​​യ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും വ​​​​​ള​​​​​ര്‍ച്ച​​​​​യ്ക്ക് അ​​​​​ടി​​​​​ത്ത​​​​​റ പാ​​​​​കി​​​​​യ​​​​​ത്.

പു​​​​​ന​​​​​രൈ​​​​​ക്യ പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ക്‌​​​​​നാ​​​​​നാ​​​​​യ യാ​​​​​ക്കോ​​​​​ബാ​​​​​യ സ​​​​​ഭ​​​​​യി​​​​​ല്‍നി​​​​​ന്ന് അ​​​​​നേ​​​​​ക​​​​​രെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ന്‍ നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കി​​​​​യ​​​​​ത് മാ​​​ർ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ലാ​​​​​ണ്. അ​​​​​തു​​​​​വ​​​​​ഴി കോ​​​​​ട്ട​​​​​യം അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ല്‍ സീ​​​​​റോ മ​​​​​ല​​​​​ങ്ക​​​​​ര റീ​​​​​ത്ത് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചുകി​​​​​ട്ടി. പു​​​​​ന​​​​​രൈ​​​​​ക്യ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ര്‍ക്ക് ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​രാ​​​​​ധ​​​​​നാ​​​​​ക്ര​​​​​മം നി​​​​​ല​​​​​നി​​​​​ര്‍ത്താ​​​​​നും അ​​​​​ത് പാ​​​​​ലി​​​​​ക്കാ​​​​​നും സാ​​​​​ധി​​​​​ക്കു​​​​​ന്നു.

ക്‌​​​​​നാ​​​​​നാ​​​​​യ​​​​​ര്‍ക്ക് മ​​​​​ല​​​​​ബാ​​​​​റി​​​​​ലേ​​​​​ക്ക് കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കി​​​​​യ​​​​​ത് മാ​​​​​ര്‍ അ​​​​​ല​​​​​ക്‌​​​​​സാ​​​​​ണ്ട​​​​​ര്‍ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ലാ​​​​​ണ്. രാ​​​​​ജ​​​​​പു​​​​​രം, മ​​​​​ട​​​​​മ്പം, റാ​​​​​ണി​​​​​പു​​​​​രം എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് കു​​​​​ടി​​​​​യേ​​​​​റി പാ​​​​​ര്‍ക്കാ​​​​​ന്‍ പി​​​​​താ​​​​​വ് അ​​​​​വ​​​​​സ​​​​​ര​​​​​മൊ​​​​​രു​​​​​ക്കി.
ക്‌​​​​​നാ​​​​​നാ​​​​​യ പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രി​​​​​ല്‍ സ​​​​​ന്യാ​​​​​സ​​​​​ജീ​​​​​വി​​​​​തം ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ക്ക് ഒ​​​​​രു സ​​​​​ന്യാ​​​​​സ ഭ​​​​​വ​​​​​നം ഉ​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന മാ​​​​​ര്‍ മാ​​​​​ത്യു മാ​​​​​ക്കി​​​​​ലി​​​ന്‍റെ സ്വ​​​​​പ്‌​​​​​നം സാ​​​​​ക്ഷാ​​​​​ത്ക​​​​​രി​​​​​ച്ച​​​​​ത് മാ​​​ർ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ലി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ്. ചെ​​​​​ങ്ങ​​​​​ളം കാ​​​​​ട്ടു​​​​​ക്കു​​​​​ന്ന് കേ​​​​​ന്ദ്ര​​​​​മാ​​​​​ക്കി 1921ല്‍ ​​​​​സ​​​​​ന്യാ​​​​​സ ഭ​​​​​വ​​​​​ന​​​​​ത്തി​​​​​ന് തു​​​​​ട​​​​​ക്കം കു​​​​​റി​​​​​ച്ച് ഏ​​​​​ഴു പേ​​​​​ര്‍ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യി ചേ​​​​​ര്‍ന്നു. 1930 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ല്‍ തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​സ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഭ​​​​​വ​​​​​നം സ്ഥാ​​​​​പി​​​​​ച്ചു.

മ​​​​​ല​​​​​ങ്ക​​​​​ര പു​​​​​ന​​​​​രൈ​​​​​ക്യ പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നും മ​​​​​ല​​​​​ബാ​​​​​ര്‍ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​നും പി​​​​​താ​​​​​വി​​​​​ന് ശ​​​​​ക്ത​​​​​മാ​​​​​യ പി​​​​​ന്തു​​​​​ണ ന​​​​​ല്‍കി​​​​​യ​​​​​ത് തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​സ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ്. മ​​​​​ല​​​​​ബാ​​​​​ര്‍ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​ല്‍ ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​പ്പം ജീ​​​​​വി​​​​​ച്ച് ഒ​​​​​പ്പം നി​​​​​ന്ന വൈ​​​​​ദി​​​​​ക​​​​​ര്‍ തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ ദാ​​​​​സ​​​​​ന്മാ​​​​​രാ​​​​​യി​​​​​രു​​​​​ന്നു. തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ക്കു​​​​​ന്ന് ആ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ന് 103 വൈ​​​​​ദി​​​​​ക​​​​​രും മു​​​​​പ്പ​​​​​തി​​​​​ലേ​​​​​റെ വൈ​​​​​ദി​​​​​ക വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളും ഉ​​​​​ണ്ട്. ഈ ​​​​​സ​​​​​മൂ​​​​​ഹം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ മാ​​​​​ത്ര​​​​​മ​​​​​ല്ല വ​​​​​ട​​​​​ക്കേ ഇ​​​​​ന്ത്യ​​​​​യി​​​​​ലും വി​​​​​വി​​​​​ധ വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ക്കു​​​​​ന്നു.

പി​​​​​താ​​​​​വി​​​​​ന്‍റെ സ്വ​​​​​ര്‍ഗ​​​​​പ്രാ​​​​​പ്തി​​​​​യു​​​​​ടെ 75-ാം വാ​​​​​ര്‍ഷി​​​​​ക​​​​​ത്തി​​​​​ല്‍ ഒ​​​​​രു വ​​​​​ര്‍ഷം നീ​​​​​ളു​​​​​ന്ന ക​​​​​ര്‍മ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളാ​​​​​ണ് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​വ​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി മ​​​​​ല​​​​​ബാ​​​​​ര്‍ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​ന് വ​​​​​ഹി​​​​​ച്ച പ​​​​​ങ്ക് അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച് ക​​​​​ള്ളാ​​​​​ര്‍ തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ ധ്യാ​​​​​നാ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ല്‍ രാ​​​​​ജ​​​​​പു​​​​​രം ഫൊ​​​​​റോ​​​​​ന​​​​​യി​​​​​ലെ ഇ​​​​​ട​​​​​വ​​​​​ക പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളെ ഉ​​​​​ള്‍പ്പെ​​​​​ടു​​​​​ത്തി 2025 ന​​​​​വം​​​​​ബ​​​​​ര്‍ ഒ​​​​​ന്നി​​​​​ന് അ​​​​​നു​​​​​സ്മ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി. 2026 ജ​​​​​നു​​​​​വ​​​​​രി എ​​​​​ട്ടി​​​​​ന് പി​​​​​താ​​​​​വി​​​​​ന്‍റെ ച​​​​​ര​​​​​മ​​​​​ദി​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​ദ്ദേ​​​​​ഹം പു​​​​​ന​​​​​രൈ​​​​​ക്യ​​​​​പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നു ന​​​​​ല്‍കി​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു.

2025 ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ര്‍ 23ന് ​​​​​ഫ്രാ​​​​​ന്‍സി​​​​​സ് മാ​​​​​ര്‍പാ​​​​​പ്പ​​​​​യു​​​​​ടെ Dilexit Nos എ​​​​​ന്ന ചാ​​​​​ക്രി​​​​​ക ലേ​​​​​ഖ​​​​​ന​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ദാ​​​​​സ സ​​​​​മൂ​​​​​ഹം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച സി​​​​​മ്പോ​​​​​സി​​​​​യം ആ​​​​​ര്‍ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ട് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ആ​​​​​ര്‍ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ല്‍ സ​​​​​മാ​​​​​പ​​​​​ന സ​​​​​ന്ദേ​​​​​ശം ന​​​​​ല്‍കി.

നാ​​​​​ളെ തി​​​​​രു​​​​​ഹൃ​​​​​ദ​​​​​യ​​​​​ക്കു​​​​​ന്നി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന 75-ാം ച​​​​​ര​​​​​മ വാ​​​​​ര്‍ഷി​​​​​ക സ​​​​​മാ​​​​​പ​​​​​ന​​​​​ത്തി​​​​​ല്‍ രാ​​​​​വി​​​​​ലെ 10ന് ​​​​​ആ​​​​​ര്‍ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ടി​​​​​ന്‍റെ മു​​​​​ഖ്യ കാ​​​​​ര്‍മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ല്‍ വി​​​​​ശു​​​​​ദ്ധ കു​​​​​ര്‍ബാ​​​​​ന​​​​​യ​​​​​ര്‍പ്പി​​​​​ച്ച് മാ​​​​​ര്‍ ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ല്‍ അ​​​​​നു​​​​​സ്മ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തും.

11.30ന് ​​​​​സ​​​​​മ്മേ​​​​​ള​​​​ന​​​​​ത്തി​​​​​ല്‍ ക​​​​​ര്‍ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ജോ​​​​​ര്‍ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി മു​​​​​ഖ്യാ​​​​​തി​​​​​ഥി ആ​​​​​യി​​​​​രി​​​​​ക്കും. വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ള്‍മാ​​​രാ​​​യ ഫാ. ​​​​​തോ​​​​​മ​​​​​സ് ആ​​​​​നി​​​​​മൂ​​​​​ട്ടി​​​​​ൽ, ഫാ. ​​​​​മൈ​​​​​ക്കി​​​​​ള്‍ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട്, സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് സ​​​​ന‍്യാ​​​​സി​​​​നി സ​​​​മൂ​​​​ഹം മ​​​​ദ​​​​ർ ജ​​​​ന​​​​റാ​​​​ൾ സി​​​​സ്റ്റ​​​​ർ അ​​​​നി​​​​ത എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

NRI

റ​വ.​ഫാ. ജോ​സ് ക​ണ്ട​ത്തി​ക്കു​ടി അ​നു​സ്മ​ര​ണം ശ​നി​യാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ റ​വ.​ഫാ. ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​കം ശ​നി​യാ​ഴ്ച ബ്രോ​ങ്ക്സ് സൈ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ആ​ച​രി​ക്കും.

രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ മു​ഖ്യ കാ​ർ​മി​ക​നാ​ക്കും. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ദി​വ്യ​ബ​ലി​ക്കും ഒ​പ്പീ​സി​നും ശേ​ഷം, പാ​രി​ഷ് ഹാ​ളി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ക്കും. യോ​ഗ​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, വി​വി​ധ വൈ​ദി​ക​ർ, ആ​ല്മ​മാ​യ പ്ര​തി​നി​ധി​ക​ൾ, ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക സ്‌​ഥാ​പി​ക്കു​ക​യും 18 വ​ർ​ഷ​ത്തി​ല​ധി​കം അ​തേ ദേ​വാ​ല​യ​ത്തി​ൽ ത​ന്നെ വി​കാ​രി​യാ​യി ശു​ശ്രു​ഷ ചെ​യ്തു​ക​യും ചെ​യ്ത ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി 2024 ഡി​സം​ബ​ർ 21ന് ​ന്യൂ​യോ​ർ​ക്കി​ൽ വ​ച്ചാ​ണ് അ​ന്ത​രി​ച്ച​ത്.

എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ബ്രോ​ങ്ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്‌​ഘാ​ട​ന​വും​ അ​ന്നേ​ദി​വ​സം ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ നി​ർ​വ​ഹി​ക്കും.

National

69-ാം ചരമവാർഷികദിനത്തിൽ അംബേദ്കറെ സ്മരിച്ച് രാജ്യം

ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ശി​​​ല്പി ഡോ.​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​റി​​​ന്‍റെ 69-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ (മ​​​ഹാ​​​പ​​​രി​​​നി​​​ർ​​​വാ​​​ണ്‍ ദി​​​വ​​​സ്) അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ച് രാ​​​ജ്യം.

രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു, ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ പ്രേ​​​ര​​​ണാ​​​സ്ഥ​​​ലി​​​ലു​​​ള്ള അം​​​ബേ​​​ദ്ക​​​റു​​​ടെ പ്ര​​​തി​​​മ​​​യി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി.

അം​​​ബേ​​​ദ്ക​​​റി​​​ന്‍റെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള നേ​​​തൃ​​​ത്വ​​​വും നീ​​​തി​​​യോ​​​ടും സ​​​മ​​​ത്വ​​​ത്തോ​​​ടും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വാ​​​ദ​​​ത്തോ​​​ടു​​​മു​​​ള്ള അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ന​​​മ്മു​​​ടെ രാ​​​ഷ്‌​​​ട്ര​​​ത്തി​​​നു മാ​​​ർ​​​ഗ​​​മാ​​​യി തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

“സ​​​മ​​​ത്വം, നീ​​​തി, മാ​​​നു​​​ഷി​​​ക മ​​​ഹ​​​ത്വം എ​​​ന്നി​​​വ​​​യി​​​ലു​​​ള്ള അം​​​ബേ​​​ദ്ക​​​റി​​​ന്‍റെ കാ​​​ലാ​​​തീ​​​ത​​​മാ​​​യ പൈ​​​തൃ​​​കം ഭ​​​ര​​​ണ​​​ഘ​​​ട​​​ന സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള എ​​​ന്‍റെ ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും കൂ​​​ടു​​​ത​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തും അ​​​നു​​​ക​​​ന്പ​​​യു​​​ള്ള​​​തു​​​മാ​​​യ ഇ​​​ന്ത്യ​​​യ്ക്കാ​​​യു​​​ള്ള ന​​​മ്മു​​​ടെ കൂ​​​ട്ടാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നു പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന”ു​​​വെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

ജീ​​​വി​​​ത​​​ത്തി​​​ലു​​​ട​​​നീ​​​ളം ബാ​​​ബാ​​​സാ​​​ഹെ​​​ബ് വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യം, സ​​​മ​​​ത്വം, സാ​​​ഹോ​​​ദ​​​ര്യം, നീ​​​തി എ​​​ന്നീ ജ​​​നാ​​​ധി​​​പ​​​ത്യ​​​മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി നി​​​ല​​​കൊ​​​ണ്ടു​​​വെ​​​ന്നും രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​മ്മാ​​​ന​​​മാ​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​മൂ​​​ല്യ​​​ങ്ങ​​​ളും എ​​​പ്പോ​​​ഴ​​​ത്തേ​​​യും​​​കാ​​​ൾ അ​​​ധി​​​ക​​​മാ​​​യി ഇ​​​ന്ന് സം​​​ര​​​ക്ഷി​​​ക്കാ​​​നും പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും ന​​​മ്മ​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും രാ​​​ജ്യ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

Latest News

Corehub Up