x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈവദാസി മദർ മേരി ഷന്താളിന്‍റെ ചരമവാർഷികം 25ന്


Published: May 22, 2026 01:51 AM IST | Updated: May 22, 2026 01:51 AM IST

അ​തി​ര​മ്പു​ഴ: ആ​രാ​ധ​ന സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​സ്ഥാ​പ​ക​യും പ്ര​ഥ​മ അം​ഗ​വു​മാ​യ മ​ദ​ർ മേ​രി ഫ്ര​ൻ​സി​സ്‌​ക ദ് ​ഷ​ന്താ​ളി​ന്‍റെ 54 -ാം ച​ര​മ​വാ​ർ​ഷി​കം മ​ദ​റി​ന്‍റെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന അ​തി​ര​മ്പു​ഴ ആ​രാ​ധ​നാ​മ​ഠം ചാ​പ്പ​ലി​ലും സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലു​മാ​യി 25ന് ​ആ​ച​രി​ക്കും.

രാ​വി​ലെ 10ന് ​മ​ഠം ചാ​പ്പ​ലി​ൽ ഒ​പ്പീ​സ് ന​ട​ക്കും. 10.30ന് ​സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ക​ല്യാ​ൺ രൂ​പ​ത മു​ൻ ബി​ഷ​പ് മാ​ർ തോ​മ​സ് ഇ​ല​വ​നാ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സി​ഞ്ചെ​ല്ലൂ​സും മ​ദ​ർ ഷ​ന്താ​ളി​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ എ​പ്പി​സ്‌​കോ​പ്പ​ൽ ഡെ​ല​ഗേ​റ്റു​മാ​യ മോ​ൺ. സ്ക​റി​യ ക​ന്യാ​കോ​ണി​ൽ, വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ പോ​സ്റ്റു​ലേ​റ്റ​ർ ഫാ.​ഡോ. ജോ​സ​ഫ് കൊ​ല്ലാ​റ, ഹി​സ്‌​റ്റോ​റി​ക്ക​ൽ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. തോ​മ​സ് കു​ഴു​പ്പി​ൽ, പ്രൊ​മോ​ട്ട​ർ ഓ​ഫ് ജ​സ്റ്റീസ് ഫാ.​ഡോ. ടോം ​പു​ത്ത​ൻ​ക​ളം, നോ​ട്ട​റി ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ൽ, തെ​ള്ള​കം ചെ​റു​പു​ഷ്‌​പാ​ശ്ര​മം പ്രി​യോ​ർ ഫാ. ​ജോ​സ​ഫ് ചാ​ല​ച്ചി​റ ഒ​സി​ഡി, അ​തി​ര​മ്പു​ഴ ലി​സ്യു മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ജോ​ജോ കു​ഴി​യ​ടി​ച്ചി​റ എം​സി​ബി​എ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആ​രാ​ധ​ന സ​ന്യാ​സി​നി സ​മൂ​ഹം സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ റോ​സി​ലി ഒ​ഴു​ക​യി​ൽ എ​സ്എ​ബി​എ​സ്, പോ​സ്റ്റു​ലേ​റ്റ​ർ ഫാ.​ഡോ. ജോ​സ​ഫ് കൊ​ല്ലാ​റ, വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ തെ​ക്ള എ​സ്എ​ബി​എ​സ് , സി​സ്റ്റ​ർ എ​ൽ​സ പൈ​ക​ട എ​സ്എ​ബി​എ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : death anniversary Mother Mary Shanthal

Recent News

Corehub Up