പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 91-ാം ചരമ വാര്‍ഷികാചരണം 23ന് പാലാ എസ്എച്ച് പ്രോവിന്ഷ്യല് ഹൗസ് കപ്പേളയില്‍ നടക്കും. 23ന് രാവിലെ 10ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ഥനകള്‍. ഉച്ചയ്ക്ക് 12ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ശ്രാദ്ധനേര്ച്ച വെഞ്ചരിപ്പ്.
ചരമവാര്‍ഷികത്തിന് ഒരുക്കമായി നാളെമുതല്‍ 22 വരെ ദിവസവും രാവിലെ 6.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വിശുദ്ധ കുര്‍ബാനയും നവനാള്‍ പ്രാര്‍ഥനയും രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30 വരെ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
നാളെ രാവിലെ 6.30ന് ഫാ. ജോര്‍ജ് പുല്ലുകാലായിലും ഉച്ചകഴിഞ്ഞ് മൂന്നിന് മോണ്‍. ജോസഫ് കണിയോടിക്കലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. ഡോ. ജോസഫ് മുകളേപ്പറമ്പില്‍, ഫാ. ഏബ്രഹാം കരിപ്പിങ്ങാംപുറം, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസ് നരിതൂക്കില്‍, ഫാ. സിറിയക് തടത്തില്‍, ഫാ. മാത്യു കദളിക്കാട്ടില്‍, ഫാ. ഡോ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജിനോ പുന്നമറ്റത്തില്‍, ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍, ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഫാ. വിന്‍സന്റ് മൂങ്ങാമാക്കല്‍, യൂഹാനോന്‍ മാര്‍ അലക്സിയോസ് എപ്പിസ്കോപ്പ, ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജോബിന് വന്യംപറമ്പില്‍ തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമെന്ന് സുപ്പിരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉഷാ മരിയ എസ്എച്ച്, പ്രോവിന്ഷ്യല് സുപ്പീരിയര്‍ സിസ്റ്റര്‍ മെര്ലിന് അരീപ്പറമ്പില്‍ എസ്എച്ച്, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ തെരേസ് കോയിപ്പുറം എസ്എച്ച് എന്നിവര്‍ അറിയിച്ചു.
Tags : death anniversary Dhanyan Kadalikattil Mathai Achan