Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepthi Mary Varghese

'പ്രവാസികള്‍ക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക്'; പരിഹാസവുമായി ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടുകളില്‍ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. 'പ്രവാസികള്‍ക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇന്ന് ഇഡി മുബാറക്' എന്നാണ് ദീപ്തി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പിണറായി വിജയന്‍റെ വീടുകളിലും സിഎംആര്‍എല്ലിന്‍റെ ഓഫീസുകളിലും അടക്കം 12 ഇടങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് തുടരുന്നത്. എറണാകുളത്ത് സിഎംഡിആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്‍റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുകയാണ്.

ശശിധരന്‍ കര്‍ത്തയ്ക്ക് ബന്ധമുള്ള കളമശേരിയിലെ നിപുണ ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.

ശശിധരന്‍ കര്‍ത്തയുടെ മകന്‍ സിഎംആര്‍എല്ലിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായി വിജയനെയും മകള്‍ വീണ വിജയനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡിയുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

വീണ വിജയന്‍റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.

Kerala

പാ​ര്‍​ട്ടി സീ​റ്റ് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു, നീ​തി കാ​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്: ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്

കൊ​ച്ചി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ത​നി​ക്ക് സീ​റ്റ് ന​ൽ​കാ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി ദീ​പ്തി മേ​രി വ​ർ​ഗീ​സ്. ത​ന്നോ​ട് പാ​ർ​ട്ടി നീ​തി കാ​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ദീ​പ്തി പ​റ​ഞ്ഞു.

"കൊ​ച്ചി മേ​യ​ർ സ്ഥാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന ഉ​റ​പ്പ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ത​ന്നെ ന​ൽ​കി​യി​രു​ന്നു. സ്ത്രീ​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ​ട്ടി​ക​യാ​വു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞി​രു​ന്നു. ഏ​തെ​ങ്കി​ലും സീ​റ്റ് താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.'-​ദീ​പ്തി പ​റ​ഞ്ഞു.

എ​ന്‍റെ മ​ണ്ഡ​ലം തൃ​ക്കാ​ക്ക​ര​യാ​ണ്. അ​വി​ടെ പി.​ടി തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മാ തോ​മ​സാ​ണ് നി​ല​വി​ൽ എം​എ​ൽ​എ. അ​വ​ർ ത​ന്നെ മ​ൽ​സ​രി​ക്ക​ണ​മോ​യെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്ക​ട്ടെ. കോ​ര്‍​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ വീ​ഴ്ച​യ്ക്ക് നേ​തൃ​ത്വം തി​രു​ത്ത​ൽ വ​രു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ൻ മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​നെ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കി​യ​ത് അ​തൃ​പ്തി​ക്കി​ട​യാ​ക്കി​യി​രു​ന്നു. പ്ര​ശ്ന പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ദീ​പ്തി​ക്ക് നി​യ​മ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്നും അ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​പ്പോ​ള്‍ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി ദീ​പ്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

മി​നി​മോ​ളെ ത​ള്ളി ദീ​പ്തി മേ​രി വ​ർ​ഗീ​സ്; പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത് ഭ​ര​ണഘ​ട​നാ വി​രു​ദ്ധം

കൊ​ച്ചി: ത​ന്നെ കൊ​ച്ചി മേ​യ​റാ​ക്കാ​ൻ ല​ത്തീ​ന്‍ സ​ഭ ഇ​ട​പെ​ട്ടു​വെ​ന്ന വി.​കെ. മി​നി​മോ​ളു​ടെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് കൗ​ൺ​സി​ല​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്. ഇ​ത്ത​ര​ത്തി​ൽ സ്ഥാ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത് ഭ​ര​ണഘ​ട​നാ വി​രു​ദ്ധ​മാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് മി​നി​മോ​ൾ ത​ന്നെ പ​റ​യ​ട്ടെ എ​ന്നാ​ണ് ദീ​പ്തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

ഇ​പ്പോ​ൾ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ എ​ന്തി​ന് പ​റ​ഞ്ഞു​വെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ല. അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​തി​നെ കു​റി​ച്ച് പ​റ​യ​ട്ടെ. കെ​പി​സി​സി നേ​തൃ​ത്വം പ​ല കാ​ര്യ​ങ്ങ​ളും ആ​ലോ​ചി​ക്കു​ന്നു​ണ്ടാ​വും. അ​ത് അ​തി​ന്‍റെ വ​ഴി​ക്ക് ന​ട​ക്ക​ട്ട​യെ​ന്നു ദീ​പ്തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കൊ​ച്ചി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ച്ച പേ​രു​ക​ളി​ലൊ​ന്നാ​ണ് ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​ന്‍റേ​ത്. ദീ​പ്തി​യെ വെ​ട്ടി​യ​തോ​ടെ ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മേ​യ​റെ തീ​രു​മാ​നി​ച്ച​ത് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ണെ​ന്ന് ദീ​പ്തി​യും പ്ര​തി​ക​രി​ച്ചി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ന്ന ല​ക്ഷ്യ 2026 നേ​തൃ​ക്യാ​മ്പി​ലും ദീ​പ്തി മേ​യ​ർ സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള അ​തൃ​പ്തി പ​ങ്കു​വ​ച്ചി​രു​ന്നു.

Kerala

മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി: ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്

ക​ൽ​പ്പ​റ്റ: മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന് നേ​തൃ​ക്യാ​മ്പി​ലാ​ണ് ദീ​പ്തി തു​റ​ന്ന​ടി​ച്ച​ത്. കെ​പി​സി​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ത്ത രീ​തി​യെ​യാ​ണ് താ​ൻ വി​മ​ര്‍​ശി​ക്കു​ന്ന​തെ​ന്നും ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് വ്യ​ക്ത​മാ​ക്കി. മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചി​ല​രു​ടെ വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ളാ​ണ് ന​ട​പ്പാ​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ക്കീ​ര്‍ ഹു​സൈ​നും വി​മ​ര്‍​ശി​ച്ചു. കൊ​ച്ചി മേ​യ​ര്‍ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ന​ട​ന്ന​ത്.

വി.​കെ.​മി​നി​മോ​ളും ഷൈ​നി മാ​ത്യു​വു​മാ​ണ് ര​ണ്ട​ര​വ​ര്‍​ഷം വീ​തം കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ​ദ​വി പ​ങ്കി​ടു​ക. മ​ധ്യ കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സോ​ണ​ല്‍ മീ​റ്റിം​ഗി​ലാ​ണ് കൊ​ച്ചി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​മ​ര്‍​ശ​നം ഉ​യ​ർ​ന്ന​ത്.

Kerala

ചേരിതിരിഞ്ഞ് നേതാക്കള്‍, ദീപ്തിയെ വെട്ടിയതില്‍ കടുത്ത അതൃപ്തി; തൊടുപുഴയിലും പൊട്ടിത്തെറി

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. ദീപ്തി മേരി വര്‍ഗീസിനെ വെട്ടിയതോടെ കോണ്‍ഗ്രസില്‍ പോര് പുറത്തേക്ക് പുകഞ്ഞു തുടങ്ങിയിരിക്കുകയാണ്. വി.കെ. മിനിമോളെയും രണ്ടാം ടേമില്‍ ഷൈനി മാത്യുവിനെയും മേയറായി തീരുമാനിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വി.കെ. മിനിമോളെയോ ഷൈനി മാത്യുവിനെയോ മേയര്‍ ആക്കണമെന്ന ആവശ്യം ലത്തീന്‍ സഭ നേരത്തെ ഉന്നയിച്ചിരുന്നു. ഇരുവരും ലത്തീന്‍ സഭാംഗങ്ങളാണ്. 2015ല്‍ യുഡിഎഫ് അധികാരം നേടിയപ്പോഴും ലത്തീന്‍ സഭ ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും അന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനമാണ് നല്‍കിയത്.

അതേസമയം, മേയര്‍ സ്ഥാനം കൈവിട്ടു പോയതോടെ കടുത്ത അതൃപ്തിയാണ് ദീപ്തി അറിയിക്കുന്നത്. ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിച്ചു. കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു എന്നും ദീപ്തി വ്യക്തമാക്കി.

ദീപ്തിക്ക് മേയര്‍ സ്ഥാനം നിഷേധിച്ചതില്‍ എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി എം.ആര്‍ അഭിലാഷ്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ എന്നിവര്‍ ദീപ്തിയെ വെട്ടിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, തൊടുപുഴ നഗരസഭയിലും ഈരാറ്റുപേട്ട നഗരസഭയിലും കോണ്‍ഗ്രസിനുള്ളില്‍ കലാപം നടക്കുന്നുണ്ട്. തൊടുപുഴയില്‍ റബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്‌സണെ തൊടുപുഴയ്ക്ക് വേണ്ടെന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിഷ സോമന്‍ അധ്യക്ഷയാകേണ്ട എന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. അധ്യക്ഷ സ്ഥാനം ലിറ്റി ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് കൗണ്‍സിലര്‍മാര്‍ ഡിസിസിക്കും കെപിസിസിക്കും കത്ത് നല്‍കി.

ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് തര്‍ക്കവും രൂക്ഷമാകുന്നുണ്ട്. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം മാത്രമേ നല്‍കുകയുള്ളു എന്നാണ് മുസ്‌ലിം ലീഗിന്‍റെ നിലപാട്.

Kerala

ആരാകും കൊച്ചി മേയർ? യുഡിഎഫിൽ ചർച്ച, അവകാശമുന്നയിക്കില്ലെന്ന് ദീപ്തി മേരി വർ​ഗീസ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ കൊച്ചി, തൃശൂർ, കൊല്ലം കോര്‍പ്പറേഷനുകളിലെ മേയര്‍മാരെ തീരുമാനിക്കാനൊരുങ്ങി യുഡിഎഫ്. പാർലമെന്‍ററി പാർട്ടി ചേർന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകും.

ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരാണ് കൊച്ചി മേയർ സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്നവർ. അതേസമയം, മേയറെ പാർട്ടി തീരുമാനിക്കുമെന്നും താൻ ഒരു അവകാശവും ഉന്നയിക്കില്ലെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

ഒരു ഘടകം മാത്രമല്ല, സാമുദായിക സമവാക്യങ്ങൾ അടക്കം എല്ലാം പാർട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി. ജനങ്ങള്‍ തന്ന വിജയമാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിജയമാണിത്. യുഡിഎഫ് ഭരണത്തിൽ വരണമെന്നും കൊച്ചി നഗരത്തെ കൂടുതൽ വികസിതമാക്കണമെന്നും കൂടുതൽ സുരക്ഷിതമാക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ അതുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

Latest News

Corehub Up