കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊച്ചി സീറ്റിലേക്കായി ദീപ്തി മേരി വർഗീസിന് വേണ്ടി പോസ്റ്ററുമായി അനുയായികൾ. "ഇനി കൊച്ചിയിയിൽ സർവം ദീപ്തം' എന്ന പേരിലാണ് പോസ്റ്റർ. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എന്നും പോസ്റ്ററിൽ പറയുന്നു.
അതേസമയം, കൊച്ചിയിൽ ദീപ്തി മേരി വർഗീസിനേയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയുമാണ് പരിഗണിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ മത്സരിപ്പിക്കണമെന്നാണ് വി.ഡി. സതീശന്റെ വാദം. എന്നാൽ ദീപ്തി മേരി വർഗീസിനെ കൊച്ചിയിൽ പരിഗണിക്കണമെന്നാണ് കെ.സി. വേണുഗോപാലിന്റെ നിലപാട്.
കോൺഗ്രസ് സമ്പൂർണ വിജയപ്രതീക്ഷ വച്ചു പുലർത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ സീറ്റുകളെ സംബന്ധിച്ചും തർക്കം തുടരുകയാണ്.
Tags : poster deepthi mary varghese kochi