Education
കോട്ടയം: എംജി സര്വകലാശാല ബിരുദ പ്രവേശനത്തിന് സ്പോര്ട്സ്, കള്ച്ചറല്, പിഡി (ഭിന്നശേഷി) ക്വോട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റില് ഉള്പ്പെട്ടിട്ടുള്ളവര് കോളജ് നിര്ദേശിക്കുന്ന സമയപരിധിക്കുള്ളില് പ്രവേശനമെടുക്കണം.
നിശ്ചിത സമയപരിധിക്കുള്ളില് പ്രവേശനമെടുക്കാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടും. നടപടിക്രമങ്ങളും നിര്ദേശങ്ങളും സർവകലാശാല പുറപ്പെടുവിച്ചിട്ടുണ്ട്.
Education
പ്ലസ് ടു കഴിഞ്ഞാൽ പ്രഫഷണൽ കോഴ്സുകൾ വേണ്ട, പകരം ഏതെങ്കിലും സാദാ ഡിഗ്രി കോഴ്സുകൾ പഠിക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഇത്തരക്കാർക്ക് തെരഞ്ഞെടുക്കാൻ നിരവധി കോഴ്സുകളാണുള്ളത്.
ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ജിയോളജി തുടങ്ങിയ വിഷയങ്ങൾക്ക് അധ്യാപനം, ഗവേഷണം എന്നിവയാണ് പ്രധാന സാധ്യതകൾ. സർക്കാർ-സ്വകാര്യ മേഖലകളിൽ ഇവയ്ക്ക് തൊഴിൽ സാധ്യതകൾ കാണാമെങ്കിലും എണ്ണത്തിൽ ചുരുക്കമാണ്.
ഫിസിക്സ്, കെമിസ്ട്രി ഡിഗ്രിക്കാർക്കുള്ള സയന്റിഫിക് അസിസ്റ്റന്റ്, ഫോറൻസിക് അസിസ്റ്റന്റ്, എയർ ട്രാഫിക് കണ്ട്രോളർ തുടങ്ങിയ ചില ജോലി സാധ്യതകൾ നല്ല അവസരങ്ങളാണ്.
ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസ് തുടങ്ങിയ ഡിഗ്രി കോഴ്സുകൾ അപ്ലൈഡ് സയൻസ് ഗണത്തിൽ പെടുന്നതാണ്. വിദേശപഠനം ആഗ്രഹിക്കുന്നവർക്ക് പൊതുവേ ഈ കോഴ്സുകൾ നല്ലതാണ്. വൈറോളജി, ഇമ്യൂണോളജി, ഹെമറ്റൊളജി, ജനറ്റിക്സ്, പാരാസൈറ്റോളജി, എംബ്രിയോസയൻസ് എന്നിങ്ങനെയുള്ള ഗവേഷണതലത്തിലെ വൈവിധ്യമാർന്ന ചില മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് ഇത്തരം കോഴ്സുകൾ ഏറെ അനുയോജ്യമാണ്.
ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കാവുന്നതും ഹ്രസ്വകാല തൊഴിലധിഷ്ഠിത പരിശീലനം നേടിയെടുത്താൽ ജോലി സാധ്യതയുള്ളതുമാണ് സെമി പ്രഫഷണൽ കോഴ്സുകൾ. ബിസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ കോഴ്സുകളെല്ലാം ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
പ്രായോഗിക പരിശീലനങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോഴ്സാണ് ബിവോക് അഥവാ വോക്കേഷനൽ ഡിഗ്രി കോഴ്സുകൾ. 60 ശതമാനത്തിൽ അധികവും പ്രായോഗിക പരിശീലനം ഉൾക്കൊള്ളിച്ച ഈ കോഴ്സ് ഘടന സൈദ്ധാന്തിക പഠനത്തിൽ താത്പര്യമില്ലാത്തവർക്കും തൊഴിൽപരിശീലനത്തിൽ താത്പര്യമുള്ളവർക്കും ഏറ്റവും അനുയോജ്യമാണ്.
ഡയാലിസിസ്, അനസ്തേഷ്യ, ഓട്ടോമൊബൈൽ, ഒപ്റ്റോമെട്രി, എംഎൽടി എന്നീ മേഖലകളിലൊക്കെ ഈ കോഴ്സുകൾ കാണാവുന്നതാണ്. ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകൾ പാരാമെഡിക്കൽ മേഖലകളിലാണ് ഏറ്റവും കൂടുതൽ ഇത്തരം കോഴ്സുകൾ ഉള്ളത്.
മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ലാബ് ടെക്നോളജി, ഒഫ്താൽമിക് അസിസ്റ്റന്റ്, ഡെന്റൽ ടെക്നോളജി, അനസ്തേഷ്യ തുടങ്ങിയവ ഉദാഹരണം. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കോഴ്സുകൾ ഏത് സ്ട്രീം പ്ലസ്ടു കഴിഞ്ഞവർക്കും പഠിക്കാം. ഡിപ്ലോമ ഇൻ അഗ്രികൾചറൽ സയൻസ്, ഓർഗാനിക് അഗ്രിക്കൾച്ചർ, പഞ്ചകർമ, ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി, ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി, ഫാഷൻ ഡിസൈനിംഗ്, ഫോട്ടോ ജേണലിസം എന്നിങ്ങനെ നിരവധി കോഴ്സുകൾ പ്ലസ് ടു പാസായവർക്ക് ചെയ്യാം.
സയൻസ് വിഷയങ്ങൾ പഠിച്ച വിദ്യാർഥികൾക്ക് മാത്രം ചേരാൻ പറ്റുന്നതാണ് ബിആർക്ക് എങ്കിൽ, എല്ലാ സ്ട്രീം പ്ലസ്ടുക്കാർക്കും ചേരാൻ പറ്റുന്നതാണ് ബി ഡിസൈനിംഗ്, ബിഎഫ്എ പോലുള്ള കോഴ്സുകൾ.
എൽഎൽബി, ബിബിഎ, ബിഎ, ബികോം മുതലായ എല്ലാവർക്കും ചേരാൻ പറ്റുന്ന കോഴ്സുകളും സയൻസുകാർക്ക് ചെയ്യാവുന്നതാണ്. കഴിവിന് അനുസരിച്ച് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തി, ഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുക്കുക.
University News
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റെഗുലർ - 2023 പ്രവേശനം, സപ്ലിമെന്ററി - 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്ട് റിപ്പോർട്ട് സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കാനുള്ള അവസാന തീയതി 10.04.2026 ന് വൈകുന്നേരം നാലു വരെ നീട്ടിയിരിക്കുന്നു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സിലബസിൽ പ്രോജക്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്.
ഹാൾടിക്കറ്റ്
മാർച്ച് 30 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ/സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പുതുക്കിയ ടൈം ടേബിൾ
എട്ട്, നാല് സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ /സപ്ലിമെന്ററി) മേയ് 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ ബിഎഡ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ) ഏപ്രിൽ 2026 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
പരീക്ഷാ വിജ്ഞാപനം
വിദൂര വിദ്യാഭ്യാസം - ഒന്ന് രണ്ട് വർഷ ബിരുദം (സപ്ലിമെന്ററി -2019 അഡ്മിഷൻ ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 31.03.2026 മുതൽ 13.04.2026 വരെ പിഴയില്ലാതെയും16.04.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മേഴ്സി ചാൻസ് പരീക്ഷ
വിദൂര വിദ്യാഭ്യാസം - ഒന്ന്, രണ്ട്, മൂന്ന് വർഷ (2011 അഡ്മിഷൻ മുതൽ ) ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾക്ക് 31.03.2026 മുതൽ 13.04.2026 വരെ പിഴയില്ലാതെയും 16.04.2026 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ് . മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.