Sports
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 226 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറുവിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടി.
അർധസെഞ്ചുറി നേടിയ റിയാന്‍ പരാഗിന്റെ (90) പ്രകടനമാണ് ടീമിനെ മികച്ച നിലയിൽ എത്തിച്ചത്. ഡോണോവന്‍ ഫെരേര പുറത്താകാതെ 47 റൺസ് നേടി. 14 പന്തിൽ നിന്ന് ആറു സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതാണ് ഫെരേരയുടെ ഇന്നിംഗ്സ്.
ധ്രുവ് ജുറല്‍ (42), രവീന്ദ്ര ജഡേജ (20) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും കൈല്‍ ജാമിസണും അക്സര്‍ പട്ടേലും ടി.നടരാജനും ഓരോവിക്കറ്റ് വീഴ്ത്തി.
Sports
ഡൽഹി: ഐപിഎല്ലിൽ നാണക്കേടിന്റെ റിക്കാർഡ് അക്കൗണ്ടിലാക്കി ഡൽഹി ക്യാപിറ്റൽസ്. പവർ പ്ലേയിലെ ഏറ്റവും കുറഞ്ഞ സ്കോറെന്ന മോശം റിക്കാർഡാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ഡൽഹിയുടെ പേരിലായത്.
പവർ പ്ലേയിൽ 13 റണ്‍സ് മാത്രമാണ് ഡൽഹി നേടിയത്. ആറ് വിക്കറ്റും നഷ്ടമായിരുന്നു. രാജസ്ഥാൻ റോയൽസും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇതോടെ നാണക്കേടിന്റെ റിക്കാർഡിൽനിന്ന് രക്ഷപ്പെട്ടു.
2009ൽ ആർസിബിക്കെതിരേ രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14 റണ്‍സാണ് നേടിയത്. 2022ൽ രാജസ്ഥാനെതിരേ ഹൈദരാബാദ്് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 14 റണ്‍സ് എടുത്തിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ഈ പട്ടികയിൽ നാലം സ്ഥാനക്കാർ. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 15 റണ്‍സാണ് ചെന്നൈയുടെ സ്കോർ.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂവിനെതിരെ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 16.3 ഓവറിൽ 75 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ഇതോടെ ആർസിബിയുടെ വിജയലക്ഷ്യം 76 റൺസായി.
ആർസിബിയുടെ പേസർമാർക്ക് മുന്നിൽ ഡൽഹി തകർന്നടിയുകയായിരുന്നു. നാല് വിക്കറ്റെടുത്ത ജോഷ് ഹേസൽവുഡും മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും ചേർന്നാണ് ഡൽഹി തകർത്തെറിഞ്ഞത്. രസിഖ് സലാം ദറും സുയാഷ് ശർമയും ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതമെടുത്തു.
30 റൺസെടുത്ത അഭിഷേക് പോറലാണ് ഡൽഹിയുടെ ടോപ്സ്കോറർ. ഡേവിഡ് മില്ലർ 19 റൺസും കൈൽ ജാമിസൺ 12 റൺസും എടുത്തു. മറ്റാർക്കും ഡൽഹി നിരയിൽ രണ്ടക്കം കടക്കാനായില്ല.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് ഗംഭീര ജയം. ആറ് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്.
ഡൽഹി ഉയർത്തിയ 265 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിൽക്കെ പഞ്ചാബ് മറികടന്നു. പ്രഭ്സിമ്രാൻ സിംഗിന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പഞ്ചാബ് വിജയലക്ഷ്യം മറികടന്നത്. പ്രഭ്സിമ്രാൻ 26 പന്തിൽ നിന്ന് 76 റൺസും ശ്രേയസ് 36 പന്തിൽ നിന്ന് 71 റൺസുമാണ് എടുത്തത്.
17 പന്തിൽ നിന്ന് 43 റൺസെടുത്ത പ്രിയാൻഷ് ആര്യയുടെ ഇന്നിംഗ്സും നിർണായകമായി. ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു. വിപ്രാജ് നിഗമും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 264 റൺസെടുത്തത്. സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ നിതീഷ് റാണായുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാൺ ഡൽഹി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. രാഹുൽ 152 റൺസാണെടുത്തത്. 67 പന്തിൽ 16 ബൗണ്ടറിയും ഒന്‍പത് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
91 റൺസാണ് റാണ അടിച്ചെടുത്തത്. 44 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗും സേവിയർ ബാർട്ട്ലറ്റും ഓരോ വിക്കറ്റ് വീതമെടുത്തു.
വിജയത്തോടെ പഞ്ചാബ് കിംഗ്സിന് 13 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് അപരാജിത കുതിപ്പ് തുടരുകയാണ്.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണെടുത്തത്.
സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ നിതീഷ് റാണായുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാൺ ഡൽഹി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. രാഹുൽ 152 റൺസാണെടുത്തത്. 67 പന്തിൽ 16 ബൗണ്ടറിയും ഒന്‍പത് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
91 റൺസാണ് റാണ അടിച്ചെടുത്തത്. 44 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗും സേവിയർ ബാർട്ട്ലറ്റും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഡൽഹി ക്യാപിറ്റൽസ്: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസംഗ, സമീർ റിസ്വി, അക്സർ പട്ടേൽ (ക്യാപ്റ്റൻ), നിതീഷ് റാണ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
ടീം പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, മാർകസ് സ്റ്റോയ്നിസ്, മാർക്കോ യാൻസൻ, സേവിയർ ബാർട്ട്ലറ്റ്, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് വമ്പൻ ജയം. 47 റൺസിന്റെ ജയമാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തിൽ നേടിയെടുത്തത്. സ്കോർ: ഹൈദരാബാദ് 242/2 ഡൽഹി 195/9.
ഹൈദരാബാദ് ഉയര്‍ത്തിയ 243 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 30 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
സമീര്‍ റിസ്വി (41), കെ.എല്‍. രാഹുല്‍ (37),ട്രിസ്റ്റന്‍ സ്റ്റബ്സ് (27) എന്നിവരാണ് ഡല്‍ഹിയുടെ പ്രധാന സ്കോറർമാർ. ഹൈദരാബാദിനായി ഇഷാന് മലിംഗ നാലും ഹര്‍ഷ് ദുബെ മൂന്നുവിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
നേരത്തെ അഭിഷേക് ശർമയുടെ അപരാജിത സെഞ്ചുറിയും ഹെൻഡ്രിച്ച് ക്ലാസന്റെ (13 പന്തിൽ 37) കൂറ്റനടിയുമാണ് എസ്ആർഎച്ചിന് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.
Sports
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജോഷ് ഹേസൽവുഡ്.
ടീം ഡൽഹി ക്യാപിറ്റൽസ്: പാതും നിസങ്ക, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സമീർ റിസ്വി, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, ഓഖിബ് നബി ദർ, ലുംഗി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
Sports
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 211 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാലുവിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി.
ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും (70) ജോസ് ബട്ലറും (52) വാഷിംഗ്ടണ്‍ സുന്ദറും (55) അർധസെഞ്ചുറി നേടി. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റെടുത്തു. 45 പന്തില്‍ 70 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍.
ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഡല്‍ഹി മൂന്നാം മത്സരത്തിനിറങ്ങിയത്.
അതേസമയം രാജസ്ഥാൻ റോയല്‍സിനെതിരെ തോറ്റ ടീമില്‍ ഗുജറാത്ത് ഒരു മാറ്റം വരുത്തി. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കുമാര്‍ കുഷാഗ്ര പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഡൽഹി ക്യാപിറ്റൽസ്: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസംഗ, നിതീഷ് റാണ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, വിപ്രാജ് നിഗം, ലുംഗി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
ടീം മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, റിയാൻ റിക്കിൽടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നമാൻ ദിർ, ഷെർഫെയ്ൻ റൂതർഫോഡ്, മിച്ചൽ സാന്റ്നർ, കോർബിൻ ബോഷ്, ശർദൂൽ ഠാക്കൂർ, ദീപക്ക് ചാഹർ, ജസ്പ്രീത് ബുംറ.
Kerala
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ലക്നോയിലെ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇരു ടീമുകളും വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അക്സർ പട്ടേലാണ് ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത്. റിഷഭ് പന്താണ് ലക്നോ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ.
Sports
ന്യൂഡൽഹി: ഐപിഎല്ലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. ക്യാപിറ്റൽസിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ബെൻ ഡക്കറ്റ് ഐപിഎല്ലിൽ നിന്ന് പിന്മാറി.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ബെൻ ഡക്കറ്റ് ആരാധകരെ അറിയിച്ചത്. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ഷെഡ്യൂളിന്റെ ഭാഗമായി ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി തന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതെന്നാണ് ഡക്കറ്റ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത് ഏറെ ആലോചിച്ചാണ് എന്നും താരം കുറിച്ചു. ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിലെ എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിലാണ് മത്സരം.
ഗുജറാത്ത് ജയന്റ്സ് ടീം: ബെത് മൂണി (വിക്കറ്റ് കീപ്പർ), സോഫി ഡിവൈൻ, അനുഷ്ക ശർമ, ആഷ്ലെ ഗാർഡ്നർ (ക്യാപ്റ്റൻ), ജോർജിയ വെയർഹാം, ഭാരതി ഫുൽമാലി, കനികാ അഹുജ, കാഷ്വി ഗൗതം, തനുജ കാൺവെർ, രേണുക സിംഗ് ഠാക്കൂർ, രാജേശ്വരി ഗയക്ക്വാദ്.
ഡൽഹി ക്യാപിറ്റൽസ് ടീം: ലിസെല്ലെ ലീ (വിക്കറ്റ് കീപ്പർ), ഷെഫാലി വർമ, ലോറ വോൾവാർഡ്, ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), മാരിസൻ കാപ്പ്, ചിന്നെല്ലെ ഹെൻറി, നിക്കി പ്രസാദ്, സ്നേഹ് റാണെ, മിന്നു മണി, ശ്രീ ചരണി, നന്ദനി ശർമ.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തോൽവി. നിർണായക മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഡൽഹി സ്വന്തമാക്കിയത്.
ഈ സീസണിലെ ബംഗളൂരുവിന്റെ ആദ്യ തോൽവിയാണിത്. സ്കോർ: ബംഗളൂരു 109/10 ഡൽഹി 111/3 (15.4). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറിൽ 109 റൺസ് നേടി. ഡൽഹി 26 പന്തുകൾ ബാക്കിനിൽക്കെ വിജയ റൺസ് കുറിച്ചു.
ഡൽഹിക്ക് വേണ്ടി ലോറ വോൾവാർഡ് പുറത്താകാതെ 45 റൺസ് നേടി. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 24 റൺസും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്കായി 38 റൺസ് നേടി സ്മൃതി മന്ദാന ടോപ് സ്കോററായി. മൂന്നു താരങ്ങൾക്കു മാത്രമെ ബംഗളൂരു നിരയിൽ രണ്ടക്കം കടക്കാനായൊള്ളൂ.
ഡൽഹിക്ക് വേണ്ടി നന്ദിനി ശർമ്മ മൂന്നും ചിനെല്ലെ ഹെൻറിയും മാരിസാൻ കാപ്പും മലയാളി താരം മിന്നുമണിയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. പത്തു പോയിന്റുമായി ആർസിബി നേരത്ത തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൾസ് ബൗളിംഗ് തെരഞ്ഞെടുത്തു. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
ഗംഭീര ഫോമിലുള്ള ആർസിബി തുടർച്ചയായ ആറാം വിജയമാണ് ലക്ഷ്യമിടുന്നത്. സ്മൃതി മന്ദാന നയിക്കുന്ന ടീം ഈ സീസിണിൽ അപരാജിതരായി മുന്നേറുകയാണ്. സീസണിൽ നേരത്തെ തന്നെ ആർസിബി പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. അഞ്ച് മത്സരങ്ങൾ വിജയിച്ച ടീമിന് 10 പോയിന്റാണുള്ളത്.
മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിറങ്ങുന്നത്. ജെമീമ റോഡ്രിഗസ് നയിക്കുന്ന ടീമിന് നാല് പോയിന്റാണുള്ളത്.
ടീം ആർസിബി: ഗ്രെയ്സ് ഹാരിസ്, സ്മൃതി മന്ദാന (ക്യാപ്റ്റൻ), ജോർജിയ വോൾ, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), നദീൻ ഡി ക്ലർക്ക്, രാധാ യാദവ്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, സയാലി സത്ഗരെ , ലോറൻ ബെൽ.
ടീം ഡൽഹി ക്യാപിറ്റൽസ്: ഷെഫാലി വർമ, ലിസെല്ലെ ലീ (വിക്കറ്റ് കീപ്പർ), ലോറ വോൾവാർഡ്, ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), മാരിസൻ കാപ്പ്, നിക്കി പ്രസാദ്, സ്നേഹ് റാണ, ചിനെല്ലെ ഹെൻറി, ശ്രീ ചരണി, നന്ദനി ശർമ, മിന്നു മണി.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴുവിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.
155 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ഓരോവർ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് (51) ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ലിസെല്ലെ ലീ 46 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു.
സ്കോർ: മുംബൈ 154/5 ഡൽഹി 155/3. ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി നാറ്റ് സ്കീവർ ബ്രണ്ട് (65 ), ഹർമൻപ്രീത് കൗർ (41 ) എന്നിവർ തിളങ്ങി. ഡൽഹിക്കായി ശ്രീ ചരണി മൂന്നുവിക്കറ്റ് വീഴ്ത്തി. ജെമീമ റോഡ്രിഗസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സിനെ ഏഴ് വിക്കറ്റിനു ഡൽഹി ക്യാപ്പിറ്റൽസ് തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത യുപി, ക്യാപ്റ്റൻ മെഗ് ലാന്നിംഗ് (38 പന്തിൽ 54), ഹർലീൻ ഡിയോൾ (36 പന്തിൽ 47) എന്നിവരിലൂടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.
മറുപടിക്കിറങ്ങിയ ഡൽഹി, ലിസെൽ ലീയുടെ (44 പന്തിൽ 67) കരുത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്ത് 2026 സീസണിലെ ആദ്യ ജയം നേടി. അവസാന പന്തിലായിരുന്നു ജയം.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ നാല് റൺസിനാണ് ഗുജറാത്ത് വിജയിച്ചത്.
ഗുജറാത്ത് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുക്കാനെ സാധിച്ചുള്ളു. ലിസെല്ലെ ലീയും ലോറ വോൾവാർഡും വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
86 റൺസെടുത്ത ലിസെല്ലെയാണ് ഡൽഹിയുടെ ടോപ്സ്കോറർ. 54 പന്തിൽ 12 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ലിസെല്ലെയുടെ ഇന്നിംഗ്സ്. വോൾവാർഡ് 38 പന്തിൽ നിന്ന് 77 റൺസെടുത്തു. ഒന്‍പത് ബൗണ്ടറിയും മൂന്ന് സിക്സും വോൾവാർഡ് അടിച്ചെടുത്തിരുന്നു.
ഗുജറാത്തിന് വേണ്ടി സോഫി ഡിവൈനും രാജേശ്വരി ഗയ്ക്ക്വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കാഷ്വി ഗൗതും ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് എടുത്തത്.
സോഫി ഡിവൈനിന്റെയും ക്യാപ്റ്റൻ ആഷ്ലെ ഗാർഡ്നറിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 42 പന്തിൽ 95 റൺസെടുത്ത സോഫിയാണ് ഗുജറാത്തിന്റെ ടോപ്സ്കോറർ. ഏഴ് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു സോഫിയുടെ ഇന്നിംഗ്സ്.
ഗാർഡ്നർ 49 റൺസാണ് എടുത്തത്. ഡൽഹിക്ക് വേണ്ടി നന്ദനി ശർമ അഞ്ച് വിക്കറ്റെടുത്തു. ചിനെല്ലെ ഹെൻറിയും ശ്രീചരണിയും രണ്ട് വിക്കറ്റ് വീതവും ഷെഫാലി വർമ ഒരു വിക്കറ്റും വീഴ്ത്തി.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് എടുത്തത്.
സോഫി ഡിവൈനിന്റെയും ക്യാപ്റ്റൻ ആഷ്ലെ ഗാർഡ്നറിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 42 പന്തിൽ 95 റൺസെടുത്ത സോഫിയാണ് ഗുജറാത്തിന്റെ ടോപ്സ്കോറർ. ഏഴ് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു സോഫിയുടെ ഇന്നിംഗ്സ്.
ഗാർഡ്നർ 49 റൺസാണ് എടുത്തത്. ഡൽഹിക്ക് വേണ്ടി നന്ദനി ശർമ അഞ്ച് വിക്കറ്റെടുത്തു. ചിനെല്ലെ ഹെൻറിയും ശ്രീചരണിയും രണ്ട് വിക്കറ്റ് വീതവും ഷെഫാലി വർമ ഒരു വിക്കറ്റും വീഴ്ത്തി.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം
ഗുജറാത്ത് ജയന്റ്സ് ടീം: ബെത് മൂണി (വിക്കറ്റ് കീപ്പർ), സോഫി ഡിവൈൻ, അനുഷ്ക ശർമ, ആഷ്ലെ ഗാർഡ്നർ (ക്യാപ്റ്റൻ), ജോർജ് വെയർഹാം, ഭാർതി ഫുൽമാലി, കനിക അഹുജ, കാഷ്വീ ഗൗതം, തനുജ കൻവർ, രാജേഷ്വരി ഗായക്വാദി, രേണുക സിംഗ് ഠാക്കൂർ
ഡൽഹി ക്യാപിറ്റൽസ് ടീം: ലിസെല്ലെ ലീ (വിക്കറ്റ് കീപ്പർ), ഷെഫാലി വർമ, ലോറ വോൾവാർഡ്, ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), മരിസാൻ കാപ്പ്, നിക്കി പ്രസാദി, ചിനെല്ലെ ഹെന്റി, സ്നേഹ് റാണ, മിന്നു മണി, നന്ദിനി ശർമ, ശ്രീ ചരണി.
Sports
നവി മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2026 സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു ജയം.
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസിനെ നിലവിലെ ചാന്പ്യന്മാരായ മുംബൈ 50 റണ്‍സിന് തോൽപ്പിച്ചു.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 195/4. ഡൽഹി ക്യാപ്പിറ്റൽസ് 19 ഓവറിൽ 145. ആദ്യ മത്സരത്തിൽ മുംബൈ പരാജയപ്പെട്ടിരുന്നു.
നാറ്റ് ഷിവർ ബ്രന്റും (46 പന്തിൽ 70) ഹർമൻപ്രീത് കൗറും (42 പന്തിൽ 74 നോട്ടൗട്ട്) ചേർന്നാണ് മുംബൈയെ മികച്ച സ്കോറിൽ എത്തിച്ചത്. ഷിനെല്ലെയാണ് (33 പന്തിൽ 56) ഡൽഹിയുടെ ടോപ് സ്കോറർ. ഹർമൻപ്രീത് കൗറാണ് പ്ലെയർ ഓഫ് ദ മാച്ച്.
Sports
ന്യൂഡല്‍ഹി: ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് നടക്കും. 350 താരങ്ങൾ ഉൾപ്പെട്ട അന്തിമ ലേലത്തിൽ 10 ടീമുകൾക്ക് കൂടി പരമാവധി 77 താരങ്ങളെയാണ് ആവശ്യം. ഇതിൽ 31 വിദേശ താരങ്ങളും ഉൾപ്പെടും. മിനി ലേലത്തിൽ നിരവധി സൂപ്പർ താരങ്ങൾ എത്തുന്നതിനാൽ പോരാട്ടം കടുക്കും. 237.55 കോടിയാണ് മിനി ലേലത്തിൽ ആകെ ഉപയോഗിക്കപ്പെടുക. 10 ടീമുകളും അവസാന സീസണിലെ പിഴവുകൾ നികത്തിയുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്.
ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ സാധിക്കുന്നത് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനും (64.30 കോടി) ഏറ്റവും കുറവ് മുംബൈ ഇന്ത്യൻസിനുമാണ് (2.75 കോടി). ഓരോ ടീമുകളും ലേലത്തിൽ ലക്ഷ്യമിടുന്ന താരങ്ങളും ചെലവഴിക്കാവുന്ന തുകയും ഇപ്രകാരം...
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ കൈവശമുള്ളത് കോൽക്കത്തയ്ക്കാണ്. 13 താരങ്ങളെ ടീമിലെത്തിക്കാൻ കോൽക്കത്തയ്ക്ക് 64.30 കോടി രൂപ ചെലവഴിക്കാം. ആറ് വിദേശ താരങ്ങളെയും പരിഗണിക്കാം.
ചെന്നൈ സൂപ്പർ കിംഗ്സ്
അഞ്ച് തവണ ചാന്പ്യന്മാരായ ചെന്നൈയ്ക്ക് 43.40 കോടിയാണ് ബാക്കിയുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ പരമാവധി ഒന്‍പത് താരങ്ങളെ ടീമിലെത്തിക്കാം. മികച്ചൊരു ഓൾറൗണ്ടറെയും പേസറെയും സ്പിന്നറെയും സിഎസ്കെ ലക്ഷ്യമിടുന്നുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
25.50 കോടി. രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടെ 10 താരങ്ങളെ ഹൈദരാബാദിന് സ്വന്തമാക്കാം. മധ്യനിരയിലേക്ക് മികച്ച ബാറ്ററെയും പേസ് ബൗളറെയും ഹൈദരാബാദിന് വേണം.
ലക്നോ സൂപ്പർ ജയന്റ്സ്
22.95 കോടി. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ ആറ് താരങ്ങളെയാണ് പരമാവധി ലക്നോവിന് ടീമിലെത്തിക്കാനാകുക. മികച്ച വിദേശ പേസറെ ലക്നോ ലക്ഷ്യമിടും.
ഡൽഹി ക്യാപിറ്റൽസ്
21.8 കോടി രൂപ. എട്ട് താരങ്ങളെ ടീമിലേക്കെത്തിക്കാം. ഇതിൽ അഞ്ച് വിദേശ താരങ്ങളുമുണ്ട്. മികച്ച ബാറ്റർമാർ ഡൽഹിക്ക് ആവശ്യമുണ്ട്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
നിലവിലെ ചാന്പ്യന്മാരായ ബംഗളൂരുവിന് 16.4 കോടിയാണ് താരങ്ങൾക്കായി ചെലവഴിക്കാനുള്ളത്. മധ്യനിരയ്ക്ക് കരുത്തു കൂട്ടാൻ ഓൾറൗണ്ടറെ എത്തിക്കുന്നതിൽ ടീം കൂടുതൽ പ്രാധാന്യം നൽകുന്നു.
രാജസ്ഥാൻ റോയൽസ്
16.05 കോടി. ഒരു വിദേശ താരം ഉൾപ്പെടെ ഒന്‍പത് താരങ്ങളെ പരമാവധി ടീമിലേക്കെത്തിക്കാൻ രാജസ്ഥാന് സാധിക്കും. സാം കറനും രവീന്ദ്ര ജഡേജയും ടീമിലേക്കെത്തിയത് രാജസ്ഥാന് കരുത്ത് നൽകും. മികച്ച സ്പിന്നർമാരെ ടീമിലെത്തിക്കുകയാണ് രാജസ്ഥാന്റെ പ്രധാന ലക്ഷ്യം.
ഗുജറാത്ത് ടൈറ്റൻസ്
12.9 കോടിയാണുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ അഞ്ച് താരങ്ങളെ ഗുജറാത്തിന് ടീമിലെത്തിക്കാം.
പഞ്ചാബ് കിംഗ്സ്
11.5 കോടിയുണ്ട്. രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടെ നാല് പേരെ ടീമിലെത്തിക്കാം. ഡേവിഡ് മില്ലറെ പഞ്ചാബ് നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
മുംബൈ ഇന്ത്യൻസ്
അഞ്ച് തവണ ചാന്പ്യന്മാരാ യ മുംബൈ ഇന്ത്യൻസിന് 2.75 കോടി ചെലവഴിക്കാം. ഒരു വിദേശ താരത്തെ ഉൾപ്പെടെ അഞ്ച് താരങ്ങളെ വരെ പരമാവധി മുംബൈക്ക് ടീമിലേക്ക് എത്തിക്കാം.