ഡൽഹി: ഐപിഎല്ലിൽ നാണക്കേടിന്റെ റിക്കാർഡ് അക്കൗണ്ടിലാക്കി ഡൽഹി ക്യാപിറ്റൽസ്. പവർ പ്ലേയിലെ ഏറ്റവും കുറഞ്ഞ സ്കോറെന്ന മോശം റിക്കാർഡാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ഡൽഹിയുടെ പേരിലായത്.
പവർ പ്ലേയിൽ 13 റണ്‍സ് മാത്രമാണ് ഡൽഹി നേടിയത്. ആറ് വിക്കറ്റും നഷ്ടമായിരുന്നു. രാജസ്ഥാൻ റോയൽസും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇതോടെ നാണക്കേടിന്റെ റിക്കാർഡിൽനിന്ന് രക്ഷപ്പെട്ടു.
2009ൽ ആർസിബിക്കെതിരേ രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14 റണ്‍സാണ് നേടിയത്. 2022ൽ രാജസ്ഥാനെതിരേ ഹൈദരാബാദ്് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 14 റണ്‍സ് എടുത്തിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ഈ പട്ടികയിൽ നാലം സ്ഥാനക്കാർ. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 15 റണ്‍സാണ് ചെന്നൈയുടെ സ്കോർ.
Tags : Power play cheated bad record IPL T20 Cricekt Delhi Capitals