Health
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തിയെടുക്കുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഇന്ന് നമുക്ക് സാധിക്കും. "ഓട്ടിസം' ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്.
നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവു നല്കുവാനും ഓട്ടിസമുള്ള കുട്ടികളെ സമൂഹം ഒറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും അവരെ നമ്മളില്‍ ഒരാളായി കാണണമെന്ന വലിയ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയും എല്ലാ വര്‍ഷവും ഏപ്രില്‍ രണ്ടിന് "Autism awareness day' ആയി ലോകമെമ്പാടും ആചരിക്കുന്നു.
ഈ വര്‍ഷത്തെ ലോക ഓട്ടിസം ദിന വിഷയം "വ്യത്യസ്തതയെ ആഘോഷിക്കൂ/ Celebrate Differences' എന്നതാണ്. കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഒട്ടിസം. ജനനസമയത്തെ ആദ്യനാളുകളില്‍ ഓട്ടിസം കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല.
ഓട്ടിസം ഒരു കുഞ്ഞിന് ഉണ്ട് എന്ന് മനസ്സിലാക്കുന്നത് അവരുടെ സ്വഭാവത്തിലൂടെയാണ്. ഓട്ടിസം കുട്ടികള്‍ ദൈനംദിന ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ അവരെ മറ്റു കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നു.
ഓട്ടിസമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവരുടെ കഴിവുകള്‍ വളത്തിയെടുക്കുവാന്‍ അവരുടെ മാതാപിതാക്കള്‍ക്ക് 'ഓട്ടിസം' എന്ന അവസ്ഥയെക്കുറിച്ച് പൂര്‍ണബോധവത്കരണം നല്‍കേണ്ടതുണ്ട്.
സാമൂഹികപരവും ആശയവിനിമയപവും ബുദ്ധിപരവുമായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഓര്‍ഗാനിക്ക് ന്യൂറോഡെവലപ്മെന്റല്‍ ഡിസോഡറാണ് ഓട്ടിസം. ഓട്ടിസത്തെ - ആശയവിനിമയത്തിലും പരസ്പരബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കുട്ടികള്‍ നേരിടുന്ന പ്രയാസമാണെന്ന് പറയാം.
ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യതസ്തമായിരിക്കും. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാകുന്നത്.
മൂന്ന് വയസിനുള്ളില്‍ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്.
കാരണം, കൃത്യമായി കുഞ്ഞുങ്ങളെ നിരീക്ഷിക്കാത്തതുകോണ്ട് മാത്രം ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ശരിയായ ചികിത്സ ലഭിക്കാതെ പോകും.
കുട്ടിയില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിക്കുകയും തുടര്‍ച്ചയായി ഇവരുടെ കാര്യത്തില്‍ ശരിയായ രീതിയില്‍ ഇടപെടുകയുമാണെങ്കില്‍ ഇത്തരം കുട്ടികള്‍ക്ക് മെച്ചപ്പെട്ട പുരോഗതി ഉണ്ടാകാന്‍ കാരണമാകും.
ശൈശവത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ നിരീക്ഷിച്ചാല്‍ അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍ താഴെപറയുന്നു.
ഓട്ടിസം ബാധിച്ച കുട്ടികള്‍ ആദ്യകാലങ്ങളില്‍ മറ്റുള്ളവരുടെ കണ്ണില്‍ നോക്കുകയോ ഇടപഴകുകയോ ചെയ്യില്ല. ഇത്തരം സ്വഭാവവൈകല്യമുള്ളവര്‍ ഒന്നിനോടും താത്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും.
അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും ആടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല. ഓട്ടിസം കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരില്‍ കാണാറുണ്ട്.
സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം. ചില ഓട്ടിസം കുഞ്ഞുങ്ങള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കുകയില്ല. എന്നാല്‍ ഒരു കൂട്ടം ഓട്ടിസം കുട്ടികള്‍ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.
മറ്റുള്ളവര്‍ തന്റെ അടുത്തേക്ക് വരുന്നതോ പോകുന്നതോ അറിയാത്തതായി ഭാവിക്കുന്നു. സാധാരണ കുട്ടികളെ പോലെ മാതാപിതാക്കളെ പിരിഞ്ഞിരുന്നാല് പേടിയോ, ഉത്കണ്ഠയോ ഇത്തരക്കാര്‍ കാണിക്കുകയില്ല. ഇവര്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ താത്പര്യപ്പെടുന്നു.
സദാസമയവും സ്വന്തമായ ലോകത്ത് വിഹരിക്കുന്നവരാകും അധികം പേരും. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം കുട്ടികളില്‍ കാണാം.
ദൈനംദിന കാര്യങ്ങള്‍ ഒരുപോലെ ചെയ്യുവാനാണ് ഇവര്‍ക്കിഷ്ടം. നിരന്തരമായി കൈകള്‍ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവര്‍ത്തികള്‍ ഇവരില്‍ കണ്ടുവരുന്നു. ഓട്ടിസത്തിന് വേണ്ടിയുള്ള തെറാപ്പി വളരെ വൈവിധ്യമാര്‍ന്ന മേഖലയാണ്.
ഓട്ടിസം കുട്ടികള്‍ക്ക് മാറ്റി എടുക്കേണ്ട സ്വഭാവരീതികള്‍ കണ്ടെത്താനും ഇവരില്‍ വളര്‍ത്തിയെടുക്കേണ്ട കഴിവുകള്‍ പഠിപ്പിച്ചെടുക്കാനും മാതാപിതാക്കളുടേയും തെറാപ്പിസ്റ്റുകളുടേയും അധ്യാപകരുടേയും (Special Educators) സഹകരണം കൂടിയേ തീരു.
നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയര്‍ തെറാപ്പികള്‍, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനം വഴി നമുക്ക് ഓട്ടിസമുള്ള കുട്ടികളുടെ ഭാഷയും പെരുമാറ്റരീതികളും മാറ്റം വരുത്താന്‍ സഹായിക്കും.
ഇത്തരം കാര്യങ്ങളിലൂടെ ഓട്ടിസം കുട്ടികളെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കാം.
Reshmi Mohan A.
Child Development Therapist
SUT Hospital, Pattom
Kerala
ആലപ്പുഴ: മാരാരിക്കുളം സർക്കാർ എല്‍പി സ്കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ ഇന്ന് മുതല്‍ 21 ദിവസം സ്കൂളിന് അവധി നല്കി.
ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു.
SUNDAY DEEPIKA
രോഗകാരണമാകുന്ന രാസക്കൂട്ടുകൾക്ക് വിട. റബർപാൽ കൊണ്ടൊരു പ്രകൃതിസൗഹൃദ വിപ്ലവം... തൃശൂർ സ്വദേശി ജോസഫ് ലിജോയും ഇടുക്കി സ്വദേശി മിഥുൻ പുല്ലുമേട്ടിലും പെയിന്റ് വിപണിയിൽ പുതിയ ചരിത്രം കുറിക്കുകയാണ്. കേരളത്തെ കളർഫുൾ ആക്കുന്ന ആ വിജയഗാഥ...
"നമുക്കൊരു പാഷൻ ഉണ്ടെങ്കിൽ അതിന്റെ പിന്നാലെ പോകുക. ഇന്ന് എല്ലാ മേഖലകളിലും ബിസിനസ് സാധ്യതകളുണ്ട്. ആ സാധ്യതകൾ ശരിയായി പ്രയോജന പ്പെടുത്തണമെന്നുമാത്രം...'. വീട് എന്ന സ്വപ്നത്തിന് പ്രകൃതിയുടെ നിറച്ചാർത്തേകുന്ന "കേരള പെയിന്റ്സി’ന്റെ സാരഥികളി ലൊരാളായ ജോസഫ് ലിജോയുടെ ഈ വാക്കുകളിൽ ഒരു സംരംഭകന്റെ ആത്മവിശ്വാസം മാത്രമല്ല, സാമൂഹിക പ്രതിബദ്ധതകൂടിയുണ്ട്.
രണ്ടു വർഷംമുമ്പ് കൊച്ചിയിലെ ഓർഗാനിക് ഫെർട്ടിലൈസർ കമ്പനിയിലെ ഉന്നത ഉദ്യോഗം രാജിവച്ച് തൃശൂർ സ്വദേശി ജോസഫ് ലിജോയും, സുഹൃത്തും സഹപ്രവർത്തകനുമായ ഇടുക്കി സ്വദേശി മിഥുൻ പുല്ലുമേട്ടിലും ഒരു പുതിയ ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചു. ആ യാത്ര ഇന്ന് എത്തിനിൽക്കുന്നത് "കേരള പെയിന്റ്സ്’ എന്ന വലിയ വിജയത്തിലാണ്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാത്ത ഓർഗാനിക് പെയിന്റുകളും, റബർപാൽ അധിഷ്ഠിതമായ "കേരള പെയിന്റ് ഭദ്രം’ എന്ന നൂതന ഉത്പന്നവും ഇന്ന് വിപണിയിൽ തരംഗമാണ്.
വഴിത്തിരിവായത് "വാനപ്രസ്ഥം
ജൈവകൃഷി മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോസഫ് ലിജോയും മിഥുനും മഹാത്മാഗാന്ധി സർവകലാശാലയിലെ ഓർഗാനിക് ഫാമിംഗ് കോഴ്സിൽ ചേർന്നതാണ് ജീവിതത്തിൽ വഴിത്തിരിവായത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.വി. ദയാൽ ഡിസൈൻ ചെയ്ത ആ കോഴ്സിൽ മുതിർന്ന ഉദ്യോഗസ്ഥരും കർഷകരുമടക്കം 30 പേരാണുണ്ടായിരുന്നത്. അതിലെ യുവാക്കൾ ജോസഫ് ലിജോയും മിഥുനുമായിരുന്നു. പഠിച്ചിറങ്ങിയവർ "വാനപ്രസ്ഥം’ എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു.
തൃപ്പൂണിത്തുറയിൽ ഇവർ തുടങ്ങിയ "ആനന്ദ കേന്ദ്രം’ എന്ന സൗജന്യ ക്ലിനിക്കിൽ എത്തുന്നവരിലധികവും കരൾ രോഗികളായിരുന്നു. ഇതിൽ പെയിന്റിംഗ് തൊഴിൽ ചെയ്തിരുന്നവർ മാരകമായ കരൾ രോഗങ്ങൾക്ക് അടിമയാകുന്നത് ഇരുവരെയും ഇരുത്തി ചിന്തിപ്പിച്ചു. പോളിഷിംഗിനായി ഉപയോഗിക്കുന്ന മെലാമിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ശ്വസിക്കുന്നതാണ് ഇവരെ രോഗികളാക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നാണ് "ഓർഗാനിക് പെയിന്റ്' എന്ന ആ
കേരളത്തിലെ മിക്ക ജല സ്രോതസുകളിലും അസിഡിറ്റിയും ഇരുമ്പിന്റെ അംശവും വെള്ളം ഉപയോഗശൂന്യമാക്കി മാറ്റുന്നതിനു പരിഹാരമായി പ്രകൃതിദത്തമായി ലഭിക്കുന്ന കടൽ കക്കകൾ ശുദ്ധീകരിച്ച് തീർഥ എന്ന ഉല്പന്നം നിർമിച്ചതിലൂടെയാണ് പ്രകൃതിയുടെ വഴിയിലൂടെയുള്ള ഉല്പന്നങ്ങളുടെ നിർമാണത്തിലേക്ക് ഇവർ കടക്കുന്നത്. വെള്ളത്തിന്റെ പിഎച്ച് മൂല്യം ക്രമീകരിക്കാൻ തീർഥ എന്ന പ്രകൃതിദത്ത ഉല്പന്നം കേരളം ഏറ്റെടുത്തുതുടങ്ങി.
അതിനു പിന്നാലെയാണ് കേരള പെയിന്റ്സിലേക്ക് ഇവരുടെ കടന്നുവരവ്. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന ജർമൻ ടെക്നോളജിയിൽനിന്ന് മാറി, സ്വിറ്റ്സർലൻഡ് ടെക്നോളജിയാണ് ഇവർ സ്വീകരിച്ചത്. അയ്യായിരം കോടി രൂപയുടെ പെയിന്റ് വിപണിയിലേക്ക് ഇറങ്ങുമ്പോൾ ഇവർക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ- "ആരോഗ്യത്തിനു ഹാനികരമാകാത്ത ഉല്പന്നം’.
മണമില്ലാത്തതും കുറഞ്ഞ അളവിൽ കൂടുതൽ ഭാഗം കവർ ചെയ്യുന്നതുമായ ഈ പെയിന്റ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രിയമായി. തൃശൂർ ചാലക്കുടിയിലെ ഒരു ചെറിയ മുറിയിൽ തുടങ്ങിയ സംരംഭം ഇന്ന് തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു.
സോഷ്യൽ മീഡിയയിൽവന്ന ഒരു പരിഹാസച്ചുവയുള്ള കമന്റാണ് ഇവരെ റബർ പാലിലേക്ക് എത്തിച്ചത്. "കെമിക്കൽ ചേർക്കാതെ പിന്നെ പാലൊഴിച്ചാണോ പെയിന്റ് ഉണ്ടാക്കുന്നത്?’ എന്നായിരുന്നു ആ പരിഹാസം.
ഈ ചോദ്യത്തെ ഗൗരവമായെടുത്ത ഇവർ കോട്ടയത്തെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സമീപിച്ചു. ഒന്നര വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ റബർപാൽ ചേർത്ത "കേരള പെയിന്റ് ഭദ്രം’ പിറന്നു. കഴിഞ്ഞ ഡിസംബർ 23ന് മന്ത്രി വി.എൻ. വാസവനാണ് ഈ സാങ്കേതികവിദ്യ കൈമാറിയത്.
ലാഭത്തേക്കാളുപരി പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യം മുൻനിർത്തിയുള്ള ഈ യുവാക്കളുടെ പ്രവർത്തനം പുതിയ കാലത്തെ ബിസിനസ് മാതൃകയാണ്.
സാമ്പത്തിക ലാഭവും ഗുണമേന്മയും ഒരേപോലെ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കേരള പെയിന്റ്സ് ഒരു വലിയ ആശ്വാസമാണ്. മറ്റ് പ്രമുഖ ബ്രാൻഡുകളെ അപേക്ഷിച്ച് 40 ശതമാനം വരെ കൂടുതൽ കവറേജ് കേരള പെയിന്റ്സ് ഉറപ്പുനൽകുന്നു. അതായത്, കുറഞ്ഞ അളവ് പെയിന്റ് ഉപയോഗിച്ച് കൂടുതൽ വിസ്തൃതിയിലുള്ള ഭിത്തികൾ മനോഹരമാക്കാം. ഇത് പെയിന്റിംഗിനായി നീക്കിവയ്ക്കുന്ന ബജറ്റിൽ വലിയൊരു തുക ലാഭിക്കാൻ ഉപഭോക്താക്കളെ സഹായിക്കും.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ സാധാരണക്കാരന്റെ പോക്കറ്റുചോരാത്ത വിധത്തിലാണ് ഇതിന്റെ നിർമാണ രീതി.
കൃത്യമായ മാർഗനിർദേശവും ഇടനിലക്കാരില്ലാത്ത വിപണന ശൈലിയുമാണ് കേരള പെയിന്റ്സിന്റെ വിജയരഹസ്യം. കമ്പനിയുടെ നേരിട്ടുള്ള ഫാക്ടറി ഔട്ട്ലെറ്റുകളിലൂടെയും എക്സ്ക്ലൂസീവ് ഷോറൂമുകളിലൂടെയും മാത്രമാണ് ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇതുവഴി കമ്മീഷൻ ഇനത്തിൽ വരുന്ന അധികച്ചെലവുകൾ ഒഴിവാക്കി കുറഞ്ഞനിരക്കിൽ ഉപഭോക്താവിന് പെയിന്റ് ലഭ്യമാക്കാൻ സാധിക്കും. ഓരോ ഔട്ട്ലെറ്റിലും വിദഗ്ധരായ മാനേജർമാരുടെ സേവനം ലഭ്യമാണ്. വീടിന്റെ പഴക്കം, ഭിത്തിയുടെ പ്രത്യേകതകൾ എന്നിവ മനസിലാക്കി ഏത് ഉല്പന്നമാണ് അനുയോജ്യമെന്ന് അവർ ഉപഭോക്താക്കൾക്ക് നിർദേശം നൽകുന്നു.
കേരളത്തിലെ ഏതു മുക്കിലും മൂലയിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ "ഹോം ഡെലിവറി' സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. ദൂരപരിധിയോ സ്ഥലപരിമിതിയോ നോക്കാതെ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ നേരിട്ട് പെയിന്റ് എത്തിക്കുന്നതിലൂടെ നിർമാണമേഖലയിലെ വലിയൊരു പ്രായോഗിക ബുദ്ധിമുട്ടിനാണ് ഇവർ പരിഹാരം കണ്ടിരിക്കുന്നത്.
വെറുമൊരു ബിസിനസ് എന്നതിലുപരി, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്ന ഏഴു സുപ്രധാന തത്വങ്ങളിലൂന്നിയാണ് കേരള പെയിന്റ്സ് മുന്നോട്ടുപോകുന്നത്. Naturality (സ്വാഭാവികത), Diversity (വൈവിധ്യം), Resettability (പുനഃക്രമീകരണം), Productivity (ഉല്പാദനക്ഷമത), Responsibility (ഉത്തരവാദിത്വം), Mentality (മനോഭാവം), Activity (പ്രവർത്തനക്ഷമത) എന്നീ "സസ്റ്റൈനബിലിറ്റി മോഡൽ' ഓരോ ഉല്പന്നത്തിലും പ്രതിഫലിക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും കമ്പനിയുടെ ഫാക്ടറി ഔട്ട്ലെറ്റുകൾ ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.
കേവലം ഉല്പന്നങ്ങൾ വിൽക്കുന്ന ഇടങ്ങളായല്ല, മറിച്ച് പരിസ്ഥിതിബോധമുള്ള ഒരു ജനതയെ വാർത്തെടുക്കാനുള്ള വിജ്ഞാനകേന്ദ്രങ്ങളായിട്ടാണ് ഈ ഔട്ട്ലെറ്റുകളെ ഇവർ കാണുന്നത്. ലാഭക്കണ്ണുകളോടെ വിപണിയെ കാണുന്ന ആധുനികകാലത്ത് പ്രകൃതിയുടെയും മനുഷ്യന്റെയും ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന ഈ യുവാക്കളുടെ സംരംഭം വരുംതലമുറയ്ക്ക് ഒരു നിറപ്പകിട്ടുള്ള പാഠമാണ്.
പെയിന്റുകളിൽ സാധാരണയായി അടങ്ങിയിരിക്കുന്ന വൊളാറ്റൈൽ ഓർഗാനിക് കോന്പൗണ്ടുകൾ, ലെഡ്, മെർക്കുറി തുടങ്ങി വിവിധ രാസവസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്. പലപ്പോഴും ഇത് അറിയാതെപോകാറുണ്ടെന്നുമാത്രം. പെയിന്റിംഗ് ജോലി ചെയ്യുന്നവരിൽ നടത്തിയ പഠനങ്ങൾ വിരൽചൂണ്ടുന്നത് ഇങ്ങനെ:
പെയിന്റുകളുടെ ഗന്ധം മൂക്ക്, തൊണ്ട, കണ്ണുകൾ എന്നിവയ്ക്ക് അസ്വസ്ഥതയും തുടർച്ചയായ ചുമയും ശ്വാസംമുട്ടലും ഉണ്ടാക്കാം. രൂക്ഷഗന്ധം തലവേദന, തലകറക്കം, ഓക്കാനം എന്നിവയ്ക്കും കാരണമാകാം.
പെയിന്റിംഗ് ജോലി ഒട്ടേറെ വർഷങ്ങളായി ചെയ്യുന്നവർക്ക് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം വരെ കൂടുതലാണ്. ആമാശയം, കരൾ, മൂത്രസഞ്ചി എന്നിവിടങ്ങളിലെ അർബുദങ്ങൾക്കും കാരണമാകാം. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും ഓർമക്കുറവിനും പെയിന്റുകളിലെ രാസവസ്തുക്കൾ കാരണമാകും. വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കാം.
ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ പെയിന്റുകൾ ഒഴിവാക്കുക, പെയിന്റിംഗ് വേളയിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക എന്നീ കാര്യങ്ങളാണ് ഇക്കാര്യത്തിൽ എടുക്കാനുള്ള മുൻകരുതൽ.
District News
നിലന്പൂർ: അരിവാൾ രോഗബാധിതനായ ആദിവാസി ബാലൻ മരിച്ചു. ചാലിയാർ പഞ്ചായത്തിലെ അന്പുമല ആദിവാസി നഗറിലെ രാജുവിന്റെ മകൻ ഗോപി (16) യാണ് മരിച്ചത്.
ഇന്നലെ രോഗം മൂർച്ഛിച്ചതോടെ അന്പുമല ആദിവാസി നഗറിൽ നിന്ന്, റോഡ് ഇല്ലാത്തതിനാൽ കസേരയിൽ ഇരുത്തി ചുമന്നാണ് ഒന്നര കിലോമീറ്റർ ദൂരെയുള്ള നിലന്പൂർ - നായാടംപൊയിൽ റോഡിലേക്ക് ഗോപിയെ എത്തിച്ചത്. തുടർന്ന് ജീപ്പിൽ നിലന്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും വൈകുന്നേരം ആറോടെ മരിച്ചു. ഏതാനും ദിവസങ്ങളായി അരിവാൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസുള്ള സ്ത്രീക്കാണ് രോഗബാധ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാൾ മരിച്ചിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്.
അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.