പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗമൊരുക്കുന്ന പ്രോസ്റ്റേറ്റ് രോഗ, ശസ്ത്രക്രിയാ നിർണയ ക്യാമ്പ് നാളെ മുതൽ അഞ്ചുവരെ ആശുപത്രി കാന്പസിൽ നടക്കും. ക്യാമ്പിനോടനുബന്ധിച്ച് അമ്പതു വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്കായി പ്രത്യേക സ്ക്രീനിംഗ് സൗകര്യവും ലഭ്യമാകും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവ്, വിവിധ സർജറി പാക്കേജുകൾക്ക് പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും. കുറഞ്ഞ നിരക്കിൽ പ്രോസ്റ്റേറ്റ്, കിഡ്നി സ്റ്റോൺ ചികിത്സകൾക്ക് ആധുനിക ലേസർ ചികിത്സാ സൗകര്യം ക്യാമ്പിനോടനുബന്ധിച്ചു ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ: 918281001025.