എസ്.എസ്. കിരണ്‍
വെള്ളറട: അപൂര്‍വ രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു. തിരുവനന്തപുരം പെരുങ്കടവിള ആങ്കോട് ചേനംകുഴി എസ്.എസ്. നിവാസില്‍ എസ്.എസ്. കിരണ്‍ (24) ആണ് ഡിസ്കെരാറ്റോസിസ് കണ്‍ജെനിറ്റ എന്ന രോഗം ബാധിച്ച് മാസങ്ങളായി കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളജ് ആശുപതിയില്‍ ചികിത്സയിൽ കഴിയുന്നത്.
ഇതിനകം തന്നെ വലിയതുക ചികിത്സയ്ക്കായി ചെലവായി. മാതാപിതാക്കളായ സുകേശന്, ശുഭകുമാരി എന്നിവർ തൊഴിലുറപ്പു ജോലിക്കു പോയി സ്വരൂപിച്ച പണവും കടംവാങ്ങിയും പലിശയ്ക്കെടുക്കും സ്വരൂപിച്ച പണവുമെല്ലാം വിനിയോഗിച്ചാണ് ഇതുവരെയുള്ള ചികിത്സാചെലവുകൾ നിർവഹിച്ചത്. കിരണിന് അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ന്നടത്തണമെന്നാണ് ആശുപത്രി അധികൃതരുടെ നിർദേശം.
സഹോദരി എസ്. ഗീതുവാണ് കിരണിനുവേണ്ടി മജ്ജ നല്‍കുന്നത്. ഇതിനായി ഏകദേശം 25 ലക്ഷം രൂപ ചെലവ് വരും. അഞ്ച് സെന്റ് വസ്തുവിൽ പഞ്ചായത്തില്‍നിന്നു ലഭിച്ച ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഇതിനിടെയാണ് കിരണിന് രോഗം ബാധിച്ചത്. ചികിത്സയ്ക്കുള്ള ചെലവിനായി സുമനസുകളുടെ കനിവുതേടുകയാണ് കുടുംബം. ചികിത്സാ ധനസമാഹരണത്തിനായി കിരണിന്റെ പേരില്‍ ഉദയന്‍കുളങ്ങര ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട്നമ്പര്‍: 020405300005540. ഐഎഫ്എസ്സി കോഡ്: ഐഡിഎക്സ്ബി 0000204. ബ്രാഞ്ച് ഉദയന്‍കുളങ്ങര.
Tags : Nattuvishesham Local News disease medical help