Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education Minister

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ക​ള​ർ​ ഡ്ര​സ്: പ​രി​ഗ​ണ​ന​യി​ലെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, കൈയടിച്ച് വിദ്യാർഥികൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂളു​ക​ളി​ല്‍ ആ​ഴ്ച​യി​ലൊ​രു ദി​വ​സം ക​ള​ര്‍​ഡ്ര​സ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍. ക​ള​ര്‍​ ഡ്ര​സ് എ​ന്ന​ത് ആ​ക​ര്‍​ഷ​ക​മാ​യ ആ​ശ​യ​മാ​ണെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

മന്ത്രിയുടെ ഈ പ്രസ്താവനയോട് മികച്ച പ്രതികരണമാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

അതേസമയം, ബാ​ക്ക് ബെ​ഞ്ച് രീ​തി ഒ​ഴി​വാ​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​ര്‍​ത്ത​വ അ​വ​ധി​യെ പോ​സീ​റ്റി​വാ​യി കാ​ണ​ണ​മെ​ന്നും ഭ്ര​ഷ്ട് ക​ല്‍​പ്പി​ച്ചി​രു​ന്ന പ​ഴ​യ കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം അഭിപ്രായപ്പെട്ടു.

National

നീറ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​; ടെ​ല​ഗ്രാം ചാ​ന​ലു​ക​ൾ നീ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ‌​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു.

കേ​ന്ദ്ര സു​ര​ക്ഷാ, ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വീ​ണ്ടും ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വ്യാ​ജ ടെ​ലി​ഗ്രാം​ചാ​ന​ലു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ​ക്കൊ​പ്പം പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​റ്റി​എ)​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മെ​റ്റ, ഗൂ​ഗി​ൾ, ടെ​ല​ഗ്രാം ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി സ​മാ​ന്ത​ര​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ത്തി.

ക​ഴി​ഞ്ഞ​മാ​സം മൂ​ന്നി​ന് ന​ട​ത്തി​യ പ​രീ​ക്ഷ​യാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ​ത്. അ​ടു​ത്ത​മാ​സം 21 നു ​വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

National

'പെ​ൺ​കു​ട്ടി​ക​ൾ​ക്ക് എ​ന്തി​നാ​ണ് വി​ദ്യാ​ഭ്യാ​സം?'; ബി​ഹാ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം

പാ​റ്റ്ന: പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ അ​നാ​വ​ശ്യ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ബി​ഹാ​റി​ലെ പു​തി​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മി​ഥി​ലേ​ഷ് തി​വാ​രി. പെ​ൺ​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് വീ​ടി​ന്‍റെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യു​ന്ന​താ​ണെ​ന്ന മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം വ​ലി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി ഈ ​വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി​ക​ൾ പൊ​തു​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കോ മ​റ്റോ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് പ​ക​രം വീ​ട്ടി​ലി​രി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​ർ​ക്ക് അ​വ​കാ​ശ​മി​ല്ലേ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന്, "പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ താ​നേ ല​ഭി​ച്ചു​കൊ​ള്ളും" എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​ചി​ത്ര​മാ​യ മ​റു​പ​ടി.

രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി​യ മി​ഥി​ലേ​ഷ് തി​വാ​രി ഒ​രു അ​ധ്യാ​പ​ക​നാ​യി​രു​ന്നു. പാ​റ്റ്ന​യി​ൽ സ്വ​ന്ത​മാ​യി ഒ​രു കോ​ച്ചിം​ഗ് സെ​ന്‍റ​റും അ​ദ്ദേ​ഹം ന​ട​ത്തി​യി​രു​ന്നു. ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ലെ വൈ​കു​ണ്ഠ്പൂ​രി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ​യാ​യ അ​ദ്ദേ​ഹം 2025-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് വി​ജ​യി​ച്ച​ത്. 1990 മു​ത​ൽ ബി​ജെ​പി​യി​ൽ സ​ജീ​വ​മാ​ണ്.

മു​ൻ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സൈ​ക്കി​ളും യൂ​ണി​ഫോ​മും ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന​ത്താ​ണ് ഒ​രു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യി​ൽ നി​ന്ന് ഇ​ത്ത​രം പി​ന്നോ​ക്ക ചി​ന്താ​ഗ​തി ഉ​ണ്ടാ​കു​ന്ന​ത്. മ​ന്ത്രി​യു​ടെ സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

 

Kerala

പ​രീ​ക്ഷ ക​ടു​ക​ട്ടി​യാ​കു​മെ​ന്ന വ്യാജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ക​ടു​ക​ട്ടി​യാ​കു​മെ​ന്ന് തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷാ​പ്പേ​ടി​യും ഭീ​തി​യും മാ​റ്റാ​ന്‍ കൗ​ണ്‍​സി​ലിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ ഏ​ഴ് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 630 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്. ഗ​ള്‍​ഫി​ലെ പ​രീ​ക്ഷ​ക​ള്‍ പി​ന്നീ​ട് ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

സ്കൂ​ളു​ക​ളി​ൽ റോ​ഡ് സേ​ഫ്റ്റി കേ​ഡ​റ്റ്സ് പ​ദ്ധ​തി: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ 'റോ​ഡ് സേ​ഫ്റ്റി കേ​ഡ​റ്റ്സ്' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും റോ​ഡ് അ​ച്ച​ട​ക്കം ശീ​ലി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കാ​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ കേ​ഡ​റ്റു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഠി​പ്പി​ക്കു​ക. അ​പ​ക​ട​ര​ഹി​ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ളെ മു​ൻ​നി​ർ​ത്തി മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് മാ​തൃ​ക​യി​ൽ റോ​ഡ് സു​ര​ക്ഷ​യ്ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും.

 

 

Kerala

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം; അ​​​ധ്യാ​​​പ​​​ക​​​രോ​​​ട് ക്രൂ​​​ര​​​ത കാ​​​ട്ടി​​​യി​​​ട്ടി​​​ല്ല: വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു ക്രൂ​​​ര​​​ത കാ​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി.​​​ ശി​​​വ​​​ന്‍​കു​​​ട്ടി പ്ര​​​തി​​​ക​​​രി​​​ച്ചു.

യോ​​​ഗ്യ​​​ത​​​യു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ ഇ​​​ല്ലാ​​​ത്ത​​​താ​​​ണ് പ്ര​​​ശ്‌​​​നം. അ​​​ടു​​​ത്ത​​​യാ​​​ഴ്ച കേ​​​സി​​​ല്‍ വി​​​ധി വ​​​രു​​​മ്പോ​​​ള്‍ അ​​​ത​​​നു​​​സ​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നു പി​​​ടി​​​വാ​​​ശി​​​യി​​​ല്ലെ​​​ന്നും ശി​​​വ​​​ന്‍​കു​​​ട്ടി പ്ര​​​തി​​​ക​​​രി​​​ച്ചു.

Kerala

രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​ട്ടി​ണി കി​ട​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കും; അ​ല്ലാ​തെ ആ​ര്‍​ക്കും ഒ​രു ചേ​ത​വു​മി​ല്ല: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ജ​യി​ലി​ല്‍ നി​രാ​ഹാ​ര​സ​മ​രം ചെ​യ്യു​ക​യാ​ണെ​ന്ന വാ​ര്‍​ത്ത​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​ട്ടി​ണി കി​ട​ന്നാ​ല്‍ ഇ​വി​ടെ ആ​ര്‍​ക്കും ഒ​രു ചേ​ത​വു​മി​ല്ലെ​ന്ന് ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

രാ​ഹു​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ക്കും എ​ന്ന​ല്ലാ​തെ ആ​ര്‍​ക്കാ​ണ് പ്ര​ശ്‌​ന​മെ​ന്നും ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ആ​രും രാ​ഹു​ല്‍ ഈ​ശ്വ​റി​നെ തി​രി​ഞ്ഞു​പോ​ലും നോ​ക്കി​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. രാ​ഹു​ല്‍ ഈ​ശ്വ​റി​ന് സ്വ​ന്തം കു​ടും​ബ​ത്തി​ലെ ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് ഇ​ങ്ങ​നെ അ​നു​ഭ​വ​മു​ണ്ടാ​യാ​ലേ മ​ന​സി​ലാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'മ​ഹാ​ത്മാ​ഗാ​ന്ധി പ​ണ്ട് ജ​യി​ലി​ല്‍ നി​രാ​ഹാ​രം കി​ട​ന്നി​ട്ടു​ണ്ട്. മൊ​ട്ടു​സൂ​ചി​യു​ടെ ഉ​പ​കാ​ര​മു​ള​ള​തി​നാ​ണ് നി​രാ​ഹാ​ര​മെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ തി​രി​ഞ്ഞു​നോ​ക്കും. ഇ​ത് പീ​ഡ​ന​വീ​ര​നെ ന്യാ​യീ​ക​രി​ച്ച​തി​ന​ല്ലേ. ഇ​ര​യെ ത​ക​ര്‍​ക്കു​ന്ന കാ​പാ​ലി​ക​നാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​ര്‍.'-​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞു.

 

Kerala

‘ഓ​പ്പ​റേ​ഷ​ൻ ബ്ലാ​ക്ക് ബോ​ർ​ഡ് ’: കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടിയെന്ന് വി​ദ്യാ​ഭ്യാ​സമ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റിക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഗൗ​​​ര​​​വ​​​ത​​​ര​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പേ​​​രു​​​ള്ള​​​തോ തെ​​​ളി​​​വ് ല​​​ഭി​​​ച്ച​​​തോ ആ​​​യ എ​​​ല്ലാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കും. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ തു​​​ട​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്ക് എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കും. കു​​​റ്റ​​​ക്കാ​​​രാ​​​യ മു​​​ഴു​​​വ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച റി​​​ട്ട​​​യേ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. വ​​​കു​​​പ്പ് ത​​​ല​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കും.

അ​​​ഴി​​​മ​​​തി​​​ക്ക് വ​​​ഴി​​​വ​​​ച്ച എ​​​ല്ലാ ഫ​​​യ​​​ലു​​​ക​​​ളും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ വൈ​​​കിക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

National

രാ​ജാ റാം ​മോ​ഹ​ൻ റോ​യി ബ്രി​ട്ടീ​ഷ് ഏ​ജ​ന്‍റാ​യി​രു​ന്നു​വെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ഭോ​പ്പാ​ൽ: സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വ് രാ​ജാ റാം ​മോ​ഹ​ൻ റോ​യി​യെ ബ്രി​ട്ടീ​ഷ് ഏ​ജ​ന്‍റെ​ന്ന് വി​ളി​ച്ച് മ​ധ്യ​പ്ര​ദേ​ശ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ന്ദ​ർ സിം​ഗ് പ​ർ​മാ​ർ.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ജാ​തി​യു​ടെ പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച ഒ​രു ബ്രി​ട്ടീ​ഷ് ഏ​ജ​ന്‍റാ​യി റോ​യ് പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​യി​രു​ന്നു അ​ഗ​ർ മാ​ൽ​വ​യി​ലെ ബി​ർ​സ മു​ണ്ട ജ​യ​ന്തി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വേ ഇ​ന്ദ​ർ സിം​ഗ് പ​ർ​മാ​ർ പ​റ​ഞ്ഞ​ത്.

ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സ​ത്തെ തു​ട​ർ​ന്നു കൂ​ട്ട​മാ​യി മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ അ​ക്കാ​ല​ത്തു ബം​ഗാ​ളി​ൽ ന​ട​ന്നി​രു​ന്നെ​ന്നും റോ​യി​യെ​ട​ക്കം നി​ര​വ​ധി ഇ​ന്ത്യ​ൻ പ​രി​ഷ്ക​ർ​ത്താ​ക്ക​ളെ ബ്രി​ട്ടീ​ഷു​കാ​ർ ‘അ​ടി​മ​ക​ളാ​ക്കി​യി​രു​ന്നു’ എ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഈ ​തു​ട​ർ​ച്ച​യെ ത​ക​ർ​ത്തു ആ​ദി​വാ​സി സ്വ​ത്വ​ത്തെ​യും സ​മൂ​ഹ​ത്തെ​യും സം​ര​ക്ഷി​ച്ച​ത് ബി​ർ​സ മു​ണ്ട​യാ​ണെ​ന്നും പ​ർ​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ​ർ​മാ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ട് കോ​ൺ​ഗ്ര​സ് രൂ​ക്ഷ​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. പ​ർ​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​യെ നാ​ണ​ക്കേ​ടെ​ന്നാ​ണു കോ​ൺ​ഗ്ര​സ് വ​ക്താ​വ് ഭു​പേ​ന്ദ്ര ഗു​പ്ത വി​ളി​ച്ച​ത്.

പ​ർ​മാ​റി​ന്‍റെ ച​രി​ത്ര​ബോ​ധ​ത്തെ ചോ​ദ്യം ചെ​യ്ത ഭു​പേ​ന്ദ്ര ഗു​പ്ത, സ​തി നി​ർ​ത്ത​ലാ​ക്ക​ൽ ബ്രി​ട്ടീ​ഷ് ദ​ല്ലാ​ൾ പ​ണി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നോ എ​ന്ന് ചോ​ദി​ച്ചു. ‘ഇ​ത് എ​ന്ത് ത​രം ദ​ല്ലാ​ൾ പ​ണി​യാ​യി​രു​ന്നു?. ബ്രി​ട്ടീ​ഷു​കാ​രു​ടെ ദ​ല്ലാ​ള​ന്മാ​രാ​യി​രു​ന്ന​വ​രാ​ണ് ഇ​ന്ന് ഇ​ത് പ​റ​യു​ന്ന​ത്– ഗു​പ്ത പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​താ​ദ്യ​മാ​യ​ല്ല ഇ​ന്ദ​ർ സിം​ഗ് പ​ർ​മാ​ർ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ ക​ണ്ടെ​ത്തി​യ​ത് വാ​സ്കോ‍​ഡ ഗാ​മ​യ​ല്ലെ​ന്നും വ്യാ​പാ​രി​യാ​യ ച​ന്ദ​ൻ എ​ന്ന​യാ​ളാ​ണെ​ന്നും ന​മ്മ​ൾ പ​ഠി​ച്ച​ത് തെ​റ്റാ​യ ച​രി​ത്ര​മാ​ണെ​ന്നും മു​ൻ​പ് ഇ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞി​രു​ന്നു.

ആ​ർ​എ​സ്എ​സു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ എ​ഴു​തി​യ​ത​ട​ക്കം 88 പു​സ്ത​ക​ങ്ങ​ൾ ഗ​വ​ൺ​മെ​ന്‍റ്/ ‌സ്വ​കാ​ര്യ കോ​ള​ജ് ലൈ​ബ്ര​റി​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ൻ​പ് ഇ​ന്ദ​ർ സിം​ഗ് പ​ർ​മാ​റി​ന്‍റെ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.

District News

വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യെ തെ​രു​വി​ൽ ത​ട​യും: കെ​എ​സ്‌യു

പ​ത്ത​നം​തി​ട്ട: പി​എം ശ്രീ ​വി​ഷ​യ​ത്തി​ൽ സി​പി​എം, ബി​ജെ​പി ഡീ​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ കെ​എ​സ്‌യു. ​നാ​ളെ വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് കെ​എ​സ്‌യു ​നെ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു.

നാ​ളെ സ്പീ​ക്ക് അ​പ്പ് കാ​മ്പ​യ്നും, ചൊ​വ്വാ​ഴ്ച നി​യോ​ജ​ക മ​ണ്ഡ​ലത​ല​ങ്ങ​ളി​ൽ സ്റ്റു​ഡ​ൻ​സ് വാ​ക്ക് പ​രി​പാ​ടി​യും ബു​ധ​നാ​ഴ്ച ജി​ല്ലാ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് 1000 വി​ദ്യാ​ർ​ഥി​ക​ളെ അ​ണി നി​ർ​ത്തി ലോം​ഗ് മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കാ​ൻ മാ​ര​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ തീ​രു​മി​ന​മാ​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ അ​ജ​ണ്ട​ക​ളെ രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ഉ​പാ​ധി​യാ​യി പി​എം ശ്രീ ​ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കെ​എ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ കേ​ര​ള​ത്തി​ന്‍റെ മേ​ഖ​ല​യെ ആ​ർ​എ​സ്എ​സി​നു തീ​റെ​ഴു​തി​യ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് എ​ൻ​എ​സ്‌യു -​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​ലേ​ഖ ബൂ​സ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ എം.​ജെ.​ യ​ദു​കൃ​ഷ്ണ​ൻ, അ​രു​ൺ രാ​ജേ​ന്ദ്ര​ൻ, ആ​ൻ​ സെ​ബാ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ് ഷ​മാ​സ്,സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: കെ​പി​എ​സ്ടി​എ

കൊ​​​​ച്ചി: സ്വ​​​​ന്തം മു​​​​ന്ന​​​​ണി​​​​യി​​​​ലെ ഘ​​​​ട​​​​ക​​​ക​​​​ക്ഷി​​​​ക​​​​ളെ​​​പ്പോ​​​ലും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ക്കാ​​​​തെ ര​​​​ഹ​​​​സ്യ​​​​മാ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യെ സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ അ​​​​ജ​​​​ൻ​​​ഡ​​​​യ്ക്കു തീ​​​​റെ​​​​ഴു​​​​തി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​ച്ച് പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് കെ​​​​പി​​​​എ​​​​സ്ടി​​​​എ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ലോ​​​​ക​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗം ഇ​​​​ട​​​​തു​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ നാ​​​​ൾ മു​​​​ത​​​​ൽ വി​​​​ക​​​​ല​​​​മാ​​​​യ ന​​​​യ​​​​ങ്ങ​​​​ൾ മൂ​​​​ലം ത​​​​ക​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പി​​​​ത മ​​​​തേ​​​​ത​​​​ര​​​മു​​​​ഖ​​​​ത്തെ ച​​​​വി​​​​ട്ടി​​​​ത്താ​​​​ഴ്ത്താ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി​​​​യ​​​​തി​​​​ന്‍റെ ഗൂ​​​​ഢ​​​​ല​​​​ക്ഷ്യം പ്ര​​​​ബു​​​​ദ്ധ​​​​കേ​​​​ര​​​​ളം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​അ​​​​ബ്‌​​​ദു​​​​ൾ മ​​​​ജീ​​​​ദ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ. അ​​​​ര​​​​വി​​​​ന്ദ​​​​ൻ, ട്ര​​​​ഷ​​​​റ​​​​ർ വ​​​​ട്ട​​​​പ്പാ​​​​റ അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ബി. ​​​​സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, എ​​​​ൻ. രാ​​​​ജ്മോ​​​​ഹ​​​​ൻ , ബി. ​​​​ബി​​​​ജു, അ​​​​നി​​​​ൽ വെ​​​​ഞ്ഞാ​​​​റ​​​​മൂ​​​​ട്, ടി.​​​​യു. സാ​​​​ദ​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

 

Kerala

പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​യ​ണം: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി​എം ശ്രീ​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​യ​ണ​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സി​പി​ഐ എ​ടു​ക്കു​ന്ന തീ​രു​മാ​നം മ​ന്ത്രി​മാ​ർ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​ച്ച​തോ​ടെ മ​ന്ത്രി​സ​ഭ​യെ ഇ​രു​ട്ടി​ൽ നി​ർ​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച ഒ​രു കാ​ര്യ​വും ഞ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സി​പി​ഐ എ​ടു​ക്കു​ന്ന തീ​രു​മാ​നം ഒ​രു​തു​ള്ളി വെ​ള്ളം ചേ​ർ​ക്കാ​തെ മ​ന്ത്രി​മാ​ർ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വ​യ്ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​തെ​ല്ലാം പാ​ർ​ട്ടി തീ​രു​മാ​നി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

Kerala

പി​എം ശ്രീ: ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ഏ​ക​പ​ക്ഷീ​യ​മെ​ന്ന് എ​ഐ​വൈ​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ഏ​ക​പ​ക്ഷീ​യ​മെ​ന്ന് എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ.

മു​ന്ന​ണി മ​ര്യാ​ദ​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ശി​വ​ൻ​കു​ട്ടി​യു​ടേ​ത് അ​പ​ക്വ​മാ​യ ഇ​ട​പെ​ട​ലാ​ണ്. കേ​ന്ദ്ര​ത്തി​നെ​തി​രാ​യ സ​മ​ര​ങ്ങ​ളെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ജി​സ്മോ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പി​എം ശ്രീ ​ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ അ​ർ​ഥ​മി​ല്ല. പ​ണ​ത്തി​ന് വേ​ണ്ടി ന​യ​ത്തി​ന് കീ​ഴ്പ്പെ​ട​രു​ത്.

പി​എം ശ്രീ​യി​ലൂ​ടെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ഒ​ളി​ച്ചു​ക​ട​ത്താ​നാ​ണ് ശ്ര​മം. ഐ​എ​എ​സ് ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ജി​സ്മോ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up