Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fast

Wayanad

ജില്ലയിൽ‌ എ​ട്ടു നോ​മ്പാ​ച​ര​ണം നടത്തും

മീ​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി

ക​ല്‍​പ്പ​റ്റ: മീ​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് സൂ​നോ​റോ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളും എ​ട്ടു​നോ​മ്പ് ആ​ച​ര​ണ​വും സു​വി​ശേ​ഷ​ധാ​ര​യും സം​ഗീ​ത വി​രു​ന്നും സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ത്തും. വി​കാ​രി ഫാ. ​യെ​ല്‍​ദോ​സ് കാ​ട്ടു​കു​ടി, ട്ര​സ്റ്റി കെ.​എം. കു​ര്യാ​ക്കോ​സ് കാ​വ​നാ​കു​ടി​യി​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ന്‍റോ ഏ​ബ്ര​ഹാം, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ.​എം. ജി​നീ​ഷ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​താ​ണ് വി​വ​രം. ഇ​ന്നു രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷ​മാ​ണ് കൊ​ടി​യേ​റ്റ്.

പെ​രു​ന്നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​കും. ശു​ശ്രൂ​ഷ​ക​ളി​ല്‍ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ മാ​ത്യൂ​സ് മോ​ര്‍ അ​ന്തീ​മോ​സ്, മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഗീ​വ​ര്‍​ഗീ​സ് മോ​ര്‍ സ്‌​തേ​ഫാ​നോ​സ് എ​ന്നി​വ​രും വൈ​ദി​ക​രും കാ​ര്‍​മി​ക​രാ​കും. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​വ​രെ​യാ​ണ് സു​വി​ശേ​ഷ​ധാ​ര. മീ​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് മെ​ല​ഡീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗാ​ന​ശു​ശ്രൂ​ഷ.

പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് എം​ജെ​എ​സ്എ​സ്എ മീ​ന​ങ്ങാ​ടി മേ​ഖ​ലാ അ​ധ്യാ​പ​ക സം​ഗ​മ​വും മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, തൂ​ഫാ​ന്‍ ഷൂ​ട്ടൗ​ട്ട്, കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. സ​മാ​പ​ന​ദി​ന​മാ​യ എ​ട്ടി​ന് ഉ​ച്ച​യ്ക്ക് 12ന് ​പൊ​തു​സ​മ്മേ​ള​നം ചേ​രും. അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ മാ​ത്യൂ​സ് മോ​ര്‍ അ​ന്തീ​മോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്‌​നേ​ഹ​സ്പ​ര്‍​ശം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ടം ഉ​ദ്ഘാ​ട​നം ന​ട​ത്തും. പ​ദ്ധ​തി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് കാ​ന്‍​സ​ര്‍, വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ​സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ലും ഇ​ത്ര​യും തു​ക ന​ല്‍​കും. പൊ​തു​സ​ദ്യ​ക്കു​ശേ​ഷം കൊ​ടി​യി​റ​ക്കും.

പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യം

പു​ല്‍​പ്പ​ള്ളി:​പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ള്‍ ആ​ഘോ​ഷ​വും 31 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ എ​ട്ട് വ​രെ ന​ട​ത്തും.

നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​വി​കാ​രി ഫാ. ​സ​ജി ഇ​ള​യി​ട​ത്ത് കൊ​ടി​യേ​റ്റും. ഫാ. ​ജോ​ര്‍​ജ് മ​മ്പി​ള്ളി​ല്‍ സ​ന്നി​ഹി​ത​നാ​കും. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. വ​ച​ന​സ​ന്ദേ​ശം: ഫാ. ​നി​തി​ന്‍ കോ​ട്ട​വാ​തു​ക്ക​ല്‍. 6.30ന് ​പാ​ടി​ച്ചി​റ ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്ന​രം 4.30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, കാ​ഴ്ച​വ​യ്പ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന. ആ​റി​ന് രാ​വി​ലെ 6.30ന് ​കു​ട്ടി​ക​ള്‍​ക്ക് മ​ത​ബോ​ധ​ന ക്ലാ​സ്. വൈ​കു​ന്നേ​രം 4.30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, കാ​ഴ്ച​വ​യ്പ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം നൊ​വേ​ന. ഏ​ഴി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.

വൈ​കു​ന്നേ​രം 4.30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, കാ​ഴ്ച​വ​യ്പ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന. വൈ​കു​ന്നേ​ര​ത്തെ ശു​ശ്രൂ​ഷ​ക​ളി​ല്‍ യാ​ഥാ​ക്ര​മം ഫാ. ​തോ​മ​സ് പ​ള്ള​ത്ത്, ഫാ. ​ജി​ന്‍റോ ത​ട്ടു​പ​റ​മ്പി​ല്‍, ഫാ. ​സ​ജി പു​ഞ്ച​യി​ല്‍,ഫാ. ​ജോ​സ് തെ​ക്കേ​മു​റി, ഫാ. ​സി​ജോ പാ​ലാ​ത്ത്, ഫാ. ​ഷാ​ജി ഒ​എ​ഫ്എം, ഫാ. ​ബാ​ബു മാ​പ്ല​ശേ​രി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​കും.

സ​മാ​പ​ന​ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 9.30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല,കാ​ഴ്ച​വ​യ്പ്, 10ന് ​ഫാ. തോ​മ​സ് ക​ച്ചി​റ​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം: ഫാ. ​ജോ​ര്‍​ജ് ആ​ലൂ​ക്ക. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക​ല്‍.

Latest News

Corehub Up