x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടു നോ​മ്പാ​ച​ര​ണം നാ​ളെ തു​ട​ങ്ങും

വെബ് ഡെസ്ക്
Published: August 30, 2026 01:19 AM IST | Updated: August 30, 2026 01:19 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: സി​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി എ​ട്ടു നോ​മ്പാ​ച​ര​ണം ന​ട​ത്തു​ന്നു. തി​രു​നാ​ളി​ന് നാ​ളെ വൈ​കി​ട്ട് 5.30ന് ​വി​കാ​രി ഫാ. ​വി​ല്ല്യം രാ​ജ​ൻ കൊ​ടി​യേ​റ്റും. ക​ല്ലാ​യി സെ​ന്‍റ് പാ​ട്രി​ക്സ‌് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി പാ​ല്യ​ത്ത​റ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

സെ​ന്‍റ് വി​ൻ​സെ​ന്‍റ് കോ​ള​നി​യി​ലെ ഹോ​ളി റെ​ഡീ​മേ​ഴ്‌​സ് കോ​ൺ​വെ​ന്‍റ് നേ​തൃ​ത്വം ന​ൽ​കും. വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി, പു​ഷ്‌​പാ​ർ​ച്ച​ന എ​ന്നി​വ​യാ​ണ് തി​രു​ക​ർ​മ്മ​ങ്ങ​ൾ. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് തി​രു​നാ​ൾ ദി​ന​ത്തി​ൽ കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഡോ. ​ജ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

Tags : Nattuvishesham DistrictNews DeepikaNews Fast

Recent News

Corehub Up