പ്രതീകാത്മക ചിത്രം
മീനങ്ങാടി സെന്റ് മേരീസ് പള്ളി
കല്‍പ്പറ്റ: മീനങ്ങാടി സെന്റ് മേരീസ് സൂനോറോ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പ് ആചരണവും സുവിശേഷധാരയും സംഗീത വിരുന്നും സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടുവരെ നടത്തും. വികാരി ഫാ. യെല്‍ദോസ് കാട്ടുകുടി, ട്രസ്റ്റി കെ.എം. കുര്യാക്കോസ് കാവനാകുടിയില്‍, ജോയിന്റ് സെക്രട്ടറി ജിന്റോ ഏബ്രഹാം, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എ.എം. ജിനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ഇന്നു രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് കൊടിയേറ്റ്.
പെരുന്നാള്‍ ദിനങ്ങളില്‍ രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന ഉണ്ടാകും. ശുശ്രൂഷകളില്‍ അങ്കമാലി ഭദ്രാസനാധിപന്‍ മാത്യൂസ് മോര് അന്തീമോസ്, മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് എന്നിവരും വൈദികരും കാര്‍മികരാകും. ദിവസവും രാവിലെ 10 മുതല്‍ ഉച്ചവരെയാണ് സുവിശേഷധാര. മീനങ്ങാടി സെന്റ് മേരീസ് മെലഡീസിന്റെ നേതൃത്വത്തിലാണ് ഗാനശുശ്രൂഷ.
പെരുന്നാളിന്റെ ഭാഗമായി നാലിന് ഉച്ചകഴിഞ്ഞ് എംജെഎസ്എസ്എ മീനങ്ങാടി മേഖലാ അധ്യാപക സംഗമവും മറ്റു ദിവസങ്ങളില്‍ യുവജനങ്ങള്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്, തൂഫാന് ഷൂട്ടൗട്ട്, കായിക മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. സമാപനദിനമായ എട്ടിന് ഉച്ചയ്ക്ക് 12ന് പൊതുസമ്മേളനം ചേരും. അങ്കമാലി ഭദ്രാസനാധിപന്‍ മാത്യൂസ് മോര് അന്തീമോസ് ഉദ്ഘാടനം ചെയ്യും. വികാരി അധ്യക്ഷത വഹിക്കും. സ്നേഹസ്പര്‍ശം പദ്ധതി രണ്ടാംഘട്ടം ഉദ്ഘാടനം നടത്തും. പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് ചികിത്സാസഹായം അനുവദിച്ചത്. രണ്ടാം ഘട്ടത്തിലും ഇത്രയും തുക നല്‍കും. പൊതുസദ്യക്കുശേഷം കൊടിയിറക്കും.
പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം
പുല്‍പ്പള്ളി:പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ ജനനത്തിരുനാള്‍ ആഘോഷവും 31 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ നടത്തും.
നാളെ വൈകുന്നേരം 4.45ന് വികാരി ഫാ. സജി ഇളയിടത്ത് കൊടിയേറ്റും. ഫാ. ജോര്‍ജ് മമ്പിള്ളില്‍ സന്നിഹിതനാകും. അഞ്ചിന് വിശുദ്ധ കുര്‍ബാന. വചനസന്ദേശം: ഫാ. നിതിന്‍ കോട്ടവാതുക്കല്‍. 6.30ന് പാടിച്ചിറ ടൗണ്‍ കപ്പേളയിലേക്ക് പ്രദക്ഷിണം.
ഒന്നു മുതല്‍ അഞ്ച് വരെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. വൈകുന്നരം 4.30ന് ആരാധന, ജപമാല, കാഴ്ചവയ്പ്, വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന. ആറിന് രാവിലെ 6.30ന് കുട്ടികള്‍ക്ക് മതബോധന ക്ലാസ്. വൈകുന്നേരം 4.30ന് ആരാധന, ജപമാല, കാഴ്ചവയ്പ്, വിശുദ്ധ കുര്‍ബാന, വചനസന്ദേശം നൊവേന. ഏഴിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന.
വൈകുന്നേരം 4.30ന് ആരാധന, ജപമാല, കാഴ്ചവയ്പ്, വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന. വൈകുന്നേരത്തെ ശുശ്രൂഷകളില്‍ യാഥാക്രമം ഫാ. തോമസ് പള്ളത്ത്, ഫാ. ജിന്റോ തട്ടുപറമ്പില്‍, ഫാ. സജി പുഞ്ചയില്‍,ഫാ. ജോസ് തെക്കേമുറി, ഫാ. സിജോ പാലാത്ത്, ഫാ. ഷാജി ഒഎഫ്എം, ഫാ. ബാബു മാപ്ലശേരി എന്നിവര്‍ കാര്‍മികരാകും.
സമാപനദിനമായ എട്ടിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. 9.30ന് ആരാധന, ജപമാല,കാഴ്ചവയ്പ്, 10ന് ഫാ. തോമസ് കച്ചിറയിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വചന സന്ദേശം, നൊവേന. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം: ഫാ. ജോര്‍ജ് ആലൂക്ക. തുടര്‍ന്ന് സ്നേഹവിരുന്ന്, കൊടിയിറക്കല്‍.