Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flashflood

മഴക്കെടുതി: മുഖ്യമന്ത്രി മലപ്പുറത്തേക്ക്

മലപ്പുറം: മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ച മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടി.കെ കോളനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും.

അതേസമയം, പൂ​​​ക്കോ​​​ട്ടും​​​പാ​​​ടം അ​​​മ​​​ര​​​ന്പ​​​ലം-​​​ചോ​​​ക്കാ​​​ട് കോ​​​ട്ട​​​പ്പു​​​ഴ ടി​​​കെ കോ​​​ള​​​നി ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ അ​​​പ്ര​​​തീ​​​ക്ഷി​​​ത മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞാ‍യറാഴ്ച വൈകുന്നേരം രണ്ടുപേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

വണ്ടൂര്‍ സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരൂര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.

ടികെ നഗറിന്‍റെ ഭാഗമായ പൊട്ടിക്കലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ആറുപേരാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. പ്രദേശവാസിയായ ഒരു സ്ത്രീയെ ഇനി കണ്ടെത്താനുണ്ട്.

എന്‍ഡിആര്‍എഫിനൊപ്പം ആര്‍ആര്‍എഫിന്‍റെ 10 സംഘവും തെരച്ചിലിന്‍റെ ഭാഗമായിട്ടുണ്ട്. മന്ത്രി എ.പി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഞാ‍യറാഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​ണു ശ​​​ക്ത​​​മാ​​​യ മ​​​ല​​​വെ​​​ള്ള​​പ്പാ​​​ച്ചി​​​ലു​​​ണ്ടാ​​​യ​​​ത്. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

International

മ​ര​ണ​സം​ഖ്യ 1,127 ആ​യി ഉ​യ​ർ​ന്നു; 4,800ല​ധി​കം പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,127 ആ​യി ഉ​യ​ർ​ന്ന​താ​യി നേ​പ്പാ​ൾ പൊ​ലി​സ് അ​റി​യി​ച്ചു. ദു​ര​ന്തം സം​ഭ​വി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും കാ​ണാ​താ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​തു​വ​രെ 6,541 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ സൈ​ന്യം, കാ​ണാ​താ​യ 4,858 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 324 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​ണാ​താ​യ സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും തി​രി​കെ ബ​ന്ധ​പ്പെ​ട്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ടൂ​റി​സം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

നേ​പ്പാ​ളി​ൽ​നി​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​പ്പെ​ട്ട് ഒ​ലി​ച്ചു​പോ​യ അ​ഞ്ച് നേ​പ്പാ​ളി പൗ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ​നി​ന്ന് ക​ണ്ടെ​ത്തി നേ​പ്പാ​ൾ പൊ​ലി​സി​ന് കൈ​മാ​റി.

അ​തി​നി​ടെ, നേ​പ്പാ​ളി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ന​ദി​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ ക​ഴി​ക്ക​രു​തെ​ന്ന് ബി​ഹാ​ർ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ള​ത്തി​ൽ മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കി​ക്കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശം.

Kerala

കള്ളാടി മണ്ണിടിച്ചില്‍: വിദഗ്ധ സമിതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം

കല്‍പ്പറ്റ: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി പ്രദേശത്ത് മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മീനാക്ഷി പാലത്തിന് സമീപം ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിന്‍റെ കാരണം ഉള്‍പ്പടെ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

റിപ്പോര്‍ട്ട് തയാറാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ട കാര്യങ്ങള്‍ സമിതി വിശകലനം ചെയ്തുവരികയാണ്. സമിതി അംഗങ്ങള്‍ ദിവസത്തിനുള്ളില്‍ സിറ്റിംഗ് നടത്തി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുമെന്നാണ് വിവരം. സമിതി റിപ്പോര്‍ട്ട് തുരങ്കപാത പദ്ധതിയെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച തുരങ്കപാത നിര്‍മാണം പുനരാരംഭിക്കുന്നതില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം. തുരങ്കനിര്‍മാണം തുടരുന്നത് പ്രകൃതി ദുരന്തത്തിന് ഇടായാക്കുമോ എന്നതും വിദഗ്ധ സമിതിയുടെ വിശകലന വിഷയമാണ്.

ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രന്‍ ചെയര്‍മാനും ദുരന്ത നിവാരണ സെക്രട്ടറി കെ. ജീവന്‍ ബാബു കണ്‍വീനറും പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.സി.കെ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ.പി. പുകഴേന്തി, പൊതുമരാമത്ത് സെക്രട്ടറി ഡോ.അദീല അബ്ദുള്ള എന്നിവര്‍ അംഗങ്ങളുമായി ജൂലൈ 10നാണ് വിദഗ്ധ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം.

തുരങ്കപാത പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികള്‍, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം ലഭ്യമാക്കിയ അനുമതികള്‍, നിര്‍മാണ കരാര്‍ വ്യവസ്ഥകളുടെ പാലനം, സുരക്ഷാ വീഴ്ചകള്‍ എന്നിവയും സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പരിശോധനാവിഷയങ്ങളാണ്.

വിദഗ്ധ സമിതി ജൂലൈ 23ന് മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില്‍ നിഗമനത്തില്‍ എത്താനാകില്ലെന്നുമാണ് സന്ദര്‍ശനാനന്തരം ഡോ.സി.പി. രാജേന്ദ്രന്‍ അറിയിച്ചത്. എട്ടുപേരുടെ മരണത്തിനിടയാക്കിയാതാണ് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം. കരാര്‍ സ്ഥാപനമായ ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമായ ഇതര സംസ്ഥാനക്കാരാണ് മരിച്ചത്.

International

ത​ക​ർ​ന്ന​ടി​ഞ്ഞ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ഉ​ട​മ​ക​ളെ കാ​ത്തി​രു​ന്ന് നാ​യ്ക്ക​ൾ; നേ​പ്പാ​ളി​ൽ​നി​ന്നു നൊ​മ്പ​ര​ക്കാ​ഴ്ച​ക​ൾ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ മി​ന്ന​ൽ​പ്ര​ള​യം വി​ത​ച്ച മ​ഹാ​ദു​ര​ന്ത​ത്തി​നി​ട​യി​ൽ​നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച​ക​ൾ. വീ​ടും ഉ​റ്റ​വ​രെ​യും ന​ഷ്‌​ട​പ്പെ​ട്ട മ​നു​ഷ്യ​ർ​ക്കൊ​പ്പം, അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ തി​ര​യു​ന്ന വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നൊ​മ്പ​ര​മാ​കു​ക​യാ​ണ്. പ്ര​ള​യം മ​നു​ഷ്യ​രെ​യും അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും എ​ങ്ങ​നെ വേ​ർ​പെ​ടു​ത്തി​യെ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ദു​ര​ന്തം വ​ലി​യ നാ​ശം​വി​ത​ച്ച ധും​ഗെ പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള ലി​ല്ലി എ​ന്ന നാ​യ​യു​ടെ കാ​ത്തി​രി​പ്പാ​ണ് ഇ​തി​ൽ ഏ​റ്റ​വും വേ​ദ​ന​ജ​ന​കം. താ​ൻ ജീ​വി​ച്ചി​രു​ന്ന വീ​ട് നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ക​ഴു​ത്തി​ലൊ​രു ബെ​ൽ​റ്റു​മാ​യി ലി​ല്ലി ഇ​പ്പോ​ഴും ഇ​രി​പ്പു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ അ​വ​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ത​ന്നെ ഊ​ട്ടി​യി​രു​ന്ന ഹോ​ട്ട​ൽ ഉ​ട​മ​യെ തി​ര​യു​ക​യാ​ണ് അ​വ​ളി​പ്പോ​ഴും. ലി​ല്ലി​യു​ടെ ഉ​ട​മ​യ​ട​ക്കം നി​ര​വ​ധി പേ​രെ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തു കാ​ണാ​താ​യി​ട്ടു​ള്ള​ത്.

അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രി​ല​യ​ന​ക്കം കാ​ത്ത്

ത​ക​ർ​ന്ന​ടി​ഞ്ഞ ഒ​രു വീ​ടി​നു​ള്ളി​ൽ ചെ​ളി​യി​ൽ കു​ളി​ച്ച് ക്ഷീ​ണി​ത​നാ​യി ഇ​രി​ക്കു​ന്ന മ​റ്റൊ​രു നാ​യ​യു​ടെ ദൃ​ശ്യ​ങ്ങ​ളും വൈ​റ​ലാ​ണ്. വീ​ടി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ഒ​ലി​ച്ചു​പോ​യി​ട്ടും, അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ന്‍റെ ഉ​ട​മ​സ്ഥ​ർ മ​ട​ങ്ങി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ​ത്.

ഭോ​ട്ടെ കോ​ശി ന​ദി​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നാ​ശ​ന​ഷ്‌​ട​ങ്ങ​ളു​ണ്ടാ​യ ര​സു​വ​യി​ലും സ​മാ​ന​മാ​യ കാ​ഴ്ച കാ​ണാം. ത​ക​ർ​ന്ന ഒ​രു വീ​ടി​നു പു​റ​ത്ത് ത​ന്‍റെ യ​ജ​മാ​ന​നെ അ​വ​സാ​ന​മാ​യി ക​ണ്ട സ്ഥ​ല​ത്തു​നി​ന്ന് മാ​റാ​ൻ കൂ​ട്ടാ​ക്കാ​തെ ഇ​രി​ക്കു​ക​യാ​ണ് ഒ​രു നാ​യ.

പ്ര​ള​യ​ജ​ല​ത്തി​ൽ ഒ​ലി​ച്ചു​പോ​യി ക​ന​ത്ത ചെ​ളി​യി​ൽ കു​ടു​ങ്ങി​യ ഒ​രു നാ​യ​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളും എ​ക്സി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​വ​ശ​നാ​യ നാ​യ​യെ ഇ​വ​ർ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

ആ​ശ്വാ​സ​ത്തി​ന്‍റെ പു​നഃ​സ​മാ​ഗ​മം

സ​ങ്ക​ട​ക്കാ​ഴ്ച​ക​ൾ​ക്കി​ട​യി​ൽ ആ​ശ്വാ​സ​മേ​കു​ന്ന ഒ​രു ദൃ​ശ്യ​വു​മു​ണ്ട്. പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട് മൂ​ന്നോ നാ​ലോ ദി​വ​സ​മാ​യി വേ​ർ​പി​രി​ഞ്ഞ ത​ന്‍റെ പ്രി​യ​പ്പെ​ട്ട നാ​യ​യെ സു​ര​ക്ഷി​ത​നാ​യി തി​രി​കെ ല​ഭി​ച്ച​പ്പോ​ൾ ഒ​രു സ്ത്രീ ​അ​തി​നെ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​യു​ന്ന വീ​ഡി​യോ ഏ​വ​രു​ടെ​യും ക​ണ്ണ് ന​ന​യി​ക്കും. ചു​റ്റു​മു​ള്ള ദു​ര​ന്ത​ങ്ങ​ൾ മ​റ​ന്ന്, ന​ഷ്‌​ട​പ്പെ​ട്ടെ​ന്നു ക​രു​തി​യ ത​ന്‍റെ അ​രു​മ​യെ തി​രി​കെ കി​ട്ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു അ​വ​ർ.

നേ​പ്പാ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് നാ​യ്ക്ക​ളോ​ടു​ള്ള ആ​ത്മ​ബ​ന്ധം വ​ള​രെ വ​ലു​താ​ണ്. 'കു​ക്കൂ​ർ തി​ഹാ​ർ' എ​ന്ന വാ​ർ​ഷി​ക ഉ​ത്സ​വ​ത്തി​ൽ നാ​യ്ക്ക​ളെ മാ​ല​യി​ട്ടും കു​ങ്കു​മം അ​ണി​യി​ച്ചും അ​വ​ർ ആ​ദ​രി​ക്കാ​റു​ണ്ട്. മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ഈ ​വ​ലി​യ സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ഈ ​ദു​ര​ന്ത​മു​ഖ​ത്തും കാ​ണാ​നാ​കു​ന്ന​ത്.

ഉ​റ്റ​വ​രെ തേ​ടി​യു​ള്ള മ​നു​ഷ്യ​രു​ടെ അ​ന്വേ​ഷ​ണം ഒ​രു​വ​ശ​ത്ത് തു​ട​രു​മ്പോ​ൾ, ഒ​രു​പ​ക്ഷേ ഇ​നി ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രാ​ത്ത യ​ജ​മാ​ന​ന്മാ​രു​ടെ കാ​ൽ​പ്പെ​രു​മാ​റ്റ​വും കാ​ത്ത് ഈ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും ത​ക​ർ​ന്ന​ടി​ഞ്ഞ വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ കാ​വ​ലി​രി​ക്കു​ക​യാ​ണ്.

International

നേ​പ്പാ​ൾ പ്ര​ള​യ​ദു​ര​ന്തം: വീ​ടി​നു​ള്ളി​ൽ​നി​ന്ന് 23 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ പ്ര​ള​യ​ദു​ര​ന്തം ന​ട​ന്ന് ഒ​രാ​ഴ്ച​യാ​യി​ട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്നു ക​ര​ള​ലി​യി​ക്കു​ന്ന നി​ര​വ​ധി വാ​ർ​ത്ത​ക​ളാ​ണ് വ​രു​ന്ന​ത്. നു​വാ​ക്കോ​ട്ട് ജി​ല്ല​യി​ലെ ബി​ദൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​പ്പെ​ട്ട പ​ത്താം വാ​ർ​ഡി​ലെ ബെ​ത്രാ​വ​തി പ്ര​ദേ​ശ​ത്തു പ്ര​ള​യാ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ പൂ​ർ​ണ​മാ​യി പൂ​ണ്ടു​പോ​യ ഒ​രു വീ​ടി​നു​ള്ളി​ൽ​നി​ന്ന് ഇ​ന്നു രാ​വി​ലെ 23 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

പ്ര​ള​യം ആ​ഞ്ഞ​ടി​ച്ച സ​മ​യം ര​ക്ഷ​പ്പെ​ടാ​നാ​യി ഇ​വ​ർ ഈ ​വീ​ടി​നു​ള്ളി​ൽ അ​ഭ​യം പ്രാ​പി​ച്ച​താ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. എ​ന്നാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ്ര​ള​യ​ത്തോ​ടൊ​പ്പം ഒ​ഴു​കി​യെ​ത്തി​യ കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും ചെ​ളി​യും വീ​ടി​നു മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​വി​ടെ​ത്ത​ന്നെ​യു​ള്ള ഒ​രു വീ​ട്ടി​ൽ​നി​ന്ന് ആ​റു മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ത്തി​രു​ന്നു. ബാ​ക്കി​യു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്ക​ടി​യി​ലു​ണ്ടോ എ​ന്ന സം​ശ​യ​ത്തി​ൽ തെ​ര​ച്ചി​ൽ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

കാ​ണാ​താ​യ പ്രി​യ​പ്പെ​ട്ട​വ​രെ തി​ര​ഞ്ഞ് ആ​ശു​പ​ത്രി​ക​ളി​ൽ ബ​ന്ധു​ക്ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ല​തും ജീ​ർ​ണി​ച്ച നി​ല​യി​ലാ​യ​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ ഏ​റെ പ്ര​യാ​സ നേ​രി​ടു​ന്നു​ണ്ട്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും ഡി​എ​ൻ​എ കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ് വ്യ​ക്തി​വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കു​ക. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 18 ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ഇ​തി​നാ​യി നേ​പ്പാ​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ സം​സ്ക​രി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, നേ​പ്പാ​ളി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​കയാണ്. ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത 987 മ​ര​ണ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​ത് ചി​ത്വാ​ൻ ജി​ല്ല​യി​ലാ​ണ്-321 പേ​ർ. ന​വ​ൽ​പ​രാ​സി ഈ​സ്റ്റ് (216), ന​വ​ൽ​പ​രാ​സി വെ​സ്റ്റ് (170), നു​വാ​ക്കോ​ട്ട് (95), ഗോ​ർ​ഖ (65), ധാ​ഡിം​ഗ് (55), ര​സു​വ (27) എ​ന്നി​വ​യാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു ജി​ല്ല​ക​ൾ. 4,000ത്തോ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

തു​ര​ങ്ക​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

നേ​പ്പാ​ളി​ലെ പ്രൈ​വ​റ്റ് പ​വ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന 12 ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലാ​യി കു​റ​ഞ്ഞ​ത് 900 തൊ​ഴി​ലാ​ളി​ക​ളെ​യെ​ങ്കി​ലും കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​തി​ൽ 500ഓ​ളം പേ​ർ തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ചെ​ളി നി​റ​ഞ്ഞ മൂ​ന്ന് തു​ര​ങ്ക​ങ്ങ​ളി​ൽനി​ന്നാ​യി ഇ​തു​വ​രെ നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി നേ​പ്പാ​ൾ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് നേ​പ്പാ​ൾ സൈ​ന്യ​വും വി​ദ​ഗ്ധ സം​ഘ​വും. എ​ന്നാ​ൽ ക​ന​ത്ത ചെ​ളി​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.

ത്രി​ശൂ​ലി ത്രി ​ബി വൈ​ദ്യു​ത​പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 40 എ​ൻ​ജി​നി​യ​ർ​മാ​രും 118 തൊ​ഴി​ലാ​ളി​ക​ളും കാ​ണാ​താ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നേ​പ്പാ​ൾ സൈ​ന്യം സ്ഫോ​ട​ക വ​സ്തു​ക്ക​ളും എ​ക്സ്ക​വേ​റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് തു​ര​ങ്ക​ങ്ങ​ളി​ലെ ചെ​ളി​യും അ​വ​ശി​ഷ്‌​ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും ടോ​ർ​ച്ചു​ക​ളും ഉ​പ​യോ​ഗി​ച്ച് രാ​ത്രി​യി​ലും തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സൈ​ന്യം തു​ട​രു​ക​യാ​ണ്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ഇ​ന്ത്യ​യും ചൈ​ന​യും താ​ത്കാ​ലി​ക ബെ​യ്‌​ലി പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചും മ​റ്റ് സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.

കാ​ണാ​താ​യ​വ​രി​ൽ 350 വി​ദ്യാ​ർ​ഥി​ക​ളും

മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ര​സു​വ ജി​ല്ല​യി​ലെ ഉ​ത്ത​ർ​ഗ​യ ഗ്രാ​മ​ത്തി​ൽ​നി​ന്നു മാ​ത്രം 350ഓ​ളം വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ 19 സ്കൂ​ളു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​തി​ൽ ഒ​ന്പ​ത് സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക അ​ഭ​യം ന​ൽ​കാ​നാ​യി എ​ട്ടു സ്കൂ​ളു​ക​ൾ നി​ല​വി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​ണ്. മാ​താ​പി​താ​ക്ക​ളെ ന​ഷ്‌​ട​പ്പെ​ട്ട നി​ര​വ​ധി കു​ട്ടി​ക​ളു​ണ്ട്. ഇ​വ​രു​ടെ ക​ണ്ണീ​ർ​ക്ക​ഥ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

മാ​നു​ഷി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മെ​ന്ന് യു​എ​ൻ

ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ 65,000ത്തോ​ളം ആ​ളു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര കു​ടി​വെ​ള്ള​വും ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ന്ന് യു​എ​ൻ വ്യ​ക്ത​മാ​ക്കി. 22,000 കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക സം​ര​ക്ഷ​ണ​വും 10,500ല​ധി​കം ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും പോ​ഷ​കാ​ഹാ​ര പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണെ​ന്നും യു​എ​ൻ അ​റി​യി​ച്ചു.

ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ 10,000ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും 107 കു​ട്ടി​ക​ളെ​ങ്കി​ലും മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നോ സം​ര​ക്ഷ​ക​രി​ൽ​നി​ന്നോ വേ​ർ​പെ​ട്ടു​പോ​യി​ട്ടു​ണ്ടാ​കാ​മെ​ന്നും ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ വ്യ​ക്ത​മാ​ക്കി. കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി കു​ടും​ബ​ങ്ങ​ളു​മാ​യി ഒ​ന്നി​പ്പി​ക്കു​ന്ന​തി​നാ​ണ് നി​ല​വി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും യു​എ​ൻ അ​റി​യി​ച്ചു.

ഇ​ന്ത്യ, ചൈ​ന, സിം​ഗ​പ്പു​ർ, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ നേ​പ്പാ​ളി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഒ​റ്റ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി

മി​ന്ന​ൽ​പ്ര​ള​യ​മു​ണ്ടാ​യി ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം ഒ​റ്റ​പ്പെ​ട്ട വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് താ​ത്കാ​ലി​ക പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചേ​ർ​ന്നു. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഇ​തു​വ​രെ 11,000ത്തി​ല​ധി​കം ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി, വാ​ർ​ത്താ​വി​നി​മ​യ ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ച​താ​യും നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബ​ലേ​ന്ദ്ര ഷാ ​അ​റി​യി​ച്ചു.

Kerala

നേ​പ്പാ​ളി​ല്‍ കു​ടു​ങ്ങി​യ 47 കോ​ഴി​ക്കോ​ട്ടു​കാ​ര്‍ തി​രി​ച്ചെ​ത്തി

കോ​​​ഴി​​​ക്കോ​​​ട്: നേ​​​പ്പാ​​​ളി​​​ലെ മി​​​ന്ന​​​ല്‍​പ്ര​​​ള​​​യ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് കു​​​ടു​​​ങ്ങി​​​യ 47 കോ​​​ഴി​​​ക്കോ​​​ട്ടു​​​കാ​​​ര്‍ സ്വ​​​ദേ​​​ശ​​​ത്ത് തി​​​രി​​​ച്ചെ​​​ത്തി.

ചേ​​​മ​​​ഞ്ചേ​​​രി, ഉ​​​ള്ളി​​​യേ​​​രി, ബാ​​​ലു​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ഴി​​​ക്കോ​​​ട്ട് എ​​​ത്തി​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ എ​​​ട്ടി​​​ന് നേ​​​പ്പാ​​​ളി​​​ലെ ബൈ​​​രാ​​​വ​​​യി​​​ല്‍നി​​​ന്നു ബ​​​സ് മാ​​​ര്‍​ഗം ഖോ​​​ര​​​ഗ്പു​​​രി​​​ലെ​​​ത്തി​​​യ സം​​​ഘം വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഇ​​​ന്‍​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ല്‍ ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ചു.

രാ​​​ത്രി 8.35 ന് ​​​ബം​​​ഗ​​​ളു​​​രു​​​വി​​​ലെ​​​ത്തി​​​യ സം​​​ഘം കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു ബ​​​സ് മാ​​​ര്‍​ഗ​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്. യാ​​​ത്രാ​​​സം​​​ഘം താ​​​മ​​​ര​​​ശേ​​​രി ചു​​​ര​​​ത്തി​​​ലെ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​ല്‍ പെ​​​ടു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് എ​​​ല്ലാ​​​വ​​​രും വീ​​​ടു​​​ക​​​ളി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. 21നാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്നു യാ​​​ത്ര തി​​​രി​​​ച്ച​​​ത്. ഓ​​​ണാ​​​വ​​​ധി ആ​​​ഘോ​​​ഷി​​​ക്കാ​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടെ ഏ​​​ജ​​​ന്‍​സി മു​​ഖേ​​ന​​യാ​​​ണു സം​​​ഘം നേ​​​പ്പാ​​​ളി​​​ലെ​​​ത്തി​​​യ​​​ത്.

ചേ​​​മ​​​ഞ്ചേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റും മു​​​ന്‍ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ കെ.​​​ഭാ​​​സ്‌​​​ക​​​ര​​​ന്‍, ചേ​​​ലി​​​യ ക​​​ഥ​​​ക​​​ളി വി​​​ദ്യാ​​​ല​​​യം ഭാ​​​ര​​​വാ​​​ഹി എ​​​ന്‍.​​​വി. സ​​​ദാ​​​ന​​​ന്ദ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ളു​​​ക​​​ളാ​​​ണു യാ​​​ത്രാ​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​രെ പ്ര​​​ള​​​യം നേ​​​രി​​​ട്ടു ബാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. പ്ര​​​ള​​​യ​​സ​​​മ​​​യ​​​ത്ത് പൊ​​​ഖാ​​റ എ​​​ന്ന സ്ഥ​​​ല​​​ത്താ​​​യി​​​രു​​​ന്നു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​വി​​​ടെ നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 150 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യാ​​​ണ് പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യ​​​ത്. ദു​​​ര​​​ന്ത​​​ത്തെ തു​​​ട​​​ര്‍​ന്ന് ഇ​​​വ​​​ര്‍​ക്ക് പു​​​റ​​​ത്തേ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​ന്‍ പ്ര​​​യാ​​​സം നേ​​​രി​​​ട്ടി​​​രു​​​ന്നു.

International

മൂ​ന്ന് ദി​വ​സം മ​ണ്ണി​ന​ടി​യി​ൽ; ആ​റു​വ​യ​സു​കാ​രി​ക്ക് അ​ത്ഭു​തര​ക്ഷ

ക​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മി​ന്ന​ൽ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ആ​റു​വ​യ​സു​കാ​രി​ക്ക് അ​ത്ഭു​ത ര​ക്ഷ. മൂ​ന്ന് ദി​വ​സ​ത്തോ​ളം അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പെ​ൺ​കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി​യ​ത്. റ​സു​വ ജി​ല്ല​യി​ലെ തി​മു​ര ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ക​ര​ച്ചി​ൽ കേ​ട്ട​തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഹെ​ലി​കോ​പ്റ്റ​റി​ൽ കു​ട്ടി​യെ ക​ഠ്മ​ണ്ഡു​വി​ലേ​ക്ക് മാ​റ്റി. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ നേ​പ്പാ​ളി​ൽ മ​ര​ണ​സം​ഖ്യ 734 ആ​യി ഉ​യ​ർ​ന്നു.

ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്. പ്ര​ള​യ​ത്തി​ൽ 2,426 പേ​രെ​യാ​ണ് ഇ​തു​വ​രെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 540 പേ​ർ വി​ദേ​ശി​ക​ളാ​ണ്. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലും തു​ട​രു​ക​യാ​ണ്.

International

നേ​പ്പാ​ളിനു സ​ഹാ​യ​വു​മാ​യി ലെയോ മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: മി​​​​ന്ന​​​​ൽപ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത ദു​​​​രി​​​​തം നേ​​​​രി​​​​ടു​​​​ന്ന നേ​​​​പ്പാ​​​​ളി​​​​ന് ആ​​​​ശ്വാ​​​​സ​​​​വു​​​​മാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ കൈ​​​​മാ​​​​റി. വ​​​​ത്തി​​​​ക്കാ​​​​ന്‍റെ കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം വ​​​​ഴി​​​​യാ​​​​ണ് സാ​​​​മ്പ​​​​ത്തി​​​​കസ​​​​ഹാ​​​​യം എ​​​​ത്തി​​​​ച്ച​​​​ത്.

നേ​​​​പ്പാ​​​​ളി​​​​ലു​​​​ണ്ടാ​​​​യ പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ അ​​​​തീ​​​​വ ദുഃ​​​​ഖ​​​​വും പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും അ​​​​റി​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട് മാ​​​​ർ​​​​പാ​​​​പ്പ ടെ​​​​ലി​​​​ഗ്രാം സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യേ​​​​ച്ച​​​​റു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യ​​​​ത്. ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കു ഭ​​​​ക്ഷ​​​​ണം, താ​​​​ത്കാ​​​​ലി​​​​ക പാ​​​​ർ​​​​പ്പി​​​​ടം, മ​​​​റ്റ് അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഈ ​​​​തു​​​​ക വി​​​​നി​​​​യോ​​​​ഗി​​​​ക്കും.

ഏ​​​​റ്റ​​​​വും ദു​​​​ർ​​​​ബ​​​​ല​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു​​​​ള്ള സാ​​​​മീ​​​​പ്യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഭ അ​​​​വ​​​​രെ ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ​​​​യും പ്ര​​​​ക​​​​ട​​​​മാ​​​​യ തെ​​​​ളി​​​​വാ​​​​ണ് ഈ ​​​​സ​​​​ഹാ​​​​യ​​​​മെ​​​​ന്ന് കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം അ​​​​ധ്യ​​​​ക്ഷ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ലൂ​​​​യി​​​​സ് മാ​​​​രി​​​​ൻ ഡി ​​​​സാ​​​​ൻ മാ​​​​ർ​​​​ട്ടി​​​​ൻ പ​​​​റ​​​​ഞ്ഞു.

ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യും നേ​​​​പ്പാ​​​​ളി​​​​ന് സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സ​​​​മി​​​​തി അ​​​​ഞ്ചു ല​​​​ക്ഷം യൂ​​​​റോ അ​​​​നു​​​​വ​​​​ദി​​​​ച്ചു.

Kerala

നേപ്പാൾ പ്രളയം: 60 മലയാളികൾ സു​ര​ക്ഷി​ത​ർ; എ​ട്ടു​ പേ​രെ കാ​ണാ​നി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു നേ​​​പ്പാ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന 82 പേ​​​രി​​​ൽ 60 പേ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ച​​​താ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് അ​​​റി​​​യി​​​ച്ചു.

എ​​​ട്ടു പേ​​​രെ കാ​​​ണാ​​​നി​​​ല്ല. ഇ​​​തി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​ർ വീ​​​തം കൊ​​​ല്ലം, ക​​​ണ്ണൂ​​​ർ, നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. നാ​​​ലു​​​പേ​​​ർ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ളും ഒ​​​രാ​​​ൾ യു​​​എ​​​സി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ മ​​​ല​​​യാ​​​ളി സ്ത്രീ​​​യു​​​മാ​​​ണെ​​​ന്നാ​​​ണ് വി​​​വ​​​രം. എ​​​ന്നാ​​​ൽ, കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​വ​​​രം നോ​​​ർ​​​ക്ക പു​​​റ​​​ത്തു​​​വി​​​ട്ടി​​​ല്ല.

കൈ​​​ലാ​​​സ് മാ​​​ന​​​സസ​​​രോ​​​വ​​​ർ യാ​​​ത്ര​​​യ്ക്കാ​​​യി പോ​​​യ 19 കേ​​​ര​​​ളീ​​​യ​​​ര​​​ട​​​ങ്ങു​​​ന്ന 23 അം​​​ഗ ഇ​​​ന്ത്യ​​​ൻ സം​​​ഘം ടി​​​ബ​​​റ്റി​​​ലെ ദാ​​​ർ​​​ച്ച​​​നി​​​ൽ നി​​​ന്ന് സാ​​​ഗ​​​യി​​​ലേ​​​ക്ക് യാ​​​ത്ര തു​​​ട​​​രു​​​ക​​​യാ​​​ണ്. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ സം​​​ഘം സാ​​​ഗ​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു. ഇ​​​ന്നു രാ​​​വി​​​ലെ സാ​​​ഗ​​​യി​​​ൽ നി​​​ന്ന് കൊ​​​ദാ​​​രി​​​ന​​​യാ​​​ലം ബോ​​​ർ​​​ഡ​​​ർ ക്രോ​​​സിം​​​ഗ് വ​​​ഴി നേ​​​പ്പാ​​​ൾ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ഠ്മ​​​ണ്ഡു​​​വി​​​ലേ​​​ക്ക് യാ​​​ത്ര​​തി​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് 31ന് ​​​കാ​​​ഠ്മ​​​ണ്ഡു​​​വി​​​ൽ നി​​​ന്ന് വി​​​മാ​​​ന​​​മാ​​​ർ​​​ഗം ഇ​​​വ​​​ർ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.

മ​​​റ്റ് കേ​​​ര​​​ളീ​​​യ​​​രി​​​ൽ ചി​​​ല​​​ർ നേ​​​പ്പാ​​​ളി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്ത് പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ ഡാ​​​ർ​​​ജി​​​ലിം​​​ഗി​​​ൽ എ​​​ത്തി​​​യ​​​താ​​​യി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ചി​​​ല​​​ർ മൗ​​​ണ്ട് എ​​​വ​​​റ​​​സ്റ്റ് പ്ര​​​ദേ​​​ശ​​​ത്ത് സു​​​ര​​​ക്ഷി​​​ത​​​ രാ​​​ണ്.

Kerala

നേപ്പാൾ പ്രളയം: മലയാളികൾക്കായി ടോൾ ഫ്രീ നമ്പർ

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ.

1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

നേപ്പാളിലെ മിന്നൽ പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ 1070 എന്ന നമ്പറിൽ അറിയിക്കാം. പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം.

ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.

National

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ; ഉ​രു​ൾ​പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 4 മ​ര​ണം, 5 സൈ​നി​ക​രെ കാ​ണാ​താ​യി

ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും പെ​ട്ടെ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നാ​ല് പേ​ർ മ​രി​ക്കു​ക​യും അ​ഞ്ച് ക​ര​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

അ​പ്പ​ർ സു​ബ​ൻ​സി​രി ജി​ല്ല​യി​ലാ​ണ് വ​ൻ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. കി​യോ​ജ​റിം​ഗ്-​ബ​യാ​ചിം​ഗ് റോ​ഡ് നി​ർ​മാ​ണ സ്ഥ​ല​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണ​ടി​ഞ്ഞ് ത​ഡു ബാ​ക്കി, താ​ജി റാ​യ്, മാ​ർ​ക്കോ​ഷ് ബ​സു​മ​താ​രി, ബാ​ബു​ൽ അ​ലി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ദി​ബാ​ങ് വാ​ലി ജി​ല്ല​യി​ലെ പാ​സു പാ​നി ആ​ർ​മി ക്യാ​മ്പി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 5-ാം ഗ്ര​നേ​ഡി​യേ​ഴ്‌​സി​ന്‍റെ ര​ണ്ട് താ​ൽ​ക്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ൾ ഒ​ലി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​വി​ടു​ണ്ടാ​യി​രു​ന്ന ഏ​ഴ് സൈ​നി​ക​രി​ൽ ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​ഞ്ച് പേ​രെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല. കാ​ണാ​താ​യ സൈ​നി​ക​ർ​ക്കാ​യി സ​മീ​പ ക്യാ​മ്പു​ക​ളി​ൽ നി​ന്നു​ള്ള ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തു​ട​നീ​ളം ശ​ക്ത​മാ​യ മ​ഴ​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും തു​ട​രു​ക​യാ​ണ്. ഈ ​സീ​സ​ണി​ൽ മാ​ത്രം വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും​പ്പെ​ട്ട് പ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 235 റോ​ഡു​ക​ൾ, 40 പാ​ല​ങ്ങ​ൾ, 12 ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പൊ​തു​സ്വ​ത്തു​ക്ക​ൾ മ​ഴ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്.

Kerala

കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കൂടാതെ, കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും. ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. തീ​ര​ശോ​ഷ​ണ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

മ​ഴ​ക്കെ​ടു​തിയിൽ കാർഷികമേഖലയ്ക്ക് 121.67 കോ​ടി​യു​ടെ നാശം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ഴ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തൊ​​​​ട്ടാ​​​​കെ 121.67 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കൃ​​​​ഷി​​​​നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യി കൃ​​​​ഷി​​​​മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ്. 45,904 ക​​​​ർ​​​​ഷ​​​​ക​​​​രെ കൃ​​​​ഷി​​​​നാ​​​​ശം ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 9,332 ഹെ​​​​ക്ട​​​​ർ കൃ​​​​ഷി​​​​ഭൂ​​​​മി​​​​ക്കും നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി.

പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​ന് ശേ​​​​ഷം 110 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ​​​​ഹാ​​​​യം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് ക​​​​ത്തു ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

പൂ​​​​ർ​​​​ണ​​ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നു ശേ​​​​ഷം വീ​​​​ണ്ടും കേ​​​​ന്ദ്ര​​​​സ​​​​ഹാ​​​​യം തേ​​​​ടും. കേ​​​​ന്ദ്ര​​​​സം​​​​ഘം കേ​​​​ര​​​​ളം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും മു​​​​ന്നോ​​​​ട്ടു​​​​വച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തെ 14 ജി​​​​ല്ല​​​​ക​​​​ളി​​​​ലും മ​​​​ഴ​​​​ക്കെ​​​​ടു​​​​തി കൃ​​​​ഷി​​​​യെ ന​​​​ന്നാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മ​​​​ണ്ണി​​​​ന്‍റെ പു​​​​നഃക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി 10 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. വെ​​​​ള്ള​​​​പ്പൊ​​​​ക്കം ഉ​​​​ണ്ടാ​​​​യ ശേ​​​​ഷം മ​​​​ണ്ണി​​​​ന്‍റെ ഘ​​​​ട​​​​ന​​​​യ്ക്ക് മാ​​​​റ്റം വ​​​​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​വ വീ​​​​ണ്ടും കൃ​​​​ഷി​​​​യോ​​​​ഗ്യ​​​​മാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും.

കാ​​​​ർ​​​​ഷി​​​​ക ന​​​​ഷ്‌ടം ​​വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ കേ​​​​ന്ദ്ര​​​​സം​​​​ഘ​​​​ത്തെ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും കേ​​​​ര​​​​ളം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ചൊ​​​​വ്വാ​​​​ഴ്ച കൃ​​​​ഷി​​​​മ​​​​ന്ത്രി​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മ​​​​ന്ത്രി​​​​യും ചേ​​​​ർ​​​​ന്ന് ധ​​​​ന​​​​കാ​​​​ര്യ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും.

ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വാ​​​​യ്പ, പ​​​​ലി​​​​ശ എ​​​​ന്നി​​​​വ​​​​യി​​​​ൽ ഉ​​​​ദാ​​​​ര​​​​സ​​​​മീ​​​​പ​​​​നം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​ശ്വാ​​​​സ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള​​​​ളു​​​​ന്ന​​​​തി​​​​നും പ​​​​ദ്ധ​​​​തി​​​​ക​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് യോ​​​​ഗം വി​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

സംസ്ഥാനത്ത് തീവ്ര മഴ തുടരും; ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ തീവ്രമഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഇതിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ഇന്നും ഞായറാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നും ഞായറാഴ്ചയും കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ഞായറാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ഞായറാഴ്ചയും കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

കായനാട് വീണ്ടും മണ്ണിടിച്ചില്‍; ഭീതിയില്‍ ജനങ്ങള്‍, പാറമട അടിയന്തരമായി മൂടണമെന്ന് ആവശ്യം

മൂവാറ്റുപുഴ: കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഭീതിയില്‍ പ്രദേശവാസികള്‍. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് 14-ാം വാര്‍ഡിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മണ്ണിടിഞ്ഞത്.

സ്ഥലത്ത് നേരത്തെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഉപയോഗശൂന്യമായ പാറമടയിലെ കെട്ടിക്കിടന്ന വെള്ളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലും തോടുകളിലും വെള്ളം ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് പരിശോധന നടത്തി പാറമട നികത്തുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉഗ്ര ശബ്ദത്തോടെ കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞത്.

സമീപത്തെ പന്നിഫാമിലേക്കും വീട്ടിലേക്കും വെള്ളം കയറി. തുടര്‍ച്ചയായി പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. എത്രയും വേഗം പാറമട മൂടുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kerala

ക​ള്ള​ക്ക​ട​ൽ വരുന്നു, കടലാക്രമണവും; കേ​ര​ള തീ​ര​ത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും. ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. തീ​ര​ശോ​ഷ​ണ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

അതിതീവ്ര മഴ തുടരും; നാലു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.

അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; വീടുകളില്‍ വീണ്ടും വെള്ളം കയറി

കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില്‍ വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഞായറാഴ്ച മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിരുന്നു. ഇതോടെയാണ് ആളുകള്‍ എത്തി വൃത്തിയാക്കിയ ശേഷം താമസം തുടങ്ങിയത്. എന്നാല്‍ പുലര്‍ച്ചെ അഞ്ചോടെ വീണ്ടും വെള്ളം കയറുകയായിരുന്നു.

രാത്രി ശക്തമായ മഴ വന്നതോടെ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും വെള്ളം കയറുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും കാളിയാറിലെയും പെരിയാറിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

Kerala

ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിക്കണം; കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: ജില്ലയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മീനച്ചിലാറ്റിലടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ വീണ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്‍സ്‌മെന്‍റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണം.

ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:

കോട്ടയം- 85479 85727

ചങ്ങനാശേരി- 9496014587

മീനച്ചില്‍- 9496686325

കാഞ്ഞിരപ്പള്ളി- 9495265800

വൈക്കം- 9496174871

മൃഗസംരക്ഷണ വകുപ്പ് - 04812 564623, 9447418095

Kerala

2018 ആ​വ​ര്‍​ത്തി​ക്കു​മോ...? അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ സ്ഥി​തി രൂ​ക്ഷം, വീടുകളിൽ വെള്ളംകയറി

തി​രു​വ​ല്ല: പ​മ്പ, മ​ണി​മ​ല ആ​റു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ രൂ​ക്ഷം. കു​റ്റൂ​ര്‍, നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.

ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. എം​സി റോ​ഡി​ലും തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ പാ​ത​യി​ലും ഗ​താ​ഗ​തം മു​ട​ങ്ങി. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ഒ​ട്ടു​മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി.

നെ​ടു​മ്പ്രം പ​ടാ​ര​ത്തി​ല്‍ പ​ടി​മു​ത​ല്‍ എ​ന്‍​സി ജം​ഗ്ഷ​ന്‍ വ​രെ ഉ​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നേ തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​ല​ച്ച​ത്. ഞായറാഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് പ​മ്പ, മ​ണി​മ​ല ന​ദി​ക​ള്‍ ചേ​ര്‍​ന്ന് ഒ​ഴു​കു​ന്ന ന​ദി​യി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ച് എ​ത്തി​യ​ത്. റോ​ഡ് വ​ക്കി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി അ​ട​ക്ക​മു​ള്ള ഗ​താ​ഗ​ത സം​വി​ധാ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

എം​സി റോ​ഡി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​മാ​യി പ​തി​വാ​യി വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​മാ​ണ് ഇ​ത്. എം​സി റോ​ഡി​ല്‍ തി​രു​മൂ​ല​പു​ര​ത്തി​നും കു​റ്റൂ​രി​നു​മി​ട​യി​ല്‍ റോ​ഡി​ല്‍ ര​ണ്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കൂ​റ്റൂ​ര്‍ - തെ​ങ്ങേ​ലി റോ​ഡ്, ,ആ​റാ​ട്ടു​ക​ട​വ് -തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ റോ​ഡ് ,ഓ​ത​റ - മം​ഗ​ലം റോ​ഡ് താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക പ്ര​ധാ​ന റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യ​തോ​ടെ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ല്‍​വേ​യു​ടെ അ​ടി​പാ​ത​ക​ളാ​യ ഇ​രു​വ​ള്ളി​പ്ര ,കു​റ്റൂ​ര്‍ എ​ന്നീ വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലം ക​റ്റോ​ട് തി​രു​മൂ​ല​പു​രം റോ​ഡി​ലും കൂ​റ്റൂ​ര്‍ വ​ള്ളം​കു​ളം റോ​ഡി​ലും ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

നൂ​റുക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ണ് താ​ലൂ​ക്കി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. ജ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞുപോ​യ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്.​കൂ​ടാ​തെ വെ​ള്ളം പ​റ​മ്പു​ക​ളി​ല്‍ ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലും നാ​ണ്യ​വി​ള​ക​ള്‍ ഏ​റെ​യും ന​ശി​ച്ചു. വെ​ള്ളം ഇ​റ​ങ്ങി​യാ​ലേ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് എ​ടു​ക്കാ​ന്‍ ക​ഴു​ക​യു​ള്ളു. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​യി ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ബി​ന്‍ കെ.​ജോ​ര്‍​ജി​ന്റെ നേ​തൃ​ത്യ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Kerala

കോട്ടയം ജില്ലയിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസപ്പെട്ടു

കോട്ടയം: കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ടിരിക്കുകയാണ്.

പ്രധാന പാതകളിലെ ഗതാഗത തടസം

പാലാ - ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം - കുമരകം - ചേര്‍ത്തല റോഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.

കോട്ടയം - ഇറഞ്ഞാല്‍ റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്‍ക്കുന്നം റൂട്ടുകള്‍ അയര്‍ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര്‍ - മണര്‍കാട് റോഡില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

വെള്ളം കയറിയ പ്രദേശങ്ങള്‍

പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്‍പ്പ്, പേരൂര്‍, ആര്‍പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

യാത്ര നിരോധിച്ചു

ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Kerala

പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ ഒ​ഴി​യാ​തെ ആ​റ​ന്മു​ള; റ​വ​ന്യു​മ​ന്ത്രി ഇന്ന് പ​ത്ത​നം​തി​ട്ടയി​ല്‍

പ​ത്ത​നം​തി​ട്ട: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള​ളം​ക​യ​റി​യ​തു​മൂ​ലം കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് റാ​ന്നി മേ​ഖ​ല​യി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്കം റാ​ന്നി മാ​മു​ക്ക് മു​ത​ല്‍ ഇ​ട്ടി​യ​പ്പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഒ​ട്ടു​മി​ക്ക ക​ട​ക​ളെ​യും ന​ഷ്ട​ത്തി​ലാ​ക്കി.

പു​ളി​മു​ക്ക്, പേ​ട്ട, ചെ​ട്ടി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലും ക​ട​ക​ള്‍​ക്ക് ന​ഷ്ട​മു​ണ്ടാ​യി. പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി, ബേ​ക്ക​റി, ഹോ​ട്ട​ലു​ക​ള്‍, പ​ച്ച​ക്ക​റി, ഫ​ര്‍​ണി​ച്ച​ര്‍, സ്വ​ര്‍​ണ​ക്ക​ട​ക​ള്‍, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍, കോ​ള്‍​ഡ് സ്‌​റ്റോ​റേ​ജു​ക​ള്‍, ചെ​രി​പ്പ് ക​ട​ക​ള്‍, തു​ണി​ക്ക​ട​ക​ള്‍ തു​ട​ങ്ങി ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള ക​ട​ക​ളേ​റെ​യാ​ണ്.

വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​തു കൂ​ടാ​തെ ക​ട​ക​ളി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 2018ലും 19​ലും ന​ഷ്ട​മു​ണ്ടാ​യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​വ​യി​ലേ​റെ​യും. വീ​ണ്ടും പ​ച്ച​പി​ടി​ച്ചു വ​രു​മ്പോ​ഴാ​ണ് ന​ഷ്ടം ഉ​ണ്ടാ​യ​ത്.

പ​മ്പാ തീ​ര​ത്തെ വീ​ടു​ക​ള്‍​ക്കും ന​ഷ്ട​മു​ണ്ട്. കി​ണ​റു​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍ ഇ​വ ന​ശി​ച്ചു. ഫ​ര്‍​ണി​ച്ച​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക്‌​സ് സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. വെ​ള്ള​ത്തോ​ടൊ​പ്പം എ​ത്തി​യ മാ​ലി​ന്യ​ങ്ങ​ള്‍ വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഇ​തേ സ​മ​യം ആ​റ​ന്മു​ള​യി​ല്‍ സ്ഥി​തി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. പ​മ്പാ​ന​ദി ക​ര​ക​വി​ഞ്ഞെ​ത്തി​യ വെ​ള്ളം ആ​റ​ന്മു​ള​യി​ലെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു. വെ​ള്ളം ഇ​റ​ങ്ങാ​ന്‍ കാ​ല​താ​മ​സ​മു​ണ്ട്. ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. ആ​റ​ന്മു​ള​യി​ലെ റോ​ഡു​ക​ളി​ല്‍ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. പ്ര​ധാ​ന​പ്പെ​ട്ട പ​ല റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്.

ആ​റ​ന്മു​ള​യി​ല്‍ പ​മ്പ​യു​ടെ തീ​ര​ത്തെ വീ​ടു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. വ​ലി​യ വീ​ടു​ക​ളു​ള​ള​വ​ര്‍ മു​ക​ള്‍ നി​ല​യി​ലേ​ക്കും ടെ​റ​സി​ലേ​ക്കു​മൊ​ക്കെ താ​മ​സം മാ​റി​യ​പ്പോ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ വീ​ടു​ക​ളി​ലു​ള​ള​വ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ അ​ഭ​യം തേ​ടു​ക​യാ​ണ്. ആ​റ​ന്മു​ള പു​ഞ്ച​യോ​ടു ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളൊ​ക്കെ പൂ​ര്‍​ണ​മാ​യി മു​ങ്ങി ജ​ന​ജീ​വി​തം താ​റു​മാ​റാ​യ അ​വ​സ്ഥ​യാ​ണ്, എ​ഴി​ക്കാ​ട്, നീ​ര്‍​വി​ളാ​കം പ്ര​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

അതേസമയം, പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് മ​ന്ത്രി എ.​പി. അ​നി​ല്‍ കു​മാ​ര്‍ ഇ​ന്നു ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ കോ​ഴ​ഞ്ചേ​രി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ല്‍ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. തു​ട​ര്‍​ന്ന് ആ​റ​ന്മു​ള, റാ​ന്നി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും.

Kerala

മൂ​ഴി​യാ​ര്‍ ഡാ​മി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; ഷ​ട്ട​ര്‍ തു​റ​ക്കും

പ​ത്ത​നം​തി​ട്ട: ക​ക്കാ​ട് പ​ദ്ധ​തി​യു​ടെ മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് പൂ​ര്‍​ണ​തോ​തി​ലെ​ത്തി​യ​തോ​ടെ ഒ​രു ഷ​ട്ട​ര്‍ തു​റ​ക്കും. ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി നി​ല​യാ​യ 192.63 മീ​റ്റ​ര്‍ എ​ത്തി​യാ​ല്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടാ​നാ​ണ് തീ​രു​മാ​നം. രാ​വി​ലെ ഏ​ഴി​ന് ജ​ല​നി​ര​പ്പ് 190.45 മീ​റ്റ​റി​ലെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡാ​മിന്‍റെ ഒ​രു ഷ​ട്ട​ര്‍ 15 സെന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തു​മൂ​ലം ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും ഇ​രു​ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ന​ദി​യി​ലി​റ​ങ്ങു​ന്ന​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നി​രു​ന്നു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സം​ഭ​ര​ണി​ക​ളാ​യ പ​മ്പ​യി​ലും ക​ക്കി​യി​ലും ജ​ല​നി​ര​പ്പ് ഇ​പ്പോ​ഴും 40 ശ​ത​മാ​ന​ത്തി​നു താ​ഴെ​യാ​ണ്. ശ​ബ​രി​ഗി​രി​യി​ലെ ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം വ​രു​ന്ന വെ​ള്ള​വും വൃ​ഷ്ടി പ്ര​ദേ​ശ​ത്തു നേ​രി​ട്ടു ല​ഭി​ക്കു​ന്ന വെ​ള്ള​വു​മാ​ണ് മൂ​ഴി​യാ​റി​ലെ സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള​ത്. ഞായറാഴ്ച രാ​ത്രി മ​ഴ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മൂ​ഴി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്. രാ​ത്രി​യി​ല്‍ ത​ന്നെ ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Kerala

ശ്രദ്ധിക്കണേ.... സംസ്ഥാനത്ത് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ​​​​​യ്ക്കു​​​​​ള്ള മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു തു​​​​​ട​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര വ​​​​​കു​​​​​പ്പി​​​​​നും ജി​​​​​ല്ലാ ടൂ​​​​​റി​​​​​സം പ്ര​​​​​മോ​​​​​ഷ​​​​​ന്‍ കൗ​​​​​ണ്‍​സി​​​​​ലു​​​​​ക​​​​​ള്‍​ക്കും സം​​​​​സ്ഥാ​​​​​ന ദു​​​​​ര​​​​​ന്ത നി​​​​​വാ​​​​​ര​​​​​ണ അ​​​​​ഥോ​​​​​റി​​​​​റ്റി പ്ര​​​​​ത്യേ​​​​​ക ജാ​​​​​ഗ്ര​​​​​താ നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി.

ഓ​​​​​റ​​​​​ഞ്ച് അ​​​​​ലേ​​​​​ര്‍​ട്ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ വെ​​​​​ള്ള​​​​​ച്ചാ​​​​​ട്ട​​​​​ങ്ങ​​​​​ള്‍, ജ​​​​​ലാ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട മ​​​​​റ്റ് വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി.

മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ല്‍, ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ല്‍ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള മ​​​​​ല​​​​​യോ​​​​​ര വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും മ​​​​​ഴ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ നി​​​​​യ​​​​​ന്ത്ര​​​​​ണം തു​​​​​ട​​​​​രും. ഇ​​​​​ത​​​​​ര സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലും നി​​​​​ന്നെ​​​​​ത്തി​​​​​യ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ള്‍​ക്ക് മ​​​​​ഴ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പും സു​​​​​ര​​​​​ക്ഷാ നി​​​​​ര്‍​ദേ​​​​​ശ​​​​​ങ്ങ​​​​​ളും ന​​​​​ല്‍​ക​​​​​ണം.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ടു​​​​​ക​​​​​യോ ഒ​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ക​​​​​യോ ചെ​​​​​യ്താ​​​​​ല്‍ ബ​​​​​ന്ധ​​​​​പ്പെ​​​​​ടേ​​​ണ്ട അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ഫോ​​​​​ണ്‍ ന​​​​​മ്പ​​​​​റു​​​​​ക​​​​​ള്‍ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്ക​​​​​ണം. മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ 24 മ​​​​​ണി​​​​​ക്കൂ​​​​​റും പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന ക​​​​​ണ്‍​ട്രോ​​​​​ള്‍ റൂ​​​​​മു​​​​​ക​​​​​ള്‍ സ​​​​​ജ്ജ​​​​​മാ​​​​​ക്ക​​​​​ണം.

Kerala

പാ​ല​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വ​തി മ​രി​ച്ചു; യുവാവിനെ രക്ഷപ്പെടുത്തി

വ​​​ട​​​ക്ക​​​ഞ്ചേ​​​രി: കി​​​ഴ​​​ക്ക​​​ഞ്ചേ​​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പാ​​​ല​​​ക്കു​​​ഴി വെ​​​ള്ള​​​ച്ചാ​​​ട്ടം കാ​​​ണാ​​​നെ​​​ത്തി​​​യ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ഞ്ചം​​​ഗ​​​സം​​​ഘ​​​ത്തി​​​ലെ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട ര​​ണ്ടു പേ​​രി​​ൽ യു​​വ​​തി മ​​​രി​​​ച്ചു.

യു​​​വാ​​​വി​​​നെ നാ​​​ട്ടു​​​കാ​​​രും ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ന്‍റെ സ്പെ​​​ഷ​​​ൽ ടാ​​​സ്ക് ഫോ​​​ഴ്സും ചേ​​​ർ​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. കോ​​​യ​​​ന്പ​​​ത്തൂ​​​ർ ശ​​​ര​​​വ​​​ണ​​​പ്പെ​​​ട്ടി​​​യി​​​ലെ ഭാ​​​നു​​​പ്രി​​​യ (40) ആ​​​ണ് മ​​​രി​​​ച്ച​​​ത്. സു​​​ഹൃ​​​ത്താ​​​യ ഭ​​​ര​​​ത്തി​​​നെ(35) ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12 മ​​​ണി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലും മ​​​റ്റും ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രും ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ താ​​​ര​​​ങ്ങ​​​ളു​​​മാ​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണു കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു കാ​​​റി​​​ൽ പാ​​​ല​​​ക്കു​​​ഴി മ​​​ല​​​യി​​​ലെ​​​ത്തി​​​യ​​​ത്. വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ൽ​​​നി​​​ന്ന് 70 മീ​​​റ്റ​​​റോ​​​ളം മു​​​ക​​​ളി​​​ലാ​​​യി പു​​​ഴ​​​യി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു സം​​​ഘം. ഇ​​​തി​​​നി​​​ടെ പാ​​​റ​​​യി​​​ൽ കാ​​​ൽ​​​വ​​​ഴു​​​തി ഭാ​​​നു​​​പ്രി​​​യ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു. ര​​​ക്ഷി​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​യ ഭ​​​ര​​​ത്തും ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ര​​​ണ്ടു​​​ പേ​​​രും ഒ​​​ഴു​​​കി എ​​​ഴു​​​നൂറോ​​​ളം അ​​​ടി താ​​​ഴ്ച​​​യു​​​ള്ള വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ൽ പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭ​​​ര​​​ത്ത് നൂ​​​റ​​​ടി താ​​​ഴെ ക​​​യ​​​ത്തി​​​ൽ​​​വീ​​​ണ് അ​​​വി​​​ടെ​​നി​​​ന്നു പൊ​​​ങ്ങി വ​​​ശ​​​ത്തേ​​​ക്കു​​​തെ​​​റി​​​ച്ച് പാ​​​റ​​​യി​​​ടു​​​ക്കി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്നു. എ​​​ന്നാ​​​ൽ, ഭാ​​​നു​​​പ്രി​​​യ അ​​​തി​​​ശ​​​ക്ത​​​മാ​​​യ കു​​​ത്തൊ​​​ഴു​​​ക്കി​​​നൊ​​​പ്പം താ​​​ഴേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം 500 അ​​​ടി താ​​​ഴെ കൊ​​​ന്ന​​​ക്ക​​​ൽ​​​ക്ക​​​ട​​​വി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ലാ​​​ണ് ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​നു​​​മു​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​വാ​​​ക്ക​​​ളാ​​​ണ് ഇ​​​വ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​വ​​​രം മു​​​ക​​​ളി​​​ലെ ചെ​​​ക്ക് ഡാ​​​മി​​​ന​​​ടു​​​ത്തു വീ​​​ടു​​​ള്ള കു​​​ട്ട​​​നാ​​​ട​​​ൻ ചാ​​​ക്കോ​​​ച്ച​​​നെ അ​​​റി​​​യി​​​ച്ച​​​ത്. ഉ​​​ട​​​ൻ നാ​​​ട്ടു​​​കാ​​​ർ വ​​​ട​​​വു​​​മാ​​​യി ഓ​​​ടി​​​യെ​​​ത്തി.

വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള മ​​​ര​​​ത്തി​​​ൽ വ​​​ടം​​​കെ​​​ട്ടി ഇ​​​റ​​​ങ്ങി​​​യ നാ​​​ട്ടു​​​കാ​​​ര​​​നാ​​​യ സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്ന ഭ​​​ര​​​ത്തി​​​നെ താ​​​ഴെ​​​ക്കു​​​വീ​​​ഴാ​​​ത്ത വി​​​ധം സു​​​ര​​​ക്ഷി​​​ത​​​സ്ഥാ​​​ന​​​ത്തേ​​​ക്കു മാ​​​റ്റി​​​ക്കി​​​ട​​​ത്തി. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് പാ​​​ല​​​ക്കാ​​​ട്ടു​​നി​​​ന്നു ഫ​​​യ​​​ർ​​​ഫോ​​​ഴ്സും ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ന്‍റെ ത​​​ന്നെ സ്പെ​​​ഷ​​​ൽ ടാ​​​സ്ക് ഫോ​​​ഴ്സും എ​​​ത്തി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ വൈ​​​കിട്ട് അ​​​ഞ്ചേ​​​കാ​​​ലിനാ​​​ണ് ഭ​​​ര​​​ത്തി​​​നെ മു​​​ക​​​ളി​​​ലെ​​​ത്തി​​​ച്ച് ആ​​​ല​​​ത്തൂ​​​ർ ഇ​​​ര​​​ട്ട​​​ക്കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. ദീ​​​പ (47), പ്ര​​​ശാ​​​ന്ത് (38), ജ​​​ന​​​നി (37) എ​​​ന്നി​​​വ​​​രാ​​​ണു സം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു​​​ള്ള​​​വ​​​ർ.

Kerala

എല്ലാം നഷ്‌ടപ്പെട്ട് ; ആശങ്കകൾ പങ്കുവച്ച് വ്യാപാരികൾ

പാ​ലാ/​ഈ​രാ​റ്റു​പേ​ട്ട: ജി​ല്ല​യി​ലു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​ത്തി​ല്‍ വ്യ​പാ​രി​ക​ള്‍ക്കു​ണ്ടാ​യ​ത് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. നി​ര​വ​ധി ക​ട​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, വൈ​ദ്യു​തോപ​ക​ര​ണ​ങ്ങ​ള്‍, ഫ​ര്‍ണി​ച്ച​ര്‍, വ​സ്ത്ര​ങ്ങ​ള്‍, രേ​ഖ​ക​ള്‍ എ​ന്നി​വ ന​ശി​ച്ചു.

വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ഇ​ന്ന​ലെ മു​ത​ല്‍ വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍, വ​ട​ക്കേ​ക​ര, ക​ടു​വാ​മൂ​ഴി, കു​രി​ക്ക​ള്‍ ന​ഗ​ര്‍, എം​ഇ​എ​സ് ക​വ​ല, മ​റ്റ​ക്കാ​ട്, ചേ​ന്നാ​ട് ക​വ​ല, പെ​രു​ന്നി​ലം എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ല​വെ​ള്ളപ്പാ​ച്ചി​ലി​ല്‍ കു​ടു​ത​ലാ​യി നാ​ശം വി​ത​ച്ച​ത്.

ന​ഗ​ര​സ​ഭ​യി​ലെ 150ല്‍പ്പ​രം വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ള്‍ ന​ശി​ച്ചു. 2018ലേക്കാ​ള്‍ ര​ണ്ട് അ​ടിയി​ലേ​റെ ജ​ല നി​രപ്പ് ഉ​യ​ര്‍ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

 

 

 

Kerala

ചെ​മ്മ​രം​ക​യം ക​മ്പി​പ്പാലം ഒ​ഴു​കി​പ്പോ​യി

പെ​​​രു​​​മ്പ​​​ട്ട(​​കാ​​സ​​ർ​​ഗോ​​ഡ് ): ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​നെത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ലും ചെ​​​മ്മ​​​രം​​​ക​​​യം ക​​​മ്പി​​​പ്പാ​​​ലം പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴു​​​കി​​​പ്പോ​​​യി. ഇ​​​പ്പോ​​​ള്‍ ഇ​​​വി​​​ടെ പാ​​​ല​​​ത്തി​​​ന്‍റെ ഏ​​​താ​​​നും തൂ​​​ണു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​ണു കാ​​​ണാ​​​നു​​​ള്ള​​​ത്.

കാ​​സ​​ർ​​ഗോ​​ഡ് വെ​​​സ്റ്റ് എ​​​ളേ​​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ചെ​​​മ്മ​​​രം​​​ക​​​യ​​​വും ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ പാ​​​ടി​​​ച്ചാ​​​ലും ത​​​മ്മി​​​ല്‍ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പാ​​​ല​​​മാ​​​ണി​​​ത്. അ​​​ഞ്ഞൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ആ​​​ശ്രയ​​​മാ​​​യി തേ​​​ജ​​​സ്വി​​​നി​​​പ്പു​​​ഴ​​​യ്ക്ക് കു​​​റു​​​കെ മു​​​പ്പ​​​തു​​വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്ക് മു​​​ന്പ് പ​​​ണി​​​ത പാ​​​ല​​​മാ​​​യി​​​രു​​​ന്നു.

ചെ​​​മ്മ​​​രം​​​ക​​​യ​​​ത്തെ ക്ഷീ​​​ര​​​സം​​​ഘ​​​ത്തി​​​ല്‍ പാ​​​ല്‍ കൊ​​​ടു​​​ക്കാ​​​നും ടാ​​​പ്പിം​​​ഗി​​നും മ​​​റ്റു കൂ​​​ലി​​​പ്പ​​​ണി​​​ക്കു​​​മൊ​​​ക്കെ​​​യാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ള്‍​ക്കാ​​​രാ​​​ണ് ഈ ​​​പാ​​​ല​​​ത്തെ ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ചെ​​​റു​​​പു​​​ഴ ഭാ​​​ഗ​​​ത്തെ സ്‌​​​കൂ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന കു​​​ട്ടി​​​ക​​​ള്‍​ക്ക് ഈ ​​​പാ​​​ലം ക​​​ട​​​ന്നാ​​​ല്‍ സ്‌​​​കൂ​​​ള്‍ ബ​​​സി​​​ല്‍ ക​​​യ​​​റി​​പ്പോ​​​കാ​​​ന്‍ സാ​​​ധി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.

Kerala

സംസ്ഥാനത്ത് മഴ ശക്തം; ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 15 മ​​​ര​​​ണം , ആ​​​റു പേ​​​രെ കാ​​​ണാ​​​താ​​​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​തീ​​​വ്ര​​​മ​​​ഴ​​​യ്ക്കു നേ​​​രി​​​യ ശ​​​മ​​​ന​​​മാ​​​യെ​​​ങ്കി​​​ലും തോ​​​രാ​​ത്ത​ ദു​​​രി​​​ത​​​ത്തി​​​ലാ​​​ണ് ജ​​​നം. മി​​​ന്ന​​​ൽ പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ആ​​​റു​​​ പേ​​​ർ കൂ​​​ടി മ​​​രി​​​ച്ചു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 15 പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​റു​​​ പേ​​​രെ കാ​​​ണാ​​​നി​​​ല്ല.

മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ലും മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി വീ​​​ണും സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ 323 വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. 30 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 293 എ​​​ണ്ണം ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ 273 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാന്പുക​​​ളി​​​ലാ​​​യി 7674 പേ​​​രാ​​​ണ് ക​​​ഴി​​​യു​​​ന്ന​​​ത്. 3049 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 3249 സ്ത്രീ​​​ക​​​ളും 1406 കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാന്പുക​​​ളി​​​ലുള്ളത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വ​​​ള്ളം ത​​​ക​​​ർ​​​ന്നു ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ നാ​​​ലു​​​പേ​​​രി​​​ൽ ര​​​ണ്ടു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചു. മു​​​ത​​​ല​​​പ്പൊ​​​ഴി​​​യി​​​ൽ ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി അ​​​ഞ്ചു​​​തെ​​​ങ്ങ് സ്വ​​​ദേ​​​ശി ഫ്രീ​​​മോ​​​ന്‍റെ (26) മൃ​​​ത​​​ദേ​​​ഹം ശം​​​ഖുമു​​​ഖം ഭാ​​​ഗ​​​ത്തു നി​​​ന്ന് ക​​​ണ്ടെ​​​ത്തി. വി​​​ഴി​​​ഞ്ഞ​​​ത്തു ബോ​​​ട്ട് ത​​​ക​​​ർ​​​ന്നു കാ​​​ണാ​​​താ​​​യ അ​​​ടി​​​മ​​​ല​​​ത്തു​​​റ സ്വ​​​ദേ​​​ശി ആ​​​ന്‍റ​​​ണി (60)യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വും ഇ​​​ന്ന​​​ലെ ക​​​ണ്ടെ​​​ത്തി.

ക​​​ണ്ണൂ​​​ർ കൂ​​​ത്തു​​​പ​​​റ​​​ന്പി​​​ൽ തോ​​​ട്ടി​​​ൻ​​​ക​​​ര​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ കൈ​​​തേ​​​രി ഇ​​​ട​​​ത്തി​​​ൽ രാ​​​രി​​​ഷ് (45), കോ​​​ഴി​​​ക്കോ​​​ട് കാ​​​പ്പാ​​​ട് വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ വീ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലി​​​രിക്കേ മ​​​രി​​​ച്ച ര​​​ണ്ടു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ മാ​​​സി​​​ൻ, പാ​​​ല​​​ക്കാ​​​ട്, പാ​​​ല​​​ക്കു​​​ഴി വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ൽ വീ​​​ണ് ഭാ​​​നു​​​പ്രി​​​യ (40), കു​​​ള​​​ത്തി​​​ൽ വീ​​​ണ് ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ മ​​​ല​​​പ്പു​​​റം മ​​​ഞ്ചേ​​​രി ക​​​രി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി ശ്രീ​​​ഹ​​​രി (19) എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച മ​​​റ്റു​​​ള്ള​​​വ​​​ർ.

കൊ​​​ല്ലം, ക​​​ണ്ണൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ ആ​​​റു​​​ പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട റാ​​​ന്നി​​​യി​​​ൽ വെ​​​ള്ളം ഇ​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും ആ​​​റ​​​ന്മു​​​ള​​​യും അ​​​പ്പ​​​ർ കു​​​ട്ട​​​നാ​​​ടും ഇ​​​പ്പോ​​​ഴും വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ ത​​​ന്നെ​​​യാ​​​ണ്.

മ​​​ഴ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ക്കേ​​​റ്റ 13 പേ​​​ർ നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, പ​​​ല ദു​​​രി​​​താ​​​ശ്വാ​​​സ ക്യാന്പു​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​ന് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്ന് ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

ക​ന​ത്ത മ​ഴ ഇ​ന്നുകൂ​ടി നാ​ളെയോ​ടെ താ​ത്കാ​ലി​ക ശ​മ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന തീ​​​വ്ര മ​​​ഴ​​​യ്ക്ക് നാ​​​ളെ​​​യൊ​​​ടെ താ​​​ത്കാ​​​ലി​​​ക ശ​​​മ​​​ന​​​മാ​​​കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. അ​​​തേ​​​സ​​​മ​​​യം ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ട്. 14 ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ ഏ​​​ഴ് മു​​​ത​​​ല്‍ 11 സെ​​​ന്‍റിമീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത.

Kerala

ജലനിരപ്പുയരുന്നു; ആറു ജില്ലകളിലെ നദികളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ), എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മീനച്ചിൽ (പാലാ സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കോട്ടയം ജില്ലയിലെ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരവന്നൂർ (കരവന്നൂർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ വളപട്ടണം (അനങ്ങോട് സ്റ്റേഷൻ), കാസർഗോഡ് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), മോഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

യാതൊരു കാരണവശാലും മേൽപറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

സംസ്ഥാനത്ത് 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേര്‍; ഏതു സാഹചര്യവും നേരിടാൻ തയാർ: മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശനിയാഴ്ചത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും.

മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

Kerala

കലിതുള്ളി കടൽ; കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കണ്ണൂർ - കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും. ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. തീ​ര​ശോ​ഷ​ണ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

കൂരിരുട്ടിൽ മലയിടിഞ്ഞു

പൂ​​​ഞ്ഞാ​​​ര്‍: അ​മ്മ​യും മ​ക​നും മ​രി​ക്കാ​നി​ട​യാ​യ പൂ​​​ഞ്ഞാ​​​ര്‍ തെ​​​ക്കേ​​​ക്ക​​​ര പ​​​യ്യാ​​​നി​​​ത്തോ​​​ട്ടം വ​​​ണ്ട​​​ന്‍പ്ലാ​​​വി​​​ലെ ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലി​​​ല്‍ വീ​​​ടി​​​നോ​​​ടു ചേ​​​ര്‍ന്ന് പി​ൻ​ഭാ​​​ഗ​​​ത്തുള്ള വ​​​ലി​​​യ കു​​​ന്നാ​​​ണ് ഇ​ടി​ഞ്ഞി​റ​ങ്ങി​യ​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ല്‍ കു​​​ന്നി​​​ന്‍റെ മു​​​ക​​​ള്‍ഭാ​​​ഗ​​​ത്ത് ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലു​​​ണ്ടാ​​​യി. കു​​​തി​​​ച്ചെ​​​ത്തി​​​യ ഉ​​​രു​​​ളി​​​ല്‍ വീ​​​ട് നി​​​മി​​​ഷ​​​ങ്ങ​​​ള്‍ക്കു​​​ള്ളില്‍ ത​​​ക​​​ര്‍ന്നു. ശ​​​ബ്‌​ദം ​​കേ​​​ട്ട് സ​​​മീ​​​പ​​​വാ​​​സി​​​ക​​​ള്‍ എ​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​രു​​​ട്ടാ​​​യ​​​തി​​​നാ​​​ല്‍ ഒ​​​ന്നും കാ​​​ണാ​​​ന്‍ പ​​​റ്റി​​​യി​​​ല്ല. രാ​​​ത്രി​​​ത​​​ന്നെ ര​​​ക്ഷാ​​​സം​​​ഘ​​​ങ്ങ​​​ളും മ​​​ണ്ണു​​​മാ​​​ന്തി​​​യ​​​ന്ത്ര​​​വും എ​​​ത്തി​​​ച്ചു.

രാ​​​വി​​​ലെ ഏ​​​ഴിനാണ് മ​​​ണ​​​പ്പാ​​​ട്ട് ജോ​​​സ​​​ഫി​​​ന്‍ ജോ​​​ണി​യു​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​യ​ത്. പ​​​ത്തു മീ​​​റ്റ​​​ർ താ​​​ഴെ, ചെ​​​ളി​​​ക്ക​​​ടി​​​യി​​​ല്‍നി​​​ന്ന് അ​മ്മ റെ​​​ജീ​​​ന​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വും ക​​​ണ്ടെ​​​ടു​​​ത്തു.

പ​​​യ്യാ​​​നി​​​ത്തോ​​​ട്ടം ഹോ​​​ളി സ്പി​​​രി​​​റ്റ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ലെ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​ണ് റെ​​​ജീ​​​ന. ജോ​​​സ​​​ഫി​​​ന്‍ ഭ​​​ര​​​ണ​​​ങ്ങാ​​​നം ചൂ​​​ണ്ട​​​ച്ചേ​​​രി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ താ​​​ത്കാ​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. ‌

റെ​​​ജീ​​​ന​​​യു​​​ടെ ഭ​​​ര്‍ത്താ​​​വും ഓ​​​ട്ടോ ഡ്രൈ​​​വ​​​റു​​​മാ​​​യ ജോ​​​ണി ജോ​​​സ് വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. മൂ​​​ത്ത​​​ മ​​​ക​​​ള്‍ ജോ​​​മി​​​റ്റ് വി​​​വാ​​​ഹി​​​ത​​​യാ​​​യി എ​​​റ​​​ണാ​​​കു​​​ള​​​ത്താ​​​ണ്. പ​​​ഠ​​​ന​​​കാ​​​ര്യ​​​ങ്ങ​​​ള്‍ക്കാ​​​യി ഇ​​​ള​​​യ​​​മ​​​ക​​​ള്‍ സോ​​​മി​​​റ്റ് സ​​​ഹോ​​​ദ​​​രി​​​ക്കൊ​​​പ്പ​​​മാ​​​ണ് താ​​​മ​​​സം.

Kerala

മ​​​ക​​​നെ ര​​​ക്ഷി​​​ക്കുന്നതിനിടെ അമ്മയെ ഉരുളെടുത്തു

കു​​​​​​ട​​​​​​യ​​​​​​ത്തൂ​​​​​​ർ (ഇ​​​ടു​​​ക്കി): കു​​​​​​ട​​​​​​യ​​​​​​ത്തൂ​​​​​​ർ അ​​​​​​ടൂ​​​​​​ർ​​​​​​മ​​​​​​ല​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ ഉ​​​​​​രു​​​​​​ൾ​​​​​​പൊ​​​​​​ട്ട​​​​​​ലി​​​​​​ൽ മ​​​​​​ഷി​​​​​​ക​​​​​​ല്ലേ​​​​​​ൽ ര​​​​​​വി​​​​​​യു​​​​​​ടെ ഭാ​​​​​​ര്യ സു​​​​​​മ​​​​​​തി​​​​​ക്കു ജീ​​​​​വ​​​​​ൻ ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​യ​​​​​ത് മ​​​​​​ക​​​​​​ൻ ര​​​​​​തീ​​​​​​ഷി​​​​​​നെ ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ത്തി​​​​​​നി​​​​​​ടെ. ​

ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ൾ ര​​​​​​വി​​​​​​യും സു​​​​​​മ​​​​​​തി​​​​​​യും വീ​​​​​​ടി​​​​​​നു മു​​​​​​ൻ​​​​​​ഭാ​​​​​​ഗ​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്നു. മു​​​​​​റി​​​​​​ക്കു​​​​​​ള്ളി​​​​​​ൽ കി​​​​​​ട​​​​​​ന്നു​​​​​​റ​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ര​​​​​തീ​​​​​ഷ്. ഭ​​​​​​ർ​​​​​​ത്താ​​​​​​വ് ര​​​​​​വി ഓ​​​​​​ടി​​​​​​മാ​​​​​​റി​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ത​​​​​​ല​​​​​​നാ​​​​​​രി​​​​​​ഴ​​​​​​യ്ക്കാ​​​ണ് ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ട​​​ത്.

മ​​​​​​ണി​​​​​​ക്കൂ​​​​​​റു​​​​​​ക​​​​​​ൾ നീ​​​​​​ണ്ട ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നി​​​​​​ടെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ ആ​​​​​​റോ​​​​​​ടെ​​​​​​യാ​​​​​​ണ് വീ​​​​​​ടി​​​​​​ന് 500 മീ​​​​​​റ്റ​​​​​​ർ അ​​​​​​ക​​​​​​ലെ സു​​​​​​മ​​​​​​തി​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം എ​​​​​​ൻ​​​​​​ഡി​​​​​​ആ​​​​​​ർ​​​​​​എ​​​​​​ഫ് സം​​​​​​ഘം ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. സു​​​​​​മ​​​​​​തി​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം തൊ​​​​​​ടു​​​​​​പു​​​​​​ഴ ജി​​​​​​ല്ലാ ജ​​​​​​ന​​​​​​റ​​​​​​ൽ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പോ​​​​​​സ്റ്റ്മോ​​​​​​ർ​​​​​​ട്ട​​​​​​ത്തി​​​​​​നു ശേ​​​​​​ഷം വൈ​​​​​​കു​​​​​​ന്നേ​​​​​​രം അ​​​​​​ഞ്ചോ​​​​​​ടെ തൊ​​​​​​ടു​​​​​​പു​​​​​​ഴ ശാ​​​​​​ന്തി​​​​​​തീ​​​​​​രം പൊ​​​​​​തു​​​​​​ശ്മ​​​​​​ശാ​​​​​​ന​​​​​​ത്തി​​​​​​ൽ സം​​​​​​സ്ക​​​​​​രി​​​​​​ച്ചു.

ര​​​​​​തീ​​​​​​ഷി​​​​​​നെ​​​​​​യും സു​​​​​​മ​​​​​​തി​​​​​​യെ​​​​​​യും ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി തൊ​​​​​​ട്ട​​​​​​ടു​​​​​​ത്ത് താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന ബ​​​​​​ന്ധു​​​​​​വും കെ​​​എ​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി ക​​​​​​ണ്ട​​​​​​ക്ട​​​​​​റു​​​​​​മാ​​​​​​യ മ​​​​​​ഷി​​​​​​ക​​​​​​ല്ലേ​​​​​​ൽ എം.​​​​​​വി.​​​ വി​​​​​​ഭാ​​​​​​ഷി​​​​​​ന്‍റെ വീ​​​​​​ട്ടി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ളി​​​​​​യോ​​​​​​ടെ ര​​​​​​വി ഓ​​​​​​ടി​​​​​​യെ​​​​​​ത്തി​​​. തു​​​ട​​​ർ​​​ന്ന് കൂ​​​ടു​​​ത​​​ൽ പേ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​​​​ടു​​​​​​ക്ക​​​​​​ള​​​​​​യു​​​​​​ടെ സ്ലാ​​​​​​ബി​​​​​​ന​​​​​​ടി​​​​​​യി​​​​​​ൽ കി​​​​​​ട​​​​​​ന്ന് നി​​​​​​ല​​​​​​വി​​​​​​ളി​​​​​​ച്ച ര​​​​​​തീ​​​​​​ഷി​​​​​​ന്‍റെ ശ​​​​​​ബ്ദം​​​​​​കേ​​​​​​ട്ട് പ്ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളാ​​​​​​യ എ​​​​​​ള​​​​​​ങ്ങ​​​​​​നാ​​​​​​ൽ ജെ​​​​​​മി​​​​​​നീ​​​​​​ഷും വ​​​​​​ഴീ​​​​​​പു​​​​​​ര​​​​​​യ്ക്ക​​​​​​ൽ രാ​​​​​​ഹു​​​​​​ലും ചേ​​​​​​ർ​​​​​​ന്ന് മ​​​​​​ണ്ണും​​​​​​ക​​​​​​ല്ലും​​​ നീ​​​​​​ക്കി അ​​​​​​ര​​​​​​മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​നു​​​​​​ള്ളി​​​​​​ൽ ര​​​​​​തീ​​​​​​ഷി​​​​​​നെ പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്തു. ര​​​​​​തീ​​​​​​ഷി​​​​​​ന്‍റെ കൈ ​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​ണ്ണി​​​​​​ന് മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. ര​​​തീ​​​ഷി​​​ന് വാ​​​​​​രി​​​​​​യെ​​​​​​ല്ലി​​​​​​നും മു​​​​​​ഖ​​​​​​ത്തും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​​​​രി​​​​​​ക്കേ​​​​​​റ്റി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രു​​​ടെ വീ​​​​​​ട് ഉ​​​​​​രു​​​​​​ൾ​​​​​​പൊ​​​​​​ട്ട​​​​​​ലി​​​​​​ൽ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ഒ​​​​​​ലി​​​​​​ച്ചു​​​​​​പോ​​​​​​യി.

അ​​​​​​ടു​​​​​​ത്തു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ആ​​​​​​ളി​​​​​​നെ​​​​​പ്പോലും കാ​​​​​​ണാ​​​​​​നാ​​​​​​കാ​​​​​​ത്ത വി​​​​​​ധം ദു​​​​​​ര​​​​​​ന്ത​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യാ​​​​​​കെ കോ​​​​​​ട​​​​​​മ​​​​​​ഞ്ഞ് നി​​​​​​റ​​​​​​ഞ്ഞ​​​​​​നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ ഊ​​​​​​രു​​​​​​മൂ​​​​​​പ്പ​​​​​​നാ​​​​​​യ പു​​​​​​ത്ത​​​​​​ൻ​​​​​​പു​​​​​​ര​​​​​​യ്ക്ക​​​​​​ൽ നൈ​​​​​​നാ​​​​​​ൻ, പു​​​​​​ത്ത​​​​​​ൻ​​​​​​പു​​​​​​ര​​​​​​യ്ക്ക​​​​​​ൽ ജോ​​​​​​ണ്‍, മ​​​​​​ഷി​​​​​​ക​​​​​​ല്ലേ​​​​​​ൽ വി​​​​​​ഭാ​​​​​​ഷ് എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ വീ​​​​​​ടി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​ത്തു​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​ണ് ഉ​​​​​​രു​​​​​​ൾ​​​​​​പൊ​​​​​​ട്ടി മ​​​​​​ല​​​​​​വെ​​​​​​ള്ളം കു​​​​​​ത്തി​​​​​​യൊ​​​​​​ലി​​​​​​ച്ചെ​​​​​​ ത്തി​​​​​​യ​​​​​​ത്.
​​​

Kerala

കള്ളാടി ദുരന്തം: കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ധനസഹായം വേഗത്തില്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കള്ളാടി ദുരന്തത്തില്‍ കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മരണനിരക്ക് കുറച്ചത് സര്‍ക്കാറിന്‍റെ സംയോചിതമായ ഇടപെടലുകള്‍ കൊണ്ട് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില്‍ നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ്‍ നാലിനും നിര്‍ദേശം നല്‍കി. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുത് എന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ്‍ അഞ്ചിന് തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.

സുരക്ഷ ഉറപ്പാക്കാന്‍ കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില്‍ രണ്ടു സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള്‍ നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.

തുരങ്ക നിര്‍മാണ പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയെന്നും കൊങ്കണ്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ക്കാണ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയുടെതാണ്.

Latest News

Corehub Up