Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel

അഹമ്മദാബാദ് വിമാനദുരന്തം: ഇ​​​ന്ധ​​​ന​​​സ്വി​​​ച്ചി​​​നു ത​​​ക​​​രാ​​​റി​​​ല്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 260 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ വി​​​മാ​​​നനി​​​ർ​​​മാ​​​ണ​​​ക​​​ന്പ​​​നി​​​യാ​​​യ ബോ​​​​യിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഇ​​​​ന്ധ​​​​നനി​​​​യ​​​​ന്ത്ര​​​​ണ സ്വി​​​​ച്ചി​​​​ന്‍റെ ലോ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​നം കൃ​​​ത്യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി വ്യോ​​​​മ​​​​യാ​​​​ന സ​​​​ഹ​​​​മ​​​​ന്ത്രി മു​​​​ര​​​​ളീധ​​​​ര്‍ മൊ​​​​ഹോ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​റി​​​യി​​​ച്ചു.

ബോ​​​യിം​​​ഗ് ന​​​ട​​​ത്തി​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ല്‍ ഇ​​​​ന്ധ​​​​നനി​​​​യ​​​​ന്ത്ര​​​​ണ സ്വി​​​​ച്ചി​​​​ലോ ലോ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലോ പി​​​ഴ​​​വു​​​ണ്ടെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. ഈ ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ക്ക് യാ​​​​ത്രാ​​​​വി​​​​ല​​​​ക്ക് ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്ന് സി​​​​വി​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ (ഡി​​​​ജി​​​​സി​​​​എ) തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.

അ​​​തേ​​​സ​​​മ​​​യം വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ത്ര​​​​സ്റ്റ് ക​​​​ണ്‍ട്രോ​​​​ള്‍ മോ​​​​ഡ്യൂ​​​​ളി​​​​ന്‍റെ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ബോ​​​യിം​​​ഗി​​​ന്‍റെ യു​​​എ​​​സ് സി​​​​യാ​​​​റ്റി​​​​ലി​​​​ലു​​​ള്ള​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ക​​​യാ​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജൂ​​​​ണ്‍ 12നാ​​​​ണ് ല​​​​ണ്ട​​​​നി​​​​ലേ​​​​ക്കു​​​​ള്ള എ​​​ഐ171 ബോ​​​​യിം​​​​ഗ് 787 ഡ്രീം ​​​​ലൈ​​​​ന​​​​ര്‍ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ല്‍ ത​​​​ക​​​​ര്‍ന്ന​​​​ത്. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ള്‍പ്പെ​​​​ടെ വി​​​​മാ​​​​ന​​​​ത്തി​​​​ലെ 242 പേ​​​​രി​​​​ല്‍ ഒ​​​​രാ​​​​ള്‍മാ​​​​ത്ര​​​​മാ​​​​ണു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

Kerala

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന ജ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി: സ​ണ്ണി ജോ​സ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​ഴി​​​​ഞ്ഞ​​​​തോ​​​​ടെ ഇ​​​​ന്ധ​​​​ന വി​​​​ല​​​​യി​​​​ൽ ലി​​​​റ്റ​​​​റി​​​​നു മൂ​​​​ന്നു​​​​ രൂ​​​​പ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി ജ​​​​ന​​​​ത്തോ​​​​ടു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും രാ​​​​ജ്യ​​​​ത്തെ എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണി​​​​ത്.

ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ൽ ക്രൂ​​​​ഡ് ഓ​​​​യി​​​​ലി​​​​ന് വി​​​​ല ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ബ്സി​​​​ഡി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കി​​​​യ യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മാ​​​​തൃ​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​തെ​​​​യാ​​​​ണ് അ​​​​മി​​​​ത നി​​​​ര​​​​ക്ക് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മേ​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ച്ച​​​​ത്.

ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ർ​​​​ധ​​​​ന ച​​​​ര​​​​ക്കു ഗ​​​​താ​​​​ഗ​​​​ത ചെ​​​​ല​​​​വു​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​പ​​​​ഭോ​​​​ക്തൃ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​നു വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ​​​​ക്കു വ​​​​ഴി​​​​വ​​​​യ്ക്കും.

നേ​​​​ര​​​​ത്തേ വാ​​​​ണി​​​​ജ്യ​​​​ ഗ്യാ​​​​സ് സി​​​​ലിണ്ട​​​​റി​​​​ന് 993 രൂ​​​​പ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത് ഹോ​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെത​​​​ന്നെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​ന്ധ​​​​ന വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം ബ്ലോ​​​​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു.

National

ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന: "പ​ണ​പ്പെ​രു​പ്പ മ​നു​ഷ്യ​ന്‍റെ’ ചാ​ട്ട​യ​ടി വീ​ണ്ടു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​വി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ്. പ​ണ​പ്പെ​രു​പ്പ മ​നു​ഷ്യ​ൻ വീ​ണ്ടും ജ​ന​ങ്ങ​ളെ ചാ​ട്ട കൊ​ണ്ട​ടി​ച്ചു​വെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റി​നു പൊ​തു​ജ​ന​ങ്ങ​ൾ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നു ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​പ്പോ​ൾ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷ​മു​ണ്ടാ​യ വി​ല​വ​ർ​ധ​ന ചൂ​ണ്ടി​ക്കാ​ട്ടി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ണ്‍​ദീ​പ് സിം​ഗ് സൂ​ർ​ജേ​വാ​ല​യും സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ചു.

2014 മേ​യ് 26 ന് ​പെ​ട്രോ​ളി​ന്‍റെ വി​ല ലി​റ്റ​റി​ന് 71.41 രൂ​പ​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന് പെ​ട്രോ​ളി​ന്‍റെ വി​ല ലി​റ്റ​റി​ന് 97.70 രൂ​പ​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ വി​ല 63 ശ​ത​മാ​നം വ​ർ​ധി​ച്ചെ​ന്നും ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ൽ 67 ശ​ത​മാ​നം വി​ല​വ​ർ​ധ​ന​യു​ണ്ടാ​യ ഓ​സ്ട്രേ​ലി​യ​യ​യ്ക്ക് തൊ​ട്ടു​താ​ഴെ​യാ​ണി​തെ​ന്നും കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ ചൈ​ന​യി​ൽ 54 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യി​ൽ 36 ശ​ത​മാ​ന​വും ബം​ഗ്ലാ​ദേ​ശി​ൽ 35 ശ​ത​മാ​ന​വു​മാ​ണ് പെ​ട്രോ​ൾ വി​ല വ​ർ​ധ​ന.

മോ​ദി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ 11 വ​ർ​ഷ​ത്തി​നി​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും അ​നാ​വ​ശ്യ തീ​രു​വ ചു​മ​ത്തി ഏ​ക​ദേ​ശം 43 ല​ക്ഷം കോ​ടി രൂ​പ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​വ​ർ​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ര​ണ്‍​ദീ​പ് സിം​ഗ് സൂ​ർ​ജേ​വാ​ല ആ​രോ​പി​ച്ചു.

2014 മു​ത​ൽ 2025 വ​രെ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് ശ​രാ​ശ​രി 19.70 രൂ​പ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 15.50 രൂ​പ​യും എ​ക്സൈ​സ് തീ​രു​വ ചു​മ​ത്തി​യെ​ന്നും എ​ക്സൈ​സ് തീ​രു​വ 21 ത​വ​ണ മാ​റ്റു​ക​യും 12 ത​വ​ണ വ​ർ​ധി​പ്പി​ച്ചെ​ന്നും സൂ​ർ​ജേ​വാ​ല പ​റ​ഞ്ഞു.

Editorial

വോ​​​​ട്ടെ​​​​ണ്ണി​​​​ക്ക​​​​ഴി​​​​ഞ്ഞു, എ​​​​ണ്ണ​​​​വി​​​​ല​​​​യും കൂ​​​​ട്ടി

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ത​​​​ലേ​​​​ന്നു​​​​വ​​​​രെ ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കി​​​​ല്ലെ​​​​ന്ന് ആ​​​​ണ​​​​യി​​​​ട്ട ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ ത​​​​നി​​​​നി​​​​റം പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു. പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ, സി​​​​എ​​​​ൻ​​​​ജി വി​​​​ല​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു ന​​​​ഷ്ട​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പി​​​​ടി​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ല​​​​ത്രേ. ജ​​​​നം എ​​​​വി​​​​ടെ പി​​​​ടി​​​​ച്ചുനി​​​​ൽ​​​​ക്കും? രാ​​​​ജ്യ​​​​ത്ത് വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തോ​​​​തും പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​വും വ​​​​ർ​​​​ധി​​​​ച്ച് അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യെ​​​​ല്ലാം വി​​​​ല കു​​​​തി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ കേ​​​​ന്ദ്രം എ​​​​രി​​​​തീ​​​​യി​​​​ലേ​​​​ക്ക് എ​​​​ണ്ണ​​​​യൊ​​​​ഴി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം സ​​​​ർ​​​​ക്കാ​​​​ർ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്. ദു​​​​ർ​​​​വ്യാ​​​​ഖ്യാ​​​​ന​​​​മാ​​​​ണ്. കൂ​​​​ട്ടി​​​​യി​​​​ല്ലെ​​​​ന്ന​​​​ല്ല, ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി​​​​യി​​​​ൽ കു​​​​റ​​​​ഞ്ഞി​​​​ട്ടും ഇ​​​​വി​​​​ടെ കു​​​​റ​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണു പ​​​​റ​​​​യേ​​​​ണ്ട​​​​ത്. മ​​​​ന്ത്രി​​​​മാ​​​​രെ​​​​യും എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യു​​​​മൊ​​​​ന്നും ഒ​​​​രു വ​​​​ർ​​​​ധ​​​​ന​​​​യും ബാ​​​​ധി​​​​ക്കി​​​​ല്ല. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ വ​​​​രു​​​​മാ​​​​നം കു​​​​റ​​​​ഞ്ഞു, ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വ് കൂ​​​​ടി. അ​​​​തൊ​​​​ന്നും സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​റി​​​​യേ​​​​ണ്ടെ​​​​ന്നാ​​​​ണോ പ​​​​റ​​​​യു​​​​ന്ന​​​​ത്?

പെ​​​​ട്രോ​​​​ളി​​​​നും ഡീ​​​​സ​​​​ലി​​​​നും ലി​​​​റ്റ​​​​റി​​​​നു മൂ​​​​ന്നു രൂ​​​​പ​​​​യി​​ല​​ധി​​ക​​വും സി​​​​എ​​​​ൻ​​​​ജി കി​​​​ലോ​​​​യ്ക്ക് ര​​​​ണ്ടു രൂ​​​​പ​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. പെ​​​​ട്രോ​​​​ളി​​​​ന് കൊ​​​​ച്ചി​​​​യി​​​​ൽ 108.62, ഡീ​​​​സ​​​​ലി​​​​നു 97.55 രൂ​​പ. എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് കൂ​​​​ടു​​​​ത​​​​ൽ വ​​​​ർ​​​​ധ​​​​ന ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​നി​​​​യും പ്ര​​​​ഹ​​​​രി​​​​ക്കു​​​​മോ എ​​​​ന്ന ആ​​​​ശ​​​​ങ്ക ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ട്. ഗാ​​​​ർ​​​​ഹി​​​​ക​​​​ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ ഭീ​​​​തി വേ​​​​റെ. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍​ക്കുശേ​​​​ഷം ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ര്‍​ധി​​​​പ്പി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന തെ​​​​റ്റാ​​​​യ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളി​​​​ല്‍ വി​​​​ശ്വ​​​​സി​​​​ക്ക​​​​രു​​​​തെ​​​​ന്നും പ​​​​രി​​​​ഭ്രാ​​​​ന്തി ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രാ​​​​ല​​​​യം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നുമു​​​​ന്പ് ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​രു​​​​ടേ​​​​താ​​​​യി​​​​രു​​​​ന്നു തെ​​​​റ്റാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന? വോ​​​​ട്ടെ​​​​ണ്ണാ​​​​ൻ​​​​പോ​​​​ലും കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കാ​​​​തെ വാ​​​​ണി​​​​ജ്യ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​നു ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പാ​​​​ക്കി.

19 കി​​​​ലോ​​​​ഗ്രാം സി​​​​ലി​​​​ണ്ട​​​​റി​​​​ന്‍റെ വി​​​​ല ഏ​​​​ക​​​​ദേ​​​​ശം 2,078.50 രൂ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്ന് 3,071.50 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ അ​​​​ടു​​​​ത്ത ഇ​​​​രു​​​​ട്ട​​​​ടി. വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്കാ​​​​ൻ ചെ​​​​ല​​​​വേ​​​​റു​​​​മെ​​​​ന്ന​​​​ത് ഇ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും ചെ​​​​റി​​​​യ ആ​​​​ഘാ​​​​ത​​​​മാ​​​​ണ്. അ​​​​വ​​​​ശ്യ​​​​വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ സ​​​​ക​​​​ല​​​​തി​​​​നും വീ​​​​ണ്ടും വി​​​​ല കൂ​​​​ടു​​​​മെ​​​​ന്ന​​​​താ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​ശ്നം. ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു കൂ​​​​ടു​​​​ത​​​​ൽ പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ, വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​വും മൂ​​​​ലം വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​വ​​​​ർ അ​​​​ത് എ​​​​വി​​​​ടെ​​​​നി​​​​ന്നെ​​​​ടു​​​​ത്തു ത​​​​രു​​​​മെ​​​​ന്ന് ചി​​​​ന്തി​​​​ക്കു​​​​ന്നി​​​​ല്ല.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ​​​​ച്ച​​​​ക്ക​​​​റി​​​​ക്കും കോ​​​​ഴി​​​​യി​​​​റ​​​​ച്ചി​​​​ക്കും ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​ല കു​​​​തി​​​​ച്ചു​​​​ക​​​​യ​​​​റി. ഇ​​​​നി​​​​യ​​​​തു വീ​​​​ണ്ടും വ​​​​ർ​​​​ധി​​​​ച്ചേ​​​​ക്കും. ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ പ​​​​ല​​​​തും അ​​​​ട​​​​ഞ്ഞു. ചി​​​​ല​​​​ത് ഇ​​​​നി തു​​​​റ​​​​ക്കി​​​​ല്ല. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ തൊ​​​​ഴി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. അ​​​​സം​​​​ഘ​​​​ടി​​​​ത തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ, ആ​​​​ശ​​​​മാ​​​​രെ​​​​പ്പോ​​​​ലെ തു​​​​ച്ഛ​​​​വ​​​​രു​​​​മാ​​​​ന​​​​ക്കാ​​​​ർ, ക​​​​ർ​​​​ഷ​​​​ക​​​​ർ, സ്വ​​​​യംതൊ​​​​ഴി​​​​ലു​​​​കാ​​​​ർ, തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ, ചെ​​​​റു​​​​കി​​​​ട ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ... എന്നിവരുടെ ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി. തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നും ബാ​​​​ധ്യ​​​​ത​​​​യേ​​​​റി. നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വെ​​​​റും മൂ​​​​ന്നു രൂ​​​​പ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന ‘വേ​​​​ദ​​​​ന​​​​സം​​​​ഹാ​​​​രി ഗു​​​​ളി​​​​ക’​​​​യും വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. പ​​​​ക്ഷേ, അ​​​​ടു​​​​ത്ത​​​​യി​​​​ടെ യു​​​​ദ്ധം മു​​​​റു​​​​കു​​​​വോ​​​​ളം ആ​​​​ഗോ​​​​ള​​​​ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ എ​​​​ണ്ണ​​​​വി​​​​ല കൂ​​​​പ്പു​​​​കു​​​​ത്തി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​പ്പോ​​​​ഴൊ​​​​ന്നും വി​​​​ല കു​​​​റ​​​​ച്ചി​​​​ല്ലെ​​​​ന്നു​​​​​ള്ള വ​​​​സ്തു​​​​ത മ​​റ​​ച്ചു​​വ​​യ്ക്കാ​​നാ​​കു​​മോ? 2022 മു​​​​ത​​​​ൽ പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ വി​​​​ല​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് ഭാ​​​​ഷ്യം.

2022 മു​​​​ത​​​​ൽ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ യു​​​​ദ്ധം രൂ​​​​ക്ഷ​​​​മാ​​​​കു​​​​വോ​​​​ളം അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ​​​​വി​​​​ല വീ​​​​പ്പ​​​​യ്ക്ക് ശ​​​​രാ​​​​ശ​​​​രി 70 യു​​​​എ​​​​സ് ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്നു. ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ​​​​വി​​​​ല ബാ​​​​ര​​​​ലി​​​​ന് 108 ഡോ​​ള​​ർ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യു​​​​പി​​​​എ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് പെ​​​​ട്രോ​​​​ള്‍ വി​​​​ല ഏ​​​​ക​​​​ദേ​​​​ശം 71-72 രൂ​​​​പ​​​​യും ഡീ​​​​സ​​​​ല്‍ വി​​​​ല 48-49 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന്, അ​​​​ന്നു കാ​​​​ള​​​​വ​​​​ണ്ടിസ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ ബി​​​​ജെ​​​​പി​​​​യെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്ക​​​​ട്ടെ. അവർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ സ്ഥി​​​​തി മാ​​​​റി. 2020ൽ ​​​​കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ​​​​വി​​​​ല 35 ഡോ​​​​ള​​​​റി​​​​ലേ​​​​ക്കു കൂ​​​​പ്പു​​​​കു​​​​ത്തി. അ​​​​പ്പോ​​​​ഴും ഇ​​​​ന്ത്യ​​​​യി​​​​ൽ പെ​​​​ട്രോ​​​​ൾ വി​​​​ല 70. നി​​​​കു​​​​തി കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. എ​​​​ന്നി​​​​ട്ടി​​​​പ്പോ​​​​ൾ മൂ​​​​ന്നു​​​​മാ​​​​സ​​​​മാ​​​​യി ആ​ഗോ​ള വി​പ​ണി​യി​ലെ വി​​​​ല വ​​​​ർ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ വോ​​​​ട്ടെ​​​​ടു​​​​പ്പ് ക​​​​ഴി​​​​യാ​​​​ൻ കാ​​​​ത്തി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്ത് പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം ഉ​​​​യ​​​​രു​​​​ക​​​​യാ​​​​ണ്. മൊ​​​​ത്ത​​​​വി​​​​ല സൂ​​​​ചി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം ഏ​​​​പ്രി​​​​ലി​​​​ല്‍ 8.30 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ന്ന് ക​​​​ഴി​​​​ഞ്ഞ 42 മാ​​​​സ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലെ ഉ​​​​യ​​​​ര്‍​ന്ന നി​​​​ല​​​​യി​​​​ലെ​​​​ത്തി. മാ​​​​ര്‍​ച്ചി​​​​ല്‍ ഇ​​​​ത് 3.88 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും സ്വാ​​​​ഭാ​​​​വി​​​​കം. പൊ​​​​റു​​​​തി​​​​മു​​​​ട്ടു​​​​ന്ന​​​​ത് ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. ആ​​​​ഗോ​​​​ള​​​​ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ഇ​​​​വി​​​​ടെ ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​രു ന്യാ​​​​യ​​​​വു​​​​മി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ ഒ​​​​രു ദ​​​​ശ​​​​ക​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടേ​​​​യി​​​​രു​​​​ന്ന നി​​​​കു​​​​തി കു​​​​റ​​​​ച്ച് പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്.

ഒ​​​​ന്നും ചെ​​​​യ്യാ​​​​നാ​​​​കാ​​​​ത്ത​​​​വി​​​​ധം സ​​​​ർ​​​​ക്കാ​​​​ർ ക​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ പ​​​​രാ​​​​ജ​​​​യം ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു തു​​​​റ​​​​ന്നുപ​​​​റ​​​​യ​​​​ണം. അ​​​​ല്ലാ​​​​തെ, ച​​​​രി​​​​ത്ര​​​​ത്തി​​​​ലി​​​​ല്ലാ​​​​ത്ത​​​​വി​​​​ധം കൂ​​​​ട്ടി​​​​യ നി​​​​കു​​​​തി​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യോ എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​​യോ ആ​​​​ർ​​​​ഭാ​​​​ട​​​​ങ്ങ​​​​ളും ചെ​​​​ല​​​​വു​​​​മൊ​​​​ന്നും കു​​​​റ​​​​യ്ക്കാ​​​​തെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു സ​​​​ഹി​​​​ച്ചോ​​​​ളാ​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​ത് ക്രൂ​​​​ര​​​​ത​​​​യാ​​​​ണ്; ക​​​​ഴി​​​​വി​​​​ല്ലാ​​​​യ്മ​​​​യാ​​​​ണ്.

National

രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മൂന്ന് രൂപ നാല് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇത് കേരളത്തിലെത്തുമ്പോൾ മൂന്ന് രൂപ 27 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്തും വില വർധനവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.25 രൂപയായി. ഡീസലിന് 99.63 രൂപയുമാണ്.

രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മേയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു.

നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്.

National

ഇന്ധനം ലാഭിക്കാൻ ഔദ്യോഗിക വാഹനവ്യൂഹം കുറച്ച് പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൗ​ര​ർ ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണ​മെ​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ത​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​വ്യൂ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗ​ണ്യ​മാ​യി കു​റ​ച്ചെ​ന്നു റി​പ്പോ​ർ​ട്ട്.

പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്തി​ടെ ന​ട​ത്തി​യ ഗു​ജ​റാ​ത്ത്, ആ​സാം സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ​കു​തി മാ​ത്ര​മേ വാ​ഹ​ന​വ്യൂ​ഹം ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് ഔ​ദ്യോ​ഗി​ക സ്രോ​ത​സു​ക​ളെ ഉ​ദ്ധ​രി​ച്ചു വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ്യ​ത്തെ പൗ​ര​രോ​ട് ചെ​ല​വ് ചു​രു​ക്കാ​നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ റോ​ഡ് ഷോ​ക​ൾ ന​ട​ത്തി​യ​തി​നും ഫൈ​റ്റ​ർ ജെ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള എ​യ​ർ​ഷോ​ക​ൾ വീ​ക്ഷി​ച്ച​തി​നും വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​തി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വി​മ​ർ​ശ​ന​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

പു​തു​താ​യൊ​ന്നും വാ​ങ്ങാ​തെ ത​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

എ​സ്പി​ജി (സ്പെ​ഷ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ്) യെ​യും പ്രോ​ട്ടോ​കോ​ളു​ക​ൾ അ​നു​ശാ​സി​ക്കു​ന്ന അ​നി​വാ​ര്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ​യാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ എ​ണ്ണം കു​റ​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന ന​ട​പ്പാ​ക്കാ​നാ​യി ത​ങ്ങ​ളു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലും കു​റ​വു വ​രു​ത്താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ, ഉ​ത്ത​ർ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ​ത, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

National

രാജ്യത്ത് ഇന്ധന വില വർധിച്ചേക്കുമെന്ന് സൂചന

ന്യുഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് രൂപ വർധിച്ചേക്കുമെന്നാണ് സൂചന.

ഇന്ധനവില വർധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ-പെട്രോളിയം മന്ത്രാലയങ്ങളും എണ്ണക്കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്.

ഇന്ധന ഉപയോഗം കുറയ്ക്കാനും വർക്ക് ഫ്രം ഹോം പുനരാരംഭിരക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. യുഎസ്-ഇറാൻ സംഘർഷം നീണ്ടുനിൽക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ ആഹ്വാനം.

ഇതിനു പിന്നാലെയാണ് ഇന്ധനവില വർധിച്ചേക്കുമെന്ന് രീതിയിലുള്ള സൂചനകൾ പുറത്തുവരുന്നത്.

NRI

വി​മാ​ന സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യേ​ക്കാം; "മ​ണ്ണെ​ണ്ണ ക്ഷാ​മം' രൂ​ക്ഷ​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ബെ​ർ​ലി​ൻ: വ​രാ​നി​രി​ക്കു​ന്ന വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ജ​ർ​മ​നി​യി​ലെ വി​മാ​ന​യാ​ത്ര​ക്കാ​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്. വി​മാ​ന ഇ​ന്ധ​ന​ത്തി​ന്‍റെ (കെ​റോ​സി​ൻ) ക​ടു​ത്ത ക്ഷാ​മം മൂ​ലം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കേ​ണ്ടി വ​രു​മെ​ന്ന് വ്യോ​മ​യാ​ന വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഇ​ന്ധ​ന​ല​ഭ്യ​ത കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ത് വി​മാ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ടി വ​രു​ന്ന "കെ​റോ​സി​ൻ ട്രി​യാ​ഷ്' എ​ന്ന അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​നാ​യ ഹെ​ൻ​റി​ച്ച് ഗ്രോ​സ്ബോ​ൺ​ഗാ​ർ​ട്ട് പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​ക്ക് പി​ന്നി​ൽ:

ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഉ​പ​രോ​ധി​ക്കു​ന്ന​ത് തു​ട​രു​ന്ന​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​ണി​ത്.

ജൂ​ൺ മാ​സ​ത്തോ​ടു​കൂ​ടി ജ​ർ​മ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ധ​ന​ക്ഷാ​മം പ്ര​ക​ട​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തി​നോ​ട​കം ത​ന്നെ ഓ​സ്‌​ട്രേ​ലി​യ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.

വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യം:

  • പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ജ​ർ​മ്മ​ൻ വ്യോ​മ​യാ​ന സം​ഘ​ട​ന​യാ​യ ബിഡിഎൽ സ​ർ​ക്കാ​രി​ന് മു​ന്നി​ൽ ഏ​ഴി​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.
  • ദേ​ശീ​യ, യൂ​റോ​പ്യ​ൻ കെ​റോ​സി​ൻ ക​രു​ത​ൽ ശേ​ഖ​രം അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു​വി​ടു​ക.
  • ഫ്രാ​ങ്ക്ഫ​ർ​ട്ട്, മ്യൂ​ണി​ക്ക്, കൊ​ളോ​ൺ തു​ട​ങ്ങി​യ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഇ​ന്ധ​ന​മെ​ത്തി​ക്കാ​ൻ നാ​റ്റോ പൈ​പ്പ് ലൈ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.
  • ഇ​ന്ധ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ക.

യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി:

ഇ​ന്ധ​ന​ക്ഷാ​മം മൂ​ലം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കേ​ണ്ടി വ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ.

ഈ ​സാ​ഹ​ച​ര്യ​ത്തെ "അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം' ആ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ വാ​ദം. അ​ങ്ങ​നെ വ​ന്നാ​ൽ നി​യ​മ​പ​ര​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​വി​ല്ല.

മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ വി​ദേ​ശ​യാ​ത്ര​ക​ൾ പ്ലാ​ൻ ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​കെ വ​രാ​നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ലെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജ​ർ​മ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും ടൂ​റി​സം മേ​ഖ​ല​യെ​യും ഈ ​പ്ര​തി​സ​ന്ധി ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ബി​ഡിഎ​ൽ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ജോ​ക്കിം ലാംഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

International

ഇന്ധനവുമായി ഇന്ത്യ; അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് ശ്രീലങ്ക

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.

ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ശനിയാഴ്ച കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നുവെന്നും അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു.

പശ്ചിമേഷ്യയിൽനിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് നിലവിലെ യുദ്ധം കാരണം വിതരണത്തിൽ വലിയ തടസങ്ങൾ നേരിട്ടു. ഇസ്രയേൽ-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ശ്രീലങ്കൻ ഐഒസിയുമായി കരാറുള്ള വിതരണക്കാർക്ക് ഇന്ധനം എത്തിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലിൽ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്.  

Kerala

കേ​ര​ള​വും ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ൾ, ഡീ​സ​ൽ സ്പെ​ഷ​ൽ എ​ക്സൈ​സ് ഡ്യൂ​ട്ടി 10 രൂ​പ കു​റ​ച്ച​തി​ന്‍റെ ഗു​ണം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ൾ, ഡീ​സ​ൽ എ​ക്സൈ​സ് നി​കു​തി കു​റ​ച്ച​തു പോ​ലെ സം​സ്ഥാ​ന​വും നി​കു​തി കു​റ​യ്ക്ക​ണം.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റെ സ​ഹാ​യി​ക്കാ​ൻ ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ലി​സ്റ്റി​ൽ നേ​മം സ്ഥാ​നാ​ർ​ഥി​യും തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ തൊ​ഴി​ൽ വ​കു​പ്പി​ൽ നി​ന്നു​ള്ള​വ​ർ മാ​ത്ര​മാ​യ​ത് ദു​രൂ​ഹ​മാ​ണ്.

എ​ത്ര​യും വേ​ഗം തൊ​ഴി​ൽ വ​കു​പ്പി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നേ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കി​ല്ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന​ട​ക്കം പ​രാ​തി ന​ൽ​കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

National

ആ​ശ​ങ്ക വേ​ണ്ട, ഇ​ന്ധ​ന​വു​മാ​യി നാ​ല് ക​പ്പ​ലു​ക​ൾ എ​ത്തി, കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ രാ​ജ്യ​ത്തേ​ക്കു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഊ​ർ​ജ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ള്‍​ക്കാ​യി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​സം​സ്കൃ​ത എ​ണ്ണ, എ​ൽ​പി​ജി തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യ​താ​യാ​ണു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ധ​ന​വു​മാ​യി കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ രാ​ജ്യ​ത്തേ​ക്കു വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. നാ​ലു ക​പ്പ​ലു​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ എ​ത്തു​മെ​ന്നും യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ എ​ൽ​പി​ജി ആ​വ​ശ്യ​ക​ത​യു​ടെ 60 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ​യാ​ണെ​ന്നു പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​ശ്രി, പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

National

ക്ഷാമമില്ല, ആശങ്ക വേണ്ടെന്നു കേന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് ഇ​​​​ന്ധ​​​​ന-​​​പാ​​​ച​​​ക​​​വാ​​​ത​​​ക ക്ഷാ​​​​മ​​​​മി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം-​​​​പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി. ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ഇ​​​​ന്ധ​​​​ന സ്റ്റോ​​​​ക്കു​​​​ണ്ടെ​​​​ന്നും ല​​​​ഭ്യ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​ക​​​​ൾ സു​​​​ഗ​​​​മ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

“രാ​​​​ജ്യ​​​​ത്തെ പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം (ദ്ര​​​​വീ​​​​കൃ​​​​ത പെ​​​​ട്രോ​​​​ളി​​​​യം വാ​​​​ത​​​​കം- എ​​​​ൽ​​​​പി​​​​ജി) ഉ​​​​ത്പാ​​​​ദ​​​​നം 28 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 33 കോ​​​​ടി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ദ​​​​രി​​​​ദ്ര​​​​രും പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ​​​​വ​​​​രു​​​​ടെ അ​​​​ടു​​​​ക്ക​​​​ള​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു ക്ഷാ​​​​മ​​​​വും ഉ​​​​ണ്ടാ​​​​കി​​​​ല്ല.

മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണി​​​​ത്. ഡീ​​​​സ​​​​ൽ, പെ​​​​ട്രോ​​​​ൾ, മ​​​​ണ്ണെ​​​​ണ്ണ, വ്യോ​​​​മ​​​​യാ​​​​ന ഇ​​​​ന്ധ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ ക്ഷാ​​​​മ​​​​മി​​​​ല്ല. അ​​​​വ​​​​യു​​​​ടെ ല​​​​ഭ്യ​​​​ത പൂ​​​​ർ​​​​ണ​​​മാ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​ക​​​​ൾ സു​​​​ഗ​​​​മ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു’- പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

നേ​​​​ര​​​​ത്തേ എ​​​​ൽ​​​​പി​​​​ജി ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 60 ശ​​​​ത​​​​മാ​​​​നം ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു. വി​​​​ത​​​​ര​​​​ണ​​​​സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ട​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി സ്രോ​​​​ത​​​​സു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​റാ​​​​നി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലെ എ​​​​ണ്ണ, വാ​​​​ത​​​​ക നീ​​​​ക്കം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തു പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​പ്പ്.

എ​​​​ന്നാ​​​​ൽ, രാ​​​​ജ്യ​​​​ത്താ​​​​കെ വാ​​​​ണി​​​​ജ്യ എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ​​​​ക്കു നേ​​​​രി​​​​ടു​​​​ന്ന ക്ഷാ​​​​മ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.

ഗാ​​​​ർ​​​​ഹി​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ള ബു​​​​ക്കിം​​​​ഗ് മു​​​​ത​​​​ൽ ഡെ​​​​ലി​​​​വ​​​​റി വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​യം ര​​​​ണ്ട​​​​ര ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു​​​​ മു​​​​ന്പു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ല. ഗ​​​​ൾ​​​​ഫ് സ്രോ​​​​ത​​​​സു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മെ അ​​​​മേ​​​​രി​​​​ക്ക, നോ​​​​ർ​​​​വെ, കാ​​​​ന​​​​ഡ, അ​​​​ൾ​​​​ജീ​​​​രി​​​​യ, റ​​​​ഷ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​ന്ധ​​​​നം വാ​​​​ങ്ങി രാ​​​​ജ്യ​​​​ത്തെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി പു​​​​രി പ​​​​റ​​​​ഞ്ഞു.

എ​​​​ൽ​​​​പി​​​​ജി ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യു​​​​ടെ 60 ശ​​​​ത​​​​മാ​​​​ന​​​​വും ഖ​​​​ത്ത​​​​ർ, യു​​​​എ​​​​ഇ, സൗ​​​​ദി അ​​​​റേ​​​​ബ്യ, കു​​​​വൈ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണു മു​​​​ന്പ് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ബാ​​​​ക്കി 40 ശ​​​​ത​​​​മാ​​​​നം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മാ​​​​യി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നു മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു​​​​മു​​​​ന്പ്, ഇ​​​​ന്ത്യ​​​​യു​​​​ടെ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 45 ശ​​​​ത​​​​മാ​​​​നം ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി​​​​യാ​​​​ണു ക​​​​ട​​​​ത്തി​​​​വി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. കൂ​​​​ടു​​​​ത​​​​ൽ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ വാ​​​​ങ്ങാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ള​​​​വി​​​​നേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ഇ​​​​പ്പോ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

National

വിമാനത്താവളങ്ങളിലെ ഇന്ധന സംഭരണ കണക്കെടുക്കാൻ നിർദേശം

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലാ​യി ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ധ​ന സ്റ്റോ​ക്ക് പ​രി​ശോ​ധി​ക്കു​ന്നു.

നി​ല​വി​ലു​ള്ള സ്റ്റോ​ക്ക്, ശ​രാ​ശ​രി ദൈ​നം​ദി​ന ഇ​ന്ധ​ന ഉ​പ​ഭോ​ഗം, അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തേ​യ്ക്കു​ള്ള ഇ​ന്ധ​ന ആ​വ​ശ്യ​ക​ത, ഇ​ന്ധ​നം നി​റ​ക്കു​ന്ന അ​ടു​ത്ത തീ​യ​തി തു​ട​ങ്ങി​യ വി​ശ​ദം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

74 ദി​വ​സം​വ​രെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യും വി​ധം എ​ണ്ണ സം​ഭ​ര​ണ ശേ​ഷി ഇ​ന്ത്യ​ക്ക് ഉ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 25 ദി​വ​സം​വ​രെ പി​ടി​ച്ചു നി​ൽ​ക്കാ​നേ ഇ​ന്ത്യ​ക്ക് സാ​ധി​ക്കു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ഗോ​ള വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും എ​ണ്ണ​വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ട​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യാ​ൽ അ​സം​സ്കൃ​ത എ​ണ്ണ, എ​ൽ​പി​ജി, എ​ൽ​എ​ൻ​ജി എ​ന്നി​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ​ർ​ക്കാ​ർ തേ​ടു​ന്നു​ണ്ട്.

International

ഇന്ധനം കിട്ടാനില്ല; മാലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടി

ബാ​​​മ​​​ക്കോ: ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​ര​​​രു​​​ടെ ഉ​​​പ​​​രോ​​​ധ​​​ത്തി​​​ൽ ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന മാ​​​ലി​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​വം​​​ബ​​​ർ ഒ​​​ന്പ​​​തു​​​വ​​​രെ അ​​​ട​​​ച്ചി​​​ടാ​​​ൻ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ച്ച​​​താ​​​യി വ​​​കു​​​പ്പു മ​​​ന്ത്രി അ​​​മ​​​ദൗ സ​​​വാ​​​നെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ന​​​വം​​​ബ​​​ർ പ​​​ത്തി​​​നെ​​​ങ്കി​​​ലും ക്ലാ​​​സ് തു​​​ട​​​ങ്ങാ​​​ൻ ഊ​​​ർ​​​ജി​​​തശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ൽ​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള ഭീ​​​ക​​​ര സം​​​ഘ​​​ങ്ങ​​​ളാ​​​ണ് മാ​​​ലി​​​യി​​​ലെ റോ​​​ഡു​​​ക​​​ൾ ഉ​​​പ​​​രോ​​​ധി​​​ച്ച് ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ധ​​​ന​​​വു​​​മാ​​​യി വ​​​രു​​​ന്ന ട്ര​​​ക്കു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്നു​​​മു​​​ണ്ട്. സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യി​​​ല്ലാ​​​ത്ത മാ​​​ലി​​​യി​​​ൽ അ​​​യ​​​ൽരാ​​​ജ്യ​​​ങ്ങ​​​ളാ​​​യ സെ​​​ന​​​ഗ​​​ലി​​​ൽ​​​നി​​​ന്നും ഐ​​​വ​​​റി കോ​​​സ്റ്റി​​​ൽ​​​നി​​​ന്നും റോ​​​ഡ് മു​​​ഖാ​​​ന്തി​​​ര​​​മാ​​​ണ് ഇ​​​ന്ധ​​​നമെത്തുന്ന​​​ത്.ആ​​​ഴ്ച​​​ക​​​ളാ​​​യി തു​​​ട​​​രു​​​ന്ന ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം നേ​​​രി​​​ടാ​​​ൻ മാ​​​ലി​​​യി​​​ലെ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം വി​​​ഷ​​​മി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​യും ബാ​​​ധി​​​ച്ചു.
എം​​​ബ​​​സി​​​ക്കു വേ​​​ണ്ടു​​​ന്ന വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​വ​​ശ്യ​​യി​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു മ​​​ട​​​ക്കിയ​​​യ​​​ച്ചു.

Business

അം​​ബാ​​നി​​യും അ​​ദാ​​നി​​യും ഇ​​ന്ധ​​ന വി​​ൽ​​പ്പ​​ന​​യി​​ൽ ഒ​​ന്നി​​ക്കു​​ന്നു


മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ അ​​തി​​സ​​ന്പ​​ന്ന​​രാ​​യ മു​​കേ​​ഷ് അം​​ബാ​​നി​​യും ഗൗ​​തം അ​​ദാ​​നി​​യും ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി കൈ​​കോ​​ർ​​ക്കു​​ന്നു. ഇ​​രു ക​​ന്പ​​നി​​ക​​ളും ത​​ങ്ങ​​ളു​​ടെ സം​​രം​​ഭ​​ങ്ങ​​ൾ വ​​ഴി പ​​ര​​സ്പ​​രം ഇ​​ന്ധ​​ന​​ങ്ങ​​ൾ വി​​ൽ​​ക്കും. മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ബ്രി​​ട്ടീ​​ഷ് എ​​ണ്ണ​​ക്ക​​ന്പ​​നി​​യാ​​യ ബി​​പി എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്ത സം​​രം​​ഭ​​മാ​​യ ജി​​യോ-​​ബി​​പി​​യും ഗൗ​​തം അ​​ദാ​​നി ന​​യി​​ക്കു​​ന്ന അ​​ദാ​​നി ഗ്രൂ​​പ്പി​​നു കീ​​ഴി​​ലെ സി​​റ്റി ഗ്യാ​​സ് വി​​ത​​ര​​ണ​​ക്ക​​ന്പ​​നി​​യാ​​യ അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സു​​മാ​​ണ് സ​​ഹ​​ക​​രി​​ക്കു​​ന്ന​​ത്.


ഇ​​തു​​പ്ര​​കാ​​രം, അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സി​​ന്‍റെ സി​​എ​​ൻ​​ജി വി​​ത​​ര​​ണ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ജി​​യോ-​​ബി​​പി പെ​​ട്രോ​​ളും ഡീ​​സ​​ലും വി​​ല്ക്കും. പ​​ക​​ര​​മാ​​യി ജി​​യോ-​​ബി​​പി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​ത്ത ഒൗ​​ട്ട് ലെ​​റ്റു​​ക​​ളി​​ലൂ​​ടെ അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സ് സി​​എ​​ൻ​​ജി​​യും വിൽക്കും. രാ​​ജ്യ​​മെ​​ന്പാ​​ടു​​മാ​​യി 650 സി​​എ​​ൻ​​ജി സ്റ്റേ​​ഷ​​നു​​ക​​ളാ​​ണ് അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സി​​നു​​ള്ള​​ത്. ജി​​യോ-​​ബി​​പി​​ക്ക് 2,000ഓ​​ളം പ​​ന്പു​​ക​​ളു​​ണ്ട്.
അ​​ദാ​​നി ഗ്രൂ​​പ്പും ഫ്ര​​ഞ്ച് ക​​ന്പ​​നി​​യാ​​യ ടോ​​ട്ട​​ൽ എ​​ന​​ർ​​ജീ​​സും ത​​മ്മി​​ലെ സം​​യു​​ക്ത സം​​രം​​ഭ​​മാ​​ണ് അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സ്. വീ​​ടു​​ക​​ളി​​ൽ പാ​​ച​​കാ​​വ​​ശ്യ​​ത്തി​​നും വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ധ​​നാ​​വ​​ശ്യ​​ത്തി​​നും വ്യാ​​വ​​സാ​​യി​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സ് പ്ര​​കൃ​​തി​​വാ​​ത​​കം ല​​ഭ്യ​​മാ​​ക്കു​​ന്നു. ഗ​​താ​​ഗ​​ത വി​​ഭാ​​ഗ​​ത്തി​​നാ​​യി കം​​പ്ര​​സ്ഡ് ബ​​യോ​​ഗ്യാ​​സ്, ഇ​​ല​​ക്ട്രി​​ക് വെ​​ഹി​​ക്കി​​ൾ ചാ​​ർ​​ജിം​​ഗ്, ദ്ര​​വീ​​കൃ​​ത പ്ര​​കൃ​​തി വാ​​ത​​കം (എ​​ൽ​​എ​​ൻ​​ജി) എ​​ന്നി​​വ​​യും അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു.


സ​​ഹ​​ക​​ര​​ണം ര​​ണ്ടാം ത​​വ​​ണ
അ​​ദാ​​നി​​യും അം​​ബാ​​നി​​യും ത​​മ്മി​​ൽ ബി​​സി​​ന​​സ് രം​​ഗ​​ത്ത് ഇ​​തു ര​​ണ്ടാം​​ത​​വ​​ണ​​യാ​​ണ് കൈ​​കോ​​ർ​​ക്കു​​ന്ന​​ത്. അ​​ദാ​​നി പ​​വ​​റി​​ന് കീ​​ഴി​​ലു​​ള്ള മ​​ഹാ​​ൻ എ​​ന​​ർ​​ജെ​​ൻ എ​​ന്ന ക​​ന്പ​​നി​​യു​​ടെ 26% ഓ​​ഹ​​രി​​ക​​ൾ 2024 മാ​​ർ​​ച്ചി​​ൽ 50 കോ​​ടി രൂ​​പ​​യ്ക്ക് റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു. അ​​ദാ​​നി പ​​വ​​റി​​ന് മ​​ധ്യ​​പ്ര​​ദേ​​ശി​​ലു​​ള്ള ഉൗ​​ർ​​ജോ​​ത്​​പാ​​ദ​​ന സ്ഥാ​​പ​​ന​​മാ​​ണ് മ​​ഹാ​​ൻ എ​​ന​​ർ​​ജെ​​ൻ. ഈ ​​പ്ലാ​​ന്‍റി​​ൽ​​നി​​ന്നു​​ള്ള വൈ​​ദ്യു​​തി​​യു​​ടെ 500 മെ​​ഗാ​​വാ​​ട്ട് റി​​ല​​യ​​ൻ​​സ് ആ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.
ഇ​​ന്ത്യ​​യു​​ടെ നാ​​ച്ചു​​റ​​ൽ ഗ്യാ​​സ് ആ​​വ​​ശ്യ​​ക​​ത 2030 ആ​​കു​​ന്പോ​​ഴേ​​ക്കും 60 ശ​​ത​​മാ​​നം വ​​ർ​​ധി​​ക്കു​​മെ​​ന്നാ​​ണ് അ​​ന്താ​​രാ​​ഷ്ട്ര എ​​ന​​ർ​​ജി ഏ​​ജ​​ൻ​​സി​​യു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ.


ഓ​​ഹ​​രി​​ക​​ളി​​ൽ മു​​ന്നേ​​റ്റം
അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സ്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഓ​​ഹ​​രി​​ക​​ൾ ഇ​​ന്ന​​ലെ മി​​ക​​ച്ച നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തി​​യ​​ത്. അ​​ദാ​​നി ടോ​​ട്ട​​ൽ ഗ്യാ​​സ് ഓ​​ഹ​​രി അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന് 682 രൂ​​പ​​യി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഒ​​രു ഘ​​ട്ട​​ത്തി​​ൽ ഓ​​ഹ​​രി​​വി​​ല 693.90 രൂ​​പ​​വ​​രെ​​യും എ​​ത്തി​​യി​​രു​​ന്നു.
റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഓ​​ഹ​​രി​​വി​​ല 1.34% നേ​​ട്ട​​വു​​മാ​​യി 1,515.40 രൂ​​പ​​യി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

Latest News

Corehub Up